വൈകുന്നേരം വിളിക്കാമെന്ന് പറഞ്ഞു,”
ചായക്കപ്പ് ഗായത്രിയുടെ കൈകളിലേക്ക് കൊടുത്ത് ശാലിനി പറഞ്ഞു.
മൂന്ന് വർഷത്തിലൊരിക്കൽ മാത്രം രണ്ടു മാസത്തെ ലീവിന് വരുന്ന അച്ഛൻ രാമചന്ദ്രൻ അവൾക്കൊരു വിരുന്നുകാരനെപ്പോലെയായിരുന്നു.
അമ്മയുടെ സംരക്ഷണയിൽ മാത്രം വളർന്ന ഗായത്രിക്ക് പുറംലോകത്തെക്കുറിച്ച് വലിയ ധാരണകളൊന്നുമില്ലായിരുന്നു.
ചായയും കുടിച്ച്, അമ്മ നൽകിയ പുതിയ ചുരിദാറും ധരിച്ച് അവൾ കണ്ണാടിക്ക് മുന്നിലെത്തി.
ഷാൾ കൃത്യമായി രണ്ട് തോളിലും പിൻ ചെയ്ത് ഉറപ്പുവരുത്തി.
പതിനെട്ടാം ജന്മദിനത്തിൽ അമ്പലത്തിൽ പോയി പ്രാർത്ഥിക്കുമ്പോഴും അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു.
പരീക്ഷ പാസ്സ് ആകുവോന്നുള്ള പേടിയിൽ ആണ് അവൾ..
ആവൾ അമ്പലത്തിൽ പോയി തൊഴുതു വീട്ടിൽ വന്നു…
ഉച്ചകത്തേക്കുള്ള ഭക്ഷണവും കാര്യങ്ങളും എല്ലാം വെച്ച് വീട് വൃത്തിയാക്കി വിശ്രമിക്കുമ്പോൾ ആണ് നീറ്റ് റിസൾട്ട് വന്നു എന്ന് പറഞ്ഞു മെസ്സേജ് വന്നത്…
അവ്വൾ സൈറ്റിൽ കയറി നോക്കിയെങ്കിലും സൈറ്റ് ജാം ആയതു കാരണം അപ്പോഴൊന്നും റിസൾട്ട് കാണാൻ കഴിഞ്ഞില്ല…
അപ്പോഴേക്കും സമയം 6:30 ആയിട്ടുണ്ടായിരുന്നു…
റിസൾട്ട് വന്നതിന്റെ തിരക്കിൽ അമ്മ വരാൻ ലേറ്റ് ആയത് അവൾ ശ്രെദ്ധിച്ചിരുന്നില്ല..
അപ്പോഴേക്കും ശാലിനി വീട്ടിൽ വന്നു കയറി..
പതിവില്ലാത്ത രീതിയിൽ അവൾ വിയർത്തു കുളിച്ചിരിക്കുകയായിരുന്നു… മുഖം വളരെ ആസ്വസ്ഥതയും…
ഗായത്രി അത് ശ്രെദ്ധിച്ചെങ്കിലും…. റിസൾട്ട് വന്നെന്ന് അറിഞ്ഞതിന്റെ ടെൻഷൻ ആയിരിക്കുമെന്ന് കരുതി അവൾ അമ്മയോടൊന്നും ചോദിച്ചില്ല…
സമയം 7:30
.ആയപ്പോഴാണ് ഗായത്രിക്ക് തന്റെ റിസൾട്ട് കാണാൻ കഴിഞ്ഞേ… 650+ മാർക്കുണ്ട്…. നല്ല റാങ്ക്കും നല്ല ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ അഡ്മിഷൻ കിട്ടുമെന്ന് അവൾക്ക് ഉറപ്പായി…
അത് അവളുടെ അമ്മയോട് ചെന്ന് പറഞ്ഞപ്പോൾ ശാലിനിയുടെ മുഖത്തെ ടെൻഷൻ നും മാറി ഭയങ്കര സന്തോഷമായി…
എന്റെ മോൾക്ക് സീറ്റ് കിട്ടിയോ…”
ശാലിനി ഗായത്രിയെ കെട്ടിപ്പിടിച്ച് സന്തോഷത്തോടെ കരഞ്ഞുപോയി.
വർഷങ്ങളായി രാമചന്ദ്രൻ ഗൾഫിൽ കിടന്ന് കഷ്ടപ്പെടുന്നതിനും, താൻ ഈ കടയിൽ നിന്ന് കേൾക്കുന്ന അപവാദങ്ങളും ആണുങ്ങളുടെ നോട്ടങ്ങളും സഹിക്കുന്നതിനും ഒടുവിൽ ഫലമുണ്ടായിരിക്കുന്നു.
തന്റെ മകൾ ഒരു ഡോക്ടറാകാൻ പോവുകയാണ്.
മകളുടെ വിജയത്തിന്റെ സന്തോഷത്തിനിടയിലും ശാലിനി തന്റെ വിയർപ്പും ശ്വാസമൂട്ടലും മറയ്ക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
കടയിൽ നിന്നും വരുമ്പോൾ പതിവില്ലാതെ ഉണ്ടായ ആ അസ്വസ്ഥത എന്താണെന്ന് ഗായത്രിയോട് പറയാൻ ശാലിനി ഉദ്ദേശിച്ചിരുന്നില്ല.
കടയിലെ പുതിയ മാനേജർ വിക്രമിന്റെ സാമീപ്യവും, അയാൾ ഇന്ന് കട പൂട്ടി ഇറങ്ങാൻ നേരം ശാലിനിയോട് സംസാരിച്ച ചില കാര്യങ്ങളുമായിരുന്നു അവളെ വല്ലാതെ വിയർപ്പിച്ചത്.
വിക്രം മറ്റു ആണുങ്ങളെപ്പോലെയല്ല, അവളുടെ ഭംഗിയെയും സ്ത്രീത്വത്തെയും കുറിച്ച് വളരെ അടുത്ത സുഹൃത്തിനോടന്ന വണ്ണം സംസാരിച്ചു തുടങ്ങിയിരിക്കുന്നു.
വീട്ടിൽ ഒൺലി പെണ്ണുങ്ങൾ മാത്രമുള്ളതിന്റെ പേടിയും ഒപ്പം ഇതുവരെ അനുഭവിക്കാത്ത ഒരു തരം വികാരവും ശാലിനിയുടെ ഉള്ളിൽ
മിന്നിമറഞ്ഞു.
തന്റെ ഭയമെല്ലാം മക്കളോട് പറയാതെ അവൾ പുഞ്ചിരിച്ചുകൊണ്ട്..
”നീ വേഗം അച്ഛനെ വിളിച്ച് വിവരം പറ ഗായത്രീ,” ശാലിനി പറഞ്ഞു.
ഗായത്രി ഉടൻ തന്നെ ഗൾഫിലേക്ക് വിളിച്ച് അച്ഛനോട് സന്തോഷവാർത്ത പങ്കുവെച്ചു.
അപ്പുറത്ത് രാമചന്ദ്രനും സന്തോഷം കൊണ്ട് വാചാലനായി.
“മോൾക്ക് ഇഷ്ടമുള്ള കോളേജ് തിരഞ്ഞെടുത്തോ, പൈസയുടെ കാര്യം ഞാൻ നോക്കിക്കോളാം,”
അച്ഛൻ ഉറപ്പുനൽകി.
ഹോസ്റ്റലിലേക്കുള്ള മാറ്റം
ആഴ്ചകൾ വേഗത്തിൽ കടന്നുപോയി.
കോട്ടയത്തുനിന്നും ഏറെ ദൂരെയുള്ള, നഗരത്തിലെ പ്രശസ്തമായ ഒരു ഗവൺമെന്റ് മെഡിക്കൽ കോളേജിലാണ് ഗായത്രിക്ക് അഡ്മിഷൻ ലഭിച്ചത്.
വീട്ടിൽ നിന്നും ദിവസവും പോയി വരാൻ പറ്റാത്തതുകൊണ്ട് ഹോസ്റ്റലിൽ നിൽക്കാൻ തന്നെ തീരുമാനിച്ചു.
