എന്തേ…..ഞാൻ ചോദിച്ചു
അവളാ കവർ എന്റെ നേരെ നീട്ടി
എന്താ ഇത്
ഉണ്ണിച്ചേട്ടന്റെ ടീച്ചറില്ലാരുന്നോ അവരു തന്നിട്ട് പോയതാ
ഏതു ടീച്ചർ
അമ്മ ജോലിക്കു നിന്നിരുന്ന വീട്ടിലെ ടീച്ചർ
ഈശ്വരാ കുസുമം എന്റെ നെഞ്ചിലൊരു ഇടിവാൾ പാഞ്ഞു പോയി
എന്നാ തന്നത്
കഴിഞ്ഞ മാസം വീട്ടിൽ വന്നിരുന്നു ഉണ്ണി ചേട്ടന്റെ കയ്യിൽ ആരും കാണാതെ കൊടുക്കണമെന്ന് പറഞ്ഞു എന്നെ ഏല്പിച്ചതാ പക്ഷെ തരാനുള്ള അവസരം കിട്ടിയില്ല
ശരി നീ പൊയ്ക്കോ
ഞാനാ കവർ വാങ്ങി
വാതിലടച്ചു കുറ്റിയിട്ടു
വിറക്കുന്ന കൈകളോടെ കവർ പൊട്ടിച്ചു
ഒരു വെള്ള പേപ്പർ മാത്രം
തേപ്പു പെട്ടിയില്ല ചൂടാക്കാൻ പറ്റിയ ഒന്നുമില്ല മുറിയിൽ
ഞാൻ വാതിൽ
തുറന്നു പുറത്തിറങ്ങി
അവളപ്പോഴും കുഞ്ഞിനേയും കൊണ്ടു നടപ്പാണ്
കൗസല്യേ അയൺ ബോക്സ് എവിടെ
ഇപ്പൊ എന്തിനാ അയൺ ബോക്സ്
ഞാനവളെ തറച്ചൊന്നു നോക്കി
ഇപ്പൊ കൊണ്ടുവരാം അവൾ കുഞ്ഞിനേയും കൊണ്ടു പോയി
അയൺ ബോക്സ് എടുത്തു തിരിച്ചു വന്നു
ഞാനതു പ്ലഗ് ഇൻ ചെയ്തു ചൂടായ തേപ്പു പെട്ടി ഞാനാ വെള്ള പേപ്പറിനു മുകളിലൂടെ ഓടിച്ചു
call me between 6pm to 9pm ഒരു ഫോൺ നമ്പറും
ഞാനാ നമ്പർ ഒരു ബുക്കിലേക്ക് കുറിച്ചെടുത്തു
എന്തിനാവും ഇപ്പൊ എന്നോട് വിളിക്കാൻ പറഞ്ഞൊരു കുറിപ്പും ഫോൺ നമ്പറും കൊടുത്തേക്കുന്നെ അവളുണ്ടാക്കിയ മുറിവ് ഉണങ്ങി വന്നതേയുള്ളു വീണ്ടുമിപ്പോ…….???
