ആ രാത്രി അവർ അധികം സംസാരിച്ചില്ല. പക്ഷേ, ആദ്യമായി ഒരാളുടെ മുഖം മറ്റൊരാളുടെ മനസ്സിൽ പതിഞ്ഞതോടെ, അവരുടെ ബന്ധം പഴയതിനെക്കാൾ കൂടുതൽ യാഥാർത്ഥ്യമായി മാറിയിരുന്നു.
അവളുടെ മുഗം കണ്ട അയാൾക്കു അവളെ നേരിട്ട് കാണണം എന്ന് ആഗ്രഹം വന്നു. ദിവസം ചെല്ലുംതോറും, ആ ആഗ്രഹം അത് ശക്തി പ്രാപിച്ചു വന്നു. അത് അവൾ അയാളോട് സൂചിപ്പിക്കുകയും ചെയ്തു, നീ വിദേശത്തു പോകുന്നെന്ന് മുന്നേ നമ്മുക്ക് ഒരു ദിവസം നേരിൽ കണ്ടാലോ എന്ന്.
അവൾക്കും അയാളെ നേരിൽ കാണാൻ തോന്നിയത് കൊണ്ട്, അവൾ അതിനു സമ്മതിച്ചു. അങ്ങനെ ഒരു ദിവസം അവർ തമ്മിൽ കൊച്ചിയിലെ ഒരു കോഫി ഷോപ്പിൽ വെച്ച് തമ്മിൽ കാണാം എന്ന് തീരുമാനിച്ചു.
അയാൾക്കു പാലക്കാട് നിന്നും കൊച്ചി വരെ വണ്ടി ഓടിച്ചു വരാൻ ഉള്ളത് കൊണ്ട്, ഉച്ചയ്ക്ക് ശേഷം തമ്മിൽ കാണാം എന്ന പറഞ്ഞേകുന്നത് എങ്കിലും അവൾ രാവിലെ തന്നെ കുളിച്ചു തെയ്യാറായി, നല്ല ഒരു ഉടുപ്പ് തന്നെ എടുത്തു അണിഞ്ഞു മുടി ഒക്കെ ചീകി ഒതുക്കി അയാൾക്കു സമ്മാനിക്കാനായി അവൾ വാങ്ങിയ ഒരു പുസ്തകവും എടുത്തു സമയം ആവുന്ന വരെ കാത്തിരുന്നു അവൾ വീട്ടിൽ നിന്നും ഇറങ്ങി കോഫി ഷോപ്പിൽ എത്തി.
അയാൾ അപ്പോൾ അവിടെ അവളെ കാത്തിരിക്കുന്നുണ്ടാരുന്നു. അയാൾ അവൾക്കായി ചെറിയ പൂക്കൾ കൊണ്ട് ഒരുക്കിയ ഒരു ബൊക്കെയും , കുറച്ചു ചോക്ലേറ്റസും കൊണ്ടുവന്നിരുന്നു. ഇത്രയും നാൾ എല്ലാ ദിവസവും ഏകദേശം മുഴുവൻ സമയവും എന്ന രീതിയിൽ ചാറ്റ് ചെയ്തിരുന്ന അവർക്കു ആ സമയം നേരിൽ സംസാരിക്കാൻ ഒന്നും കിട്ടുന്നില്ലാരുന്നു. അവർ കോഫി ഓർഡർ ചെയ്തു,
കാത്തിരിക്കുന്ന വേളയിൽ അവൾ കൊച്ചിയിൽ ഉള്ള മറ്റു ഹാങ്ഔട് സ്ഥലങ്ങൾ ഒക്കെ അയാൾക്കു പറഞ്ഞു കൊടുത്തുകൊണ്ട് അവർക്കിടയിലെ ആദ്യമായി നേരിൽ കാണുന്നതിന്റെ ഒരു അപരിചിതത്വം ഇല്ലാതെ ആക്കി. അയാൾ അന്നേ ദിവസം കൊച്ചിയിൽ നിന്നിട്ടു പിറ്റേ ദിവസമേ തിരിച്ചു പോകുള്ളൂ എന്ന് അവൾ അറിഞ്ഞപ്പോൾ, അവൾ അയാളോട് താമസം എവിടാ എന്ന് ചോദിച്ചു.
ഇനി വേണം ശരിയാകുവാൻ എന്ന് അയാൾ പറഞ്ഞപ്പോൾ, അന്നേ ദിവസം വീട്ടിൽ അച്ഛൻ ഇല്ല എന്നും തന്റെ വീട്ടിൽ താമസിക്കാം എന്നും അവൾ അയാളോട് പറഞ്ഞു. ഏയ് അത് ശരിയാവില്ല, നമ്മൾ ഇന്ന് നേരിട്ട് കണ്ടതല്ലേ ഉള്ളു, അതുമല്ല അവിടെ അച്ഛനുമില്ല, എങ്ങനെ നോക്കിയാലും ഇന്നത്തെ ദിവസം നമ്മൾ ശരിക്കും അപരിചിതർ ആണ്.
അത് കൊണ്ട് അവിടെ പിന്നെ ഒരിക്കൽ താമസിക്കാം എന്ന് അയാൾ മറുപടിയും കൊടുത്തു.
ഏകദേശം ഒരു മണിക്കൂറോളം അവർ അവിടെ ചിലവഴിച്ച, സമയം കടന്നു പോയത് അവർ രണ്ടു പേരും അറിഞ്ഞിരുന്നില്ല. ഒടുവിൽ വീണ്ടും കാണാമെന്നു പറഞ്ഞു അവർ മനസില്ലാമനസോടെ പിരിഞ്ഞു. പക്ഷെ ഇരുവരുടെയും ഉള്ളിൽ പറയാതെ ഒളിപ്പിച്ച ഒരു സംഘർഷം ഉണ്ടായിരുന്നു. അയാൾ കരുതിയത് അവൾക്കു തന്നോടുള്ളത് ആഴമുള്ള ഒരു സൗഹൃദം മാത്രമാണെന്നാണ്.
അവളും അതുതന്നെയായിരുന്നു വിശ്വസിച്ചത്. അതിനുമപ്പുറം എന്തെങ്കിലും പറഞ്ഞാലോ അല്ലെങ്കിൽ അറിയാതെ അങ്ങനെ പെരുമാറിയാലോ ഇതുവരെ കിട്ടിയ ഈ അപൂർവമായ അടുപ്പം പോലും നഷ്ടമാകുമോ എന്നൊരു പേടി രണ്ടുപേരുടെയും മനസ്സിൽ നിശബ്ദമായ് വളര്ന്നുണ്ടാരുന്നു. പക്ഷെ അതാരും പുറത്തു കാണിച്ചില്ല.
പോരുന്നതിനു മുൻപ് അയാൾക്കു താമസിക്കാൻ അവൾ രണ്ടു മൂന്ന് ഹോട്ടൽ നിർദ്ദേശിച്ചു. അവൾ കൂടെ വരണോ എന്ന് ചോദിച്ചു എങ്കിലും അവൾ കൂടെ വരണം എന്ന് നല്ല ആഗ്രഹം ഉണ്ടായിട്ടു കൂടെ അയാൾ അതും സ്നേഹപൂർവ്വം നിരസിച്ചു. അവൾ വീട്ടിലേക്കും അയാൾ ഹോട്ടലിലേക്കും പോയി.
പോകുന്നെന്ന് മുന്നേ രണ്ടു പേരും അവരവരുടെ ഫോൺ നമ്പറുകൾ കൂടെ കൈമാറി. പരിചയം ഇല്ലാത്ത സ്ഥലത്തു എന്തേലും ആവിശ്യം വരുകയാണേൽ വിളിക്കു എന്ന ഭംഗിവാക്കോടെ ആണ് അവൾ ആ നമ്പർ അയാൾക്കു കൊടുത്ത്.
റൂമിൽ ചെക്ക് ഇൻ ചെയ്തിട്ടും അയാൾ അവളെ കുറിച്ച് തന്നെ ആലോചിക്കുവാരുന്നു. എത്ര ഹൃദയം ആയി ആണ് അവൾ പെരുമാറുന്നത്. ഒട്ടും അഹങ്കാരമോ പൊള്ളത്തരമോ അവളുടെ പെരുമാറ്റത്തിൽ ഇല്ല. നല്ല സ്നേഹത്തോടെ ഇടപെടുന്നു. അവൾ കാപ്പി കുടിക്കുന്നത് കാണുവാൻ പോലും എന്ത് ഭംഗി ആയിരുന്നു.
