ദി ഹോൾ – 7 5

ഭാസ്കരനും അഹമ്മദും ചെറുപ്പം തൊട്ടു കൂട്ടുകാരായിരുന്നു. അഹമ്മദ് മുതലാളി ആയതിന് ശേഷമാണ് അവർ തമ്മിലുള്ള കൂട്ടുകെട്ട് നിന്നത്.

എന്നാലും അഹമ്മദിൻ്റെ രഹസ്യ നിലവറ പണിതത് ഭാസ്കരനായിരുന്നു.

ഭാസ്കരൻ നന്നായി ഫിറ്റ് ആയി തുടങ്ങിയപ്പോ അഹമ്മദ് തനിക്ക് ആവശ്യമുള്ള കാര്യങ്ങൾ ചോദിച്ചറിഞ്ഞു. രമേശൻ അച്ചായനെ കണ്ടതും കട പുതുക്കി പണിയുന്ന കാര്യവും.

ഭാസ്കരൻ ചരിഞ്ഞതും അഹമ്മദ് എഴുന്നേറ്റു. വാതിൽക്കൽ ലളിത നിൽക്കുന്നുണ്ടായിരുന്നു. അവള്

കഴുത്തിലെ സ്വർണ്ണ മാല കടിച്ചു കൊണ്ട് വശ്യമായി ചിരിച്ചു അഹമ്മദിനെ നോക്കി.

അയാൾക്ക് കാര്യം മസിലായി. പക്ഷെ തനിക്ക് ഇപ്പൊ അതിനുള്ള കരുത്ത് ഇല്ല. അഹമ്മദ് അവളെ നോക്കി ഒന്നു ചിരിച്ചു കൊണ്ട് കാറിൽ കയറി.

വീട്ടിലേക്ക് പോകുന്ന വഴിയിൽ അഹമ്മദിൻ്റെ മനസിലെ ചിന്ത രമേശന് കട പൊളിച്ചു പണിയാനുള്ള പണം എവിടെ നിന്നും കിട്ടി എന്നായിരുന്നു.

************

ഈ സമയം രമേശൻ തൻ്റെ കടയിൽ ഇരുന്നു അടുത്തത് പ്ലാൻ ചെയ്യുകയായിരുന്നു. റസിയ ആയിരുന്നു അവളുടെ അടുത്ത ഉന്നം.

രമേശൻ സിം മാറ്റി വീണ്ടും റസിയയെ ഫോൺ ചെയ്തു……

റൂമിൽ ഏതോ ഇംഗ്ലീഷ് നോവൽ വായിച്ചിരുന്ന റസിയയുടെ ഫോണിൽ കോൾ വന്നതും എടുത്തു നോക്കിയപ്പോ ആ നമ്പർ കണ്ടതും അവൾ ഞെട്ടി.

ഇയാൾക്ക് താൻ പൈസ കൊടുത്തത് അല്ലെ പിന്നെ വീണ്ടും എന്തിന് വിളിക്കുന്നു. പൈസ കൊടുത്തിനു പിന്നെ അയാള് ഫോൺ ചെയ്തിട്ടില്ല. ഇപ്പൊ എന്തിന് ഫോൺ ചെയ്യുന്നു. വീണ്ടും പൈസ ചോദിക്കാൻ ആണോ.

എന്തും വരട്ടെ എന്ന് മനസിൽ പറഞ്ഞു കൊണ്ട് അവൾ ഫോൺ എടുത്തു.

“ഹലോ റസിയ എന്നെ ഓർമ ഉണ്ടോ ?.” അവൻ ചോദിച്ചു.

“നിങ്ങൾക്ക് ഞാൻ പൈസ തന്നിലേ പിന്നെ എന്തിനാ വീണ്ടും വിളിക്കുന്നത്.” അവൾ എടുത്തടിച്ചു പറഞ്ഞു.

“ഓ റസിയ കൊച്ച് ഇങ്ങനെ ദേഷ്യപ്പെടാതെ. ഞാൻ ഒന്നു പറയട്ടെ.”

“നിങ്ങൾക്ക് ഇനി ഞാൻ ഒരു ചിലി കാശു തരില്ല.”

“അയ്യോ ഇനി എനിക്ക് കാശ് വേണ്ട.”

“പിന്നെ ?.”

“അതൊക്കെ ഞാൻ നേരിൽ കാണുമ്പോ പറയാം.”

നേരിട്ട് കാണുന്ന കാര്യം

പറഞ്ഞതും അവൾ ഞെട്ടി. എന്തിനാണ് അയാള് തന്നെ നേരിൽ കാണുന്നത്. അവളുടെ മനസിൽ പല ചിന്തകളും നിറഞ്ഞു.

“ നമ്മൾ എന്തിനാ നേരിട്ടു കാണുന്നത്” അവൾ ചോദിച്ചു.

“അതൊക്കെ നേരിട്ട് കാണുമ്പോ പറയാം. നാളെ ഉച്ചക്കു 2 മണി. ഫാം ഹൗസിൽ. ഇതിൻ്റെ എല്ലാം തുടക്കത്തിന് കാരണമായ സ്ഥലം.”

അവൻ ഫോൺ കട്ട് ചെയ്തു.

റസിയ എന്തു ചെയ്യണമെന്ന് അറിയാതെ ഇരുന്നു….

(തുടരും…..)

Updated: September 27, 2026 — 4:46 pm

Leave a Reply

Your email address will not be published. Required fields are marked *