കുറച്ചു നേരം ഞങ്ങൾ എന്താണ് പറയുന്നത് എന്ന് കേൾക്കാൻ ഇത്ത ഹാളിൽ പമ്മി നിന്നു
ഞാനവളോട് ചേർന്നു നിന്നവളുടെ ചെവിയിൽ രഹസ്യമായി പറഞ്ഞു
നിൻറുമ്മി ഹാളിൽ പമ്മി നിൽപ്പുണ്ട് നമ്മളെന്താ പറയുന്നേ എന്നറിയാൻ ഞാനിപ്പോ ഒരു നമ്പറിടും കൂടെ പിടിച്ചു നിന്നോണം
ഓക്കേ
എടി സമീറെ അടുത്ത കൊല്ലം നിന്നെ കെട്ടിച്ചു വിടില്ലേ
അത് കഴിഞ്ഞവനെ ഗൾഫിലൊന്നും വിടണ്ട നിങ്ങളൊരു ഹോട്ടൽ തുടങ്ങു നല്ല കച്ചവടം കിട്ടും
പിന്നെ എന്നിട്ട് എന്റെ പേരും പറഞ്ഞു മൂക്ക് മുട്ടെ തിന്നിട്ട് കാശു തരാതെ പോവനല്ലേ അങ്ങനിപ്പോ ഓസിനു തിന്നേണ്ട
എടി
നന്ദികെട്ടവളെ ഞൊണ്ടിക്കാലിയായിട്ട് മൂലേൽ കിടന്ന നിന്നെ എത്ര നാള് ഞാൻ കഷ്ട്ടപെട്ടിട്ടാടി നടക്കാറാക്കിയത് ഇപ്പോ രണ്ട് കാലേൽ നിന്നപ്പോ നിനക്കിത്ര അഹങ്കാരമോ
അയ്യോടാ ചെയ്തതിന്റെ ഒന്നുമല്ല ആ സാമിടെ മരുന്നിന്റെ ഗുണം അല്ലാതെ നിന്റെ കഴിവൊന്നുമല്ല
ഓഹോ ആറു മാസം ഞാൻ തിരുമ്മിയതിന്റെയും ഞാനുണ്ടാക്കി തന്ന മരുന്നിന്റെയും പൈസ എനിക്കിപ്പോ കിട്ടണം
ഓഹ് പിന്നെ പൈസയൊക്കെ സാമിക്കു ഞങ്ങൾ കൊടുത്തതാ
ആര് കൊടുത്തു അത് നീ തന്നെ തട്ടി പറിച്ചോണ്ട് പോയില്ലേ
അങ്ങനെയാണേൽ ഞാനിത്രേം നാൾ ഇവിടെ വെച്ചുണ്ടാക്കി തന്നില്ലേ വീട് വൃത്തിയാക്കിയില്ലേ തുണി അലക്കി തന്നില്ലേ അതിന്റെയെല്ലാം പൈസ എനിക്കും വേണം
ഈ വീട് ആരുടെയാ
എന്റെ വാപ്പാടെ
ആണല്ലോ നിന്റെ വാപ്പാടെ വീട് വൃത്തിയാക്കി സൂക്ഷിക്കേണ്ടത് നിന്റെ ഉത്തരവാദിത്വം അതിനു ഞാൻ എന്തിനാ പൈസ തരുന്നേ
അപ്പൊ വെച്ചുണ്ടാക്കി തന്നതിന്റെയോ
ആർക്കാ നീ വെച്ചുണ്ടാക്കി കൊടുത്തേ
ഉണ്ണിയേട്ടന്
ഉണ്ണിയേട്ടൻ ആരുടെയാ
എന്റെ
നിന്റെ ഉണ്ണിയേട്ടന് കഴിക്കാൻ ഉണ്ടാക്കി കൊടുക്കുന്നതിനു നീയല്ലേ കാശു തരേണ്ടത് ആ പൈസ നീയെനിക്ക് എപ്പോ തരും
ങ്ങേ…അതിനു പൈസ ഞാൻ അങ്ങോട്ട് തരണോ
പിന്നല്ലാതെ
എന്താ പിള്ളേരെ ഇവിടൊരു ബഹളം ഇത്ത മറവിൽ നിന്നു വെളിച്ചത്തേക്ക് വന്നു
അതുമ്മി ഈ ഉണ്ണിയേട്ടൻ പറയുവാണേ ഉണ്ണിയേട്ടന് ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നതിനു ഞാൻ പൈസ കൊടുക്കണമെന്ന് കൊടുക്കണോ ഉമ്മി പൈസ എനിക്കല്ലേ തരണ്ടേ
അതെങ്ങനാ ഇത്താ അവളുടെ ഉണ്ണിയേട്ടന് അവള് ഭക്ഷണം ഉണ്ടാക്കി കൊടുക്കുമ്പോൾ അവളെനിക്കല്ലേ പൈസ തരേണ്ടത് ഇത്ത തന്നെ പറ
നിങ്ങടെ പ്രശ്‍നം നിങ്ങള് തന്നെ തീർത്താ മതി എനിക്ക്
വേറേ പണിയുണ്ട്
പിന്നെ എന്നാത്തിനാ ഇങ്ങു വന്നേ
ഞാൻ രണ്ട് തണ്ടു കറിവേപ്പില ഒടിക്കാൻ വന്നതാ ഒച്ചപ്പാട് കേട്ട് ഒന്ന് കേറി നോക്കിയെന്നേയുള്ളു ഞാൻ പോവാ
ഇത്താ ഇറങ്ങി പോയി
ഇത്താ പോയതും ഞങ്ങൾ അടക്കിച്ചിരിച്ചു
സമീ….സോറി ട്ടോ എന്റെ കൊച്ചിനെ ഞൊണ്ടി കാലി ന്നു വിളിച്ചതിനു
അത് സാരമില്ലെട്ടായി ഞാനെന്തോരം കേട്ടേക്കുന്നു
തുടരും
എന്റെ പ്രിയപ്പെട്ട വായനക്കാരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഗൗരവമായി തന്നെ കാണുന്നു നിങ്ങളുടെ നിർദ്ദേശങ്ങൾക്കനുസരിച്ചുള്ള മാറ്റങ്ങൾ വരും ലക്കങ്ങളിൽ വരുത്തുന്നതാണ്
എല്ലാവർക്കും ഒരുപാട് നന്ദി
നിങ്ങളുടെ ലൈക്കും കമെന്റുമാണ് തുടർന്നു എഴുതുവാനുള്ള പ്രചോദനം……
വേതാളം
