റോഡിന്റെ ഇരുവശവും വേഗത്തിൽ പുറകോട്ട് പായുന്ന പച്ചപ്പും, പെരിന്തൽമണ്ണ റോഡിലെ പരിചിതമായ കടകളും കാഴ്ചകളും.
അബുദാബിയിലെ ഗാരേജിൽ ഒഴുക്കിയ വിയർപ്പ്, തകർന്നുപോയ പഴയ പ്രണയം, കാണാമറയത്തേക്ക് മാഞ്ഞുപോയ മനുഷ്യർ…
ചിന്തകൾ കാടി കയറുകയായിരുന്നു.
അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലം കടന്ന് കാർ എന്റെ തറവാട്ടു വീടിന്റെ വലിയ ഗേറ്റിനു മുന്നിൽ വന്ന് നിന്നു.
എൻജിൻ ഓഫായതോടെ ആകെ ഒരു നിശ്ശബ്ദത പടർന്നു. പോക്കറ്റിൽ നിന്ന് കാശ് എടുത്ത് ഡ്രൈവർക്ക് നൽകി ഞാൻ പുറത്തിറങ്ങി.
വർഷങ്ങൾക്ക് ശേഷം ആ വലിയ വീടിന്റെ മുറ്റത്ത് നിന്നു ദീർഘ ശ്വാസം എടുത്തു , കോളിംഗ് ബെല്ലിൽ വിരലമർത്താൻ എന്റെ കൈകൾ ഒരു നിമിഷം മടിച്ചു.
ഞാൻ ബെല്ലടിച്ചു.
വാതിൽ തുറന്നത് സൈറയായിരുന്നു.
“അയ്യോ… സാം ! എപ്പോ എത്തി?” എന്നെ പെട്ടന്ന് കണ്ട ഞെട്ടൽ ആണ് മുഖം വിളിച്ചു പറഞ്ഞു
“വിളിച്ചു പറഞ്ഞിരുന്നെങ്കിൽ ഡ്രൈവറെ വിടാമായിരുന്നല്ലോ. വരൂ… അകത്തേക്ക് വരൂ.”
ഉപ്പയുമായുള്ള ഇവരുടെ കല്യാണം കഴിഞ്ഞതിന്റെ പിറ്റേന്ന് തന്നെ ഞാൻ അബുദാബിയിലേക്ക് പോയതാണ്. അതിനുശേഷം ഇപ്പോൾ ആണ് കാണുന്നത് .
ഞാൻ അവരെ നോക്കി
ഒരു oversized ടീഷർട്ട് ആണ് വേഷം, ഒരുപാട് പാലാസോ പാന്റ്സ് അതിൽ അവരുടെ രൂപം എനിക്ക് പിടികിട്ടിയില്ല, ഇവർ എങ്ങനെ എന്റെ ഉപ്പയുടെ ഭാര്യ ആയി എന്ന ചിന്ത ആണ് എനിക്ക് വന്നത് 60 വയ്യസ്സ് ഉണ്ട് ഉപ്പാക് ഇവർക്ക് ഒരുപാട് 35 വയസ്സ് പറയാമേ കാണു ഞാൻ മനസ്സിൽ കരുതി
അവർ പെട്ടെന്ന് മുന്നോട്ട് വന്ന് എന്റെ കയ്യിലിരുന്ന ചെറിയ ബാഗ് വാങ്ങാൻ ആഞ്ഞു.
“സാരമില്ല, ഞാൻ എടുത്തോളാം,”
ശാന്തമായി പറഞ്ഞുകൊണ്ട് ഞാൻ ബാഗുമായി ഹാൾ ലക്ഷ്യമാക്കി നടന്നു.
അപ്പോഴാണ് ഫോണിൽ സംസാരിച്ചുകൊണ്ട് ഫിദ അങ്ങോട്ട് വന്നത്.
ഒരു കൈയിൽ വീഡിയോ കോൾ ഓൺ ചെയ്ത ഫോൺ പിടിച്ചിട്ടുണ്ട്. എന്റെ ഇക്കാന്റെ ഭാര്യ. ഞങ്ങൾ മുൻപ് കണ്ടിട്ടേയില്ല. എന്നെ കണ്ടതും അവളുടെ കാലുകൾ ഒന്നടങ്ങി, കണ്ണുകളിൽ ഒരു അമ്പരപ്പ് പടർന്നു.
“എടാ… എന്താടാ എന്ത് പറ്റി ?”
ഫോണിന്റെ സ്പീക്കറിലൂടെ സഫീറിന്റെ ശബ്ദം കേട്ടു.
ഞാനും
സഫീറും തമ്മിൽ ഒരു വയസ്സിന്റെ വ്യത്യാസമേയുള്ളൂ. അതുകൊണ്ടുതന്നെ ഞങ്ങൾക്കിടയിൽ ചേട്ടൻ-അനിയൻ വിളിനേക്കാൾ കൂടുതൽ ഒരു കൂട്ടുകാരന്റെ സ്വാതന്ത്ര്യമായിരുന്നു.
“സഫീർ, ഇത് ആരാ നോക്കിയേ..,” ഫിദ ഫോൺ എന്റെ നേരെ നീട്ടി.
ഫോൺ സ്‌ക്രീനിലേക്ക് നോക്കിയപ്പോൾ കട്ടിത്താടിയും ക്ഷീണിച്ച കണ്ണുകളുമായി സഫീറിന്റെ മുഖം..
“എന്തൊക്കെയെടാ? നീ എന്താ ഒരു അറീപ്പും ഇല്ലാതെ,യാത്രയൊക്കെ ഓക്കെയായിരുന്നോ?” സഫീർ ചോദിച്ചു.
“ഉം, കുഴപ്പമൊന്നുമില്ലെടാ. ഇപ്പോൾ ഇറങ്ങിയതേയുള്ളൂ,” ഞാൻ ഫോണിലേക്ക് നോക്കി പറഞ്ഞു
“നീ എത്ര കാലം ഉണ്ടാകും . ഞാൻ മൂന്ന് കൊല്ലത്തേക്ക് ഇവിടെ പെട്ടുപോയില്ലേ… വിസയുടെ കാര്യത്തിൽ ചെറിയൊരു ബ്ലോക്ക് വീണതുകൊണ്ട് ഫിദയ്ക്ക് ഇപ്പോൾ വരാനും പറ്റിയില്ല. ഹാ ഇനി നീ ഉണ്ടല്ലോ കാര്യങ്ങൾ നോക്കാൻ .”
“അതൊക്കെ ഞാൻ നോക്കിക്കോളാം, നീ പഠിത്തത്തിൽ ശ്രദ്ധിക്ക്,” ഞാൻ പറഞ്ഞു.
“ശരിയെടാ, അവിടെ നേരം വെളുക്കുന്നേയുള്ളൂ. എനിക്ക് ക്ലാസിന് പോകാൻ സമയമായി. ബാക്കി നമുക്ക് പിന്നെ സംസാരിക്കാം.”
കോൾ കട്ടായി. ഫിദ ഫോൺ തിരികെ വാങ്ങി ടേബിളിലേക്ക് വെച്ചു. ഹാളിൽ പെട്ടെന്നൊരു നിശ്ശബ്ദത പടർന്നു.
” ചായ എടുക്കട്ടെ സമീർ?” സൈറ ആ നിശ്ശബ്ദത മുറിച്ചുകൊണ്ട് ചോദിച്ചു.
“ഇല്ല ഒന്ന് ഫ്രഷ് ആവണം “ഞാൻ മറുപടി പറഞ്ഞു
എന്നെത്തന്നെ നിരീക്ഷിക്കുന്ന സൈറയുടെയും ഫിദയുടെയും അന്യത നിറഞ്ഞ കണ്ണുകൾക്ക് മുന്നിൽ, ബാഗുകൾ താഴെ വെച്ച് ഞാൻ സോഫയിലേക്ക് ചാരിയിരുന്നു.
കുറച്ചു നേരം അങ്ങനെ ഇരുന്നു ഉമ്മാ ഉപ്പ സഫീർ ഇവരുടെ എല്ലാം മുഖം മനസ്സിൽ മിന്നി മറഞ്ഞു 4 വർഷങ്ങൾ കടന്നു പോയിരിക്കുന്നു “സാം ” സൈറയുടെ വിളി ആണ് ചിന്തയിൽ നിന്നു ഉണ്ണർത്തിയത്
“ഫ്രഷ് ആയി വാ ഫുഡ് കഴികാം”
സൈറ ആണ് അതും പറഞ്ഞ് അവർ അടുക്കളയിലേക്ക് നടന്നു.
