സിന്ധു : ഇത് ഇവളുടെ മകൻ ആണ് വിഷ്ണു. പല തവണ ആയി ഇവൻ പലതും കണ്ട് പേടിച്ച് ബോധം കെട്ട് വീഴുന്നു അതും സന്ധ്യ അല്ലെങ്കിൽ രാത്രി സമയങ്ങളിൽ
തിരുമേനി : എന്താ നക്ഷത്രം
നിഷ : തൃക്കേട്ട
ഒന്ന് നെഞ്ഞിൽ കൈ വച്ചു പ്രാർത്ഥിച്ചു കവടി നിരത്തി മൂന്നെണ്ണം വീതം മാറ്റി വച്ച് കളതിലേക്ക് നോക്കി താടിക്ക് കൈ കൊടുത്തിരുന്ന് ആലോചിച്ച് തിരുമേനി പറഞ്ഞു
തിരുമേനി : ഇപ്പൊ നിങ്ങൾടെ വീട്ടിൽ ആരൊക്കെ ആണ് താമസം
നിഷ : ഞാൻ എൻ്റെ മോൻ ചേച്ചി ചേച്ചിടെ ഭർത്താവും
തിരുമേനി : അപ്പോ തൻ്റെ ഭർത്താവ്
നിഷ : മരിച്ചു 5 വർഷം ആയി.
സിന്ധു : ആത്മഹത്യ ആയിരുന്നു
തിരുമേനി : അത് ഒരു കൊലപാതകം ആയിരുന്നല്ലോ
നിഷയും സിന്ധുവും പരസ്പരം നോക്കി
തിരുമേനി : അത് അവിടെ നി നിങളുടെ വീട്ട് പേർ എന്താ
നിഷ : മാണിക്കോത്ത്
തിരുമേനി : ഒരു പഴയ കഥയ ഒരു 5 തലമുറ പിറകോട്ട് പോകണം
അന്ന് നിങ്ങളുടെ നാട്ടിൽ ഒരു തറവാട് ഉണ്ടായിരുന്നു കന്യാ മഠം. നിങ്ങളുടെ ഇപ്പൊ ഉള്ള വീടിൻ്റെ 2 മൈൽ തെക്ക് ഭാഗത്ത്. ഇപ്പോഴും ഉണ്ട് ആ തറവാടിൻ്റെ ശേഷിപ്പ്. ഇടിഞ്ഞു പൊളിഞ്ഞ് കിടക്കുന്നു.
അവിടെ ഒരു തമ്പുരാട്ടി ഉണ്ടായിരുന്നു സാവിത്രി. നാട്ടിലെ ചെറുപ്പക്കാർ ഒക്കെ കണ്ട് കൊതിച്ചവൾ. അതീവ സുന്ദരി.
ഇപ്പോഴാ അല്ലെ നിങ്ങളുടെ വീട് ഒന്ന് പച്ച പിടിച്ചത്. കുറച്ച് തലമുറ മുൻപേ ഇതായിരുന്നില്ല അവസ്ഥ. കൊടും പട്ടിണി. ദാരിദ്രം
ഇതേ കന്യാ മഠം തറവാട്ടിൽ നിങ്ങളുടെ വീട്ടിലെ ഒരാൾ ജോലി ചെയ്തിരുന്നു. കാര്യസ്ഥൻ ആയി.
ഒരു ആണിനും മുഖം കൊടുക്കാതെ ഇരുന്ന സാവിത്രി അയാളുമായി പ്രണയത്തിൽ ആവുകയായിരുന്നു.
പല തവണയായി അവർ കണ്ട് മുട്ടി. നാട്ടുകാർ അറിഞ്ഞു സാവിത്രിയുടെ വീട്ടുകാർ അറിഞ്ഞു. മാനം രക്ഷിക്കാൻ കെട്ട്ടിച്ചു കൊടുക്കുക അല്ലാതെ വഴിയിലായിരുന്നു അവർക്ക്
അങ്ങനെ വിവാഹം നടന്നു. എന്നാല് നിങ്ങളുടെ വീട്ടിലെ കാരണവർക്ക് ഇതൊന്നും തീരെ ദഹിച്ചില്ല. അങ്ങേർക്ക് കന്യാ മഠത്തിലെ കാരണവരുമായി മുൻകാല വെറുപ്പിൽ ആയിരുന്നു.
വിവാഹം കഴിഞ്ഞ് നാലാം നാൾ ആണല്ലോ ഇതൊരു വധുവും തൻ്റെ പുരുഷനെ സമർപ്പിക്കുന്നത്.
ആദ്യ ദിനം ഇന്ദ്രന്
രണ്ടാം ദിനം ഇന്ദ്രന്
മൂന്നാം ദിനം ഗന്ധർവന്
നാലാം ദിനം മണിയറ ഒക്കെ ഒരുക്കി വച്ചു.
മുകളിൽ ഉള്ള മണിയറയിലേക്ക് പോകാൻ ഒരുങ്ങിയ സാവിത്രി യെ കാരണവർ വിളിച്ചു
കാരണവർ : എനിക്ക് കുറച്ച് വെള്ളം വേണം ഒന്ന് ഉമ്മറത്തേക്ക് കൊണ്ടുവാ കുട്ടിയെ…
കയ്യിൽ മോന്തയുമായി വന്ന അവളെ അയാള് അടി മുടി നോക്കി
വെള്ളം വാങ്ങി ഒരു കവിൾ കുടിച്ചു
കാരണവർ : നിൽക്ക് കുട്ടി. ഇന്നാണ് ശാന്തി മുഹൂർത്തം അല്ലെ…
സാവിത്രി : അതെ…
കാരണവർ : നിൻ്റെ അച്ഛൻ എനിക്ക് ഉണ്ടാക്കി വച്ച നഷ്ടം എന്താ ന്നു അറിയുമോ കുട്ടി. ഇന്ന് ഈ വീട് ഇങ്ങനെ ആകാൻ കാരണം അയാള് ഒരാള് മാത്രം ആണ്
അയാളുടെ മകളെ ഇവിടെ വാഴാൻ ഞാൻ സമ്മതിക്കില്ല…
കാരണവർ സാവിതിയെ കടന്നു പിടിച്ചു കൈ കൊണ്ട് മൂടി കെട്ടി വലിച്ചു കൊണ്ട് പോയി കിണറിൻ്റെ അരികത്തേക്ക് കൊണ്ട് പോയി.
പല തവണ എതിർക്കാൻ ശ്രമിച്ച സാവിത്രി നിസ്സഹായ ആയിരുന്നു അയാളുടെ വലിയ കൈകൾ അവളെ വരിഞ്ഞു മുറുക്കി.
അവിടെ നിന്നും ഉണ്ടായ ഉന്തിലും തള്ളലിലും കാരണവർ അവളെ കിണറിൻ്റെ ചുറ്റ് മതിലിൽ ചേർത്ത് നിർത്തി കഴുത്ത് പിടിച്ചു പിറകോട്ട് തള്ളി
ഇതിനിടയിൽ സാവിത്രിയുടെ കൈ അയാളുടെ അരയിൽ ഉണ്ടായിരുന്ന കത്തിയിൽ തടഞ്ഞു
കത്തി വലിച്ചൂരി കുത്താൻ നോക്കിയപ്പോൾ ആയാൽ ഒഴിഞ്ഞു മാറി. കുനിഞ്ഞു നിന്ന് കാരണവർ അവളുടെ കാലുകൾ പിടിച്ചു പൊക്കി കിണറ്റിലേക്ക് തള്ളി ഇട്ടു.
ഇതേ സാവിത്രി ആണ് വിഷ്ണു കാണുന്നത്… അവളുടെ ആത്മാവ്
നിഷ : ഇതിപ്പോ എന്താ തിരുമേനി ഇങ്ങനെ എൻ്റെ മോൻ എന്ത് തെറ്റ് ചെയ്തു
തിരുമേനി : അവൻ തെറ്റ് ഒന്നും ചെയ്തില്ല പക്ഷെ
.. ഇവനെ ഒന്ന് പുറത്ത് ഇരുത്തമോ
വിഷ്ണു എഴുന്നേറ്റ് പുറത്ത് പോയി
തിരുമേനി : ശാന്തി മുഹൂർത്ഥത്തിൻ്റെ അന്ന് പച്ച ജീവന്നോടെ കിണറ്റിൻ തള്ളി ഇട്ടു കൊന്ന അവളുടെ ആഗ്രഹം നിറവേറ്റത്തെ അവള് പോവില്ല സാവിത്രി
