ആന്മരിയ – 6

Related Posts


ഹായ് ഫ്രണ്ട്‌സ് ഈ ഭാഗം ഇച്ചിരി ലാഗ് ഫീൽ ചെയ്യാനോ ഓവർ ആയി തോന്നാനോ ചാൻസ് ഉണ്ട് സോറി കഥയുടെ ഫ്ലോ കൊണ്ടുപോകാനാണ്. എന്റെ മനസ്സിൽ കഥക്ക് ഒരു ഫ്ലോ ഉണ്ട് അത് നഷ്ടപെട്ട കഥ എഞ്ചിൻ ഔട്ട്‌ കംപ്ലീറ്റ്‌ലി ആകാൻ ചാൻസ് ഉണ്ട്. അധികം എക്സ്പീരിയൻസ് ഇല്ലാത്തതാണ്. അടുത്ത പാർട്ട്‌ മുതൽ ഇത് അവരുടെ കഥ മാത്രമായിരിക്കും സഹലിന്റെയും ആന്മരിയയുടെയും. ഇനി hate ആൻഡ് റൊമാൻസിലേക്കു കഥ കൊണ്ട് പോകാനാണ് തീരുമാനം. അപ്പൊ കഥയിലേക്ക്.

പിന്നീട് നടന്നേതെല്ലാം പെട്ടെന്നായിരുന്നു. പോലീസ് വന്നു എന്റെ കയ്യിൽ നിന്നും കത്തി പിടിച്ചു വാങ്ങി എന്നെ പിടിച്ചു നിലത്തു കിടത്തി. എന്റെ രണ്ടു കയ്യും ബാക്കിൽ വച്ചു വിലങ്ങു വച്ചു. താഴെ ബോധം കെട്ടും കരഞ്ഞുവിളിച്ചും കിടക്കുന്ന എല്ലാവരെയും അവർ ആംബുലൻസിൽ കയറ്റി അയച്ചു. എല്ലാം ഒരു കോടയിലൂടെ ആണ് ഞാൻ കണ്ടത്. എന്റെ മനസ്സിൽ ഇനി നടക്കാൻ പോകുന്നതിനെ കുറിച്ചു മാത്രമായിരുന്നു ചിന്ത.എന്റെ ജീവിതം എപ്പോഴും ഞാൻ മുമ്പോട്ട് പ്ലാൻ ചെയ്യാറുണ്ട് എന്നാൽ ഇപ്പോൾ നടക്കുന്നത് ഞാൻ പ്ലാൻ ചെയ്യാത്ത ഒരു രംഗം ആണ്.എനിക്ക് ഇനി രണ്ടു വഴികൾ മാത്രമേ ഉള്ളു.

രണ്ടും എനിക്ക് യാതൊരുവിധ കൺട്രോളും ഇല്ലാത്ത വഴികൾ. എന്റെ ജീവിതം ഇപ്പൊ മറ്റൊരാളുടെ കയ്യിൽ ആണ് അതും ഞാൻ ഏറെ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന എന്റെ കഥയിലെ കാമുകിയും വില്ലത്തിയും ആയൊരുവളുടെ കയ്യിൽ.എന്നെ അവർ പിടിച്ചു പോലീസ് ജീപ്പിൽ കയറ്റുമ്പോൾ വീടിനു മുമ്പിൽ മരിയ അടക്കം എല്ലാവരും വന്നു നില്കുന്നുണ്ടായിരുന്നു.എല്ലാവരുടെ മുഖത്തും പല പല ഭാവങ്ങൾ. എന്റെ മനസ് ആകെ കോട മൂടിയത് കൊണ്ട് എനിക്ക് ഒന്നും ചിന്ദിക്കാൻ സാധിക്കുന്നില്ലായിരുന്നു അത് കൊണ്ട് തന്നെ അവരുടെ മുഖഭാവങ്ങൾ ഞാൻ ശെരിക്കു ശ്രേദ്ധിച്ചു.അവരുടെ മുഖത്ത് ഞാൻ മറ്റുള്ളവർ എന്നെ എങ്ങനെയാണു കാണുന്നത് എന്ന് കണ്ടു .എന്റെ ക്യാരക്റ്ററിന്റെ മറ്റൊരു മുഖത്തിന് മറ്റുള്ളവരുടെ പ്രതികരണം. ഞാൻ ഏറെ നാൾ മൂടിവെക്കാൻ ശ്രമിച്ച എന്റെ യഥാർത്ഥ മുഖത്തിനെ കണ്ടതിലുള്ള പ്രതികരണം.
ചേച്ചി നന്നായി പേടിച്ചിട്ടുണ്ട് എൻറെ മുഘത്തേക്കും മുറ്റത്തു തളം കെട്ടി കിടക്കുന്ന ചോരയിലേക്കും ആംബുലൻസ് ഡ്രൈവരും പാരമെഡിക്കൽസും വാരി കൂട്ടി കൊണ്ട് പോകുന്ന അവളുടെ വീട്ടുകാരെയും മാറി മാറി നോക്കുന്നുണ്ട്. രണ്ടാമത് ചേട്ടന്റെ മുഖമായിരുന്നു. അതിൽ ഭയമല്ലായിരുന്നു പകരം ഒരു യുദ്ധം ജയിച്ച ഭടന്റെ ആത്മസംതൃപ്തിയും അഭിമാനവും ആയിരുന്നു.എന്റെ മുഖത്തേക്ക് നോക്കിയത് പേടിയോടെ അല്ല പകരം അഭിമാനത്തോടെ ആണ്. മൂന്നാമത് അനീഷയുടെ മുഖം ആയിരുന്നു അവളുടെ മുഖത്തു ടെൻഷൻ ആയിരുന്നു ഇനി എന്ത് നടക്കും എന്ന ടെൻഷൻ. അടുത്തത് മരിയയുടെ മുഖമായിരുന്നു. അവളുടെ മുഖഭാവം എന്നെ വല്ലാതെ ഭയപ്പെടുത്തി.അവളുടെ മുഖത്തു യാതൊരുവിധ ഭാവവും ഇല്ലായിരുന്നു. ഇതെല്ലാം അവൾ നേരത്തെ പ്രതീക്ഷിച്ചതാണെന്ന പോലെ. ഇനി അവളുടെ കയ്യിലെ ഡിസിഷനിലാണ് എന്റെ ജീവിതത്തിന്റെ അർത്ഥം എന്ന് ഞാൻ ഒന്ന് കൂടി മനസിലാക്കി. ഇപ്രാവുശ്യം അത് എന്നെ വല്ലാണ്ട് ഭയപ്പെടുത്തി.ഞങ്ങളെ എല്ലാവരെയും പെട്ടെന്ന് തന്നെ പോലീസ് സ്റ്റേഷനിൽ കൊണ്ട് പോയി. ഇഞ്ചുറി പറ്റിയവരെ ഹോസ്പിറ്റലിലേക്കും. പോലീസ് ജീപ്പിലുള്ള യാത്ര മുഴുവനും ഇനി എന്ത് ചെയ്യും എന്നായിരുന്നു എന്റെ ചിന്ത. ഞാൻ പല പോസ്സിബിൾ ഔട്ട്‌കംസും മനസ്സിൽ ചിത്രീകരിച്ചു നോക്കി എല്ലാം എത്തിയത് ഡെഡ്എൻഡിൽ.

ഞാൻ കണക്കുകൂട്ടിയതിൽ വച്ചു നടക്കാൻ ഏറ്റവും സാധ്യതയുള്ളത് രണ്ടു കാര്യങ്ങൾ ആണ്.അവ രണ്ടും മരിയയുടെ കയ്യിൽ. അവൾ ഇനി പറയുന്നത് എന്റെ ജീവിതം തീരുമാനിക്കും. അവളെ ഞാൻ തട്ടികൊണ്ട് വന്നതാണെന്നും അത് ചോദിക്കാൻ വന്ന അവളുടെ അച്ഛനെയും അങ്ങളെയെയും കൂട്ടുകാരെയും ഞാൻ കൊല്ലാൻ ശ്രേമിച്ചു എന്നും അവൾ പറയുകയാണെങ്കിൽ വധശ്രമം, പെൺവാണിഭം,കിഡ്നാപ്പിംഗ്,അസ്സ്വാൾട്,അങ്ങനെ മുഴുവൻ സീരിയസ് ഓഫെൻസസ് വച്ചു കേസ് ഫയൽ ആകാൻ ചാൻസ് ഉണ്ട് . മിനിമം പത്തു പന്ത്രണ്ടു കൊല്ലം അകത്തു കിടക്കും.ഇത് ഒരു പോസ്സിബിലിറ്റി. രണ്ടാമത്തത് എനിക്കനുകൂലമാണ്. അവൾ അവളുടെ കുടുംബത്തിനെതിരെ ഒരു ഡോമെസ്റ്റിക് അബ്യുസിന് കേസ് ഫയൽ ചെയതു ഞാൻ തട്ടികൊണ്ട് വന്നതല്ല അവളെ സഹായിക്കാൻ വന്നതാണ് എന്ന് പറഞ്ഞാൽ ഞാൻ ചെയ്തത് സെൽഫ് ഡിഫെൻസ് എന്ന പേരിൽ ആക്കി ഊരിപോരാം.
എന്നാൽ എനിക്ക് യാതൊരുവിധ മുറിവോ പ്രശ്നമോ ഇല്ലാത്തതും എന്നെ തല്ലാൻ വന്നവരുടെ ഇഞ്ചുറിയുടെ ആഴവും വച്ചു നോക്കുമ്പോൾ ആ ലൂപ്ഹോൾ അത്രത്തോളം വർക്ക്‌ ആകണം എന്നില്ല അല്ലെങ്കിൽ അവൾ എൻറെ ലീഗൽ വൈഫ്‌ അല്ലെങ്കിൽ ഡയറക്റ്റ് റിലേറ്റീവ് ആകണം.സ്വൊന്തം ഭാര്യയെ ഉപദ്രവിക്കാൻ ശ്രമിച്ചവരെ ഡിഫെൻഡ് ചെയ്യാൻ ഒരു ഭർത്താവിന് അവകാശം ഉണ്ട്.അത് മാത്രമല്ല അത് എന്റെ സ്വൊന്തം സെൽഫ്ഡിഫെൻസ് ആയും എനിക്ക് കോടതിയിൽ ചിത്രീകരിക്കാം. അവരാണല്ലോ കയ്യിൽ കിട്ടിയതൊക്കെ എടുത്തു എന്റെ വായിൽ വന്നു ചാടിയത്.ഇതെല്ലാം കണക്കുകൂട്ടി കഴിഞ്ഞപ്പോയെക്കും പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. എന്നെ തള്ളി അവർ ലോക്കപ്പിൽ കയറ്റി എന്റെ കൈവിലങ്ങു അയിച്ചു.എന്നെ തള്ളി താഴെ ഇട്ടു “അടങ്ങി ഒതുങ്ങി കിടന്നോണം.ഹീറോയിസം വല്ലോം കാണിക്കാനാണ് മോന്റെ ഉദ്ദേശവെങ്കി എന്റെ തനി സ്വരൂപം നീ അറിയും” ഇത്രയും എന്റെ നേരെ കൈ ചൂണ്ടി പറഞ്ഞു കൊണ്ട് അയാൾ സെൽ അടച്ചു പോയി. എല്ലാ പോലീസുകാരും വല്യ ടെൻഷനിൽ ആണ്. പോലീസ് സ്റ്റേഷനിൽ കിടന്നു അങ്ങോട്ടും ഇങ്ങോട്ടും പായുന്നുണ്ട്. അപ്പോയെക്കും മരിയയുടെ അച്ഛനും ബാക്കിയുള്ളവരും അവിടെ എത്തി ഇപ്പോഴും എട്ടൊമ്പത് പേര് ബാക്കി ഉണ്ട്. ചെ. എന്തായാലും നനഞ്ഞു, കുളിച്ചു കയറിയാൽ മതിയായിരുന്നു. എന്റെ ജീവിതം കുളം തൊണ്ടിയിട്ട് ആ നായിന്റെ മക്കൾ അവിടെ രണ്ടു കാലിൽ നിൽക്കുന്നത് കണ്ടിട്ട് എന്റെ കാലിന്റെ അടിയിൽ നിന്നും വിറഞ്ഞു കയറി.അവരെ ഞാൻ കിടക്കുന്ന സെല്ലിൻറെ ഒപ്പിസിറ്റ് ആയിട്ട് ഒരു മൂലയിൽ കൂട്ടം കൂട്ടി നിർത്തി.

അതിൽ ഉള്ള പല ചെറുപ്പക്കാരും എന്നെ പേടിയോടെ നോക്കുന്നുണ്ട്. ഇനി അവന്മാർ ഒരാൾ വിളിക്കുമ്പോ ഒന്നും നോക്കാതെ ഒരുത്തനെ തല്ലികൊല്ലാൻ ഇറങ്ങില്ല.ഞാൻ എന്റെ ടെമ്പർ കണ്ട്രോൾ ചെയ്യാൻ ശ്രേമിച്ചു ഇവിടെ നിന്നും എന്ത് വിലകൊടുത്തും രക്ഷപെട്ടെ പറ്റു. ദേഷ്യം പിടിച്ചു നിക്കുമ്പോൾ എനിക്ക് ചിന്തിക്കാൻ സാധിക്കാറില്ല. ഞാൻ സെല്ലിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി.ഓരോ നടത്തത്തിലും ശ്വാസം വലിച്ചു വിട്ടു കൊണ്ട് ഇരുന്നു.ഒരു വിധം മൈൻഡ് ക്ലിയർ ആയപ്പോൾ ചിന്ദിക്കാൻ തുടങ്ങി. ഞാൻ അവളെ ഇങ്ങോട്ട് കൊണ്ട് വന്നത് ആരും കാണാൻ ചാൻസ് ഇല്ല പിന്നെ അവർ തിരഞ്ഞു കണ്ണൂർ വരെ എങ്ങനെ എത്തി എന്ന് മനസിലാകുന്നില്ല. ഫോളോ ചെയ്തതാണെങ്കിൽ ഞങ്ങൾ കണ്ണൂർ എത്തിയപ്പോ തന്നെ അവരും പുറകിൽ എത്തേണ്ടതാണ്.ഞങൾ എവിടെയാണ് ഉള്ളത് എന്ന് എനിക്കും അനീഷക്കും മരിയക്കും മാത്രമേ അറിയൂ.
അനീഷക്ക് അവരെ അങ്ങനെ പരിജയം ഇല്ല. വിളിച്ചു പറയാൻ ചാൻസ് ഇല്ല.അതുമല്ല അങ്ങനെ പുറകിന്നു കുത്തുന്ന ഒരുത്തി അല്ല അവൾ അവൾ കുത്തുന്നെങ്കിൽ നെഞ്ചിൽ കണ്ണിൽ നോക്കി നിന്നു കുത്തും. പിന്നെ ഞാൻ ഞാൻ ആരോടും പറഞ്ഞിട്ടില്ല. പിന്നെ മരിയ….. ഞാൻ പെട്ടെന്ന് എഴുന്നേറ്റു നിന്നു. ഞാൻ ഇത്രയും നേരം എങ്ങനെ ഇത് മിസ്സ്‌ ചെയ്തു എന്നെനിക്കു വിശ്വസിക്കാൻ ആയില്ല.ഈശ്വരാ….എനിക്ക് അപ്പോൾ ഇന്ന് രാവിലെ മുതൽ നടന്ന എല്ലാ കാര്യങ്ങളും ഓർമ വരാൻ തുടങ്ങി.എന്റെ ചുണ്ടിൽ ഒരു ചെറിയ ചിരി വിരിഞ്ഞു.ഞാൻ വിചാരിച്ചത് മരിയ വെറും പൊട്ടിപെണ്ണായിരിക്കും എന്ന്. പക്ഷെ അല്ല.ഇപ്പൊ എല്ലാം പീസുകളും ഒന്നൊന്നായി അടുത്തു.മരിയ…. മരിയ.. മരിയാ…ഞാൻ എൻറെ ജീവിതം പണയം വച്ചു മറ്റൊരുത്തനു വേണ്ടി കല്യാണം പോലെയുള്ള അത്ര വലിയ റിസ്ക് അവൾ ചോദിച്ചാൽ എന്നല്ല ആര് ചോദിച്ചാലും എടുക്കില്ല എന്നവൾക്കാരൊയാമായിരുന്നു അതുകൊണ്ട് ഒന്നരമാസം പീഡനം സഹിച്ചു. എന്നെ വിളിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *