ദി ഹോൾ – 8 2അടിപൊളി  

രമേശൻ തളർന്നു ഉറങ്ങുന്നു.

അവൾ പുറത്തേക്ക് നോക്കി ഇരുട്ടി തുടങ്ങി.

അവൾ രമേശനെ കുലുക്കി വിളിച്ചു. കോട്ട് വാ ഇട്ടു കൊണ്ട് ഉണർന്ന രമേശൻ അവളെ കെട്ടിപിടിച്ചു വീണ്ടും കിടക്കയിലേക്ക് നയിച്ചു. അവൾ കുതറി.

“മതി രമേശേട്ടാ സമയം ഒരുപാടായി.”

അപ്പോഴാണ് അവനും സമയത്തെ കുറിച്ച് ഓർത്തത്. രമേശനും

റസിയയും ഡ്രസ് മാറി പുറത്തേക്ക് ഇറങ്ങി.

വാതിൽ പൂട്ടി റസിയ താക്കോൽ ഗൂർഖക്കു കൊടുത്തു. അയാള് അവരെ നോക്കി ഒരു അർത്ഥത്തിൽ ചിരിച്ചു.

“രമേശേട്ടനെ ഞാൻ ഡ്രോപ്പ് ചെയ്യണോ ?.” കാറിൻ്റെ ഡോർ തുറന്നു അവൾ ചോദിച്ചു.

“വേണ്ട ബൈക്ക് അപ്പുറത്ത് ഇരിപ്പുണ്ട്.”

“അതു ചോദിക്കാൻ മറന്നു. രമേശൻ എപ്പോ എങ്ങനെ.”

“അതു ഞാൻ നീ വരുന്നതിന് രണ്ടു മണിക്കൂർ മുമ്പേ ഞാൻ എത്തി. അഹമ്മദ് സാഹിബിൻ്റെ മകൾ എനിക്ക് എന്തൊക്കെ കെണി ഒരുക്കി വെച്ചിട്ടുണ്ട് എന്നറിയാൻ.” രമേശൻ ചിരിച്ചു.

“പിന്നെ കെണി വെക്കാനുള്ള കാര്യങ്ങൾ അല്ലേ ചെയ്തു വെച്ചത്.” എന്ന് അവൾ മറുപടി കൊടുത്തു.

റസിയ വിളിക്കാം എന്ന് പറഞ്ഞു കാർ സ്റ്റാർട്ട് ചെയ്തു. അവളുടെ പിന്നാലെ രമേശനും ഇറങ്ങി.

************

ഭാർഗവനും സംഘവും മഞ്ചാടിക്കാട് എത്തുമ്പോ പാതി രാത്രി കഴിഞ്ഞു. കവലയിൽ എത്തിയ ശേഷം രാമപ്പൻ അഹമ്മദിനെ ഫോൺ ചെയ്തു.

ഭാർഗവൻ ജീപ്പിൽ നിന്നും വെളിയിൽ ഇറങ്ങി ഒരു ചുരുട്ട് കത്തിച്ചു.

മൂന്നാല് ബെൽ അടിച്ച ശേഷം അഹമ്മദ് ഫോൺ എടുത്തു.

“മുതലാളി ഞാൻ രാമപ്പനാ. ഞങ്ങൾ കവലയിൽ എത്തി.”

“നിങ്ങള് ഒരു കാര്യം ചെയ്, കവലയിൽ നിന്നും രണ്ടു കിലോമീറ്റർ കഴിഞ്ഞു ഇടത്തോട്ട് പോയ എൻ്റെ ഒരു ഗോഡൗൺ ഉണ്ട്. നിങ്ങൾ അങ്ങോട്ട് ചെല്ല്. ഞാൻ ഇപ്പൊ അങ്ങോട്ട് എത്താം.”

അഹമ്മദ് പറഞ്ഞത് അതുപോലെ അവൻ ഭാർഗവനെ പറഞ്ഞു കേൾപ്പിച്ചു.

ഭാർഗവൻ പകുതി ആയ ചുരുട്ട് കെടുത്തി ജീപ്പിൽ കയറി. രാമപ്പൻ ജീപ്പ് സ്റ്റാർട്ടാക്കി.

അഹമ്മദ് പറഞ്ഞ വഴിയിലൂടെ പോയി അവർ ഒരു

വലിയ ഗോഡൗണിനു മുന്നിൽ നിന്നു.

നേരത്തെ അഹമ്മദ് വിളിച്ചു പറഞ്ഞത് കൊണ്ട് വാച്ച്മാൻ ഗേറ്റ് തുറന്നു വെച്ചിരുന്നു.

ജീപ്പിൽ നിന്നും അവർ ചാടിയിറങ്ങി.

രാമപ്പൻ മാത്രം ജീപ്പിൽ ഇരുന്നു. അവർ ഗോഡൗണിന് അകത്ത് കയറി.

സൂപ്പർമാർക്കറ്റിലേക്കുള്ള സാധനങ്ങൾ വെക്കുന്ന ഗോഡൗൺ ആയിരുന്നു അത്.

നടുവിലായി ഒരു മേശയും കസേരകളും ഉണ്ടായിരുന്നു. ഭാർഗവൻ കസേരയിൽ ഇരുന്നു. കാൽ മേശമേൽ കയറ്റി വെച്ചു. ഒരു ചുരുട്ട് കത്തിച്ചു.

ബാബുവും പാപ്പനും അയാളുടെ ചുറ്റും നിന്നു.

ഏകദേശം രണ്ടു മണിക്കൂർ കഴിഞ്ഞു അവർ വന്നിട്ട്. ഭാർഗവൻ ആരെയും അങ്ങനെ കാത്തിരിക്കാറില്ല.

എന്നൽ അഹമ്മദ് അങ്ങനെയല്ല. പണ്ടു ഒരു കേസിൽ പെട്ടപ്പോ രക്ഷിച്ചത് അഹമ്മദാണ്. അതു കൊണ്ട് തന്നെ അഹമ്മദിന് വേണ്ടി ജീവൻ കൊടുക്കാനും ഭാർഗവൻ തയ്യാറായിരുന്നു.

രാമപ്പൻ ജീപ്പിൽ കിടന്നുറങ്ങി. ഭാർഗവൻ ഈ സമയം കൊണ്ട് അഞ്ചു ചുരുട്ട് എങ്കിലും വലിച്ചു തീർന്നു.

ബാബുവും പാപ്പനും ഉറക്കം തൂങ്ങി നിന്നു.

ഇരുളിൽ നിന്നും അഹമ്മദിൻ്റെ ബെൻസ് കാർ ഗോഡൗണിൽ വന്നു നിന്നു.

അഹമ്മദും ഡ്രൈവറും കൈയിൽ കുറച്ചു കവറുകളുമായി അകത്തേക്ക് വന്നു.

“കാത്തിരുന്നു മടുത്തോ ?.” അഹമ്മദ് ചോദിച്ചു.

ഭാർഗവൻ കസേരയിൽ നിന്നും എഴുന്നേറ്റ് അപ്പൊ വലിച്ചു കൊണ്ടിരുന്ന ചുരുട്ട് മാറ്റി കൊണ്ട് പറഞ്ഞു.

“ഇല്ല മൊതലാളി.”

“ആ എല്ലാവരും ഇരിക്ക്.” അഹമ്മദ് കൊണ്ട് വന്ന കവറുകൾ മേശപ്പുറത്ത് വെച്ചു അയാള് കസേരയിൽ ഇരുന്നു.

എല്ലാവരും ഇരുന്നു. ജീപ്പിൽ നിന്നും രാമപ്പനും വന്നു.

അഹമ്മദ് കവറിൽ നിന്നും ഒരു ചില്ലു കുപ്പി എടുത്തു.

“നല്ല കാന്താരി ഇട്ടു വറ്റിയ വാറ്റ്.” അഹമ്മദ്

ഭാർഗവൻ്റെ മുന്നിൽ വെച്ചു.

ഭാർഗവൻ ചുണ്ടു നുണഞ്ഞു കൊണ്ട് കുപ്പി പൊട്ടിച്ചു വെള്ളം പോലും ചേർക്കാതെ വായിലേക്ക് കാമത്തി.

കുപ്പിയുടെ പകുതിയോളം വാറ്റ് അവൻ്റെ വയറ്റിലായി.

കൂടെ വന്ന ഡ്രൈവർ അപ്പോഴേക്കും മാറ്റു കവറുകൾ തുറന്നു പൊറോട്ടയും ബീഫും ചിക്കൻ ഫ്രൈയും അഞ്ചു കുപ്പി വാറ്റും നിരത്തി.

Updated: October 3, 2026 — 2:34 pm

Leave a Reply

Your email address will not be published. Required fields are marked *