ശ്യാമയും സുധിയും – 12 5

 

ശ്യാമയുടെ കാലിൽ അനാവശ്യമായി പ്ലാസ്റ്റർ ഇടാൻ താൻ സൂചിത്രയോട് പറഞ്ഞത് ഇവർ അറിഞ്ഞു കാണും. അതായിരിക്കും ശ്യാമ പറയുന്നത് എന്ന് കരുതി സുധി പറഞ്ഞു.

 

“അത് വെറുതെ ഒരു തമാശയ്ക്ക് വേണ്ടി. അതിന് നീ എന്തിനാ മോളെ ഇങ്ങനെ കരഞ്ഞുകൊണ്ട് ഇരിക്കുന്നത്.?”

 

” വെറുതെയോ ? തമാശയ്ക്കോ..? അപ്പു ഏട്ടന് എന്നോട് ഇങ്ങനെ പറയാൻ എങ്ങനെ മനസ്സ് വന്നു. ഇനി ഞാൻ എങ്ങനെ മറ്റുള്ളവരുടെ മുഖത്തു നോക്കും. ഇപ്പോൾ തന്നെ ചേച്ചിയും അമ്മയും എന്നെ കുറേ കളിയാക്കി. ഇനി അമ്മാവനും അമ്മായിയും അറിഞ്ഞാൽ അയ്യേ എനിക്ക് അത് ഓർക്കാൻ തന്നെ വയ്യ. പോ! പോ അവിടുന്ന് മനുഷ്യനെ നാണം കെടുത്താൻ ആയിട്ട് ഓരോന്ന് ചെയ്തു കൂട്ടിയിട്ട്. ”

 

അതും പറഞ്ഞു ശ്യാമ താഴോട്ട് നോക്കി.

 

“എന്റെ മോളെ. നീ പറയുന്നതൊന്നും എനിക്ക് മനസ്സിലാവുന്നില്ല. ഞാൻ അറിയാതെ നിന്നോട് എന്തെങ്കിലും ചെയ്തെങ്കിൽ. എന്റെ മോള് ഈ അപ്പു ഏട്ടനോട് ക്ഷമി. ”

 

സുധി പറയുന്നത് മുഴുവനും ആക്കാൻ സമ്മതിക്കാതെ ശ്യാമ സുധിയുടെ വായ പൊത്തി. എന്നിട്ട് പറഞ്ഞു.

 

” എന്റെ അപ്പു ഏട്ടൻ എന്നോട് അങ്ങനെ ഒന്നും പറയല്ലേ..? ഞാൻ അപ്പോഴേ അപ്പു ഏട്ടന്നോട് പറഞ്ഞതല്ലേ.. വേണ്ട.. വേണ്ട.. എന്ന്. പിന്നീട് ചെയ്യാം എന്ന്. എന്നിട്ടും അപ്പു ഏട്ടൻ അത് കേട്ടോ.? ഓരോന്ന് ചെയ്തു വെച്ചിട്ട് വന്നു എന്നോട് ക്ഷമ ചോദിക്കുന്നോ..? എന്തിന് വേണ്ടി. ”

 

സുധി ശ്യാമയുടെ മുഖത്തേക്ക് തന്നെ നോക്കി. അപ്പോൾ അവൾ ചോദിച്ചു.

 

“ഇപ്പോഴും അപ്പു ഏട്ടന് ഒന്നും മനസ്സിലായില്ലേ.? എന്നാൽ അപ്പു ഏട്ടന്റെ കൈ ഇങ്ങ് കൊണ്ടാ ഞാൻ പറഞ്ഞു തരാം. ”

 

അത് കേട്ട് കൈ നീട്ടിയ സുധിയുടെ കൈയിൽ പിടിച്ചു ശ്യാമ തന്റെ വയറിൽ വെച്ചു. എന്നിട്ട് പറഞ്ഞു.

 

” അമ്മയും അച്ഛനും മുത്തശ്ശനും മുത്തശ്ശിയും ആവാൻ പോകുന്നു. ചേച്ചി അപ്പച്ചിയും. അതുപോലെ എന്റെ അപ്പു ഏട്ടൻ ഒരു അച്ഛൻ ആകാൻ പോകുന്നു. ഞാൻ ഒരു അമ്മയും. ” അതും പറഞ്ഞു ശ്യാമ ചിരിച്ചു.

 

അത് കേട്ട് സുധിക്ക് സന്തോഷം അടക്കാൻ ആയില്ല. സുധി ഒരു നിമിഷം മിണ്ടാതെ ആയി. അപ്പോൾ ശ്യാമ പറഞ്ഞു.

 

“ഞാൻ വേണ്ട വേണ്ട എന്ന് പറഞ്ഞിട്ടും. എന്നെ ഞാൻ ഇങ്ങനെ കിടക്കുമ്പോൾ കളിച്ചു കളിച്ചു എന്റെ വയറും വീർപ്പിച്ചു വെച്ചിട്ട്. എന്ത് ആലോചിച്ചു നിൽക്കുകയാ”

 

 

 

ശ്യാമ പറയുന്നത് കേട്ട് ചിരിച്ചു കൊണ്ട്

സുധി ശ്യാമയെ രണ്ട് കൈയാലും കോരി എടുത്ത് വട്ടം കറക്കി.

 

“അപ്പു ഏട്ടാ പതിയെ പതിയെ. എന്നെ നിലത്തു ഇറക്ക്.”

 

സുധി ശ്യാമയെ കട്ടിലിൽ കിടത്തി ശ്യാമയുടെ കൂടെ കട്ടിലിൽ കയറി കിടന്ന് ശ്യാമയുടെ നെറ്റിയിലും മുഖത്തും ചുണ്ടിലും എല്ലാം ഉമ്മ വച്ചു.

 

“ഇനി പറ അപ്പു ഏട്ടൻ എന്നെ ഒന്നും ചെയ്തില്ലേ ..? അപ്പു ഏട്ടൻ തന്നെയല്ലേ എന്നെ ഇങ്ങനെ ആക്കിയത്..? ഇത് തന്നെയാ അമ്മയും പറഞ്ഞത്. ”

 

അത് കേട്ട് സുധി ചിരിച്ചു.അപ്പോൾ ശ്യാമ ചോദിച്ചു.

 

 

“എന്റെ അപ്പു ഏട്ടന് സന്തോഷം ആയോ.?”

 

 

“അത് പറയാനുണ്ടോടി പെണ്ണേ. എനിക് ഒത്തിരി ഒത്തിരി സന്തോഷം ആയി. നിനക്ക് ഇല്ലേ സന്തോഷം. ”

 

“ഉം. എന്റെ അപ്പു ഏട്ടന്റെ സന്തോഷം അല്ലേ എന്റെ സന്തോഷം.. അപ്പു ഏട്ടന്റെ കുഞ്ഞിന്റെ അമ്മയാകുക എന്ന് പറഞ്ഞാൽ അതിൽപരം സന്തോഷം വേറെ ഉണ്ടോ..?”

 

“പിന്നെ നീ എന്താ കുറച്ചു മുൻപ് അങ്ങനെ ഒക്കെ പറഞ്ഞത്.?”

 

“അതോ? അത് പിന്നെ ഒരു കാര്യവും ഇല്ലാതെ വെറുതെ ഒരുമാസം എന്നെ ഇങ്ങനെ കിടത്തിയില്ലേ അതിനാ. ”

 

അത് കേട്ട് സുധി ചിരിച്ചു എന്നിട്ട് പറഞ്ഞു.

 

“ആര് പറഞ്ഞു വെറുതെ ആണെന്ന്.?”

 

 

“ചേച്ചി ഇന്ന് പറഞ്ഞു. ഒരാഴിച്ച വല്ല കുഴമ്പും പുരട്ടിയാൽ മാറാവുന്ന കാര്യത്തിന് എന്നെ ഇങ്ങനെ കിടത്തിയില്ലേ..? അത് വെറുതെ അല്ലേ?”

 

“വെറുതെ ആണോ. അതുകൊണ്ടല്ലേ എനിക്ക് ഈ പെണ്ണിനെ കൂടുതൽ സ്നേഹിക്കാൻ പറ്റിയത്. അല്ലെങ്കിൽ നീ അടക്കളയിലും അമ്മയുടെ അടുത്തും ഒക്കെയായി പോയേനേ.. അങ്ങനെ ചെയ്തത് കൊണ്ട് എനിക്ക് ഈ പെണ്ണിനെ പൂർണ്ണമായും കിട്ടി. ഈ പെണ്ണിനെ കുളിപ്പിക്കാനും ഡ്രെസ്സ് ഉടുപ്പിക്കാനും, ഭക്ഷണം വാരി തരാനും ഒക്കെ കഴിഞ്ഞില്ലേ. അല്ലെങ്കിൽ നീ ഇതിനൊക്കെ സമ്മതിക്കുമായിരുന്നോ..?”

Leave a Reply

Your email address will not be published. Required fields are marked *