ആന്മരിയ – 5

Related Posts


ഞാൻ കാർ അവളുടെ വീടിന്റെ സൈഡിലുള്ള മതിലിന്റെ തായേ നിർത്തി. വലിയ രണ്ടു നില വീടാണ്. ലൈറ്റ് കൊണ്ടും കർട്ടൻ കൊണ്ടും എല്ലാം അലങ്കരിച്ചിട്ടുണ്ട്.എന്താണ് ചെയ്യാൻ പോകുന്നത് എന്നനിക്കറിയില്ല. ഇത്രയും സമയം മനസ് കുലഷമായിരുന്നു. പ്ലാൻ ചെയ്യാനൊന്നും സമയം കിട്ടിയില്ല. ഞാൻ എപ്പോഴും ചെയ്യുന്ന പോലെ എന്റെ അടുത്ത മൂവ് കാൽകുലേറ്റ് ചെയ്യാൻ ശ്രമിച്ചു. എന്നാൽ കഴിഞ്ഞില്ല മനസ് ആകെ കൈവിട്ട പോലെയാണ്. ഞാൻ കാറിന്റെ വിൻഡോ തുറന്നു AC ഓഫ്‌ ചെയ്തു. രാവിലത്തെ തണുത്ത കാറ്റ് മുഖത്തേക്കടിക്കാൻ തുടങ്ങി. ഇപ്പോ ഒരു പ്ലാനും ഇല്ലാതെ അവിടെ കയറി ചെല്ലുന്നത് ആത്‍മഹത്യക്ക് തുല്യമാണ്.

അവളുടെ കുടുംബം മാനത്തിന് വലിയ വില കല്പിക്കുന്നവർ ആണ്. അതിനു വേണ്ടി കൊല്ലാൻ പോലും മടിക്കില്ല.ഞാൻ നന്നായി ശ്വാസം വലിച്ചു വിട്ടു.എന്നെ എപ്പോഴും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ത പെടുത്തിയിരുന്നത് എന്റെ കാൽകുലേറ്റിംഗ് ആൻഡ് പ്ലാനിങ് പവർ ആണ്.എന്ത് ചെയ്യുമ്പോഴും ഞാൻ അത് മുന്ന് തവണ ആലോചിക്കാറുണ്ട്. പോസ്സിബിൾ ഔട്ട്കംസ് ക്രിയേറ്റ് ചെയ്ത് അതിൽ ബെസ്റ്റ് പോസ്സിബിൾ ഔട്ട്‌കം ഏത് പ്ലാന്നിൽ നിന്ന് കിട്ടുന്നുവോ അത് സെലക്ട്‌ ചെയ്യും. ഇപ്പോൾ മനസ് ബ്ലാങ്ക് ആണ്.ഞാൻ കണ്ണടച്ചിരുന്നു ആലോചിക്കാൻ തുടങ്ങി.

ഞാൻ ഇപ്പോൾ അവിടെ കയറി ചെന്നു അവരോട് കാര്യം പറഞ്ഞാൽ ഈ സമയത്ത് അവർ കേൾക്കണം എന്നില്ല. ഇനി ഞാനിപ്പോ അവിടെ കയറി ചെന്നു അവരെ ഭീഷിണിപെടുത്തി അവളെ ഇറക്കി കൊണ്ട് വന്നാൽ ഇനി വരും കാലത് അവൾക് എന്ത് സംഭവിച്ചാലും അത് എന്റെ തലയായിലായിരിക്കും അവർ കൊണ്ട് വക്കുന്നത് മനുഷ്യനാണ് എന്തും സംഭവിക്കാം,

അൺനെസെസ്സറി റിസ്ക്!

.പോലീസിൽ കംപ്ലയിന്റ് ചെയ്താൽ അവർ പിടിപാടുള്ളവരാണ് സുഖമായി ഇറങ്ങിപ്പോരും. കല്യാണം നടക്കുകയും എനിക്ക് ആവുശ്യമില്ലാതെ ശത്രുക്കൾ ഉണ്ടാകുകയും ചെയ്യും,
അൺനെസെസ്സറി റിസ്ക്!.

ചെക്കന്റെ വീട്ടുകാരെ പോയി കണ്ടു വിരട്ടാം. പക്ഷെ അവർക്ക് അവളുടെ അവസ്ഥ അറിയാതിരിക്കാൻ ചാൻസ് ഇല്ല എന്നിട്ടും കല്യാണത്തിന് മുതിരുന്നുണ്ടേൽ അവരെ കണ്ടാൽ ഇവരെ അറിയിക്കാനും ഒരു കൂടികാഴ്ച ഉണ്ടാകാനും ചാൻസ് ഉണ്ട്

അൺനെസെസ്സറി റിസ്ക്!.

കല്യാണചക്കനെ കിഡ്നാപ്പ് ചെയ്യാം. പോലീസ് കേസ് ആകാൻ ചാൻസ് ഉണ്ട് അൺനെസെസ്സറി റിസ്ക്!.നാളെ അൾതാരയിൽ നിക്കുമ്പോൾ എന്റെ വിസമ്മതം പ്രകടിപ്പിക്കാം. അവർ എന്നെ കാണാനും വിസമ്മതത്തിനുള്ള കാരണം ചോദിക്കാനും ചാൻസ് ഉണ്ട്

അൺനെസെസ്സറി റിസ്ക്!.

അവളുടെ അച്ഛനേം ആങ്ങളയെയും അടിച്ചിട്ട് പേടിപ്പിച്ചു അവളെ കൊണ്ട് പോകാം.പക്ഷെ പക അത് അവർ വീട്ടുക തന്നെ ചെയ്യും

അൺനെസെസ്സറി റിസ്ക്!.

അവളോട് ആരും കാണാതെ ഇറങ്ങി വരാൻ പറയാം…… എന്താണ് റിസ്ക്?. പോലീസ് കേസ്… അവൾ ഓളോച്ചോടിയതാകും എന്ന് പറഞ്ഞു കേസ് ക്ലോസ് ആകും. ആരും എന്നെ കാണാത്തതു കൊണ്ട് എന്റെ മേൽ പക, അവരുടെ അന്വേഷണം, പോലീസ് കേസ് എന്നിവ ഉണ്ടാകില്ല.റിസ്ക്….. റിസ്ക്…. റിസ്ക്… യെസ് അവളുടെ മേൽ ഉണ്ടാകുന്ന അന്വേഷണം. ഓളോച്ചോടിയതാണേൽ അവളെ കണ്ടു പിടിച്ചു കൊല്ലാനും അവർ മടിക്കില്ല. വലിയ റിസ്ക്.

കല്യാണ ചെക്കന് അവിഹിതം…?ഞാൻ കാരണം ഒരു പാവം ചെക്കന്റെ ജീവിതം തകർന്ന് പോവും, അത് ഉറക്കം കളഞ്ഞു കൊണ്ടിരിക്കുകയും ചെയ്യും

അൺനെസെസ്സറി റിസ്ക്!.

അടുത്തത് ഞാൻ അറിഞ്ഞത് ഞാൻ കിതക്കുന്നതും എന്റെ കൈയിലെ വേദനയുമായായിരുന്നു. സ്റ്റീറിങ്ങിൽ പഞ്ച് ചെയ്തതാണ്. ഒരു പ്ലാനും മനസ്സിൽ തെളിയുന്നില്ല. എല്ലാത്തിലും ഒരുപാട് റിസ്ക്. എന്നെ വേണ്ടാത്തവൾക്ക് വേണ്ടി അത്ര റിസ്ക് ഞാൻ എന്തിനു എടുക്കണം.ഞാൻ അതിൽ ഏറ്റവും റിസ്ക് കുറഞ്ഞ പ്ലാനും ആയി മുമ്പോട്ട് പോകാൻ തീരുമാനിച്ചു. അവളുടെ മനസ് മുഴുവൻ ദിവ്യ പ്രണയമല്ലേ. അവളുടെ സ്നേഹം അവളെ രക്ഷിക്കട്ടെ. ഞാൻ കാറിൽ നിന്നും വെളിയിൽ ഇറങ്ങി. ഞാൻ കാർ പാർക്ക്‌ ചെയ്ത സ്ഥലത്ത് മതിലിൽ ഒരു ചെറിയ വാതിൽ ഉണ്ടായിരുന്നു.അതിന്റെ അപ്പുറത് അവരുടെ വീട്ടുപേര് ഗ്രാനൈറ്റിൽ എഴുതി വച്ചിട്ടുണ്ട് .

മേലെപള്ളിക്കൽ. അതിലൂടെ അകത്തു കയറി. ആളുകൾ എല്ലാം എണീക്കുന്നുണ്ടായിരുന്നുള്ളു. അവിടെ ധാരാളം കാറുകൾ ഉണ്ടായിരുന്നു. ഞാൻ അവിടെയുള്ള കറുകൾ പരിശോധിച്ചു. മുന്ന് കറുകളിൽ അവരുടെ വീട്ടുപേര് കണ്ടു അതിന്റെ എല്ലാം ഫോട്ടോ എടുത്തു. അവരുടെ ഗാരേജിൽ ഒരു ജീപ്പും ഒരു കാറും ഒരു ബൈക്കും ഉണ്ടായിരുന്നു അതിന്റെയും ഫോട്ടോ എടുത്തു. തിരിച്ചു കാറിലേക് പോയി. കാറിൽ കയറി സമയം നോക്കിയപ്പോൾ അഞ്ചര ആയിട്ടുണ്ട് കുറച്ചു കഴിഞ്ഞാൽ എല്ലാവരും എഴുന്നേൽക്കും. ഞാൻ ഫോൺ എടുത്തു. ആകെ പൊട്ടിയിട്ടുണ്ട് ഡിസ്പ്ലേ പോയതിനാൽ ഒന്നും കാണുന്നില്ല.
“Siri… Turn on Bluetooth”

Siri ബ്ലുടൂത് ഓൺ ചെയ്തു. കാർ സ്റ്റാർട്ട്‌ ചെയ്തപ്പോൾ കണക്ട് ആകുകയും ചെയ്തു. ഞാൻ വിന്ഡോ ഉയർത്തി കാറിലുള്ള സ്ക്രീൻ വച്ചു മരിയയെ ഡയൽ ചെയ്തു.ഒറ്റ റിങ്ങിൽ തന്നെ എടുത്തു.

“ഹലോ”

“മ്മ്. ഞാൻ നിന്റെ വീടിന്റെ തായേ വലതു വശത്തു ഉണ്ട്.മുകളിന്ന് നോക്കിയാൽ എന്റെ കാർ കാണാം. എടുക്കാനുള്ളതൊക്കെ എന്താണെന്ന് വച്ചാൽ എടുത്തു ഇറങ്ങി വാ അധികം സമയം ഇല്ല”

“ഞാനോ…?”

“അല്ല, നിന്റെ അമ്മേടെ നായര്. പോരുന്നുണ്ടെങ്കി ഉറങ്ങി വാ. ഞാൻ നിന്റെ വേലക്കാരൻ ഒന്നും അല്ല. എന്റെ പാടിനങ് പോകും.”

“ഞാൻ വര. ഞാൻ വര. പോകല്ലേ പ്ലീസ്‌.” ഞാൻ കാൾ കട്ട്‌ ചെയ്തു.ഒരു കോൺടാക്ട് കൂടെ തിരഞ്ഞു എടുത്ത് ഡയൽ ചെയ്തു.അരുൺ.കാൾ കട്ട്‌ ആവാൻ നേരത്ത് അവൻ എടുത്തു.

“ഹലോ. എന്നതാടാ ഈ നേരത്ത്. നിനക്ക് ഉറക്കം ഒന്നും ഇല്ലേ?.” ആശാൻ ഉറക്കപ്പിച്ചിലാണ്.

“ഉറക്കമൊക്കെ കുറച്ചായി പോയിട്ട്. ടാ നീ എനിക്ക് കുറച്ചു നമ്പർ പ്ലേറ്റ്സ് റൺ ചെയ്തു തരണം.”

“ഇത്ര രാവിലെയോ. ഒന്ന് പൊ മോനെ. അതൊക്കെ ഇപ്പോൾ വലിയ റിസ്ക് ആണ്. ഒഫീഷ്യൽ ആയിട്ടേ കിട്ടു. വേറെ വല്ലോം ഉണ്ടെങ്കി പറ”

“നീ എനിക്ക് തരാനുള്ള അമ്പതിനായിരതിൽ പകുതി തരേണ്ട”

“നമ്പർ പ്ലേറ്റസ് പറ!” ആശാൻ ഉണർന്നു.

ഞാൻ ഫോട്ടോസ് നോക്കി എല്ലാ നമ്പർപ്ലേറ്റ്സും പറഞ്ഞു കൊടുത്തു.

“എനിക്കറിയുന്ന കുറച്ചു പേര് ഉണ്ട് ഞാൻ പറ്റ്ണത്ര പെട്ടന്ന് അയച്ചു തരാം”

“നീ എനിക്ക് തരാനുള്ള ഒറ്റ പൈസ തരേണ്ട. എനിക്ക് കിട്ടാവുന്ന അത്ര ഡീറ്റെയിൽസ് വേണം.”

“കാര്യമായിട്ടും…?”

“മ്മ്”

“മുത്തേ ഞാൻ നിനക്ക് ജനന സർട്ടിഫിക്കറ്റ് വരെ വേണെങ്കി എടുത്തു താരാ. കുറച്ചു സമയം തന്ന മതി.”

“ഓക്കേ ടാ. സമയമെടുത്തോ. പക്ഷെ അധികം എടുക്കല്ലേ.എന്നാ എല്ലാം കഴിഞ്ഞിട്ട് വിളി ഓക്കേ..?”

Leave a Reply

Your email address will not be published. Required fields are marked *