സാവിത്രി – 1 16

സാവിത്രി 1

Savithri Part 1 | Author : Jayasree


🌺🌺🌺🌺🌺🌺🌺🌺🌺

എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ അഡ്വാൻസ് ഓണം ആശംസകൾ.

🏵️🏵️🏵️🏵️🏵️🏵️🏵️🏵️

വായനക്കാർ കഥയെക്കുറിച്ചു മനസിൽ തോന്നിയത് കമൻ്റുകൾ ആയി കുറിക്കും എന്ന പ്രതീക്ഷയോടെ ആരംഭിക്കട്ടെ

😍 Love you all 😍

ഓണം അവധിയും കഴിഞ്ഞ് സ്കൂളിലെ ഓണപരിപാടിയും കഴിഞ്ഞ് വളരെ വൈകിയിരുന്നു. റോഡിലെ കലുങ്ങിൻ്റെ അവിടെ MBS എന്ന് പേരുള്ള ബസ്സ് ഇറങ്ങി പാട വരമ്പത്തൂടെ നടന്ന് വലതു ഭാഗത്ത് വാഴത്തോട്ടത്തിന് നടുവിലൂടെ നടന്ന് ഇട വഴിയിലൂടെ നടന്ന് വരുകയായിരുന്നു വിഷ്ണു.

ഇടതു ഭാഗത്ത് വള്ളികേട്ടുകൾ നിറഞ്ഞ കാടും ഒഴിഞ്ഞ പറമ്പും അതിൻ്റെ നടുവിലൂടെ ആയിരുന്നു ഇട വഴി. മൊബൈലിൻ്റെ ഫ്ലാഷ് ഓൺ ആക്കി മുന്നോട്ട് നടന്നു വിഷ്ണു. അവൻ്റെ തൊട്ട് പിറകിലെ മരക്കൊമ്പിൽ ലൗ ഷേപ്പിൽ മുഖം ഉള്ള ഒരു ചെറിയ മൂങ്ങ ചിലച്ചു.

കറുത്ത ഷർട്ടും വെള്ള മുണ്ടും ആയിരുന്നു അവൻ്റെ വേഷം.

പെട്ടെന്ന് കാലാവസ്ഥയിൽ ഒരു മാറ്റം. ഇളം കാറ്റ് അടിക്കുന്നു. ഇലകളുടെ മർമരം. നായ ഒരി ഇടുന്ന ശബ്ദം ദൂരെ മുന്നിൽ നിന്ന് എവിടെ നിന്നോ കേട്ടു.

പെട്ടെന്ന് അവൻ്റെ പിറകിൽ നിന്നും ഒരു പന്നി മുരളൂന്ന പോലെയുള്ള ശബ്ദം. ഒന്ന് തിരിഞ്ഞ് നോക്കിയ വിഷ്ണു തോന്നിയതാവും എന്ന് വിചാരിച്ചു പിന്നെയും നടന്നു.

അടുത്തുള്ള കാട്ടിലെ വള്ളികൾ പരസ്പരം ചുറ്റി പിണഞ്ഞു വരിഞ്ഞു മുറുകി. കരിയിലകൾ നിലത്ത് പാറി നടന്നു.

കുറച്ച് ദൂരം പിന്നിട്ടപ്പോൾ പിന്നെയും അതെ ശബ്ദം കൂടെ ഒരു മണി കിലുക്കവും. തിരിഞ്ഞ് നോക്കിയപ്പോൾ കുറ്റി കാടിനു പിന്നിൽ ഒരനക്കം

പേടി ചെറുതായി തോന്നിന്തുടങ്ങിയ വിഷ്ണു തൻ്റെ മുണ്ട് മാടി കെട്ടി. അപ്പോഴേക്കും എന്തോ ഒരു രൂപം വിഷ്ണുവിനെ പിന്തുടർന്ന് വരുന്നുണ്ടായിരുന്നു.

പേടി കാരണം ഒച്ച വെക്കാൻ പോലും കഴിയാത്ത വിഷ്ണു ഒരേ ഒട്ടാം വച്ച് കൊടുത്തു. പിറകോട്ട് തിരിഞ്ഞ് നോക്കിയും മുന്നോട്ട് ആഞ്ഞ് അവൻ ഓട്ടം തുടർന്ന്.

വീടിൻ്റെ പഠിപ്പുറയ്ക്ക് മുന്നിൽ എത്തുന്നതിനു മുന്നേ ആ രൂപത്തെ പിറകോട്ട് തിരിഞ്ഞ് നോക്കി മുന്നോട്ട് നോക്കിയതും തൻ്റെ മുന്നിൽ ഒരു സ്ത്രീ രൂപം.

പെട്ടെന്നുണ്ടായ ഞെട്ടലിൽ വിഷ്ണു ബോധം കെട്ട് വീണു.

സമയം 2 മണിക്കൂർ പിന്നിട്ടു. 9 മണി ആയിട്ട് വരാതെ ആയ മകനെ നിഷ വിളിച്ചു നോക്കി. ഫോൺ റിംഗ് ചെയ്യുന്നുണ്ട് പക്ഷെ എടുക്കുന്നില്ല.

നിഷ : അവൻ ഫോൺ എടുക്കുന്നില്ല ല്ലൊ ചേച്ചി

ടീ വി കാണുകയായിരുന്നു സിന്ധു നിഷയുടെ എടത്തിയമ്മ

സിന്ധു : അവൻ വരും

നിഷ : എനിക്ക് ഒരു സമാധാനം ഇല്ല ഒന്ന് പോയി നോക്കട്ടെ

നിഷ ഇറങ്ങി നടന്നു പടിപ്പുരയിൽ എത്തി കണ്ടതും വിഷ്ണു ബോധം ഇല്ലാതെ കിടക്കുന്നതാണ്.

നിഷ : അയ്യോ മോനേ എന്ത് പറ്റി… വിഷ്ണു…

ശബ്ദം കേട്ട് ഓടി വന്ന സിന്ധു അപ്പുവിനെ എടുത്ത് വരാന്തയിൽ കിടത്തി.. മുഖത്ത് വെള്ളം തളിച്ചു

നിഷ : വിഷ്ണു… മോനെ വിഷ്ണു… എഴുന്നേൽക്കാൻ ടാ അമ്മയ

ഒന്ന് രണ്ട് തവണ തട്ടി വിളിച്ചപ്പോൾ

പതിയെ പതിയെ വിഷ്ണു കണ്ണ് തുറന്നു.

സിന്ധു : എന്താ ടാ പറ്റിയത് നിനക്ക്

വിഷ്ണു : വല്യമ്മ അത്

നിഷ : എന്താ പറ നീ വല്ലതും കണ്ട് പേടിച്ചോ

വിഷ്ണു : അതെ അത് തന്നെ

സിന്ധു : ഇത് ഇപ്പൊ എത്രാമത്തെ തവണയായി

നിഷ : ഏതായാലും നാളെ ആവട്ടെ

സിന്ധു : നിഷ നമുക്ക് ഇവനെ കൂട്ടി ഒന്ന് വല്യേടത് തിരുമേനിയെ ഒന്ന് കണ്ടാലോ

നിഷ : എന്തിനാ

സിന്ധു : ഇതിപ്പോ ഇവൻ മാത്രം അല്ലെ ഇങ്ങനെ വേറെ ആർക്കും ഒരു കുഴപ്പവും ഇല്ല ലോ

നിഷ : ഒന്ന് പോയി നോക്കാം

പിറ്റെ ദിവസം വല്യേടത്ത് തിരുമേനിയുടെ വീട്ടിൽ

തൂക്ക് വിളക്കുകളും ചുമരിൽ ദൈവങ്ങളുടെ ഫോട്ടോയും നിറഞ്ഞ മുറി.

നരച്ച മുടിയും നെഞ്ചിന് കുറുകെ പൂണൂലും ധരിച്ച് വെള്ള മുണ്ടും മാത്രം ഉടുത്ത് ഒരു വിളക്കിനും കവടി നിരത്തുന്ന ബോർഡിനും മുന്നിൽ വന്നിരുന്നു വാല്യേടത് തിരുമേനി. നേരെ എതിർ ഭാഗത്ത് വിഷ്ണു നിഷ സിന്ധു

സിന്ധു : തിരുമേനി ഒന്ന് സഹായിക്കണം

തിരുമേനി : പറഞ്ഞോളൂ

Updated: September 3, 2025 — 8:21 pm

Leave a Reply

Your email address will not be published. Required fields are marked *