“അതെ…”
കോണ്‍ഫ്രന്‍സ് ഹാളിലേക്ക് ഇറങ്ങിയ ഞാന്‍ തിരികെ ഓഫീസിലേക്ക് കയറി.
എന്നിട്ട് റെജിയെ ഫോണില്‍ വിളിച്ചു.
നിമിഷങ്ങള്‍ക്കുള്ളില്‍ റെജി ഓഫീസിലേക്ക് വന്നു.
“റെജി ഇരിക്ക്…”
എന്‍റെ മുഖത്തെ ഗൌരവം കണ്ടിട്ടായിരിക്കണം റെജിയുടെ മുഖത്തും ആകാംക്ഷയും നേരിയ ഭയവും ഞാന്‍ കണ്ടു.
“എന്താ സാര്‍?”
അവന്‍ ചോദിച്ചു.
“എന്താ ദിലാരയുടെ സ്റ്റോറി?”
ഞാന്‍ മുഖവുര കൂടാതെ ചോദിച്ചു.
“റെജിയും ഷൈജുവും സ്മോക്കിങ്ങ് ഏരിയയില്‍ വെച്ച് സംസാരിക്കുന്നത് കേട്ടു…”
“സാര്‍, അത്…”
അവനൊന്ന് മടിച്ചു.
“പേടിക്കേണ്ട,”
ഞാന്‍ ധൈര്യം കൊടുത്തു.
“ഓഫ് ദ റെക്കോഡ് ആണ്…”
“ഒരു വല്ലാത്ത സ്വഭാവമുള്ള ആളാ സാറേ ദിലാരയുടെ ഹസ്ബന്‍ഡ്…”
അവന്‍ പറഞ്ഞു തുടങ്ങി.
“എന്താ പറയുക…അവളെ മറ്റുള്ള ആണുങ്ങള്‍ നോക്കുന്നത്, ഐ മീന്‍ സെക്ഷ്വലി, മറ്റുള്ളവരുടെ മുമ്പില്‍ ബോഡി എസ്ക്പോസ് ഒക്കെ ചെയ്യിച്ച് നിര്‍ത്തുക, മാത്രമല്ല മറ്റുള്ള ആണുങ്ങളുമായി സെക്സിന് നിര്‍ബന്ധിക്കുക, അയാളുടെ മുമ്പില്‍ വെച്ച് മറ്റുള്ളവരുമായി സെക്സ് ചെയ്യാന്‍ നിര്‍ബന്ധിക്കുക…”
“ഇതൊക്കെ ആരാ, റെജിയോട് പറഞ്ഞെ?”
ഞാന്‍ ചോദിച്ചു.
“ദിലാര നേരിട്ട് പറഞ്ഞതാണോ?”
“അയ്യേ, ഛെ ഛെ, സാര്‍, “
റെജി പെട്ടെന്ന് പറഞ്ഞു.
“അവളുടെ ഏറ്റവും അടുത്ത ഫ്രണ്ട്സ് ജെന്നിയും സ്വപ്നയും അല്ലെ…? എല്ലാ വിഷമവും സങ്കടവുമൊക്കെ അവള്‍ ഷെയര്‍ ചെയ്യുന്നത് അവരോടാ…അവരോടാ അവളിതൊക്കെ പറഞ്ഞത്…”
ജെന്നി റെജിയുടെ ഭാര്യയാണ്. സ്വപ്ന ഷൈജുവിന്‍റെ ഭാര്യയും. രണ്ടുപേരും എന്‍റെ ഓഫീസിലെ ജീവനക്കാരുമാണ്. ജെന്നി അക്കൌണ്ട് സെക്ഷനിലും സ്വപ്ന മാന്‍പവ്വറിലും.
“ഒരുപാട് ദേഹോപദ്രവങ്ങള്‍ ഒക്കെ അവള്‍ കെട്ട്യോനില്‍ നിന്നും നേരിട്ടു, വഴങ്ങാത്തത്തിനു…”
റെജി തുടര്‍ന്നു.
“അവസാനം അവള്‍ പോലീസില്‍ പരാതിപ്പെട്ടു…ഡിവോഴ്സ് മൂവ് നടക്കുന്നു ഇപ്പോള്‍…”
“ഇപ്പോള്‍ ആരുടെ കൂടെയാ അവള്‍?”
ഞാന്‍ ചോദിച്ചു.
“തനിയെ ആണ്…”
റെജി പറഞ്ഞു.
************************************
സുല്‍ത്താനഹ്മേത്ത് ഗ്രൌണ്ടിലെ ദിലാരയുടെ വീട്ടിലേക്ക് ഞങ്ങള്‍ ചെല്ലുമ്പോള്‍ വൈകുന്നേരം മൂന്ന് മണി കഴിഞ്ഞിരുന്നു.
ശനിയാഴ്ച ആയ തിനാല്‍ അവള്‍ വീട്ടിലുണ്ടാവുമെന്നു ഉറപ്പിച്ചാണ് ഞങ്ങള്‍ അങ്ങോട്ട് ചെന്നത്.
ബെല്ലടിച്ച് കതക് തുറക്കപ്പെട്ടപ്പോള്‍ തുര്‍ക്കിയിലെ ട്രഡീഷണല്‍ വേഷത്തിലായിരുന്നു അവള്‍.
അതില്‍ അവളുടെ സൌന്ദര്യം ഇരട്ടിച്ചു എന്ന് എനിക്ക് തോന്നി. അകത്ത് വശ്യമായ പതിഞ്ഞ ശബ്ദത്തില്‍ അറേബ്യന്‍ സംഗീതം.
“ഓ, സാര്‍….”
ഞങ്ങളെ കണ്ട് അവള്‍ അദ്ഭുതപ്പെട്ടു.
“പ്ലീസ് കമിന്‍…”
വൃത്തിയും ഭംഗിയുമുള്ള കൊച്ചു വീട്.
“ദിലാര, ഇതെന്‍റെ അമ്മ….”
ഞാന്‍ അമ്മയെ അവള്‍ക്ക് പരിചയപ്പെടുത്തി.
അവളുടെ മുഖം ആദരവ് കൊണ്ടും അദ്ഭുതം കൊണ്ടും വിടര്‍ന്നത് ഞാന്‍ കണ്ടു.
അവള്‍ കൈകള്‍ കൂപ്പി.
അമ്മ അത് കണ്ട് അദ്ഭുതപ്പെട്ടു.
“ഇന്ത്യന്‍ രീതികളൊക്കെ ദിലാരയ്ക്ക് അറിയാം അമ്മേ…”
ഞാന്‍ പറഞ്ഞു.
“ഇതെന്‍റെ അച്ഛന്‍….”
ഞാന്‍ അച്ഛനെയും പരിചയപ്പെടുത്തി.
അവള്‍ അച്ഛന്റെ നേരെയും കൈകള്‍ കൂപ്പി.
അത് കഴിഞ്ഞ് അവിടെ വാതില്‍ക്കലേക്ക് വന്ന പരിചാരികയോട് അവളെന്തോ പറഞ്ഞു. പരിചാരിക അകത്തേക്ക് പോയി.
“നീ സംസാരിച്ചത് ടര്‍ക്കിഷ് ഭാഷ അല്ലല്ലോ…”
ഞാന്‍ ദിലാരയോടു ചോദിച്ചു.
“അവള്‍ ഖുര്‍ദ് ആണ് സാര്‍…അതുകൊണ്ടാണ് സസാക്കി ഭാഷയില്‍ സംസാരിക്കേണ്ടി വന്നത്….”
അവള്‍ ഞങ്ങളെ സോഫയില്‍ ഇരുത്തി.
“ദിലാരയും ഇരിക്കൂ, ഒരിമ്പോര്‍ട്ടന്‍റ്റ് കാര്യം പറയാനുണ്ട്…”
അവള്‍ ഞങ്ങള്‍ക്ക് അഭിമുഖമായി ഇരുന്ന് ഞങ്ങളെ ആകാംക്ഷയോടെ നോക്കി.
“അമ്മ സംസാരിക്കൂ…”
ഞാന്‍ അമ്മയോട് പറഞ്ഞു.
അമ്മ എഴുന്നേറ്റ് അവളുടെ അടുത്തേക്ക് പോയി. അവളോടൊപ്പം ഇരുന്നു. ദിലാരയില്‍ അദ്ഭുതം ഇരട്ടിച്ചു.
“മോള്‍ടെ കഥയെല്ലാം ഞങ്ങള്‍ അറിഞ്ഞു…..”
അമ്മ പറഞ്ഞു.
“മോള്‍ക്ക് ആണുങ്ങളെ ഇനിയും വിശ്വാസമുണ്ടെങ്കില്‍, മറ്റൊരു വിവാഹത്തിന് താല്‍പ്പര്യമുണ്ടെങ്കില്‍, എന്‍റെ മോനെ വിവാഹം കഴിക്കാമോ?”
