” അപ്പോൾ ശരി നമുക്ക് വെള്ളിയാഴ്ച കാണാം” അതും പറഞ്ഞ ശേഖർ ഫോൺ കട്ട് ചെയ്തു.
ശേഖർ ദിലീപിന് വാക്ക് കൊടുത്തെങ്കിലും ഈ പദ്ധതി എങ്ങനെ ആവിഷ്കരിക്കണം എന്നതിനെക്കുറിച്ച് അവൻ തലപുകഞ്ഞ് ആലോചിക്കാൻ തുടങ്ങി. ഒരു നാലഞ്ച് പദ്ധതികൾ മനസ്സിലേക്ക് കയറി വന്നു.
അനിതയുടെ ഭാഗത്ത് നിന്നും ഒരു ചെറിയ സമ്മതം ഇതിനുമുമ്പ് കിട്ടിയിട്ടുണ്ട്. അതായിരുന്നു ശേഖറിന്റെ ആകെയുള്ള പിടിവള്ളി. പക്ഷേ ദിലീപിനെ അവൾക്ക് നന്നായി പരിചയമുള്ളതിനാൽ അവൾ സമ്മതിക്കുമോ എന്ന കാര്യത്തിൽ ശേഖറിന് ഒരു ചെറിയ ആശങ്കയുണ്ടായിരുന്നു.
രാവിലെതന്നെ ശേഖർ ഇരുന്നു തലപുകയ്ക്കുന്നത് കൊണ്ടാണ് അനിത മുറിയിലേക്ക് കയറിവന്നത്.
” എന്താ ഇത്ര വലിയ ആലോചന ”
” ഞാൻ ഇതിനുമുമ്പ് ഒരു ഫാന്റസിയെ പറ്റി പറഞ്ഞിട്ടില്ലേ തന്നോട്… ”
“ങും… മനസ്സിലായി.. മനസ്സിലായി… ദേ ശേഖർ അതൊന്നും എനിക്ക് ഇഷ്ടമല്ല.” അനിത പറഞ്ഞത് കേട്ട് ശേഖറിന്റെ മുഖം മങ്ങി.
” അപ്പോൾ പിന്നെ അന്ന് എന്നോട് പറഞ്ഞത്… ” ശേഖറിന് വാക്കുകൾ തടഞ്ഞു.
“ഞാനോ… ഞാനെന്തു പറഞ്ഞു?” വിശ്വാസം വരാത്ത രീതിയിൽ അനിത ശേഖറിനെ നോക്കി.
” അന്ന് താൻ എന്നോട് പറഞ്ഞില്ലേ വേറെ ആണുങ്ങൾക്ക് മുമ്പിൽ താൻ തുണിയില്ലാതെ നിൽക്കുന്നത്… ”
“ഓ…
അത്… അത് ഞാനല്ലേ… ഞാൻ എത്ര വേണമെങ്കിലും അങ്ങനെ നിൽക്കാം ഒരു പ്രശ്നവുമില്ല… ബട്ട്… ശേഖർ എന്റെ കൂടെ തന്നെ ഉണ്ടാവണം.”
“ഓക്കേ… ഞാൻ കൂടെത്തന്നെ ഉണ്ടാകും. പിന്നെ ആദ്യം എന്താ ഇഷ്ടമല്ല എന്നൊക്കെ പറഞ്ഞത്?”
” ഓ അതോ ഞാൻ ആദ്യം കരുതി ശേഖറിന്റെ ഫ്രണ്ട്സ് സർക്കിളിൽ നേരത്തെ ഒരു കപ്പിൾസ് ഇതുപോലെ ഓരോന്ന് കാട്ടിക്കൂട്ടിയില്ലേ… ഞാൻ കരുതി ശേഖർ ആ പെണ്ണിനെ കാണാൻ പോവാണെന്ന്. ”
” അതെന്താ ഞാൻ വേറെ പെണ്ണുങ്ങളെ കാണാൻ പാടില്ല? ” ശേഖർ ചിരിച്ചുകൊണ്ട് ചോദിച്ചു.
ഒരല്പം കൊഞ്ചലോടെ ശേഖറിന്റെ നെഞ്ചിലേക്ക് വീണുകൊണ്ട് അവന്റെ കവിളിൽ മാറിമാറി ഉമ്മ വെച്ചു കൊണ്ട് അനിത ചെറിയ പെൺപിള്ളാരെ പോലെ കിടന്നു കൊഞ്ചി.
” ശേഖർ എനിക്ക് എന്തോ ഭയങ്കര അസൂയയാണ്. അത് ഇപ്പോഴും എപ്പോഴും അങ്ങനെ തന്നെയാണ്. ശേഖറിനെ മറ്റ് പെമ്പിള്ളേർ നോക്കുന്നതും ശേഖർ തിരിച്ചു നോക്കുന്നതും എനിക്കിഷ്ടമല്ല.
എനിക്ക് എന്തോ അത് സഹിക്കാൻ കഴിയില്ല… ശേഖർ എന്റെ മാത്രമാണ്… എന്റെ മാത്രം… ” അതും പറഞ്ഞ് ശേഖറിന്റെ ചുണ്ടുകളിൽ അവൾ ആഞ്ഞു ചുംബിച്ചു.
അനിതയുടെ ഈ സ്വഭാവം ശേഖറിന് അവളെ പരിചയപ്പെട്ട നാൾ മുതൽക്കേ അറിയാം. ശേഖറിന്റെ കാര്യത്തിൽ അവൾ ഭയങ്കര പൊസസീവ് ആണ്. ശേഖർ കള്ളവെടി വെച്ചിട്ടുള്ള കാര്യമൊക്കെ അനിതയ്ക്ക് അറിയാം.
ശേഖർ തന്നെ അത് അവളോട് പറഞ്ഞിട്ടുണ്ട്. അനിത ഒരു പാവം നിഷ്കളങ്കയായ പെൺകുട്ടിയാണെന്ന് മനസ്സിലായതോടെയാണ് ശേഖർ അന്ന് തുടക്കത്തിൽ തന്നെ അതെല്ലാം അവളോട് പറഞ്ഞത്.
അവർക്കിടയിലുള്ള പ്രണയം കത്തി കയറിയപ്പോൾ ഇനി ഒരിക്കലും കള്ളവെടി
വയ്ക്കാൻ പോകരുതെന്ന് അനിത ശേഖറിനെ കൊണ്ട് സത്യം ചെയ്യിച്ചിരുന്നു. എന്നിട്ടും ശേഖർ മൂന്നു നാല് തവണ അത് തെറ്റിച്ചു.
അത് അറിഞ്ഞപ്പോൾ അനിത അന്ന് കുറെ കരഞ്ഞു. പിന്നെ ശേഖർ കള്ളവെടിക്ക് പോയിട്ടില്ല.
ശേഖറിനെ ആരും അമിതമായി സ്നേഹിക്കുന്നതും അനിതക്ക് ഇഷ്ടമല്ല. എന്തിന് ശേഖറിന്റെ സ്വന്തം അമ്മ പോലും അവനോട് കൂടുതൽ സ്നേഹം കാണിക്കുന്നത് അനിതയ്ക്ക് അസൂയയാണ്.
ഇതെല്ലാം നന്നായിട്ട് അറിയാവുന്നതുകൊണ്ട് തന്നെ വിവാഹം കഴിഞ്ഞപ്പോൾ തന്നെ ശേഖർ താമസം കുടുംബവീട്ടിൽ നിന്നും മാറ്റി. രണ്ടു വീട്ടുകാർക്കും അതിന് വലിയ സപ്പോർട്ട് തന്നെയായിരുന്നു.
വിവാഹം കഴിഞ്ഞവർ ഒന്നിച്ച് മാറി താമസിക്കണം എന്ന നിലപാടുള്ളവർ തന്നെയാണ് ഇരു വീട്ടുകാരും. വിവാഹം കഴിഞ്ഞ് രണ്ടുവർഷം കഴിഞ്ഞെങ്കിലും അനിതയുടെ സ്വഭാവത്തിന് മാറ്റം ഒന്നുമില്ല.
ശേഖറിന്റെ അടുത്ത് മറ്റ് പെണ്ണുങ്ങൾ വരുന്നതും ശേഖർ മറ്റു പെണ്ണുങ്ങളോട് സംസാരിക്കുന്നതും അടുത്ത് നിൽക്കുന്നതും ഒന്നും അനിതയ്ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങളാണ്. എന്നുവെച്ച് അതിന്റെ പേരിൽ അവൾ വഴക്കുണ്ടാക്കുകയും പിണങ്ങിയിരിക്കുകയോ ഒന്നും തന്നെയില്ല.
