ആരോടോ ഉള്ള വാശിക്ക് വീട്ടിൽ നിന്ന് ഇറങ്ങി നേരെ കവലയിൽ ചെന്ന് അവിടെ നിന്ന് നേരെ ബസ് സ്റ്റാൻഡിൽ പോയി ഇരുന്നു കുറച്ച് മണിക്കൂർ മുന്നേ നടന്ന കാര്യം ഓർക്കും തോറും തല പെരുത്തു തുടങ്ങി.. ഇതിനു ഇടയിൽ അമ്മ ഒന്ന് രണ്ട് വട്ടം വിളിച്ചപ്പോ മനഃപൂർവം ഫോൺ എടുത്തില്ല.. അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നിയില്ല..
എന്നത്തേയും പോലെ രാത്രി ബസ് ഒക്കെ കഴുകി വീട്ടിൽ വന്നു കയറിയപ്പോ മണി 5 ആയി.. ഒരു വണ്ടികാരനോട് പറഞ്ഞു വിട്ട് വാങ്ങിയ അര ലിറ്റർ മദ്യം എന്റെ കലിനെ കുഴച്ചു എങ്കിലും ഒട്ടും പതറാതെ വാതിലിൽ തട്ടി ഞാൻ.. വാതിൽ തട്ടാൻ കാത്തിരുന്ന പോലെ അമ്മ വന്നു വാതിൽ തുറന്നു… അമ്മയെ നോക്കാതെ ആടി കുഴഞ്ഞു ഞാൻ അകത്തേക്ക് കയറി ഷർട്ടിന്റെ പോക്കറ്റിൽ വെച്ചിരുന്ന പൈസ എടുത്തു അമ്മയ്ക്ക് നേരെ നീട്ടി. കനത്ത മുഖത്തോടെ എന്നെ നോക്കി നിന്ന അമ്മയോട്.. ഇന്നാ നാളെ ലോൺ അടയ്ക്കാൻ ഉള്ളത് അല്ലെ എന്ന് പറഞ്ഞു അമ്മയുടെ കയ്യിൽ പൈസ വെച്ചു കൊടുക്കാൻ നോക്കിയപ്പോ അമ്മ എന്റെ കൈ തട്ടി മാറ്റി ഞാൻ ഒന്ന് കുലുങ്ങി..
എന്റെ റൂമിൽ കാണും എന്ന് പറഞ്ഞു പോവാൻ തുടങ്ങിയപ്പോ.. നീ എവിടെ ആരുന്നു..? എത്ര നേരം നിന്നേ നോക്കിയിരുന്നു ഞാനും മാമനും ഊണ് കഴിക്കാൻ ..? തിരക്ക് ആരുന്നു… തിരക്ക് എന്ന് തുടങ്ങി ഈ പുതിയ ശീലമൊക്കെ.. കണ്ണിനു മുന്നിൽ കണ്ടാലും പഠിക്കില്ല… വാ വന്നു കഴിക്കാൻ നോക്കു.. എന്ന് പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോകാൻ തുടങ്ങിയപ്പോ.. എനിക്ക് വേണ്ട ഞാൻ കഴിച്ചു എന്ന് പറഞ്ഞു വേച്ചു വേച്ചു റൂമിലേക്ക് പോകാൻ തുടങ്ങിയ എന്നെ നോക്കി അമ്മ ചോദിച്ചു..
എന്ത് കസിച്ചുന്നു.. കള്ളം പറയാൻ നിക്കേണ്ട വന്നേ വന്നു കഴിക്കാൻ നോക്ക്.. ഞാനും ഇരിക്കാം.. എന്റെ മറുപടി ഒന്നും കാണാതെ വന്നപ്പോ.. നമ്മുടെ എല്ലാ പിറന്നാളിനും നമ്മൾ ഒരുമിച്ചു തന്നെയല്ലേ കഴിക്കുന്നത്…. നീ വന്നില്ലല്ലോ.. അതെങ്ങനെയാ അച്ചന്റെ അല്ലേ മോൻ.. എന്ന് പറഞ്ഞു വന്നപ്പോ.. വരേണ്ടവർ വന്നല്ലോ പിന്നെ ഞാൻ അധികപറ്റ് അല്ലെ എന്ന് തിരിച്ചു പറഞ്ഞപ്പോ അമ്മയോന്ന് ഞെട്ടി.. മണിക്കുട്ടാ.. സ്നേഹത്തോടെയും വത്സല്യത്തോടെയും അമ്മ വിളിക്കുന്ന എന്റെ പേര് ദേഷ്യത്തിൽ വിളിക്കുന്നത് ഞാൻ ആദ്യമായി അന്ന് കേട്ടു..
എന്താ.. എന്താ ഞാൻ പറഞ്ഞത് ശരിയല്ലേ.. എന്തിനാ ആ പട്ടിയെ ഇവിടെ കയറ്റിയത്… എന്നും നമ്മൾ രണ്ട് പേരും മാത്രം ആരുന്നു അതിനു ഇടയ്ക്ക് ആണ് ആ പൂറി… മണിക്കുട്ടാ.. എന്ന് ഉച്ചത്തിൽ അലറി കൊണ്ട് അമ്മ വന്നു കൊണ്ട് എന്റെ കോളറിൽ പിടിച്ചത്..
ഒന്നും മിണ്ടാത്തെ തമ്മിൽ കണ്ണുകളിൽ നോക്കി ഞാനും അമ്മയും നിന്നു.. പിന്നെ അമ്മ കൈ എടുത്തപ്പോ ഒന്നും തിരികെ പറയാതെ ഞാൻ റൂമിലേക്ക് പോയി.. ഇന്നാ എന്ന് പറഞ്ഞു കൊണ്ട് ഞാൻ ഹാളിൽ നിന്ന അമ്മയുടെ അടുത്തേക്ക് ഞാൻ അമ്മയ്ക്ക് വേണ്ടി വാങ്ങിയ സാരീ വലിച്ചെറിഞ്ഞു കൊടുത്തു.. ഒപ്പം ആ കാശും..
പിന്നെ.. എനിക്ക് ഒന്ന് ഉറങ്ങണം.. ശല്യം ചെയ്യാൻ വരരുത് 🙏 എന്ന് പറഞ്ഞു റൂമിൽ പോയി കിടന്നു…
പിന്നെ കുറച്ചു നാളത്തേക്ക് മണിക്കുട്ടൻ അമ്മയോട് മനഃപൂർവം മിണ്ടാതെ നടന്നു സുലേഖ എന്തെങ്കിലും പറഞ്ഞു മിണ്ടാൻ വരുമ്പോ ഒഴിഞ്ഞു മാറി കൊണ്ടിരുന്നത് അവൾക്ക് വല്ലാത്ത വേദന ഉണ്ടായി എന്നാൽ കൃത്യം ഒരാഴ്ചയ്ക്ക് ശേഷം ജോലി കഴിഞ്ഞു മണിക്കുട്ടൻ വീട്ടിൽ വന്നു സുലേഖ വീട്ടു ജോലിയിൽ മണിക്കുട്ടന്റെ ചേച്ചി അമ്മയെ സഹായിക്കുന്നു അങ്ങനെ ഇരുന്നപ്പോ ആണ്.. മുറ്റത്തു നിന്ന് ഒരു അലർച്ച കേട്ടത്… ഡീ.. സുലേഖേ.. എന്ന്.. ആ വിളി കേട്ടതും അടുക്കളയിൽ ഉണ്ടായിരുന്ന മകൾ വിനിതയും സുലേഖയും മണിക്കൂട്ടനും മുറ്റത്തേക്ക് ഇറങ്ങി ചെന്ന് നോക്കിയപ്പോ കാണുന്നത് നാല് കാലിൽ നിന്ന് ആടി കൊണ്ട് പല്ലും കടിച്ചു പിടിച്ചു നിക്കുന്ന സുലേഖയുടെ ഭർത്താവിനെ ആണ്.
എത്ര നേരം വിളിക്കണേമെടി നിന്നെ.. നീ അകത്തു എന്ത് പുളുത്തുവാരുന്നീടി… പൂറി ടെ മോളെ… എന്ന് ഗാർജിച്ചു കൊണ്ടിരുന്ന ഭർത്താവിന്റെ വാക്കുകൾ കേട്ട് സുലേഖയ്ക്ക് അറപ്പു തോന്നി…
