സിന്ദൂരരേഖ – 19 Likeഅടിപൊളി  

ആണ് അതിനു ഒരു കാരണം ഉണ്ട് !!!!ഇനി അതിലേക്ക് പോകാം .

അമർ ഒന്ന് ആലോചിച്ചു എന്നിട്ട് ചോദിച്ചു. അമർ :അല്ല ഇലക്ഷൻ പ്രമാണിച്ചു വരുന്നത് ആണോ. വിശ്വനാഥൻ :ഉം. അമർ :ഓഹ് എത്ര നാൾ ഇവിടെ കാണും എന്ന് വല്ല വിവരവും ഉണ്ടോ. വിശ്വനാഥൻ :അറിയില്ല. പാർട്ടിയിൽ അങ്ങേർക്ക് ഉള്ള സ്ഥാനം എവിടെ ആണെന്ന് നിനക്ക് അറിയാല്ലോ. പാർട്ടിയെ അഭിമുഖീകരിച്ചു കുറച്ചു പ്രസംഗം, ജാഥ അങ്ങനെ എന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ട്. പിന്നെ എന്ത് ചെയ്തും പാർട്ടി ഈ തവണ ഇവിടെ ജയിച്ചേ തീരു. അമർ :അതിന് എന്താ പ്രശ്നം ഇവിടെ നമ്മൾ ജയിക്കും എന്ന് ഉറപ്പ് അല്ലെ. വിശ്വനാധൻ :ഈ ഉറപ്പ് കൊണ്ട് കഴിഞ്ഞ തവണ എന്തായി. ഒരു ഭൂരിപക്ഷ വിജയം എന്ന് നമുക്ക് പറയാൻ കഴിയില്ല. എത്രത്തോളം ഓട്ടു മറിഞ്ഞു അപ്പുറത്തേക്ക്. അമർ :ഉം. വിശ്വനാഥൻ :അതാണ് അങ്ങേരു നേരിട്ട് വരുന്നതും ഇതെല്ലാം ചെയ്യുന്നതും. ഒരു കാര്യം ചെയ്യ് അയാൾ ഇവിടെ എത്തുമ്പോൾ നോക്കുന്ന ഇടത് എല്ലാം നമ്മുടെ കൊടിയും പോസ്റ്ററും ആയിരിക്കണം. നിനക്ക് പറഞ്ഞത് മനസ്സിലായോ !! അമർ :ഇനി ഈ മിഥുലപുരിയിൽ ഒരു പാർട്ടിയുടെ മാത്രം കൊടിയും പോസ്റ്ററുകളും മതി. വിശ്വനാഥൻ :അതെ എന്ന് കരുതി അടിക്കും വഴക്കിനും ഒന്നിനും ഇപ്പോൾ മുതിരരുത്. നമുക്ക് ഇപ്പോൾ ഇലക്ഷൻ ആണ് പ്രധാനം. അത് കൊണ്ട് എല്ലാം ക്ഷമിക്കുക. പിന്നെ വെറുതെ ഓരോ മീറ്റിംഗ് എന്ന് ഒക്കെ പറഞ്ഞു എല്ലാരേയും വിളിച്ചു കൂട്ടി. ഇലക്ഷൻ പ്രമാണിച്ചു ഉള്ള എല്ലാ പരുപാടിയും കുറച്ചു കൂടി ഊർജ്ജ സുലത ആക്കുക. അമർ :ഉം ശെരി. അമർ മെല്ലെ എഴുന്നേറ്റു ടേബിൾ മുകളിൽ ഇരുന്ന ഫോൺ എടുത്തു. വിശ്വനാഥൻ :അപ്പു എവിടെ??? അമർ :അവൻ എസ്റ്റേറ്റിൽ ഉണ്ട്?

വിശ്വനാഥൻ :ഉം, സ്ഥാനാർഥി സ്ഥാനത്തു നിന്ന് മാറ്റിയതിൽ അവന് നല്ല വിഷമം കാണും നീ വേണം അത് പറഞ്ഞു മനസിൽ ആക്കാൻ. പിന്നെ അവൻ ഒരിക്കലും നമ്മളിൽ നിന്ന് അകന്നു നിൽക്കാനും പാടില്ല. അമർ :ഉം ശെരി. വിശ്വനാഥൻ :അപ്പോൾ പറഞ്ഞത് പോലെ ഒരു ചെറിയ മീറ്റിംഗ് വിളിച്ചു എബ്രഹാം സാർ വരുന്ന കാര്യം പറഞ്ഞേക്ക്.അത്‌ കൊണ്ട് പാർട്ടിയുടെ പ്രവർത്തന കാര്യങ്ങളും എല്ലാം. അമർ :ഉം. അമർ മെല്ലെ പുറത്തേക്കു പോയി. വിശ്വനാഥൻ സോഫയിൽ ചാരി ഇരുന്നു. വിശ്വനാഥന്റെ മനസ്സിൽ അയാൾ തിരിച്ചു വന്നു ഇനി ഇവിടെ തന്നെ നിൽക്കുമോ എന്നൊരു ഭയം അങ്ങനെ ആണെങ്കിൽ പിന്നെ താൻ അയാളുടെ അടിമ ആകേണ്ടി വരും. പിന്നെ തനിക്ക് എന്ത് വിലയാണ് ഈ നാട്ടിൽ പക്ഷേ അയാളെ എതിർത്തു കൊണ്ട് ഈ നാട്ടിൽ ജീവിക്കുവാൻ ഒരിക്കലും സാധിക്കുകയില്ല. പെട്ടന്ന് ഫോൺ റിങ് ചെയ്യാൻ തുടങ്ങി ഡിസ്പ്ലേയിൽ അയാൾ ഇത്രയും നേരം മനസ്സിൽ കരുതിയ ആളുടെ പേര് തെളിഞ്ഞു. “എബ്രഹാം “.പെട്ടന്ന് തന്നെ വിശ്വനാഥൻ പെട്ടന്ന് കാൾ അറ്റൻഡ് ചെയ്തു. വിശ്വനാഥൻ :ഹലോ, ആ ഭായ് പറഞ്ഞു കൊള്ളൂ. എബ്രഹാം :ആ അത് കുറച്ചു മുൻപ് വിളിച്ചപ്പോൾ കുറച്ചു തിരക്കിൽ ആയിരുന്നു അത് ആണ് ഞാൻ പെട്ടന്ന് കട്ട്‌ ചെയ്തത്. പിന്നെ നാട്ടിൽ എങ്ങനെ കാര്യങ്ങൾ ഒക്കെ ഉഷാർ ആയിട്ട് ഓടുന്നുണ്ടോ?? വിശ്വനാഥൻ :അതെ ഭായ് എല്ലാം വളരെ ഭംഗിയായി പോകുന്നുണ്ട്.
എബ്രഹാം :ഉം ഗുഡ്,, പിന്നെ ഞാൻ വിളിച്ചത് എന്താണ് എന്ന് വെച്ചാൽ ഞാൻ ചിലപ്പോൾ ഒൺ വീക്ക്‌ അവിടെ കാണും അത്‌ കഴിഞ്ഞു തിരിച്ചു പോരും. സത്യത്തിൽ അപ്പോൾ ആണ് വിശ്വനാഥന് ശ്വാസം നേരെ വീണത്. വിശ്വനാഥൻ :അതിനെന്താ ഭായ് ഒരു വീക്കോ രണ്ട് വീക്കോ വേണേൽ ഒരു മാസം വേണേലും ഇവിടെ തങ്ങാമല്ലോ. എബ്രഹാം :വിശ്വാ എനിക്ക് അവിടെ വന്നു നില്ക്കാൻ ആഗ്രഹം ഉണ്ട് പക്ഷേ ഇവിടെ കാര്യങ്ങൾ പിന്നെ ആര് നോക്കും. വിശ്വനാഥൻ :എല്ലാം ഭായിയുടെ ഇഷ്ടം !!!

എബ്രഹാം :പിന്നെ ഞാൻ വിളിച്ച കാര്യം മറ്റൊന്നും അല്ല. നമ്മുടെ സ്ഥാനാർഥി ആയി ഇപ്പോൾ നിൽക്കുന്ന ആ പെൺകുട്ടി ഏതാണ്??? വിശ്വനാഥൻ:അത് സാറിന് നല്ല പോലെ അറിയും എന്റെ മകൾ ആണ്. എബ്രഹാം :സംഗീത മോളോ !!! വിശ്വനാഥൻ :അതെ. എബ്രഹാം :അവൾ അങ്ങ് വളർന്നു വലിയ പെണ്ണ് ആയല്ലോ. അല്ല അവൾ പഠിക്കുക അല്ലാരുന്നോ. വിശ്വനാഥൻ :അതൊക്കെ കഴിഞ്ഞു ഭായ്. എബ്രഹാം :ഉം കുട്ടികൾ ഒക്കെ വളർന്നു വലുതായി അല്ലെ. വിശ്വനാഥൻ :ഉം. എബ്രഹാം :അല്ല അവളുടെ കല്യാണം ഒന്നും ആയില്ലേ !!! വിശ്വനാഥൻ :അത് അത് ഭായ് !!! എബ്രഹാം :എന്താടോ എന്തെങ്കിലും പ്രശ്നം !! വിശ്വനാഥൻ :അവൾ ഹൈദരാബാദ് പഠിക്കുന്ന ടൈം ഒരു അഫൈർ ഉണ്ടായിരുന്നു. എബ്രഹാം :ഓഹ് എന്നിട്ട് വിശ്വനാഥൻ :എന്നിട്ട് എന്താകാൻ ഞങ്ങൾ ഒന്നും അറിഞ്ഞിരുന്നില്ല അല്ല അവൾ ഞങ്ങളോട് ഒന്നും പറഞ്ഞിട്ടില്ല എന്ന് വേണം പറയുവാൻ. എബ്രഹാം :താൻ അന്വേഷിച്ചോ അവനെ കുറിച്ച്.

Leave a Reply

Your email address will not be published. Required fields are marked *