ആന്മരിയ – 2 Like

Related Posts


“സഹൽ ” വീണ്ടും അവന്റെ പേര് ഹാളിൽ മുഴങ്ങി കേട്ടപ്പോൾ അവൻ ഞെട്ടി ഉണർന്നു. എത്ര നേരമായി കിടന്നുറങ്ങുന്നു എന്ന് അവനു അറിയില്ല . ഭാര്യ ഉള്ളിൽ വേദന സഹിച്ചു കിടക്കുമ്പോ പുറത്തു കിടന്നു സുഖമായി ഉറങ്ങിയതിൽ അവനു അവനോട് തന്നെ ലജ്ജ തോന്നി. എന്നാൽ രണ്ടു മുന്ന് ദിവസത്തെ ഉറക്കം ഇല്ലായ്മ അവനെ കീയ്പെടുത്തികൊണ്ടിരിക്കുകയായിരുന്നു. എന്നാലും പെട്ടെന്ന് തന്നെ സ്വായബോധം വീണ്ടെടുത്ത അവൻ ലേബർ റൂമിന്റെ അടുത്തേക്ക് പെട്ടെന്ന് നടന്നു.അവിടെ നിന്നിരുന്ന എല്ലാവരും എന്തിനാണ് ഇത്ര സന്തോഷത്തിൽ തന്നെ നോക്കുന്നത് എന്ന് അവനു ഒരു എത്തും പിടിയും കിട്ടിയില്ല. വാതിലിന്റെ അടുത്ത് എത്തിയ അവൻ പെട്ടെന്ന് ഷോക്ക് ഏറ്റ പോലെ നിന്നു.”അവൾ തീരുമാനിച്ച പോലെ പ്രസവിക്ക തന്നെ ചെയ്തു.

പെൺകുഞ്ഞാണ്. “ഇത്രയും പറഞ്ഞു ഡോക്ടർ ആ കൈ കുഞ്ഞിനെ അവന്റെ കൈലേക്ക് നീട്ടി. കുഞ്ഞിനെ എടുക്കുന്നെ കാണാൻ ലേബർ റൂമിലെ പല നഴ്സുമാരും വന്നിട്ടുണ്ട്. പുറത്തുള്ളവരും വലിയ ആകാംഷയിൽ ആയിരുന്നു. എന്നാൽ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അവൻ ലേബർ റൂമിന്റെ മുമ്പിൽ ചമ്രം പടിഞ്ഞു ഇരുന്നു.എല്ലാവരുടേം മുഖത്തുള്ള പുഞ്ചിരി ഒറ്റ നിമിഷം കൊണ്ട് മാഞ്ഞു പകരം സംശയം നിയലിച്ചു പരസ്പരം നോക്കി. അവൻ ഇരുന്നിടത്തു നിന്നു ഡോക്ടറിനെ പ്രതീക്ഷയോടെ മുകളിലേക്ക് നോക്കി. “എന്താ ഈ ചെയ്യുന്നേ കുഞ്ഞിനെ കാണണ്ടേ”ഡോക്ടർ സംശയത്തോടെ ചോദിച്ചു.”മ്മ് കാണണം പക്ഷെ പേടിയാണ്”അവൻ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.ആദ്യം എല്ലാവരും ഒന്ന് അമ്പരന്നെങ്കിലും പിന്നീട് അവർക്കു മനസിലായി കുഞ്ഞിനെ അറിയാതെ താഴെ ഇടുമോ എന്ന ഭയം കൊണ്ടാണ് താഴെ ഇരിക്കുന്നത് എന്ന്.

കുഞ്ഞിനെ ഡോക്ടർ കുനിഞ്ഞ് അവന്റെ കയ്യിൽ കൊടുക്കുമ്പോൾ എല്ലാവരും ചിരിക്കുകയായിരുന്നു.എന്നാൽ അതൊന്നും അവൻ വക വച്ചില്ല. ടർകിയിൽ പൊതിഞ്ഞ തന്റെ പൊന്നോമനയെ കണ്ട മാത്രയിൽ അവന്റെ കണ്ണ് നിറഞ്ഞു തുളുമ്പാനും ചുണ്ടിൽ ലോകം മുഴുവൻ ജയിച്ചവന്റെ പോലെയുള്ള ഒരു ചിരി ഉടലെടുക്കുവാനും തുടങ്ങി.അത് അവസാനിച്ചത് അവൻ ചിരിച്ചു കൊണ്ട് കരഞ്ഞപ്പോൾ ആണ്. എല്ലാവർക്കും അത് കണ്ടു വല്ലാതെ സന്തോഷവും സങ്കടവും ആയി. ഡോക്ടർ കുഞ്ഞിനെ എടുക്കാനായി അവന്റെ സൈഡിലേക്ക് കുനിഞ്ഞു. ആദ്യം അവൻ കുഞ്ഞിനെ കൊടുക്കാൻ മടിച്ചെങ്കിലും ഒറ്റ നിമിഷം കൂടെ കുഞ്ഞിനെ നോക്കി ഡോക്ടറിന്റെ കൈയിൽ ഭദ്രമായി വച്ചു. കുഞ്ഞിനെ എടുത്തു പോകുന്നതിനു മുമ്പ് അവൻ കുറച്ചു പരിഭ്രാന്തനായി ചോദിച്ചു”മരിയ..?” “അവൾക്കു കുഴപ്പം ഒന്നും ഇല്ല.

അമ്മയും മകളും പെർഫെക്ടലി ഹെൽത്തി ആണ്. കുറെ വേദന സഹിച്ചത് കൊണ്ട് ഇപ്പോ തളർന്നു മയങ്ങുകയാണ്. കുറച്ചു കഴിഞ്ഞു റൂമിലേക്ക് മാറ്റും അപ്പോൾ രണ്ടു പേരെയും കാണാം”ഇത്രയും പറഞ്ഞു ഡോക്ടർ പെട്ടെന്ന് ഉള്ളിലേക്ക് പോയി. അവൻ ഇരുന്നിടത്തു നിന്നു മെല്ലെ എണീറ്റപ്പോൾ അവന്റെ മുഖത്തെ ജ്യാളിത വളരെ വ്യക്തമായിരിന്നു. ഒരു കുഞ്ഞിനെ ഉണ്ടാക്കാനറിയാം പക്ഷെ എടുക്കാൻ അറിയില്ല എന്ന് എല്ലാവരും അറിഞ്ഞതിലുള്ള ജ്യാളിത. അവൻ അവിടെ വന്ന മുതൽ ആരോടും സംസാരിച്ചിട്ടില്ലായിരെങ്കിലും പലരും വന്നു സംസാരിക്കുകയും കാൺഗ്രജുലേറ്റ് ചെയ്യുകയും ചെയ്തു. പലരും പറഞ്ഞു കൊടുത്ത മാതാപിതാക്കൾക്കുണ്ടാകേണ്ട ഗുണങ്ങളും ദോഷങ്ങളും എല്ലാം അവൻ ശ്രദ്ധിച്ചു കേട്ടു. തങ്ങളുടെ പ്രിയപെട്ടവർക്ക് വേണ്ടി മനസ്സിൽ ടെൻഷൻ ഉണ്ടെങ്കിലും അവന്റെ സന്തോഷത്തിൽ എല്ലാവരും പങ്കു ചേർന്നു.

അല്ലെങ്കിലും മലയാളികൾ പൊളി അല്ലെ.അവൻ തന്റെ ഭാര്യക്കും മകൾക്കും ഇപ്പൊ വേണ്ട എല്ലാ സാധനങ്ങളുടെയും ലിസ്റ്റ് ചോദിച്ചു മനസിലാക്കി പുറത്തേക്ക് ഇറങ്ങി കാർ സ്റ്റാർട്ട്‌ ചെയ്തു. അപ്പോയെക്കും പുലർച്ചെ ആകാനായിരുന്നു. തന്നിൽ അടക്കാൻ കഴിയാത്തത്ര സന്തോഷം കൊണ്ട് അവനു എന്താണ് ചെയ്യേണ്ടത് എന്ന് അറിയുന്നുണ്ടായിരുന്നില്ല. അവന്റെ ചോരയിൽ നിന്നു ഉണ്ടായ തന്റെ സ്വൊന്തം മോൾ. അത് മനസ്സിൽ ഓർത്തപ്പോയെ അവനു ശ്വാസം മുട്ടുന്ന പോലെ തോന്നി. അതും താൻ ഏറെ സ്നേഹിച്ച സ്വാന്തമാക്കാൻ ആഗ്രഹിച്ച പെണ്ണിൽ നിന്നും. അവൻ തന്റെ പടച്ചവനോട് മനസുരുകി നന്ദി പറഞ്ഞു”അല്ലേലും ഇടക്കെടക്ക് കഷ്ടപ്പെടുത്തുവെലും എന്നെ ഇഷ്ടം ഒക്കെ ആണെന്ന് എനിക്ക് അറിയാർന്നു ട്ടോ.

ഞാൻ എന്തേലും പറഞ്ഞിട്ടുണ്ടെൽ ക്ഷമിച്ചേരു.3 യതിം ഖാനയിലേക്ക് ബിരിയാണി എത്തിച്ചോളാം. ഇങ്ങൾ പൊളി ആണ്”അവൻ മനസ്സിൽ പറഞ്ഞു. ആ പറഞ്ഞത് ദൈവത്തിന് ഇഷ്ടപെട്ടെന്നുവോണം ആകാശത്തു ഒരു മിന്നൽ വീണു. ഈ നേരത്തും തുറന്നിരിക്കുന്ന ഒരു കട നോക്കി അവൻ വണ്ടി ഓടിച്ചു കൊണ്ടിരുന്നു. തന്റെ ജീവിതത്തിൽ നടന്ന എല്ലാ കാര്യങ്ങളും അവനെ എത്തിച്ചത് അവൻ ഏറെ ആഗ്രഹിച്ച സ്ഥലത്തു തന്നെ ആണ്.തുറന്നിരിക്കുന്ന ഒരു കട സ്പോട് ചെയ്തു പാർക്ക്‌ ചെയ്തു കൊച്ചിന് വേണ്ട ചെറിയ ഡ്രെസ്സ് , ബേബി വൈപ്പ് , ടർക്കി, ചെറിയ വല ഉള്ള ബെഡ് തുടങ്ങി എല്ലാം നല്ല ഹൈ ക്വാളിറ്റി item തന്നെ നോക്കി വാങ്ങി.
കൂടാതെ മരിയ്ക്ക് വേണ്ട പുതിയ ഓപ്പൺ മാക്സി, പാഡ്സ്, തുണികൾ,അങ്ങനെ സെയിൽസ് മാനോട് ചോദിച്ചു വേണ്ടതെല്ലാം മേടിച്ചു. തിരിച്ചു ഇറങ്ങുമ്പോൾ അവിടെ ഉള്ളവർക്ക് കൊടുക്കാൻ വേണ്ടി കുറച്ചു ലഡ്ഡു കൂടി വേറെ പാക്ക് ചെയ്തു വാങ്ങിച്ചു. ഇതെല്ലാം ആയി തിരിച്ചു അവന്റെ പുതിയ ജീവിതത്തിലേക്ക് പോയികൊണ്ടിരിക്കുമ്പോൾ ഇവിടെ എത്താൻ അവൻ സഞ്ചരിച്ച ദുസ്സഹമായ പാദയെ കുറിച്ച് അവൻ ഓർത്തു.ഇനി അതൊന്നും അല്ല അവനെ ഈ റോഡിന്റെ അറ്റത്തു കാത്തു നില്കുന്നത്. തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന സ്വൊന്തം ഭാര്യ, അവൻ ഏറെ ആഗ്രഹിച്ച അവരുടെ മാത്രം സ്വന്തമായ ഒരു കുഞ്ഞു.അവരുടെ അടുത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ അവനു മനസിലായി താൻ എന്തിനാണ് ഇവിടെ എത്താൻ ഇത്രയും സഹിക്കേണ്ടി വന്നത് എന്ന്.

ഇനി തുടങ്ങാൻ പോകുന്ന ജീവിതത്തിൽ അവനു ഒരിക്കലും അവന്റെ വില തെളിയിക്കേണ്ടതില്ല.അവനു തന്റെ പാസ്റ്റിനെ കുറിച്ച് വിഷമിക്കേണ്ടതില്ല. അവനെ കുറിച് ശെരിക് അറിഞ്ഞാൽ ഇട്ടിട്ട് പോകുമോ എന്ന് ഭയക്കേണ്ടതില്ല.അവനെക്കാളും നല്ലൊരുത്തൻ വന്നു അവളുടെ കാൽകൽ വീണാലും അവൾ അവന്റെ തന്നെയായിരിക്കും എന്നതിൽ തെല്ലൊരു സംശയം ഇല്ല എല്ലാത്തിലുമേറെ അവന്റെ സ്നേഹത്തിന്റെ ആഴം അവൾ മനസിലാക്കുകയും അതിലേറെ അവനെ ഇപ്പൊ സ്നേഹിക്കുകയും ചെയ്യുന്നുണ്ട്.

അവർ ഒന്നിച്ചു കടന്നുപോയ കടമ്പകൾ ഇല്ലായിരുന്നെങ്കിൽ അവൾ അവനെ സ്നേഹിച്ചേനെ പക്ഷെ അവന്റെ സ്നേഹത്തിന്റെ ആഴം അറിയുകപോലും ചെയ്യില്ലായിരുന്നു.ഇത്രയും കാലം അവൻ പഴിച്ച അവന്റെ ദുർഭാഗ്യങ്ങളെ എല്ലാം അവൻ ആ നിമിഷം സ്മരിച്ചു.ഇപ്പോൾ അവനു തോന്നുന്നില്ല അവൻ അവളെ പ്രപ്പോസ് ചെയ്തത് ചെയ്യാൻ പാടില്ലാത്ത സമയത്തായിരുന്നു എന്ന്, പകരം വളരെ കൃത്യമായ ടൈമിൽ ആയിരുന്നു.ഇത്രയും കാലം കഴിഞ്ഞു പോയ കാര്യങ്ങൾ മൊത്തമായി മറക്കുന്നതിനു മുമ്പ് ഒന്ന് കൂടി പഴയ പാതയിലൂടെ ചിന്തകൾ ഓടിച്ചു. നടന്നേതെല്ലാം നല്ലതിന്, നടക്കുന്നതെല്ലാം നല്ലതിന്, നടക്കാൻ പോകുന്നതെല്ലാം നല്ലതിന് എന്ന പുതിയ കാഴ്ചപാടോട് കൂടി.

Leave a Reply

Your email address will not be published. Required fields are marked *