സൗഹൃദം കാമത്തിന് വഴിമാറുമ്പോൾ 23

അയാൾ ഒരു മധ്യവയസ്‌കൻ. പ്രായം നാല്പതിനും നാല്പത്തഞ്ചിനും ഇടയിൽ. ഒരു വലിയ കമ്പനിയുടെ ജനറൽ മാനേജർ തസ്തികയിൽ ഇരിക്കുന്ന ഒരാൾ. വിവാഹിതൻ ആണ്, പക്ഷെ കുഞ്ഞുണ്ടാവാൻ താമസിച്ചു. കുഞ്ഞിന് ഏകദേശം 5 വയസു ആവുന്നേ ഉള്ളു. അയാളുടെ പ്രശ്നം ഭാര്യ ആണ്.

തിരക്കും ടെൻഷനും ഉള്ള ജോലി ആണെങ്കിലും അതൊന്നും അയാൾ അയാളുടെ വീട്ടിലേക്കു കൊണ്ട് വന്നിരുന്നില്ല. കുടുംബത്തിന് വേണ്ടി സമയം കണ്ടെത്താനും അവരുമായി യാത്ര പോകാനും അയാൾ എപ്പോളും സമയം കണ്ടെത്തിയിരുന്നു.

പക്ഷെ കുഞ്ഞുണ്ടായി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ഭാര്യയ്കു ഇതിലൊന്നും വെല്യ ശ്രദ്ധ ഇല്ലാതെ ആയി. അയാൾ എന്ത് ചെയ്താലും അവർ കുറ്റം കണ്ടു പിടിച്ചു വഴക്കു ഉണ്ടാകാൻ തുടങ്ങി, വീട്ടിൽ ഒരു സമാധാനവും കൊടുക്കാതെ ആയി. വഴക്കു ഇടാതെ ഒരു അഞ്ചു മിനിറ്റ് വീട്ടിൽ ഇരിക്കാൻ പറ്റില്ല എന്ന സ്ഥിതിയിൽ ആയി കാര്യങ്ങൾ.

അങ്ങനെ അയാൾ ഓഫീസിൽ നിന്നും വീട്ടിലോട്ട് പോകുന്നത് തന്നെ കുറഞ്ഞു. എന്നാലും ജോലി ചെയ്യുന്നതിനും ഒരു പരിധി ഉണ്ടല്ലോ. അങ്ങനെ ഗൂഗിൾ സെർച്ച് ചെയ്തു ആണ് ഈ ചാറ്റിങ് പ്ലാറ്റഫോം ഇത് വന്നേ. അതും ആദ്യം ആരും പുള്ളിക്ക് റെസ്പോണ്ട് ചെയ്യുന്നില്ലാരുന്നു. അങ്ങനെ അവിചാരിതമായി ഇവളുടെ കണക്ട് ആയി.

രണ്ടു പേരും ആദ്യം കുറച്ചു സൗഹൃദ സംഭാഷണങ്ങളിൽ ഏർപ്പെട്ടു. പിന്നെ കൂടുതൽ അടുപ്പം തോന്നി, രണ്ടു പേരും അവരുടെ കാര്യങ്ങൾ തമ്മിൽ ഷെയർ ചെയ്തു. അത് അവർ തമ്മിൽ ഒരു പ്രത്യേക അടുപ്പം ഉണ്ടാകാൻ കാരണമായി.

അയാൾ ഒരു ഭാര്യയിൽ നിന്നും ആഗ്രഹിച്ചതൊക്കെ ആക്ച്വലി അവളിൽ നിന്നും കിട്ടാൻ തുടങ്ങി. ഭക്ഷണം കഴിച്ചുവോ? ചായ കുടിച്ചോ? എന്തോ ടെൻഷൻ ഉണ്ടല്ലോ എന്ത് പറ്റി ഒരു വല്ലായ്മ? ഇങ്ങനത്തെ കൊച്ചു കൊച്ചു കാര്യങ്ങളിൽ അവളുടെ ശ്രദ്ധ അയാൾക്കു കൊടുത്ത ആശ്വാസം ഒട്ടും ചെറുതാരുന്നില്ല.

ഓഫീസിലെ ജോലികളിൽ എന്തേലും ടെൻഷൻ വന്നാലോ എന്തേലും പ്രശ്നം വന്നാലോ അവളുമായി ഷെയർ ചെയ്യുമ്പോൾ അവൾ കൊടുക്കുന്ന ആശ്വാസവും പിന്നെ അവൾ പറഞ്ഞു കൊടുക്കുന്ന പരിഹാരം ഒക്കെ പ്രശ്നങ്ങളിൽ നിന്നും പുറത്തു വരാനും മറികടക്കാനും അയാളെ സഹായിച്ചു.

അവളുടെ പ്രശ്നങ്ങൾ പരിഹാരം ചെയ്യാനുള്ള കഴിവ് അയാൾക്കു ഒരു അത്ഭുതമായി തോന്നി. ഇതൊക്കെ അയാൾ അയാളുടെ ഭാര്യയിൽ നിന്നും കിട്ടിയിരുനെൽ എത്ര നന്നായേനെ എന്ന് ചിന്തിച്ചു.

കാലം മുന്നോട് കുറെ ഏറെ കടന്നു പോയി. അയാൾക്കു ഒരു മിക്സഡ് ഫീലിംഗ് ആണ് അയാളുടെ ഉള്ളിൽ ഉണ്ടാകാൻ തുടങ്ങിയത്. വല്ലാത്ത ഒരിഷ്ടം അയാൾക്കു ഉള്ളിൽ തോന്നി. ഇവൾ ആയിരുന്നു തന്റെ ഭാര്യ എങ്കിൽ, അല്ലെങ്കിൽ എന്റെ ഭാര്യയ്കു ഇവളുടെ സ്വഭാവം ആയിരുന്നു എങ്കിൽ എത്ര നന്നായേനെ.

അങ്ങനെ അയാൾക്കു അവളോട് ഒരു ഇഷ്ടം തോന്നിയെങ്കിലും അയാളുടെ മനസ്സിൽ അയാൾക്കു ബോധ്യം ഉണ്ടായിരുന്നു, ഇവൾക്ക് തന്റെ പകുതി പ്രായം പോലും ഇല്ല, ഒരു കുട്ടി ആണ് അവൾ. അവളെ താൻ ഒരു സുഹൃത്തായോ അല്ലെങ്കിൽ ഒരു മകളെ പോലെയോ ആണ് കാണേണ്ടത്.

അവളോട് സംസാരിക്കുമ്പോൾ മനസിന് ഒരു വല്ലാത്ത സമാധാനം തോന്നിയെങ്കിലും, ഓരോ തവണയും അയാൾ സ്വയം ഓർമിപ്പിച്ചു, ജീവിതം ഒരുപാട് കണ്ടു കഴിഞ്ഞ ഒരാൾ ആണ് താൻ.

അവൾ ഇപ്പോഴും ജീവിതം എന്തെന്ന് മനസിലാക്കാൻ ശ്രമിക്കുന്ന അല്ലെങ്കിൽ ജീവിതം തുടങ്ങാൻ പോകുന്ന ഒരു കുട്ടി മാത്രം ആണ്. ഉള്ളിൽ എവിടെയോ ഒരു ഇഷ്ടം മുളച്ചു തുടങ്ങിയിരുന്നു. പക്ഷെ ആ ഇഷ്ടത്തിന് അതിരുകൾ വേണമെന്ന് അയാൾക്കു തന്നെ ഏറ്റവും കൂടുതൽ ബോധ്യം ഉണ്ടാരുന്നു.

അവളുടെയും സ്ഥിതി ഏറെ കുറെ സമാനം ആയിരുന്നു. അവൾക്കും അയാളോട് എവിടെ ഒക്കെയോ ഒരിഷ്ടം തോന്നി തുടങ്ങി. അത് ഏതു തരത്തിൽ ആണ് എന്ന് അവൾക്കു നല്ല ആശയക്കുഴപ്പവും ഉണ്ടായിരുന്നു. കാരണം, അവളുടെ ജീവിതത്തിൽ,

അവളുടെ പതിനഞ്ചാം വയസിൽ ‘അമ്മ മരിച്ചതിനു ശേഷം അവളുടെ മനസിന്റെ താളം തെറ്റിയതിനു ശേഷം, ഇത് വരെയും അവളുടെ ജീവിതത്തിൽ അവൾ കണ്ടേക്കുന്നതു ആളുകൾ തന്നെ സഹതാപത്തോടെ നോക്കുന്നു,

Leave a Reply

Your email address will not be published. Required fields are marked *