തന്നെ കണ്ടപ്പോൾ തന്നെ വിടർന്ന ചിരിയോടെ ആണ് അവൾ തന്റെ അടുത്തേക് വന്നത്. ഒരിക്കലും പ്രതീക്ഷിക്കാതെ ഞെട്ടിച്ചു കൊണ്ടാണ് അവൾ തനിക്കു ആ പുസ്തകം സമ്മാനിച്ചത്. താൻ അവൾക്കായി കൊണ്ട് വന്ന പൂക്കളും ചോക്ലേറ്റസും അതിനു ഒട്ടും വില ഇല്ലാതെ pole തോന്നുന്നു അവൾ തനിക്കു സമ്മാനിച്ച പുസ്തകം കാണുമ്പോൾ. കുറച്ചു കൂടെ നല്ല സമ്മാനം എന്തേലും വാങ്ങേണ്ടതാരുന്നു താൻ.
അവളുടെ അടുത്തേക് പോയി സംസാരിച്ചു ഇരിക്കുവാൻ അയാൾക്കു കൊതി തോന്നി. അവളുടെ നമ്പർ കൈയിൽ ഉണ്ട്, പക്ഷെ എന്ത് പറഞ്ഞു വിളിക്കും. അങ്ങനെ വിളിച്ചാൽ ഞാൻ ഒരു മോശക്കാരൻ ആണ് എന്ന് അവൾ കരുതുമോ. ഇങ്ങനെ ആണേൽ തനിക്കു ഇന്ന് ഉറങ്ങാൻ ആവില്ല എന്ന് അയാൾ തിരിച്ചറിഞ്ഞു.
അവൾക്കും ഒരു മിസ്സിംഗ് ഫീൽ ചെയ്യുന്നുണ്ടാരുന്നു. അയാളുടെ കൂടെ കുറച്ചു നേരം കൂടെ ചിലവഴിക്കാൻ അവൾക്കു തോന്നിയിരുന്നു. മാന്യമായ പെരുമാറ്റം. കോഫി വാങ്ങാൻ ആണേൽ പോലും തന്റെ ഇഷ്ടം എന്താണ് എന്ന് നോക്കി വാങ്ങാൻ അയാൾ കാണിച്ച ശ്രദ്ധ. അതൊക്കെ അവൾക്കു താൻ അയാളിൽ കൂടുതൽ അടുക്കുന്നു ആകൃഷ്ട ആവുന്നു എന്ന് മനസിലാക്കി കൊടുത്തു.
അയാൾ തന്നെ വിളിക്കുമോ, അതോ താൻ അങ്ങൊട് വിളിക്കണോ. അങ്ങനെ വിളിച്ചാൽ അത് അയാൾക്കു ഓക്കേ ആയിരിക്കുമോ. പൊതുവെ ചോക്ലേറ്സ് ഇഷ്ടം അല്ല എങ്കിലും അയാൾ കൊടുത്ത ചോക്ലേറ്റ് മറ്റാർക്കും കൊടുക്കാതെ അവൾ തന്നെ കഴിച്ചു. അതിനു ഒരു രുചിയും അവൾക്കു തോന്നി.
തന്റെ പ്രണയം ഒരുവേള അയാളോട് പറഞ്ഞാലോ എന്ന തോന്നൽ വന്നപ്പോൾ തന്നെ അവൾ കരുതി അത് അപ്പോൾ തന്നെ അയാൾ തന്റെ വെറും ഒരു തോന്നൽ മാത്രം ആണ് എന്ന് പറഞ്ഞു തട്ടികളായും എന്ന്. അവൾക്കു അന്ന് വരെ ആരിൽ നിന്നും കിട്ടാത്ത ഒരു പരിഗണന അയാളിൽ നിന്നും കിട്ടുകയായിരുന്നു.
അത് ജീവിതകാലം മുഴുവൻ വേണം എന്ന തോന്നൽ അവളെ വല്ലാതെ അസ്വസ്ഥയാക്കി. കാരണം അവൾക്കു അറിയാമാരുന്നു അവർക്കു രണ്ടു പേർക്കും തമ്മിൽ വിവാഹം കഴിക്കാൻ സാധിക്കില്ല എന്ന്. ഒടുവിൽ രണ്ടും കല്പിച്ചു അവൾ അയാളെ വിളിക്കാൻ തീരുമാനിച്ചു.
അവളുടെ കാൾ കണ്ടതും അയാൾ വല്ലാതെ കൺഫ്യൂസ്ഡ് ആയി. എന്തിനാണ് ഇവൾ എന്നെ വിളിക്കുന്നെ, എന്ത് പറയാൻ ആയിരിക്കും വിളിക്കുന്നെ എന്ന ആകാംഷ കാരണം അയാൾക്കു ആ ഫോൺ എടുക്കാൻ പറ്റിയില്ല. പിന്നെയും അയാൾ കൺഫ്യൂഷനിൽ ആയി. തിരികെ വിളിക്കണോ. എന്നാലും അവളുടെ കാൾ ഇങ്ങോട് വന്നത് കൊണ്ട് അങ്ങോടെക് ഒന്ന് വിളിക്കാം എന്ന് കരുതി വിളിച്ചു.
അവൾ ഫോൺ എടുത്തിട്ട് ചോദിച്ചു,” തിരക്കിൽ ആണോ. നേരത്തെ വിളിച്ചപ്പോൾ എടുത്തില്ലാലോ.
അയാൾ : അത് ഞാൻ ഒന്ന് ഫ്രഷ് ആക്കുകയായിരുന്നു. എന്ത് പറ്റി വിളിച്ചത്.
അവൾ : വേറെ ഒന്നും അല്ല, റൂം കിട്ടിയോ, സെറ്റൽ ആയോ എന്ന് അറിയാൻ ആയിരുന്നു.
അയാൾ : അഹ് റൂം കിട്ടി. അടുത്ത് തന്നെ ഉള്ള ഹോട്ടലിൽ റൂം എടുത്തു.
അവൾ : ഇനി എന്താ പരുപാടി.
അയാൾ : പ്രത്യേകിച്ചു ഒന്നും ഇല്ല. മഴ ഒക്കെ അല്ലെ, താൻ തന്ന ബുക്ക് വായിച്ചു കിടക്കാം എന്ന് കരുതി.
അവൾ : ഇത്രയും ദൂരം വന്നത് ചുമ്മാ ബുക്ക് വായിച്ചു കിടക്കാൻ ആണോ. പുറത്തോട്ടൊക്കെ ഒന്ന് ഇറങ്ങി സ്ഥലം ഒക്കെ കണ്ടുടെ.
അയാൾ : അങ്ങനെ തോന്നിയില്ല. ആരും കൂടെ ഇല്ലാത്തതു കൊണ്ടാവും.
അവൾ : ഞാൻ വരണോ?
അയാൾ : ഏയ് അത് സാരമില്ല.
അവൾ : കുഴപ്പം ഇല്ല. ഒന്ന് കറങ്ങാം. ഭക്ഷണം കഴിക്കാം. പിന്നെ ഒരു ചേഞ്ച് ആകുമല്ലോ.
അയാൾ : എന്നാലും മഴ ഒക്കെ അല്ലെ. തനിക്കു അത് ഒരു ബുദ്ധിമുട്ടാകില്ലേ.
അവൾ : എനിക്ക് ബുദ്ധിമുട്ടില്ല, മഴയത്തു ഇറങ്ങാനും നനയാനും ഒക്കെ എനിക്ക് ഇഷ്ടം ആണ്.
അയാൾ : എങ്കിൽ നമ്മുക്ക് പോകാം അല്ലെ, താൻ ഓക്കേ അല്ലെ.
അവൾ : ഞാൻ ഓക്കേ ആണ്.
അയാൾ : എങ്കിൽ താൻ ലൊക്കേഷൻ ഷെയർ ചെയ്യൂ, ഞാൻ വണ്ടിയുമായി അങ്ങ് വരാം. രാത്രി തന്നെ അവിടെ ആകുവേം ചെയ്യാമല്ലോ സുരക്ഷിതമായി.
അവൾ : അയ്യോ ഞാൻ വണ്ടിയുമായി അങ്ങൊട് വരാം.
അയാൾ : സാരമില്ല, ഞാൻ വരാം. താൻ ലൊക്കേഷൻ അയക്കു.
അവൾ : ഓക്കേ, ഞാൻ ഇപ്പോൾ അയക്കാം.
