“കള്ളൻ. ”
“ഇത് എങ്ങനെ അറിഞ്ഞു.? ”
“അത് ചേച്ചി ഇവിടെ വന്ന് എന്റെ കാലിലെ പ്ലാസ്റ്റർ അഴിച്ചു മാറ്റി. അപ്പോൾ എനിക്ക് തല കറക്കം വന്നു.
അപ്പോൾ ചേച്ചി തന്നെ എന്നെ നോക്കിയിട്ട് ഇങ്ങനെ ഒരു സംശയം പറഞ്ഞു. പിന്നെ എന്റെ പിരീഡ് തെറ്റിയിരുന്നു.
“അതുകൊണ്ട് ചേച്ചി എന്നേയും കൊണ്ട് ഹോസ്പിറ്റലിൽ പോയി. അപ്പോൾ ഉറപ്പിച്ചു. ആ സമയം ആണ് ചേച്ചി എന്നോട് പറഞ്ഞത്. അന്ന് ഞാൻ വീണപ്പോൾ അപ്പു ഏട്ടൻ പറഞ്ഞിട്ട കാലിൽ പ്ലാസ്റ്റർ ഇട്ടത് എന്ന്. കള്ളൻ.”
സുധി ശ്യാമയെ വീണ്ടും വീണ്ടും ഉമ്മ വെച്ചു. അവർ അങ്ങനെ തന്നെ കെട്ടിപിടിച്ചു കിടന്നു.
കുറച്ചു ദിവസങ്ങൾക്കുള്ളിൽ പുതിയൊരു വാർത്തയും ആ കുടുംബത്തെ തേടി വന്നു. സുചിത്രയ്ക്കും വിശേഷം ഉണ്ടെന്ന്.
അതോടെ ആ കുടുംബം മുഴുവനും ഉത്സവ ലഹരിയിൽ ആയി.
അവർ പുതിയ തലമുറയുടെ വരവിനായി സന്തോഷത്തോടെ കാത്തിരുന്നു.
ശുഭം.
അവസാനിച്ചു.
ബാക്കിയൊക്കെ നിങ്ങളുടെ ഭാവനയിൽ കണ്ട് ആസ്വദിക്കുക. എത്രത്തോളം നന്നായിട്ടുണ്ട് എന്ന് അറിയില്ല. എഴുതാൻ തുടങ്ങുമ്പോൾ ഒക്കെ ഓരോ പ്രശ്നങ്ങൾ ആയിരുന്നു. അതൊകൊണ്ട് ഇത്തിരി സ്പീഡിൽ എഴുതേണ്ടി വന്നു.
ഇനിയും വലിച്ചു നീട്ടുന്നില്ല. ഈ കഥയെ സ്വീകരിച്ചു സപ്പോർട് ചെയ്ത എല്ലാവർക്കും ഒരുപാട് താങ്ക്സ്.
അതുപോലെ എന്റെ ഈ കഥയ്ക്ക് തന്ന സപ്പോർട് മറ്റു കഥയക്കും തരണം എന്ന് അഭ്യർത്ഥിക്കുന്നു.
എന്ന്
സ്നേഹത്തോടെ
നിങ്ങളുടെ
സ്വന്തം
ഏകൻ.
