ശ്യാമയും സുധിയും – 12 5

 

 

അതും പറഞ്ഞു സുചിത്ര ഫോൺ എടുത്തു പുറത്തേക്ക് പോയി. ആ സമയം ശ്യാമ ഫോൺ എടുത്തു സുധിയെ വിളിക്കാൻ നോക്കി. കൃത്യ സമയം സുധി തിരിച്ചു വിളിച്ചു. ശ്യാമ വേഗം ഫോൺ എടുത്തു.

 

“ഹലോ അപ്പു ഏട്ടാ…എന്തിനാ വിളിച്ചത്..?” ഫോൺ എടുത്ത ഉടനെ ശ്യാമ ചോദിച്ചു.

 

“അതോ!!?. അതിനിക്ക് ഞാൻ കെട്ടാൻ പോകുന്ന പെണ്ണിന്റെ ശബ്‍ദം ഒന്ന് കേൾക്കാൻ വേണ്ടിയാ. നാളെ ആയാൽ കെട്ടിയ പെണ്ണിന്റെ ശബ്‍ദം അല്ലേ കേൾക്കാൻ പറ്റൂ. അതാ ഇപ്പോൾ വിളിച്ചത്. ”

 

“അതിന് എന്തിനാ ഫോൺ വിളിക്കുന്നത്. അപ്പു ഏട്ടൻ അപ്പുറത്തെ റൂമിൽ അല്ലേ ഉള്ളത്. വേണമെങ്കിൽ ഇങ്ങോട്ട് വന്നിട്ട് സംസാരിക്കാലോ..? ”

 

“അതിന് അവിടെ അമ്മു ഇല്ലേ പെണ്ണെ. അവളുടെ മുന്നിൽ വെച്ചാണോ എന്റെ പെണ്ണിനോട് കിന്നാരം പറയുന്നത്. ”

 

“അതിന് ചേച്ചി ഇവിടെ ഇല്ലല്ലോ.” ശ്യാമ പറഞ്ഞു.

 

“ങ്ങേ! അമ്മു അവിടെ ഇല്ലേ..? പിന്നെ അവൾ എവിടെ പോയി..?”

 

 

“കണ്ണേട്ടനോട്‌ എന്തോ പറയാൻ ഉണ്ടെന്ന് പറഞ്ഞിട്ട് ഫോൺ എടുത്തു ഇപ്പോൾ പുറത്തേക്ക് പോയല്ലോ.”

 

 

“അമ്പട! പുറത്തേക്ക് പോയോ..? എന്നാ നമുക്കും പുറത്തേക്ക് പോയാലോ. ..? അവർ എവിടെയാ പോയത് എന്ന് അറിയാമോ..?”

 

 

“അവർ എവിടേയും പോയില്ല അപ്പു ഏട്ടാ. ചേച്ചി ബാൽകണിയിൽ ഇരുന്ന് കണ്ണേട്ടനെ ഫോൺ വിളിക്കുന്നുണ്ടാകും.”

 

“എന്നാ നീ പുറത്ത് ഇറങ്ങ്. നമുക്ക് ഒന്ന് ചുറ്റിയിട്ട് വരാം. അമ്മുവിന്റെ സ്കൂട്ടിയുടെ കീ എന്റെ കൈയിൽ ഉണ്ട്. നമുക്ക് വേഗം തിരിച്ചു വരാം.”

 

“അയ്യേ! ഞാൻ ഒന്നും ഇല്ല. അതും ഈ സമയം. ആരെങ്കിലും അറിഞ്ഞാൽ കളിയാക്കും. ”

 

 

“ആരും കളിയാക്കില്ല. നീ വാടി പെണ്ണേ. ഞാൻ പുറത്ത് കാത്ത് നിൽക്കാം. ”

 

“വേണ്ട അപ്പു ഏട്ടാ. അതൊന്നും വേണ്ട. അതൊന്നും ശരിയല്ല.”

 

 

“നിന്ന് കിണുങ്ങാതെ വാ പെണ്ണേ”

 

 

അതും പറഞ്ഞു സുധി ഫോൺ കട്ട്‌ ചെയ്തു.

 

ശ്യാമ പേടിച്ചു പേടിച്ചു മെല്ലെ പുറത്തേക്ക് ഇറങ്ങി. വീടിന്റെ പുറത്ത് സുധി കാത്ത് നിൽക്കുന്നുണ്ടായിരുന്നു.

 

സുധിയെ കണ്ടപ്പോൾ ശ്യാമ വേഗം സുധിയുടെ അടുത്തേക്ക് നടന്നു. സുധിയുടെ അടുത്ത് എത്തിയ ഉടനെ ശ്യാമ പറഞ്ഞു.

 

“വേണ്ട അപ്പു ഏട്ടാ. ആരെങ്കിലും അറിഞ്ഞാൽ നാണക്കേടാ. അതുകൊണ്ട് വേണ്ട അപ്പു ഏട്ടാ. ”

 

“ഒരു നാണക്കേടും ഇല്ല പെണ്ണേ. നീ വേഗം കേറ്. അത് കണ്ടോ കണ്ണന്റെ ഓട്ടോ ഇവിടെ കാണുന്നില്ല. അവർ രണ്ടും ചിലപ്പോൾ ഓട്ടോ എടുത്തു പുറത്തേക്ക് പോയിക്കാണും. ”

 

മോഹൻ ഓട്ടോ വെച്ചിരുന്ന സ്ഥലം ചൂണ്ടി കാണിച്ചിട്ട് സുധി പറഞ്ഞു. ശ്യാമയും അവിടേക്ക് നോക്കി.

 

പിന്നെ ശ്യാമ വേഗം സ്കൂട്ടിയിൽ കയറി ഇരുന്നു. സുധി സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്യാതെ തള്ളി മുന്നോട്ട് കൊണ്ട് പോയി. കുറച്ചു ദൂരം എത്തിയപ്പോൾ സ്കൂട്ടർ സ്റ്റാർട്ട്‌ ചെയ്തു വേഗം ഓടിച്ചു കൊണ്ട് പോയി.

 

“എന്നെ മുറുക്കെ കെട്ടിപിടിക്ക് പെണ്ണെ തണുക്കുന്നു. എന്നെ മുറുക്കെ കെട്ടിപിടിക്കുമ്പോൾ നിന്റെ അമ്മിഞ്ഞ എന്റെ പുറത്ത് അമർന്നു എന്ന് കരുതി അത് പൊട്ടിപോകുകയൊന്നും ഇല്ല. ” സുധി ചിരിച്ചു കൊണ്ട് പറഞ്ഞു.

 

 

“അയ്യേ! ച്ചീ വേണ്ടാത്തത് പറയുന്നോ? ഇങ്ങനെ ഒരു സാധനം. ”

 

“എന്നാ എന്നെ ശരിക്കും കെട്ടിപിടിക്ക്.”

 

അത് കേട്ട് ശ്യാമ സുധിയെ നന്നായി കെട്ടിപിടിച്ചിരുന്നു.

 

“ആ അങ്ങനെ കെട്ടിപിടിക്ക്. ഇപ്പോൾ തണുപ്പ് കുറഞ്ഞു. നാളെ രാത്രി ആവട്ടെ പെണ്ണേ. നിനക്ക് ഞാൻ കാണിച്ചു തരുന്നുണ്ട്..”

 

“എന്ത് കാണിച്ചു തരുന്നുണ്ടെന്ന്..?”

 

“അതോ. അത് എന്റെ പെണ്ണിന് പലതും ഞാൻ നാളെ രാത്രി കാണിച്ചു തരും. ”

 

“ഓഹ് പിന്നെ!! ഞാൻ കാണാത്തത് അല്ലേ എനിക്ക് കാണിച്ചു തരാൻ പോകുന്നത്. അപ്പു ഏട്ടനെ ഞാൻ എത്ര വട്ടം കണ്ടിരിക്കുന്നു. ”

 

“എന്നിട്ട്. നീ നിന്നെ എനിക്ക് ഒരുവട്ടം അല്ലേ കാണിച്ചു തന്നുള്ളൂ. അതും ഞാൻ കുറേ നിർബന്ധിച്ചത് കൊണ്ട്. ”

Leave a Reply

Your email address will not be published. Required fields are marked *