സോണാഗച്ചി 13

“എന്ത്?….”അബ്രാം അവളെ മുഖം ചരിച്ചു നോക്കി…..മാധുരി അപമാനത്തിൽ തല കുനിച്ചു,… അല്പനേരം കഴിഞ്ഞതും അവൾ എഴുന്നേറ്റു അഴിച്ചിട്ടിരുന്ന വസ്ത്രങ്ങൾ ധരിച്ചു….അബ്രാമിന്റെ അരികിൽ കിടക്കുമ്പോൾ മാധുരി ചിന്തകളിലായിരുന്നു….ആദ്യമായാണ് ഒരാൾ തന്നെ രാത്രിക്ക് മുഴുവനായി വാങ്ങുന്നത്…..അന്ന് രാത്രിയിൽ മാധുരി ഇടയ്ക്കിടെ ഉണർന്നു, അരികിൽ ഉറങ്ങുന്ന മനുഷ്യനെ നോക്കി….സോണാഗച്ചിക്കും അതിലെ വേശ്യകൾക്കും ഉറക്കമില്ലായിരുന്നു,

.

.

രാവിലെ മാധുരി എഴുന്നേൽക്കുന്നതിന് മുമ്പേ അബ്രാം എഴുന്നേറ്റു വസ്ത്രം മാറി പുറത്തേക്ക് ഇറങ്ങി…. ഘർവാലി മൗലിക അവനെ കാത്ത് പുറത്തു നിൽപ്പുണ്ടായിരുന്നു

“എങ്ങനെ ഉണ്ടായിരുന്നു സാബ്…..”മൗലിക എളിമയോടെ അവനുമുന്നിൽ തൊഴുതു നിന്നു….

“നന്നായിരുന്നു…. ഇവൾക്ക് എന്ത് പ്രായമുണ്ട്…..”

“ഇരുപത്തി നാല്….. മൂന്നു വർഷമായി ഇവിടെയുണ്ട്….”

“മ്മ്മ്മ്…..”അബ്രാം ഗൗരവത്തോടെ മൂളി..പേഴ്സിൽ നിന്നും ആയിരത്തിന്റെ നാല് നോട്ടുകളെടുത്ത് മൗലികയുടെ കൈയിൽ വച്ചു കൊടുത്തു….അവരുടെ കണ്ണ് മിഴിഞ്ഞു….ഘർവാലികളുടെ കൈയിൽ അഞ്ഞൂറിന്റെ ഒരു നോട്ട് ലഭിക്കുന്നതു തന്നെ അപൂർവ്വമായിരുന്നു….

നക്കിയും തൊട്ടും പെറുക്കിയും ചില്ലറകളുമായി വേശ്യകളെ അനുഭവിക്കാൻ വരുന്നവരുടെ കൈയിൽ എവിടന്ന് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട്….അന്ന് ഒരു മണിക്കൂറിന് വേശ്യകളുടെ മൂല്യം നൂറും നൂറ്റിയമ്പതും ഒക്കെ ആയിരുന്നു

.

.

മാധുരി എഴുന്നേൽക്കുമ്പോൾ ഖാലിദ് മടങ്ങിയിരുന്നു….വളർന്ന മാംസപിണ്ടത്തെ ശരീരത്തിലേക്ക് കുത്തി കയറ്റുന്നവരെ മാധുരി ഓർത്തിരിക്കാറില്ല…. ഇരുട്ടി വെളുക്കുമ്പോഴേക്കും മറന്നു കളയും,…കടിച്ചതിന്റെയും നഖം ആഴ്ന്നു മുറിഞ്ഞതിന്റെയും പാടുകൾ ബാക്കിയാകുമെങ്കിലും അത് സമ്മാനിച്ച വ്യക്തികളെ അവൾ മനഃപൂർവം മറവിയുടെ ആഴങ്ങളിൽ പൂഴ്ത്തി വക്കും….

എന്നിട്ടും അബ്രാം മൗലികക്ക് കൊടുത്തതിന്റെ നാലിലൊന്ന് ഭാഗം കൈയിൽ കിട്ടിയതും മറവിയുടെ ആഴങ്ങളിൽ പൂഴ്ത്തി വച്ച അബ്രാം ഖാലിദ് കുഴി തോണ്ടി പുറത്തേക്ക് പൊന്തി വന്നു….മുലച്ചാൽ കണ്ടാൽ സ്കലനം സംഭവിക്കുന്ന മനുഷ്യർക്കിടയിൽ തന്റെ അഭിനയത്തെ കുറ്റം പറഞ്ഞ് എഴുന്നേറ്റ് പോയ ഒരുവൻ…അയാളുടെ നഗ്നമായ ശരീരം ഓർമ്മയിൽ തെളിഞ്ഞതും മാധുരി ചുണ്ടുകടിച്ചു പുഞ്ചിരിച്ചു….ഖാലിദിന്റെ ശരീരത്തിലെ മുറിപ്പാടുകൾ ഓർത്തതും അതെങ്ങോ മാഞ്ഞു….

.

.

.

.

പതിവുപോലെ പകൽ ഉറങ്ങിയ സോണാഗച്ചി വൈകുന്നേരം ഉണർന്നു….. വഴിയോരങ്ങളിലെ കടകളിൽ വെളിച്ചം തെളിഞ്ഞു…. ഹോട്ടലുകൾ സജീവമായി

തിങ്ങി ഞെരുങ്ങിയ കെട്ടിടങ്ങളുടെ ഉയരങ്ങളിൽ വേശ്യകൾ നഗ്നരായി….ഘർവാലി മൗലികയുടെ വേശ്യാലയത്തിലെ മാധുരി മുറിയിൽ ഒരുങ്ങി തുടങ്ങി….പൊക്കിൾ ചുഴിയും ഒതുങ്ങിയ അടിവയറും കാണിച്ചുകൊണ്ട് അടിപ്പാവാട അരയിൽ നിന്നും ഇറക്കി ഉടുത്തു….മാറിടങ്ങളുടെ പകുതിയും പുറത്തുകിടക്കുന്ന രീതിയിൽ ബ്ലൗസ് ധരിച്ചു… മുടി വിടർത്തിയിട്ടു…. നെറ്റിയിൽ പൊട്ടുകുത്തി….ചുണ്ടുകളിൽ ചായം പുരട്ടി….

അന്ന് രാത്രി പത്തുമണിവരെയും മാധുരിയെ തേടി ആവശ്യക്കാരെത്തി…..അവസാനം വന്ന എഴുപതുവയസുകാരന്റെ തടിച്ച ശരീരത്തിനടിയിൽ അമർന്നു കിടക്കുമ്പോൾ അവൾക്ക് ശരീരം ചതഞ്ഞരയുന്നതുപോലെ തോന്നി….മദ്യത്തിന്റെ രൂക്ഷ ഗന്ധത്തിൽ മനം പുരട്ടി…..കൊഴുത്ത ദ്രാവകം ഉള്ളിൽ നിക്ഷേപിച്ച് അയാൾ മടങ്ങിയതും മാധുരി കമിഴ്ന്നു കിടന്നു….. അവൾ തേങ്ങുകയോ അവളുടെ കണ്ണുകൾ നിറയുകയോ ചെയ്തില്ല….സോണാഗച്ചിയിലെ വേശ്യകളുടെ കണ്ണുകൾ വറ്റിയിരുന്നു…..

വാതിൽ തുറക്കുന്ന ശബ്ദം കേട്ടു…. മാധുരി തിരിഞ്ഞു നോക്കിയതും മുറിയിലെ ചുവന്ന വെളിച്ചത്തിൽ അബ്രാം ഖാലിദിന്റെ രൂപം തെളിഞ്ഞു…..അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് തന്നെ അടച്ചാക്ഷേപിച്ചവൻ വീണ്ടും വന്നിരിക്കുന്നു….ഒരു മണിക്കൂറോളം തന്നെ ഉപയോഗിച്ചിട്ടും തൃപ്തി ഇല്ലാതെ എഴുന്നേറ്റു പോയവൻ….

“എഴുന്നേൽക്കണ്ട…. കിടന്നോളു……. “മുറിയിലേക്ക് കയറിയ അബ്രാം പോക്കറ്റിൽ നിന്ന് കാവി നിറത്തിലെ ഒരു പേഴ്‌സും ആരോ ഒരാളുടെ രേഖാചിത്രവും പുറത്തേക്ക് എടുത്തു, കട്ടിലിന്റെ അടിയിൽ ഭദ്രമായി വച്ചു….അബ്രാം പിന്നിലേക്ക് കൈനീക്കി തന്റെ അരയിൽ തിരുകി വച്ചിരുന്ന കത്തി പുറത്തേക്ക് എടുത്തതും മാധുരി അമ്പരന്നു… അവനതും ഭദ്രമായി നിലത്ത് ഒതുക്കിവച്ചു….കത്തിയിൽ ചോര പുരണ്ടിരുന്നു…. അതേതോ മൃഗത്തിന്റെ രക്തമാണെന്ന് വിചാരിക്കാൻ അവളുടെ മനസ്സ് വിസ്സമ്മദിച്ചു….

Updated: February 20, 2026 — 7:02 pm

Leave a Reply

Your email address will not be published. Required fields are marked *