ബിജു :എംപി വിശ്വനാഥൻ സാറിന്റെ,, പിന്നെ സാർ എന്താ ആ വണ്ടിയെ പറ്റി തന്നെ തിരക്കിയത്. വൈശാഖൻ :ഹേയ് ഒന്നുമില്ല., താൻ അവനെ എപ്പോൾ ആണ് ആ വണ്ടിയിൽ കണ്ടിട്ടുള്ളത്. ബിജു :സാറ് ജോയിൻ ചെയ്യും മുൻപ് സ്റ്റേഷൻ ചാർജ് ഒരു മാധവൻ നായർ ആയിരുന്നു. ഒരു നൈറ്റ് പെട്രോളിംഗ് ടൈം ഞാനും സാറും കൂടി ആ വണ്ടി പിടിച്ചാരുന്നു. വൈശാഖൻ :എന്നിട്ട് ? ബിജു :സാറെ ആ വണ്ടിയിൽ സ്ത്രീകളെ കൊണ്ട് പോകൽ ആണ് പരുപാടി. വൈശാഖൻ അത് കേട്ട് ഒന്ന് ഞെട്ടി. വൈശാഖൻ :എവിടെ? ബിജു :അത് വിശ്വനാഥൻ സാറിന് വേണ്ടി,. വൈശാഖൻ :എന്ന് തനിക്ക് എങ്ങനെ മനസ്സിൽ ആയി. ബിജു :അന്ന് അതിനെ പറ്റി ഉമ്മറുമായി മാധവൻ സാർ ചെറിയ ഒരു ശണ്ട ഉണ്ടായി. അതിന്റെ അടുത്ത ദിവസം ആണ് മാധവൻ സാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പക്ഷേ അന്ന് അവൻ പറഞ്ഞിരുന്നു ആ വണ്ടി അതിനു തന്നെ ആണ്. വൈശാഖൻ ആകെ മനസ്സ് വല്ലാതെ പരിഭ്രമിച്ചു. ബിജു :നാട്ടിൽ ആ വണ്ടിക്ക് ഒരു പേരുണ്ട് “കളി “വണ്ടി. വൈശാഖൻ :എടൊ ക്രിമിനൽസിന്റെ ബോർഡിൽ അവന്റെ ഫോട്ടോ ഇല്ലല്ലോ. ബിജു :അത് അറിയാമല്ലോ സാർ പിന്നെ അതാകും അടുത്ത പ്രശ്നം. വൈശാഖൻ :ഉം ശെരി തന്റെ കൈയിൽ അവന്റെ ഫോട്ടോ വല്ലതും ഉണ്ടോ. ബിജു :ഉണ്ട് സാർ. വൈശാഖൻ :എന്റെ വാട്സ്ആപ്പിൽ ഒന്ന് സെന്റ് ചെയ്യ്. ബിജു :സെൻറ് ചെയ്യാം സാർ ഇപ്പോൾ തന്നെ സെന്റ് ചെയ്യാം. വൈശാഖൻ :താൻ ആ ജീപ്പിന്റെ താക്കോൽ ഇങ് തന്നേര്. ബിജു താക്കോൽ എടുത്തു വൈശാഖന് കൊടുത്തു. വൈശാഖൻ വേഗം പോയി വണ്ടിയിൽ കയറി. വണ്ടി വേഗം സ്കൂളിലേക്ക് വിട്ടു.സ്കൂളിന്റെ ഗ്രൗണ്ടിൽ വണ്ടി വന്നപ്പോൾ തന്നെ മാലതിയുടെ ഹൃദയം വീണ്ടും ഇടിക്കാൻ തുടങ്ങി. മാലതി പുറത്തേക്ക് നോക്കി നിന്നത് കൊണ്ട് വൈശാഖൻ മാലതിയെ കണ്ടു. മാലതി പെട്ടെന്ന് മുഖം വെട്ടിച്ചു മാറ്റി എങ്കിലും വൈശാഖൻ ആ ക്ലാസ്സ് റൂമിന്റെ ഉള്ളിലേക്ക് നടന്നു ചെന്നു. വൈശാഖൻ :എസ്ക്യൂസ് മി മേടം. മാലതി :യെസ്. മാലതി ചെറിയ ഒരു പരിഭ്രമത്തോടെ വൈശാഖന്റെ മുന്നിലേക്ക് നടന്നു ചെന്നു. മാലതി :എന്താണ് സാർ.
വൈശാഖൻ :കുറച്ചു മുൻപ് ഞാൻ വന്നപ്പോൾ ഒരു കുട്ടിയുമായി സംസാരിച്ചില്ലേ. ആ കുട്ടി ഏത് ക്ലാസ്സിൽ ആണ്.. മാലതി കണ്ണുകൾ ആ ക്ലാസ്സ് റൂമിൽ തന്നെ പരതിയപ്പോൾ വൈശാഖന് ആ കുട്ടി ആ ക്ലാസ്സിൽ തന്നെ ഉണ്ടെന്ന് പിടികിട്ടി. അയാൾ ആ കുട്ടിയെ കണ്ടതും കൈ ആട്ടി അങ്ങോട്ട് വിളിച്ചു. ആ കുട്ടി അങ്ങോട്ട് നടന്നു ചെന്നു. വൈശാഖൻ മൊബൈൽ കൈയിൽ എടുത്തു എന്നിട്ട് വാട്സ്ആപ്പ് ഓൺ ആക്കി ബിജു അയച്ച ഫോട്ടോ കുട്ടിയെ കാണിച്ചു. വൈശാഖൻ :മോള് രാവിലെ പറഞ്ഞില്ലേ ഒരാൾ ടീച്ചറെ കൂട്ടി കൊണ്ട് പോയി എന്ന് അയാൾ ഈ ഫോട്ടോയിൽ കാണുന്ന ആളാണോ? കുട്ടി :അതെ ഇയാൾ തന്നെ ആണ്. കുട്ടി അങ്ങനെ പറഞ്ഞപ്പോൾ ഒരു സന്തോഷം കിട്ടി എന്നാൽ തന്റെ ഭാര്യ എന്തിനു അവിടെ പോയി എന്നുള്ള ചോദ്യത്തിന് മുൻപിൽ അയാൾക്ക് വിഷമം തോന്നി. വൈശാഖൻ :മോള് പോയി ബെഞ്ചിൽ ഇരുന്നോ. വൈശാഖൻ നേരെ ടീച്ചറിന്റെ അടുത്ത് ചെന്നു. ഫോണിലെ പിക് മാലതിയെ കാണിച്ചു. വൈശാഖൻ :ഇയാളെ മുൻപ് കണ്ടിട്ടേ ഇല്ല അല്ലെ, നാട്ടിലെ ഈ ക്രിമിനലിനെ ടീച്ചർക്ക് ഇത്രയും വര്ഷമായി ഇവിടെ താമസിച്ചിട്ടും അറിയില്ല അല്ലെ. കണ്ടിട്ട് അഞ്‌ജലിയുടെ റിലേറ്റീവ് പോലെ ഉണ്ട് അല്ലെ. മാലതിയുടെ ചുണ്ടുകൾ വിറച്ചു. മാലതി :അത് അത് സൂര്യപ്രകാശം മുഖത്ത് അടിച്ചത് കൊണ്ട് ആളെ എനിക്ക് പെട്ടെന്ന് മനസിൽ ആയില്ല. വൈശാഖൻ :ഉം ആയിക്കോട്ടെ പുതിയ കഥകൾ പറഞ്ഞു തുടങ്ങിക്കോ. അയാൾ ഒന്ന് ചിരിച്ചു കൊണ്ട് ഫോൺ എടുത്തു ക്ലാസ്സ് റൂമിന്റെ പുറത്തേക്ക് വന്നു. ജീപ്പിലേക്ക് കയറി ഇരുന്നു. അപ്പോഴും അയാൾ ആലോചനയിൽ ആയിരുന്നു. ബിജു പറയും പോലെ ഒക്കെ ആണോ യാഥാർത്ഥം. എന്നാലും തന്നോട് പോലും പറയാതെ അഞ്ജലി ഉമ്മറിന്റെ കൂടെ പോയി???…… !!!!ബിജുവിന്റെ വാക്കുകൾ അയാളെ നല്ല പോലെ കുത്തി നോവിച്ചു. എന്തായാലും വൈകുന്നേരം വരെ കാത്തിരിക്കാം എന്ന് കരുതി അയാൾ ജീപ്പ് വീണ്ടും സ്റ്റേഷനിലേക്ക് എടുത്തു. മാലതി ആകെ പെട്ട അവസ്ഥയിൽ ആയിരുന്നു. അഞ്ജലിയെ വിളിക്കാനോ വേണ്ടയോ എന്തായാലും തനിക്ക് എന്താ അവൾ അനുഭവിക്കട്ടെ എല്ലാ സ്ത്രീ കഥാപാത്രങ്ങൾ പോലെയും മാലതിയും ചിന്തിച്ചു. അതെ സമയം കാറിൽ വീട്ടിലേക്കു വന്നുകൊണ്ടിരിക്കുക ആണ് അഞ്‌ജലിയും സംഗീതയും. സംഗീത :വീട്ടിൽ ഇഷ്യു വല്ലതും ആകുമോ? അഞ്ജലി :കള്ളം പറയാം അല്ലാതെ എന്ത് ചെയ്യാനാ. സംഗീതയ്ക്ക് മനസ്സിൽ ചിരി വന്നു. കാർ വളരെ വേഗത്തിൽ വീട് ലക്ഷ്യം ആക്കി കുതിച്ചു….. ?! തുടരും….
