നോക്കി നിന്ന് കണ്ടു. അബ്‌ദുള്ള വൈഷകനോട് കാര്യം തിരക്കിയപ്പോൾ അത് എന്താണ് എന്ന് പോലും വൈശാഖൻ ശ്രദ്ധിക്കുക പോലും ചെയ്തില്ല. അയാളുടെ മനസ്സ് മുഴുവൻ വീട്ടിൽ ആയിരുന്നു.ജീപ്പ്
വാതിൽക്കൽ എത്തിയപ്പോൾ തന്നെ അഞ്‌ജലിയുടെ ഹൃദയം ഇടിക്കാൻ തുടങ്ങി. അഞ്‌ജലി വന്നു ഡ്രസ്സ് ഒക്കെ ചേഞ്ച് ചെയ്തു അടുക്കളയിൽ ജോലിയിൽ ആയിരുന്നു. സംശയം കൊടുക്കാത്ത വണ്ണം ഭാര്യയുടെ റോൾ അവൾ തകർത്തു അഭിനയിക്കാൻ തുടങ്ങി. ഒന്നും അറിയാത്തവാളേ പോലെ സ്വന്തം ജോലിയിൽ മുഴുകി നടന്നു. വൈശാഖൻ ഉള്ളിലേക്ക് കയറി അടുക്കളയിലേക്ക് വന്നു. അഞ്‌ജലിയെ മാത്രം ആണ് അയാൾ അവിടെ കണ്ടത്. മകൾ എത്തിയില്ല എന്ന് ആലോചിച്ചപ്പോൾ കുറെ സമാധാനം ആയി. വൈശാഖൻ :നീ ഇന്ന് എവിടാ പോയത്?? അഞ്‌ജലി :എനിക്ക് ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു. വൈശാഖൻ :എന്നോട് എന്തെ പറഞ്ഞില്ല. അഞ്‌ജലി :അങ്ങനെ എല്ലാം നിങ്ങളോട് പറഞ്ഞിട്ട് പോകാൻ പറ്റുമോ. അഞ്‌ജലിയിൽ എന്തോ നാഗവല്ലി കൂടിയ പോലെ ആയിരുന്നു അവളുടെ മുഖ ഭാവം. വൈശാഖൻ :ഒന്നല്ല ഒരായിരം തവണ ഞാൻ നിന്നെ ഫോണിൽ വിളിച്ചു നിനക്ക് അത് ഒന്ന് അറ്റന്റ് ചെയ്താൽ എന്താ. അഞ്‌ജലി :ഇന്റർവ്യൂ ടൈം എങ്ങനെ കാൾ അറ്റൻഡ് ചെയ്യാനാ. വൈശാഖൻ :വന്നിട്ട് ഇത്രയും ടൈം ഉണ്ടായിരുന്നുല്ലോ. എന്തെ തിരിച്ചു വിളിച്ചില്ല. അഞ്‌ജലി :ഇന്റർവ്യൂ കഴിഞ്ഞപ്പോൾ ഒരു സമയം ആയി ഇവിടെ വന്നു വിളിക്കാം എന്ന് കരുതി. അഞ്‌ജലിയുടെ ഒരു ആത്മാർത്ഥ തീരെ ഇല്ലാത്ത വർത്തമാനം വൈശാഖന് ശൗര്യം കയറ്റി. വൈശാഖൻ :അല്ല ഇപ്പോൾ ഉള്ള ജോലിക്ക് എന്താ പ്രശ്നം.? അഞ്ജലി :ഇതിന് നല്ല സാലറി ഓഫർ ഉണ്ട്? വൈശാഖൻ :അതിന് സർക്കാർ ജോലി ആരേലും കളയുമോ.ഒന്നും ഇല്ലെങ്കിലും ഒരു സമയത്തു നമുക്ക് തുണ ആയിട്ട് ആ ജോലി അല്ലെ ഉണ്ടയിരുന്നുള്ളൂ. അഞ്‌ജലി :സെന്റിമെന്റ്സ് ഓർത്ത് ജീവിക്കാൻ നോക്കിയാൽ ഈ കാലത്ത് ജീവിക്കാൻ പറ്റില്ല. വൈശാഖൻ :ഓഹ് നീ അത്രയും ഒക്കെ ചിന്തിച്ചു തുടങ്ങിയോ. അഞ്‌ജലി :പിന്നെ ജീവിതകാലം മുഴുവൻ ഇങ്ങനെ നരകിക്കാൻ എനിക്ക് വയ്യാ. വൈശാഖൻ :ആരു നരകിച്ചു ജീവിക്കുന്നത്. നിനക്ക് വല്ല കുറവും ഈ വീട്ടിൽ ഉണ്ടോ. അഞ്‌ജലി :അതൊന്നും എനിക്ക് അറിയില്ല. വൈശാഖൻ :അല്ല നീ ഏത് കമ്പനിയിൽ ആണ് ഇന്റർവ്യൂ പോയത്. അഞ്‌ജലി :അത് എനിക്ക് ഇഷ്ടം ഉള്ള കമ്പനിയിൽ പോയി നിങ്ങൾക്ക് എന്ത് വേണം. അത് മുഴുവിപ്പിക്കും മുൻപേ വൈശാഖന്റെ കൈ അഞ്ജലിയുടെ കരണത്ത് പതിച്ചു. ഒറ്റ അടി കൊണ്ട് അഞ്‌ജലി നിലമ്പാട് വീണു. ഒറ്റ അടി കൊണ്ട് തന്നെ അഞ്‌ജലിയുടെ കണ്ണിൽ നിന്ന് പൊന്നീച്ച പാറി. അഞ്‌ജലി :അമ്മേ ആാാാ വൈശാഖൻ :കുറെ നാളായി ഞാൻ വിചാരിക്കുന്നു നിനിക്കിട്ട് രണ്ടെണ്ണം തരണം എന്ന്. വേണ്ട വേണ്ടന്ന് വെക്കുമ്പോൾ നീ എന്റെ തലയിൽ കയറി ഇരുന്നു നിരങ്ങുവാനോ.
അയാൾ കുത്തി ഇരുന്നു കരയുന്ന അഞ്‌ജലിയുടെ കവിളിൽ കയറി കുത്തി പിടിച്ചു. വൈശാഖൻ :പറയടി നീ ഏത് കമ്പനിയിൽ ആണ് ഇന്റർവ്യൂന് പോയത്. അഞ്‌ജലി :ആ ആാാ കൈ വിട് ഞാൻ പറയാം. വൈശാഖൻ കൈ മെല്ലെ അയച്ചു അഞ്‌ജലി : അത് എംപി വിശ്വനാഥൻ സാറിന്റെ മകൾ സംഗീത ഒരിക്കൽ സ്കൂളിൽ വന്നിരുന്നു. മാലതി ടീച്ചറും അവരും തമ്മിൽ നല്ല ബെസ്റ്റ് ഫ്രണ്ട്‌സ് ആണ്. എന്നോട് അവർ അതിനിടയിൽ കുറേ സംസാരിച്ചു. വൈശാഖൻ :എന്നിട്ട്? അഞ്‌ജലി :കുറെ സംസാരിച്ചു കഴിഞ്ഞപ്പോൾ അവർ എനിക്ക് അവരുടെ കമ്പനിയിൽ അക്കൗണ്ടെന്റ് ആയി ജോലി ചെയ്യാൻ താല്പര്യം ഉണ്ടോ എന്ന് ചോദിച്ചു. ഇന്റർവ്യൂ വരുന്നുണ്ട് എന്നും താല്പര്യം ഉണ്ടെങ്കിൽ അവരുടെ കമ്പനിയിൽ ജോലിക്ക് ജോയിൻ ചെയ്യാം എന്നും പറഞ്ഞു. വൈശാഖൻ :അപ്പോൾ പിന്നെ എന്തിനാടി ഇങ്ങനെ ഇന്റർവ്യൂ ഒക്കെ വെച്ചത്.നിന്നെ ഡയറക്റ്റ് എടുക്കാം എന്ന് പറഞ്ഞിട്ട്. അഞ്‌ജലി :അത് അത് കമ്പനിയിൽ ആ പൊസിഷൻ വേണ്ടി വർഷങ്ങൾ ആയി കുറെ ആൾക്കാർ വർക്ക് ചെയ്യുന്നുണ്ട്. അവർക്ക് മനസ്സിലാകാതെ ഇരിക്കാൻ ഒരു ഫോര്മാലിറ്റിക്ക് വേണ്ടി ആയിരുന്നു ഇന്റർവ്യൂ. വൈശാഖൻ :അപ്പോൾ സ്വന്തം എംപ്ലോയീസ്നെ അവർ ചീറ്റ് ചെയ്യുക അല്ലെ നീ അതിനു കൂട്ട് നിൽക്കുന്നു. അഞ്‌ജലി ഒന്നും മിണ്ടാതെ അങ്ങനെ ഇരുന്നു. വൈശാഖൻ :നീ എന്താ എന്നോട് പറയാതെ പോയത്. അഞ്‌ജലി :പറയണം എന്ന് കരുതി പക്ഷേ ഇന്ന് കാലത്ത് നമ്മൾ തമ്മിൽ വഴക്ക് ഇട്ടില്ലേ അപ്പോൾ ഒരിക്കലും സമ്മതിക്കില്ല എന്ന് കരുതി. വൈശാഖൻ :ഇന്റർവ്യൂ പോകുന്നത് ആന കാര്യം ഒന്നും അല്ലല്ലോ. പിന്നെ എന്തെ നിന്റെ കൂടെ വർക്ക് ചെയുന്ന ടീച്ചർമാർ അത് എന്നോട് പറയാതെ മിണ്ടാതെ ഇരുന്നത്. അപ്പോഴേക്കും മൃദുല പടി കടന്നു കയറി ഉള്ളിലേക്ക് വന്നു. അപ്പോൾ അഞ്‌ജലി നിലത്ത് അടി കൊണ്ട് കിടക്കുക ആയിരുന്നു. അവളുടെ മുൻപിൽ കവിളിൽ പിടിച്ചു കൊണ്ട് വൈശാഖനും ഇരിക്കുന്നു. അഞ്‌ജലി മൃദുലയെ കണ്ടപ്പോൾ ഭാവം മാറി. അഞ്‌ജലി :അത് എനിക്ക് എങ്ങനെ അറിയാം അവരോട് ചോദിക്ക്.വെറുതെ എല്ലാത്തിനും എന്തിനാ എന്നെ തള്ളുന്നത്. അപ്പോഴേക്കും മൃദുല അങ്ങോട്ട് ഓടി വന്നു. വൈശാഖന്റെ കൈ എടുത്തു മാറ്റി. മൃദുല :എന്താ അച്ഛാ ഇത് എപ്പോളും അടിയും ബഹളവും ആണല്ലോ. വൈശാഖന് ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആയി എന്നിട്ടും അയാൾക്ക് നിയന്ത്രിക്കാൻ പറ്റിയില്ല. വൈശാഖൻ :എന്നിട്ട് നീ സ്കൂളിൽ പോയിരുന്നോ കാലത്ത്….
