അങ്ങനെ 16 ദിവസങ്ങൾ പെട്ടെന്ന് കടന്നു പോയി…
അച്ഛന്റെ മരണാനന്തര ചടങ്ങുകളെല്ലാം കഴിഞ്ഞ് 16 ദിവസങ്ങൾ കടന്നുപോയപ്പോഴാണ് ആ വീട് വീണ്ടും ശാന്തമായത്. ബന്ധുക്കളും നാട്ടുകാരും ഒക്കെ ഓരോരുത്തരായി ഒഴിഞ്ഞുപോയതോടെ, ആ വലിയ വീട്ടിൽ ശാലിനിയും ഗായത്രിയും വീണ്ടും ഒറ്റയ്ക്കായി.
രാമചന്ദ്രന്റെ വിയോഗം ഉണ്ടാക്കിയ ശൂന്യത ഇരുവരിലും വല്ലാത്തൊരു നിശ്ശബ്ദതയാണ് സമ്മാനിച്ചത്.
ഈ പതിനാറ് ദിവസവും തങ്ങളോടൊപ്പം നിന്ന്, ഒരു കുടുംബാംഗത്തെപ്പോലെ എല്ലാ കാര്യങ്ങളും നോക്കിനടത്തിയത് വിക്രമായിരുന്നു.
പണത്തിന്റെ കാര്യത്തിലായാലും, ഔദ്യോഗികമായ കടലാസ് ജോലികളുടെ കാര്യത്തിലായാലും വിക്രം കാണിച്ച ആത്മാർത്ഥത ശാലിനിയുടെ മനസ്സിലെ ഭയത്തെ പൂർണ്ണമായും മാറ്റിമറിച്ചു. കടയിലെ ഒരു മാനേജർ എന്നതിനപ്പുറം, തന്റെ ജീവിതത്തിൽ പ്രതിസന്ധി ഘട്ടത്തിൽ തുണയായ ഒരേയൊരു പുരുഷനായി വിക്രം മാറുന്നത് ശാലിനി അറിഞ്ഞു.
ഗായത്രിക്കും വിക്രമിനോട് വലിയ ബഹുമാനവും കൃതജ്ഞതയും തോന്നിയിരുന്നു.
ഒരു വൈകുന്നേരം, വിക്രം അവരുടെ വീട്ടിലേക്ക് വന്നത് തിരികെ ഹോസ്റ്റലിലേക്ക് പോകേണ്ട ഗായത്രിയുടെ കാര്യങ്ങൾ സംസാരിക്കാനായിരുന്നു.
”ശാലിനി, ഇനിയും മോളുടെ പഠിത്തം മുടക്കാൻ പാടില്ല.
കോളേജ് തുറന്നിട്ട് ദിവസങ്ങളായി. ഗായത്രി തിരികെ ഹോസ്റ്റലിലേക്ക് പോകണം,” വിക്രം പതുക്കെ പറഞ്ഞു.
”പക്ഷേ വിക്രം… ഇങ്ങനെയൊരു സാഹചര്യത്തിൽ ഞാൻ എങ്ങനെയാ മോളെ വിടുക? അവൾ പോയാൽ ഈ വീട്ടിൽ ഞാൻ…” ശാലിനിയുടെ കണ്ണ് നിറഞ്ഞു.
”അമ്മേ, എനിക്കും അമ്മയെ ഒറ്റയ്ക്കാക്കി പോകാൻ വിഷമമുണ്ട്,” ഗായത്രി അമ്മയുടെ കൈകളിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
വിക്രം ശാലിനിയെ നോക്കി ആശ്വസിപ്പിച്ചു: “ശാലിനി പേടിക്കേണ്ട. ഇവിടെ ഞാൻ ഇല്ലേ? കടയിലെ കാര്യങ്ങളും ശാലിനിയുടെ കാര്യങ്ങളും ഞാൻ നോക്കിക്കോളാം.
മോൾ ധൈര്യമായി പോയി പഠിച്ച് വലിയൊരു ഡോക്ടർ ആകാനാണ് രാമചന്ദ്രൻ ചേട്ടൻ ആഗ്രഹിച്ചത്. അത് നമ്മൾ സാധിച്ചുകൊടുക്കണം.”
വിക്രമിന്റെ വാക്കുകൾ ശാലിനിക്ക് വലിയൊരു ധൈര്യം നൽകി.
ഒടുവിൽ, വിക്രമിന്റെ കാറിൽ തന്നെയാണ് ഗായത്രിയെ തിരികെ ഹോസ്റ്റലിൽ കൊണ്ടുവിട്ടത്.
യാത്രയിലുടനീളം ഗായത്രി തന്റെ അച്ഛനെ ഓർത്തു കരയുന്നുണ്ടായിരുന്നു.
വിക്രം അവളെയും ആശ്വസിപ്പിച്ചു.
ഗായത്രിയെ ഹോസ്റ്റലിൽ ഇറക്കി തിരികെ നാട്ടിലേക്ക് മടങ്ങുമ്പോൾ വണ്ടിയിൽ വിക്രമും ശാലിനിയും മാത്രമായിരുന്നു. വണ്ടിക്കുള്ളിൽ ഒരു
വലിയ നിശ്ശബ്ദത പടർന്നു.
പെട്ടെന്ന് വിക്രം വണ്ടി റോഡരികിലേക്ക് ഒതുക്കി നിർത്തി ശാലിനിയുടെ കൈകളിൽ പതുക്കെ പിടിച്ചു.
“ശാലിനി, രാമചന്ദ്രൻ ചേട്ടൻ പോയത് വലിയൊരു നഷ്ടം തന്നെയാണ്. പക്ഷേ, ജീവിതം ഇവിടെ തീരുന്നില്ല. എന്താവശ്യം ഉണ്ടെങ്കിലും കൂടെ ഞാൻ കാണും…
ആ വാക്കുകൾ കേട്ടപ്പോൾ ശാലിനയുടെ മനസ്സിൽ ഭയങ്കര ആശ്വാസം ആയി മാറിയിരുന്നു
..
ഇത്തവണ അവളുടെ മനസ്സിൽ ഭയമായിരുന്നില്ല. പകരം, തന്നെ സംരക്ഷിക്കാൻ ഒരാളുണ്ടെന്ന വലിയൊരു ആശ്വാസമായിരുന്നു.
അതേസമയം, ഹോസ്റ്റലിൽ തിരിച്ചെത്തിയ ഗായത്രി കട്ടിലിൽ കിടന്ന് ആലോചിക്കുകയായിരുന്നു.
അച്ഛന്റെ മരണം അവളെ തളർത്തിയെങ്കിലും, വിക്രം തങ്ങളുടെ ജീവിതത്തിലേക്ക് വന്നത് ഒരു ദൈവനിയോഗം പോലെയാണ് അവൾക്ക് തോന്നിയത്.
അമ്മ നാട്ടിൽ ഒറ്റയ്ക്കാണെങ്കിലും വിക്രം കൂടെയുണ്ടാകും എന്ന ചിന്ത അവൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരു പുതിയ കരുത്ത് നൽകി.
എന്നാൽ, ഈ മാറിയ സാഹചര്യങ്ങൾ അമ്മയുടെയും മകളുടെയും ജീവിതത്തെ വരും ദിവസങ്ങളിൽ ഏത് രീതിയിലാണ് മാറ്റാൻ പോകുന്നതെന്ന് രണ്ടുപേരും അറിഞ്ഞിരുന്നില്ല…
ഒരു മാസം കടന്നുപോയി…
പഴയ പോലെ ജോലിക്ക് പോയി തുടങ്ങിയെങ്കിലും പഴയ ആവേശം ഒന്നും ഉണ്ടായിരുന്നില്ല..
ഭക്ഷണ കാര്യങ്ങൾ ഒന്നും ശ്രെദ്ധിക്കാതെ അവരുടെ മുഖം എല്ലാം വാടി ക്ഷീണത്തയായി തോന്നി തുടങ്ങിയിരുന്നു….
ഈ അവസരം നന്നായി മുതൽ ആകാൻ വിക്രം തീരുമാനിച്ചു….
