സൗഹൃദം കാമത്തിന് വഴിമാറുമ്പോൾ 23

ഒരു അസുഗം ഉള്ള കുട്ടി എന്ന ലേബൽ, ആ രീതിയിൽ തന്നോട് സംസാരിക്കുന്നു. പിന്നെ കുടുംബത്തിന് പുറത്തുള്ള ആണുങ്ങൾ ആണെങ്കിൽ അവളുടെ ശരീരം മോഹിച്ചു അവളോട് ഇടപെടുന്ന, അല്ലെങ്കിൽ അവളുടെ സൗന്ദര്യം കണ്ടു കൂടെ കൂടുന്ന അല്ലെങ്കിൽ അവളുടെ തറവാട്ടിലെ സ്വത്തൊക്കെ കണ്ടു കൂടെ കൂടുന്നവർ ആയിരുന്നു ഉണ്ടായിരുന്നത്.

ആദ്യം ആയി ആണ് ഒരാൾ യഥാർത്ഥ സ്നേഹത്തോടെ, തന്റെ കുറവുകളെ നോക്കാതെ ഒരു മനുഷ്യൻ ആയി തന്നെ പരിഗണിക്കുന്ന, തന്റെ അഭിപ്രായങ്ങൾക്കു അതിന്റെ വില കല്പിക്കുന്ന ഒരാൾ വരുന്നത്. ജീവിതകാലം മുഴുവൻ അങ്ങനെ ഒരാൾ തന്റെ കൂടെ വേണം എന്ന് അവളുടെ മനസ്സിൽ തോന്നി.

ആദ്യമായായിരുന്നു ഒരാൾ അവളെ സഹതാപത്തോടെയോ, ആഗ്രഹത്തോടെയോ, കണക്കുകൂട്ടലുകളോടെയോ അല്ലാതെ ഒരു മനുഷ്യനായി കാണുന്നത്. അവളുടെ കുറവുകളെക്കാൾ, അവളുടെ വാക്കുകൾക്ക് വില കൊടുക്കുന്ന ഒരാൾ.
അവളെ “ശരിയാക്കേണ്ട ഒരു കുട്ടി” എന്നല്ല,

മനസ്സിലാക്കേണ്ട ഒരാളായി കാണുന്ന ഒരാൾ.
അതുകൊണ്ടാവാം, ജീവിതകാലം മുഴുവൻ ഇങ്ങനെ ഒരാൾ തന്റെ കൂടെയുണ്ടായിരുന്നെങ്കിൽ എന്ന് അവളുടെ മനസ്സ് ആദ്യമായി ആഗ്രഹിച്ചത്.

പക്ഷെ അതോടൊപ്പം തന്നെ ഒരു ഭയവും അവളിൽ വളർന്നു. തനിക്ക് അയാളോട് തോന്നുന്നത് എന്താണെന്ന് അവൾക്കുതന്നെ മനസ്സിലായിരുന്നില്ല. അത് പ്രണയമായിരുന്നോ? അതോ ആഴമുള്ള ഒരു സൗഹൃദം മാത്രമോ? അല്ലെങ്കിൽ, അച്ഛന്റെ പ്രായമുള്ള ഒരാളിൽ അറിയാതെ ഒരു സുരക്ഷിതത്വം തേടുന്നതോ?
ഇനി അത് പ്രണയമാണെങ്കിൽ പോലും…

അത് എങ്ങനെ ശരിയാകും?
വിവാഹമോചനത്തിന്റെ വക്കിൽ ആണെങ്കിലും, അയാൾ ഇപ്പോഴും വിവാഹിതനാണ്. ഒരു കുഞ്ഞിന്റെ അച്ഛനാണ്. തങ്ങൾ ഒരുമിച്ചാൽ, അതിന്റെ വില എത്രപേർക്ക് കൊടുക്കേണ്ടി വരും എന്ന ചിന്ത അവളുടെ മനസ്സിനെ അലട്ടാൻ തുടങ്ങി.

ഇതിനിടയിലും അവളുടെ വിദേശത്തേക്കുള്ള ശ്രമങ്ങൾ മുന്നോട്ട് പോകുന്നുണ്ടായിരുന്നു. അതെല്ലാം അയാൾക്കറിയാമായിരുന്നു.

പക്ഷെ ഓരോ തവണയും അവൾ അതിനെക്കുറിച്ച് സംസാരിക്കുമ്പോൾ, അയാളുടെ ഉള്ളിൽ പറഞ്ഞറിയിക്കാനാവാത്ത ഒരു വേദന ഉയരാൻ തുടങ്ങി.

അവൾ വിദേശത്തേക്ക് പോയാൽ, ഒരുപക്ഷേ അവളെ എന്നെന്നേക്കുമായി നഷ്ടപ്പെടുമോ എന്നൊരു തോന്നൽ അയാളെ അലട്ടിയിരുന്നു

അങ്ങനെ ഇരിക്കെ അവർ പരസ്പരം ആദ്യമായി അവരുടെ ഫോട്ടോ ഷെയർ ചെയ്യുവാൻ തീരുമാനിക്കുന്നു. അവളുടെ ഫോട്ടോ അയാൾക്കും, അയാളുടെ ഫോട്ടോ അവൾക്കും അയച്ചു കൊടുത്തു.

അങ്ങനെ, ഒരുപാട് നാളുകളായി വാക്കുകളിലൂടെ മാത്രം പരസ്പരം അറിഞ്ഞിരുന്ന രണ്ട് മനുഷ്യർ, ആദ്യമായി ഒരാളുടെ ലോകത്തേക്ക് മറ്റൊരാളെ കയറ്റിവിട്ടത് ആ ചെറിയൊരു ഫോട്ടോയിലൂടെയായിരുന്നു.

അവൾ അയച്ച ചിത്രം കണ്ട നിമിഷം തന്നെ അയാൾ കുറച്ചു നേരം ഒന്നും സംസാരിക്കാനായില്ല. പതിവ് പോലെ, അവളുടെ ചിരി അയാളെ വല്ലാതെ ആകർഷിച്ചു. ആർക്കും ലാളിക്കാനും കൊഞ്ചിക്കാനും തോന്നുന്ന നിഷ്കളങ്കമായ ഒരു ചിരി — അതായിരുന്നു അവളുടെ സൗന്ദര്യത്തെ എപ്പോഴും നൂറിരട്ടി വർധിപ്പിച്ചിരുന്നത്.

തിളങ്ങുന്ന കണ്ണുകൾ, ഭംഗിയേറിയ മുഖം, ഉള്ളിൽ ഒരുപാട് സങ്കടങ്ങൾ ഒളിപ്പിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഒരു നിഴൽ പോലും പുറത്തു കാണിക്കാത്ത പ്രസന്നത — അതൊക്കെ ചേർന്ന് അവളെ അയാൾക്കു സാധാരണ ഒരു പെൺകുട്ടിയേക്കാൾ ഏറെ പ്രത്യേകമാക്കി. ചിത്രം നോക്കി നിൽക്കുമ്പോൾ, താൻ ഇരിക്കുന്ന സ്ഥലവും ചുറ്റുമുള്ള ലോകവും വരെ അയാൾക്ക് മറന്നുപോയി.

അതേസമയം, അയാളുടെ ഫോട്ടോ കണ്ടപ്പോൾ അവളും ഒരു നിമിഷം നിശ്ശബ്ദയായി. അല്പം നരച്ചിട്ടുണ്ടെങ്കിലും വൃത്തിയായി പരിപാലിച്ച താടിയും മുടിയും, പക്വത നിറഞ്ഞ മുഖവും, ഒരു ആണിന്റെ തലയെടുപ്പും അയാളുടെ ചിത്രത്തിൽ വ്യക്തമായിരുന്നു.

ഗൗരവം നിറഞ്ഞ മുഖഭാവത്തിനുള്ളിൽ പോലും, അവൾക്കൊരു സുരക്ഷിതത്വം തോന്നി. കരുത്തുള്ള, ആരെയും കൂസാത്ത ഒരു മനോഭാവം അയാളുടെ കണ്ണുകളിൽ അവൾ വായിച്ചു. പക്ഷേ അതിനൊപ്പം, ഏറെ സ്നേഹിക്കാൻ അറിയാവുന്ന ഒരാളുടെ ശാന്തതയും എവിടെയോ ഒളിഞ്ഞിരിക്കുന്നതായി അവൾക്കു തോന്നി.

Leave a Reply

Your email address will not be published. Required fields are marked *