“അപ്പു ഏട്ടൻ എന്താ എന്നെ വിളിച്ചത്.. മാളു എന്നോ…?”
“എന്തേ ഇഷ്ട്ടപ്പെട്ടില്ലേ…?
നല്ല പേരല്ലേ മാളു എന്ന്..?”
“അപ്പു ഏട്ടന് അങ്ങനെ അറിയാം ആ പേര്.? ”
“മാളു എന്ന പേരോ..? അതൊക്കെ കിട്ടി. എന്ന് കൂട്ടിക്കോ. . ” സുധി ഒരു തമാശ എന്നോണം പറഞ്ഞു.
“പറ അപ്പു ഏട്ടാ. അപ്പു ഏട്ടന് എവിടുന്ന് കിട്ടി ആ പേര്..? പറ അപ്പു ഏട്ടാ..?” ശ്യാമ തേങ്ങലോടെ ചോദിച്ചു.
“എവിടുന്നും കിട്ടിയതെല്ലടോ.. ഞാൻ ചുമ്മാ വിളിച്ചതാ… ഈ പെണ്ണിന് ശ്യാമ എന്നതിനേക്കാൾ ചേരുന്നത് മാളു എന്ന പേരാണ്. ഒരു കൊച്ചു മാളൂട്ടി. ഈ അപ്പുവിന്റെ മാളു..”
“പ്ലീസ് അപ്പു ഏട്ടാ..,..പറ അപ്പു ഏട്ടാ . അമ്മ പറഞ്ഞു തന്നതാണോ..? അമ്മ എന്നെ അങ്ങനെ ആയിരുന്നു വിളിച്ചിരുന്നത്.”
“ആയിരുന്നു എന്ന് പറഞ്ഞാൽ. ഇപ്പോൾ വിളിക്കാറില്ലേ..?”
“ഇല്ല. ഇപ്പോൾ അമ്മ എന്നെ അങ്ങനെ വിളിക്കാറില്ല. ഇടയ്ക്ക് അമ്മ എന്റെ പേര് പോലും മറന്നു പോകും. പക്ഷെ അതിന്റെയൊക്കെ കാരണം ഇപ്പോൾ ആണ് അറിയുന്നത്. പാവം എന്റെ അമ്മ. അമ്മ ഒരുപാട് സങ്കടപ്പെട്ടുകാണും. ആരോടും ഒന്നും പറയാൻ ആകാതെ വിഷമിച്ചുകാണും.
അപ്പു ഏട്ടന് അറിയോ..,?
. അച്ഛന്റെ മരണത്തിനും ഒന്ന് രണ്ടു വർഷം മുൻപ് മുതൽ അമ്മയിൽ എന്തോ മാറ്റം ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. അതൊക്കെ അവർ തമ്മിലുള്ള കൊച്ചു സൗന്ദര്യ പിണക്കം ആയിരിക്കും എന്നാ ഞാൻ കരുതിയത്.
പക്ഷെ അച്ഛന്റെ മരണ ശേഷം അമ്മ വേറെ ഏതോ ലോകത്ത് എന്ന പോലെ ആയിരുന്നു. ആരോടും മിണ്ടാറില്ല. ഒന്നും സംസാരിക്കാറില്ല. എന്നെ നോക്കിയിട്ട് കുറേ സമയം കരയും. പിന്നെ ചുറ്റും നോക്കും. ആരെയോ ഭയപ്പെട്ട പോലെ. എന്നെ കെട്ടിപിടിച്ചു കിടക്കും.അമ്മ എപ്പോഴും റൂമിൽ തന്നെ ആയി. പുറത്തേക്ക് ഇറങ്ങാൻ മടിപിടിച്ച പോലെ അങ്ങനെ ഇരിക്കും. എന്തോ പേടിച്ച പോലെ. രാത്രിയിൽ ഉറങ്ങാതെ എന്നെ കെട്ടിപിടിച്ചു കിടക്കും. എന്നെ ആരെങ്കിലും പിടിച്ചു കൊണ്ട് പോകുമോ എന്ന് അമ്മ ഭയപ്പെട്ട്കാണും.
പിന്നെ എന്റെ കല്ല്യാണ ശേഷം ആണ് അതിൽ കുറച്ചു മാറ്റം വന്നത്. എന്നാൽ അത് അധിക നാൾ നിന്നില്ല. ഇപ്പോൾ അതിനെ കുറച്ചു ആലോചിക്കുമ്പോൾ എന്തോ വലിയ ആശ്വാസം തോനുന്നു. കുറച്ചു നാൾ കൂടെ അങ്ങനെ കഴിഞ്ഞിരുന്നെങ്കിൽ ഒരു പക്ഷെ ഞാനും അമ്മയും ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. ”
അതും പറഞ്ഞു ശ്യാമ വീണ്ടും കരഞ്ഞു.
“മതി പെണ്ണേ കരഞ്ഞത്. ഇന്ന് തന്നെ നീ ഒരുപാട് കരഞ്ഞു. ഇങ്ങനെ കരഞ്ഞുകൊണ്ടിരുന്നാൽ നിനക്ക് എന്തെങ്കിലും അസുഖം വരും.. ഇനി മതി. ഇനി പോയി കുളിക്കാൻ നോക്ക്. ഇനി ഈ മനസ്സിൽ നമ്മുടെ കല്ല്യാണം നമ്മുടെ ജീവിതം. അത് മാത്രമേ ഉണ്ടാകാവൂ. ”
അതും പറഞ്ഞു സുധി ശ്യാമയുടെ നെറുകയിൽ ഉമ്മ വെച്ചു. അപ്പോഴാണ് സുചിത്ര അവിടേക്ക് കയറി വന്നത്. സുധിയും ശ്യാമയും കെട്ടിപിടിച്ചു നിൽക്കുന്നത് കണ്ട സുചിത്ര ചോദിച്ചു.
“എന്താണ് കാമുകിയും കാമുകനും വാതിൽ തുറന്നിട്ട് റൊമാൻസ് ആണോ..? എങ്കിൽ ഞാൻ പോയേക്കാം. ”
“ആ അതേ..? നീയും കണ്ണനും കുറേ നാളായില്ലേ റൊമാൻസ് നടത്തുന്നു. ഇനി ഞങ്ങളും നടത്തട്ടെ. ” സുധി പറഞ്ഞു.
“പിന്നെ ഞാനും കണ്ണനും. അയ്യടാ.!! ഒരു വലിയ മിഷൻ എടുത്തു തലയിൽ വെച്ചിട്ട് ഓടുന്നതിനിടയിൽ റൊമാൻസിനല്ലേ സമയം.”
സുചിത്ര പറയുന്നത് കേട്ട് സുധി ചിരിച്ചു അപ്പോൾ സുചിത്ര സുധിയോട് ചോദിച്ചു
” ഏട്ടാ. എല്ലാം ഏട്ടത്തിയോട് പറഞ്ഞോ…?”
“. പറഞ്ഞു. എന്റെ ശ്യാമയോട് പറയാനുള്ളത് എല്ലാം പറഞ്ഞു. അറിയാൻ ഉള്ളതെല്ലാം ഇവൾ അറിഞ്ഞു.
“ഓഹ്! അപ്പോൾ അതിന്റെ ആയിരുന്നോ ഇപ്പോൾ കണ്ടത്. എന്റെ ഏട്ടത്തി. ഇനി എല്ലാം മറന്നു സന്തോഷിക്കാൻ ഉള്ള സമയം ആണ്. അതിനായി ഒരുങ്ങിക്കോ.. അടുത്ത മാസം ഫസ്റ്റ് തന്നെ കല്ല്യാണം ആണ്. അത് മറക്കേണ്ട. ശരി നിങ്ങടെ റോമാൻസ് നടക്കട്ടെ ഞാൻ പോയിട്ട് എന്തെങ്കിലും കഴിക്കട്ടെ എനിക്ക് വിശക്കുന്നു. ” അതും പറഞ്ഞു സുചിത്ര തിരിച്ചു നടന്നു.
