ഇണക്കുരുവികൾPart – 12

524 views

Related Posts


വായനക്കാരെ ഇപ്പോ ഈ സൈറ്റിലെ എഴുത്തുക്കാർ നേരിടുന്ന പ്രധാന പ്രശ്നമാണ് വായനക്കാരിൽ നിന്നും കിട്ടാത്ത സപ്പോർട്ട്. എല്ലാ കഥകൾക്കും വ്യൂവേർസ് നോക്കിയാൽ പതിനായിരങ്ങൾക്ക് മേലെ അവർക്ക് കിട്ടുന്ന ലൈക്കും കമൻറും വളരെ ചുരുക്കം. ഞാൻ പുതുതായി എഴുതുന്നതാണ് ഞാൻ അതു കൊണ്ടു തന്നെ എൻ്റെ കാര്യമല്ല പറയുന്നതും . ഇതൊന്നും കിട്ടാതെ വായിക്കാൻ ആഗ്രഹിക്കുന്ന നിങ്ങൾക്കായി സമയം മാറ്റി വെച്ച് എഴുതുന്നതാണ്. സമയത്തിൻ്റെ വില ഞാൻ പറഞ്ഞു തരേണ്ടതില്ല എന്നു കരുതുന്നു . കഥ ഇഷ്ടമായാൽ മാത്രം ഒരു ലൈക്ക് സ്നേഹത്തിൻ്റെ രണ്ട് വാക്ക് അവർക്ക് കൊടുത്തു നോക്കു . അപ്പോ കാണാം നിങ്ങൾ കരുതുന്നതിനും മുകളിൽ അവർ നിങ്ങൾക്കായി പുതിയ അക്ഷരങ്ങളുടെ മായാജാലം തീർക്കും അത് അവർക്ക് നിങ്ങളോടുള്ള സ്നേഹമാണ്. എൻ്റെ കഥയിൽ എനിക്കു കിട്ടിയ ഒരു കമൻ്റാണ് എനിക്ക് ഇപ്പോ ഓർമ്മ വരുന്നത് ” വായിക്കില്ല എന്നറിയാം എന്നാലും കൊള്ളാം” വായനക്കാരുടെ ഈ മനോഭാവമാണ് മാറ്റേണ്ടത്. എല്ലാ എഴുത്തുകാരും നിങ്ങളുടെ വാക്കുകൾ വായിക്കുന്നുണ്ട് ചിലതിനൊക്കെ മറുപടി നൽക്കുന്നുമുണ്ട്. നാം മാറി ചിന്തിച്ചാലെ നല്ലൊരു നാളെ ഉണ്ടാവുകയൊള്ളു. പല നല്ല കഥകളും പാതി വഴിക്കു നിന്നു പോയതിൻ്റെ പകുതി കാരണക്കാർ നിങ്ങൾ തന്നെ എന്നു ഞാൻ പറയും . അതും സ്നേഹം കൊണ്ടാണ് കേട്ടോ.

എൻ്റെ മാറിലെ ചുടു പറ്റി ഉറങ്ങുന്ന അവളുടെ നെറുകയിൽ ഉമ്മ വെക്കുവാൻ ഒരുങ്ങവെ ആ ഗാനം അതിൻ്റെ അവസാന വരികളിലെത്തി . അവളുടെ നെറുകയിൽ അമർത്തി ചുംബിക്കുമ്പോൾ ആ കതകു തുറന്ന് ഒരാൾ അകത്തു കയറി, ആ സ്നേഹ ചുംബനം എൻ്റെ പ്രാണന് സമർപ്പിച്ച് ഞാൻ തിരിഞ്ഞതും ഞെട്ടി. എനിക്കു മുന്നിൽ നിൽക്കുന്നു അനു.
( എന്നാപ്പിന്നെ തുടങ്ങുവല്ലേ )
അവൾ എന്നെ തന്നെ നോക്കി നിൽക്കുന്നു, ആ കണ്ണുകൾ ഈറനണിഞ്ഞു, ഒരു വാക്കു പോലും പറയാതെ അവൾ ആ മുറി വിട്ട് പാഞ്ഞു പോയി. അനു എന്ന് ഞാൻ പതിയെ വിളിച്ചെങ്കിലും ആ കാലുകളുടെ വേഗം കുറയ്ക്കാൻ ആ വിളി പര്യാപ്തമായിരുന്നില്ല. കൺമുന്നിൽ നിന്നും അവൾ മായുന്നത് വരെ ഞാൻ അവളെ നോക്കി നിന്നു. എൻ്റെ മാറിൽ ചുടു പറ്റി കിടന്ന എൻ്റെ പ്രാണനെ എന്നിൽ നിന്നും അടർത്തി മാറ്റുന്ന നിമിഷം നെഞ്ചിൽ ചെറിയ വേദന പടർന്നിരുന്നു. കിടക്കയിൽ അവളെ നേരെ കിടത്തി കവിളിൽ ഒരു സ്നേഹചുംബനം നൽകി, അഗാതമായ നിദ്രയുടെ ഗർത്തങ്ങളിൽ അകപ്പെട്ടിട്ടും കവിളിലെ കുളിരേകും എൻ്റെ ചുംബനത്തിന് മറുപടിയെന്നപ്പോലെ ആ മുഖത്തൊരു കുഞ്ഞു പുഞ്ചിരി വിരിഞ്ഞു . അതിനെ തുടർന്നുള്ള അവളുടെ ചെറിയ മർമ്മരവും ” കുഞ്ഞൂസെ ”
ആ നിഷ്കളങ്ക മുഖം മനവിലേക്കൊന്നാവാഹിച്ചു . പിന്നെ ഹരിയെ കൊണ്ട് എന്നെ വിൽചെയറിൽ ഇരുത്തിച്ചു . എൻ്റെ മുറിയിലേക്ക് ഞങ്ങൾ യാത്രയായി. അനു അവൾ ഇപ്പോ എല്ലാ കാര്യവും വീട്ടിൽ അറിയിക്കും. പുലർക്കാല സ്വപ്നമെന്ന പോലെ നിത്യ അവൾ ഒരു വിലങ്ങായി നിൽക്കുമോ.ദിവസങ്ങൾക്കു മുന്നെ പ്രണയം ചവിട്ടു കൊട്ടയിലിട്ട് സൗഹൃദം നെഞ്ചിലേറ്റി ഞാൻ മഹാനായതൊന്നുമല്ല . അവളെ ഞാൻ വേദനിപ്പിച്ചു, എന്നോടൊപ്പം അവൾക്ക് സന്തോഷമുള്ള ജീവിതം ഉണ്ടാവില്ല എന്ന കുറ്റബോധത്തിൽ ഞാൻ കാട്ടിയ പൊട്ടത്തരം മാത്രമാണ്. ഇന്ന് ആ കുറ്റബോധത്തിൻ്റെ അഴുക്കുചാൽ അവൾ തന്നെ ശുദ്ധമാക്കി.
ഞാനിന്ന് ശുദ്ധനാണ് , ഒരിക്കൽ ഞാൻ ആഗ്രഹിച്ച ദേഹശുദ്ധിയും മന ശുദ്ധിയും ഞാൻ കൈവരിച്ചു. അവളിലെ ദേഹതാപം തൻ്റെ ശരീരത്തെ ശുദ്ധമാക്കി അതിനു ആ കണ്ണീരും ഒരു കാരണം. അവളിലെ ചുംബന വർഷവും , പ്രണയവും തന്നെ മന ശുദ്ധി കൈവരിക്കാൻ സജ്ജനാക്കി. എന്തിനോടും പടവെട്ടുന്ന എന്നിലെ പഴയ മനസ് എനിക്ക് ഇന്ന് സ്വന്തമായി. അതെ ഞാൻ സ്വയം തിരിച്ചറിയുന്നു ഞാനാവുന്നത് . കുറച്ചു നാളുകൾ മുന്നെ എനിക്ക് എന്നെ തന്നെ അപരിചിതനായി തോന്നിയിരുന്നു . എന്നിലെ മറ്റൊരാൾ ചെയ്തു കൂട്ടുന്നതൊന്നും എനിക്ക് തടയാനായില്ല . ചഞ്ചല മനസിന് ഞാൻ അടിമപ്പെട്ടു പോയി, വിവേകം എവിടെയോ പോയി മറഞ്ഞു.
ടാ പ്രശ്നാവോ
ഹരിയുടെ ആ ചോദ്യം എന്നെ തേടിയെത്തി . എന്നിലെ ആത്മവിശ്വാസം ഉയർന്നിരന്നു . ഞാൻ ഞാനായി പാകപ്പെട്ടിരുന്നു . പടപൊരുതാൻ ഒരുങ്ങിയിരുന്നു.
ഇല്ലെടാ ഒരു പ്രശ്നവും ഇല്ല
വീട്ടുക്കാരൊക്കെ അറിഞ്ഞാ , നിത്യ
അവളെ മാത്രമേ ഒരു പേടിയുള്ളു . അതിനും വഴിയുണ്ട്
എന്ത് വഴി,
അവൾക്കു ഞാനൊരു വാക്കു കൊടുത്തതാ അതു തെറ്റിച്ചിട്ടില്ല. അതിൽ പിടിച്ചു ഒന്നു കരഞ്ഞു നോക്കാ
അതെന്താടാ ആ വാക്ക്
ആ പോയ സാധനമില്ലെ അനു, അവളെ പ്രേമിക്കില്ലാന്ന്.
അങ്ങനെ ഒക്കെ ഉണ്ടോ
ആടാ നിത്യക്ക് ഇഷ്ടല്ല അനുനെ
അപ്പോ ആൻ്റി സമ്മതിച്ചില്ലെങ്കിലോ
അതാടാ വലിയ പ്രശ്നം , ഏതു നേരത്താണോ അമ്മക്കൊരു വാക്ക് കൊടുക്കാൻ തോന്നിയത്
ഇതെന്താ മോനെ പുതിയ സംഭവം
അമ്മ പറയുന്ന പെണ്ണിനെ കെട്ടാന്നു ഒരു പതപ്പിക്കല് പതപ്പാച്ചിന് അറിയാതെ പറ്റിപ്പോയതാ
ബെസ്റ്റ് എനി എന്താക്കും
എന്താക്കാൻ സിംപിൾ അവർക്ക് ഇഷ്ടല്ലേ പ്രേമം വേണ്ടാന്നു വെക്കും
ടാ നാറി നിന്നെ ഞാൻ
നിക്കടാ ഞാൻ മുഴുവൻ പറയട്ടെ
ദേ നി നിർത്തിക്കേ
ഹരി , ടാ അമ്മയെ ഇങ്ങനെ വഴിക്കു കൊണ്ടു വരാൻ പറ്റു ആ മനസെനിക്ക് അറിയാടാ
എന്നാ പറ.
അവരെ ഒന്നും വേദനിപ്പിക്കാൻ പറ്റില്ല സോ പ്രേമം വിട്ടു എന്നു പറയും പക്ഷെ എൻ്റെ ലൈഫിൽ എനി ഒരു പെണ്ണില്ല, കല്യാണം എന്നൊരു കാര്യം പറഞ്ഞ് ആരും വരണ്ട എന്നും കാച്ചിക്കളയാ
ഇതൊക്കെ നടക്കോ
90% ചാൻസ് കൂടുതലാ നടന്നില്ലെ
നടന്നില്ലെ എന്താക്കും
നിരാശ കാമുകൻ . ആരോടും മിണ്ടാതെ റൂമിൽ തന്നെ, ഫുണ്ട് കഴിക്കാ കടക്കാ അതു തന്നെ
അയ്യേ അതൊന്നും വർക്ക് ആവില്ല
പോടാ പട്ടി . അങ്ങനെ 3 ദിവസം പോയാ നാലാം പക്കം മാളുനെ അമ്മ തന്നെ വീട്ടിൽ വിളിച്ചു കൊണ്ടു വന്ന് എൻ്റെ മുന്നിൽ നിർത്തും
ഒറപ്പാണോടാ
പിന്നെ , ഞാൻ മിണ്ടാതെ നിന്നാ മാത്രം അമ്മ തളർന്നു പോവും
അപ്പോ അച്ഛനെ എന്താക്കും
ടാ ആ പാവത്തിനെ വിട്ടേക്ക്
അതെന്താടാ
വായെ വരുന്നതൊക്കെ പറയും എന്നെ ഉള്ളു, പിന്നെ കാണുമ്പോ ഉള്ള അതെക്കെ തന്നെ ഉള്ളു .
അപ്പോ അച്ഛനെ നോക്കണ്ട
സംസാരിച്ചു സംസാരിച്ചു ഞങ്ങൾ റൂമിലെത്തി. അവിടെ അമ്മ മാത്രം ഉണ്ട്
അമ്മ: എവിടേനി മക്കൾ പോയത്
അമ്മ വല്ലതും അറിഞ്ഞോ എന്ന പേടിയാണ് എന്നിൽ നിറഞ്ഞു വന്നത്.
ഹരി: വെറുതെ ഈ വരാന്ത മൊത്തം ചുറ്റി
അമ്മ : നന്നായി അടങ്ങി ഇരുന്ന് ശീലം വേണ്ട ഇവന്
ഹരി എന്നെ കിടക്കയിൽ കിടത്തി. എനിക്കരികിലായി ഇരുന്നു
അമ്മ: ഹരി നിനക്കൊരു കാര്യം അറിയണോ
ഹരി പോടിയോടെ തന്നെയാണ് അമ്മയെ നോക്കിയത് അവനിലും ഭയമാണ് അമ്മ അറിഞ്ഞോ അതോ ഇല്ലയോ എന്നറിയാഞ്ഞിട്ട്
അമ്മ : ഇവിടൊരാൾക്ക് നി ഇവനെ ഹോസ്പിറ്റൽ കൊണ്ടുവരുമ്പോ കൂടെ ഇല്ല എന്നറിഞ്ഞതിൽ സങ്കടമുണ്ട്
അവനിൽ ആശ്വാസം അലയടിക്കുന്നത് ഞാൻ കണ്ടു രസിക്കുകയാണ്.
ഹരി : അതൊക്കെ ഞങ്ങൾ സംസാരിച്ചു.
ഞാൻ : അമ്മേ നിത്യ എവിടെ
അമ്മ: അവൾ വീട്ടിലാ
ഹരി : അതെന്തു പറ്റി
അമ്മ: അവളും പോവാൻ കൂട്ടാക്കിയില്ല ഒരു വിധം അയച്ചതാ
ഞാൻ: അതു വേണ്ടായിരുന്നു
അമ്മ: ഡോക്ടർ പറഞ്ഞതാടാ രണ്ടു ദിവസം നല്ല റെസ്റ്റ് വേണം പിന്നെ ഇവിടെ നിക്കണ്ട എന്നും
ഞാൻ: അതെന്താ
അമ്മ : നിന്നെ കാണുമ്പോ അവളുടെ അവസ്ഥ പറയണോ ഇവിടെ നിന്നാ അതൊറങ്ങൂല
ഞാൻ: അതു ശരിയാ
അമ്മ : നല്ലോണം ഉറങ്ങണം എന്നാ ഡോക്ടർ പറഞ്ഞത്. അതാ അവളെ വീട്ടിലേക്ക് വിട്ടത്
ഈ സമയം അനു റൂമിലേക്ക് കയറി വന്നു. ഉടനെ എനിക്കരികിൽ ഇരുന്ന ഹരി എന്നിൽ നിന്നകന്നു കുറച്ചു മാറി നിന്നു.
അമ്മ: ഹരി അവിടിരുന്നോ ഇതനുവാ
ഹരി ചിരിക്കുക മാത്രം ചെയ്തു . ഹരിയിലും എന്നിലും ഒരുപോലെ ഭയം കടന്നു കൂടി . ഏതു നിമിഷവും ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചു. അവൾ അമ്മയോട് ഇപ്പോ പറയും എന്ന് എൻ്റെ മനസ് മറഞ്ഞു. ഹൃദയം വല്ലാതെ തുടിച്ചു കയറുന്നു. കള്ളത്തരം പിടിക്കപ്പെട്ട ഒരു കള്ളൻ്റെ നിർവികാരത പറഞ്ഞറിയിക്കാൻ ആവില്ല. പ്രണയമെന്ന അടങ്ങാത്ത വിശപ്പ് അതിൻ്റെ ശമനത്തിനായി കുറച്ചു പ്രണയം നുകരാൻ ആരും അറിയാതെ എൻ്റെ പ്രണയത്തിൻ്റെ പാനപാത്രം മാളു അവൾക്കരികിൽ പോയപ്പോ കൈ വിലങ്ങും ഏന്തി അവൾ വന്നിരുന്നു അനു. എനി തൻ്റെ ജീവിതത്തിലെ സംഭവ ബഹുലമായ നിമിഷങ്ങളുടെ തുടിക്കൊട്ടാണ്.
അവൾ ആരെയും ശ്രദ്ധിക്കാതെ ഒന്നും പറയാതെ എനിക്കരികിലെത്തി. ആ മുഖത്ത് എന്താണ് അവൾ ഒളിപ്പിച്ചു വെച്ചതെന്ന് വായിച്ചെടുക്കുവാൻ സാധിച്ചില്ല. അവൾ എനിക്കായി കൊണ്ടുവന്ന ഇൻജക്ഷൻ എൻ്റെ വലതു കയ്യിൽ എടുത്തു. ചെറിയൊരു വേദന തോന്നി.പിന്നെ പൾസ് ചെക്കു ചെയ്ത് എന്നോടായി പറഞ്ഞു.
ഇങ്ങനെ ഹൃദയം തുടിച്ചാ ചെലപ്പം പെട്ടെന്നു കാഞ്ഞു പോവും
ആ വാക്കുകൾ കേട്ട നിമിഷം എന്നിലെ ചമ്മൽ മറക്കാൻ ഞാൻ പാടു പെട്ടു. അവൾ പോകാൻ ഒരുങ്ങുകയാണ്
അമ്മ: മോളു പോവാണോ
അനു : ആ അമ്മ ഡ്യൂട്ടി ഒരു മണിക്കുർ കൂടി ഉണ്ട്
അതും പറഞ്ഞവൾ പോയി. ഹരി വീണ്ടും പഴയ സ്ഥാനം കയ്യേറി.
അമ്മ: ഹരി മോൻ പോവാനായോ
ഹരി : ഇല്ല ആൻ്റി
അമ്മ : അപ്പു എന്നാ ഞാനിറങ്ങട്ടെ
ഞാൻ: എങ്ങോട്ട്
അമ്മ: വീട്ടിലേക്ക് നിത്യയെ നോക്കണ്ടെ
ഞാൻ : അപ്പോ ഞാൻ ഒറ്റക്കാവൂലെ അമ്മേ
എന്നിലെ കുഞ്ഞു മനസുണർന്നു
അമ്മ : അതിന് ഇന്ന് അനുവാ നിനക്ക് കൂട്ടിന്
ആ വാക്കുകൾ എനിക്കും ഹരിക്കും ഒരു പോലെ ഞെട്ടലാണ് പകർന്നത് .
അമ്മ: എനി അടങ്ങി കിടന്നന്നോണം. ഹരി നോക്കിക്കോണെ മോനെ
ഹരി അതിനു പകരമായി ഒരു പുഞ്ചിരി മറുപടിയായി കൊടുത്തു. അമ്മ വാതിൽ തുറന്ന് പുറത്തേക്കും പോയി . എനിക്കും ഹരിക്കും ഇടയിൽ മൗനം മാത്രം.
നിശബ്ദത പകരുന്ന ഭീതി അത് മനസിനെ കീഴടക്കി തുടങ്ങി. ആ റൂമിൽ തന്നെയും വാവയെയും കണ്ട അനു കരഞ്ഞു കൊണ്ടാണ് ഇറങ്ങി ഓടിയത്. ആ അവൾ അമ്മയോടു ഒന്നും പറഞ്ഞില്ല. അന്നൊരിക്കൽ അവൾ പറഞ്ഞ വാക്കുകൾ എന്നെ അവളിൽ നിന്നകറ്റിയത് പക്ഷെ ഇന്ന് അവളിലെ മൗനത്തെയാണ് ഞാൻ ഭയക്കുന്നത് . അവൾ മനസിലെന്താണ് കണക്കു കൂട്ടിയത് എന്ന് മനസിലാവുന്നില്ല . “ഹൃദയം ഇങ്ങനെ തുടിച്ചാൽ പെട്ടെന്നു കാഞ്ഞു പോകും” ആ വാക്കുകളിൽ ഒരു താക്കീതില്ലെ. എനി അവൾ എൻ്റെ മാളുവിനെ എന്തെങ്കിലും ചെയ്യുമോ. അവൾ ഡോക്ടർ ആണ് വല്ല മരുന്നും കൊടുത്ത് ‘. ഇല്ല എനിക്കു ചിന്തിക്കുവാനാകുന്നില്ല
ടാ ഹരി
ഞങ്ങൾക്കിടയിലെ മൗനം ഞാൻ തന്നെ തച്ചുടച്ചു.
എന്താടാ
ടാ അനു അവളെ എനിക്കു പേടിയാ
നി എന്താടാ ഇങ്ങനെ
ടാ വാവ അവളെ അനു എന്തെങ്കിലും ചെയ്യും
നീ ഒന്നടങ്ങിയെ
നി അവളുടെ അടുത്തേക്ക് പൊക്കൊ വാവക്ക് കാവലിരിക്ക്
സമയം 5 കഴിഞ്ഞു ഇപ്പോ അജു അവളുടെ റൂമിന് പൊറത്ത് ഇരിക്കുന്നുണ്ടാവും അതാ പതിവ്
ഉറപ്പാന്നോടാ
നിൻ്റെ ഒരു കാര്യം
അവൻ ഫോൺ എടുത്ത് അജുവിനെ വിളിച്ചു.
പൊന്നു മോനെ നിൻ്റെ വാവക്ക് കാവൽക്കാരനുണ്ട് പോരെ
മതിയെന്നു ഞാൻ തലയാട്ടി, സത്യത്തിൽ അതറിഞ്ഞപ്പോ ഒരാശ്വാസം.
ടാ ഞാനൊരു കാര്യം ചോദിക്കട്ടെ
എന്താടാ
അല്ല അനു എന്തിനാ അവളെ എന്തെങ്കിലും ചെയ്യുന്നത്
എന്നെ സ്വന്തമാക്കാൻ
ഹരി എന്നെ തന്നെ ഉറ്റുനോക്കി വിശ്വാസം വരാത്തത് പോലെ
സത്യമാടാ
എന്നാലും ആ പാവം പെണ്ണിന് അതിനുള്ള ധൈര്യം ഒന്നുമില്ല.
ഒരു പത്താം ക്ലാസക്കാരി ചെയ്യാൻ പറ്റാത്ത പണി എനിക്കു തന്നവളാ അവൾ , ആ അവൾക്ക് പറ്റാത്തതാണോ
എന്താടാ സംഭവം
ഞാൻ പറയാടാ
” അന്ന് അങ്ങനെ ഒന്നും നടന്നില്ലായിരുന്നേ ചിലപ്പോ ഞാൻ പ്രേമിക്കാൻ കൂടുതൽ ചാൻസ് ഉണ്ടായിരുന്നത് ഇവക്കായിരുന്നു. പിന്നെ മുറപ്പെണ്ണ് , അമ്മയുടെ ഓമന. എല്ലാം കാണാനും സുന്ദരി.
അന്നൊരു ഓണക്കാല വെക്കേഷൻ സമയം, അമ്മ വീട്ടിൽ നിൽക്കാൻ ഞാനും നിത്യയും അമ്മയും വന്നു. പെണ്ണിന് മുന്നേ എന്നോടു ഒരു ചായവുള്ളതാണ്. തട്ടലും മുട്ടലും നോട്ടവും നാണവും എല്ലാം കൊണ്ട് അവളത് മനസിലാക്കാൻ ശ്രമിച്ചതും ആണ്. ഇടക്കെപ്പോഴോ ആ മുഖം മനസിൽ ചെറുതായി കോറി ഇട്ടു തുടങ്ങിയതും ആണ്. അതു കൊണ്ട് കൂടിയാ വെക്കേഷന് 5 ദിവസം പാർക്കാൻ പോവാ എന്നു അമ്മ പറഞ്ഞപ്പോ സമ്മതിച്ചതും പോയതും. അവിടെ ചെല്ലുമ്പോ സന്തോഷായിരുന്നു ഞാൻ നിത്യ അനു പിന്നെ അവളുടെ അനിയത്തി അഭി. അഭിരാമി എനാണ് ശരിക്കത്തെ പേര് അഭി എന്നു വിളിക്കും. കളിയും ചിരിയുടെയും നാളുകൾ. ഒരു വല്ലാത്ത അനുഭൂതിയ അത്. ചെറുപ്പത്തിൽ മൂന്ന് പെങ്ങമ്മാരും ഞാനും ആറാടൽ ആണെങ്കിൽ വിവരം വെച്ചപ്പോ എൻ്റെ രണ്ട് മുറപ്പെണ്ണും അനിയത്തിയും ആയുള്ള ആറാടൽ ആയിരുന്നു.
ആദ്യ ദിവസം അനു എന്നെ തട്ടിയും മുട്ടിയും നീങ്ങി, ഞാൻ നോക്കുമ്പോ അവളിൽ വിരിഞ്ഞിരുന്ന നാണം എന്നെ കൊത്തി വലിക്കാൻ തുടങ്ങിയിരുന്നു. എന്നെ കാണുമ്പോൾ അവൾ എനിക്കു പകർന്നു തന്ന ആ ചിരി അതു മാത്രം മതിയായിരുന്നു എന്നെ അവിടെ പിടിച്ചു നിർത്താൻ . പക്ഷെ എന്നിലെ ഭയം തന്നെയാവാം എന്നിൽ നിന്നും അവൾക്കായി ഒരു അനുകൂല പ്രതികരണം നൽകാൻ സാധിക്കാതെ പോയതും . മുന്നെ ഞാൻ പഠിക്കുന്ന സമയവും അങ്ങനെ തന്നെ പെൺകുട്ടികൾ ആയി അതികം അടുക്കില്ല വിരലിലെണ്ണാവുന്ന ചില കട്ട ചങ്ക് ചുണക്കുട്ടികൾ എൻ്റെ പെൺ സുഹൃത്തുക്കളിൽ ഉണ്ട് അവരിൽ മാത്രമാണ് ഞാൻ നിത്യയല്ലാതെ ഇടപഴകുന്നത് ഉരുളക്ക് ഉപ്പേരി പോലെ മറുപടി പറയുന്നവർ തെറി പറഞ്ഞാ അതിലും ഒരു കൈ നോക്കുന്ന കൂട്ടർ ഒരു മനസും ഒരു ശരീരം എന്ന പോലെ ചിന്തിക്കുന്ന പെൺ സുഹൃത്തുക്കൾ . ഒരു ഹഗ് സ്നേഹം കൂടുമ്പോ കൊടുക്കുന്ന ചുംബനത്തിൽ പോലും പ്രണയവും കാമവും തൊണ്ടു തീണ്ടാത്തവർ . ഇവർക്കിടയിൽ മാത്രം ഒതുക്കിയതിനാൽ അനുവിൻ്റെ മുന്നിൽ ഞാനൊരു പരാജിതനായി.
പിറ്റെ ദിവസം അവൾ ഒരുങ്ങി നിന്നു എന്നിൽ നിന്നും പ്രതീക്ഷിക്കുന്ന അവളുടെ ആഗ്രഹം നേടിയെടുക്കാൻ. എൻ്റെ എല്ലാ കാര്യത്തിലും അന്നവൾ ശ്രദ്ധ ചെലുത്തി ഒരു ഭാര്യയെന്ന പോലെ. ഞാൻ ഉണരുമ്പോ എനിക്കായി ചൂടു കാപ്പിയും ആയി കുളിച്ച് ഈറൻ മുടിയോടെ അവൾ വന്നു. കാപ്പി കുടിച്ച് പുറത്തേക്ക് വന്നതും എൻ്റെ ബ്രഷിൽ പേസ്റ്റ് ആക്കി അവൾ കൊണ്ടു വന്നു എനിക്കു നേരെ നീട്ടി. പേസ്റ്റ് ഞെക്കി എൻ്റെ വിരൽ വേദനിക്കും എന്ന പോലെ ഒരു നോട്ടവും. രാവിലത്തെ ഭക്ഷണം എനിക്കു പകർന്നത്തും അവൾ തന്നെ. അന്നവൾ പിന്നെ എന്നെ ടീസ് ചെയ്തതിന് കണക്കില്ല. അവളുടെ കരങ്ങൾ എൻ്റെ ദേഹത്ത് പലപ്പോഴായി പലയിടത്തും ഒഴുകി നടന്നു. ആ കുഞ്ഞു മാമ്പഴ കനികളും എന്നിൽ പലപ്പോഴും വേണമെന്ന പോലെ അവൾ അമർത്തി തഴുകി അകന്നു. കളി തമാശ എന്ന പോലെ എല്ലാവരുടെ മുന്നിൽ നിന്നും എൻ്റെ
കവിളിൽ മുത്തം തന്നു , പിന്നെ ആരും കാണാത്ത നേരത്തും ഒക്കെ അവൾ തന്നു. സമയം രാത്രി ആയത് ഞങ്ങൾ പോലും അറിഞ്ഞില്ല. അവളുടെ ആ കുസൃതി എല്ലാം ഞാൻ ആസ്വദിച്ചു എങ്കിലും എൻ്റെ മുഖത്ത് കപട ദേഷ്യം മാത്രം. അതവളെ വിഷമിപ്പിച്ചിട്ടുണ്ടാവാം. ഭക്ഷണ ശേഷം അവർ പിന്നെ എന്നെ ടീസ് ചെയ്യാൻ വന്നില്ല. പക്ഷെ പിന്നെ ഞാൻ കണ്ടത് ആരോടൊ ഫോണിൽ ഏറെ നേരം സംസാരിക്കുന്ന അനുവിനെ ആണ്. അത് മനസിൽ പല സംശയങ്ങൾക്കും വഴിയൊരുക്കി ഞാൻ കണ്ടില്ല എന്നു നടിച്ചു കിടന്നുറങ്ങി.
അടുത്ത ദിവസം ഞാൻ ശപിക്കുന്ന ദിവസം വന്നടുത്തു. ഉറക്കമുണർന്നതും എനിക്ക് കാപ്പി തന്നത് അഭിമോളാണ് . നിത്യയെ പോലെ എനിക്കേറെ പ്രിയപ്പെട്ടവൾ . കാപ്പി വാങ്ങി അവിടെ വെച്ച് അവളെ വിളിച്ച് കെട്ടി പിടിച്ചു കിടന്നു ഒരു പത്തു മിനിട്ട് അതു കണ്ട് കേറി വന്ന അനുവിൻ്റെ മുഖത്ത് ഒരു പുച്ഛഭാവം. ആറിൽ പഠിക്കുന്ന ഏറ്റവും കുഞ്ഞായ എൻ്റെ അഭിയോട് എനിക്ക് വാത്സല്യം കൂടുതലാണ്. ഒരിക്കൽ പോലും ഞാനൊന്നു മുഖം കറുപ്പിക്കാത്തത് അവളോട് മാത്രമാ . അതിൻ്റെ അസൂയ അനുവിനും നിത്യയ്ക്കും ഇന്നും ഉണ്ട്. ആള് അന്ന് കുറച്ചു ദേഷ്യത്തിലായിരുന്നു ചായവേണേ വേഗം പല്ലുതേച്ചു വാ എന്നും പറഞ്ഞ് അവൾ പോയി. അവളിലെ മാറ്റം എന്നിൽ ചിരി പടർന്നു അതു കണ്ട് എന്നെ ഒന്ന് തുറിച്ച് നോക്കിയ ശേഷാ അവൾ പോയത്. അങ്ങനെ ചായ കുടി ഒക്കെ കഴിഞ്ഞ് ഞാൻ വെളിയിൽ ഇറങ്ങിയപ്പോ അനു അഭിനെയും നിത്യയെയും കൂട്ടി എൻ്റെ അടുത്തേക്ക് വന്നു. അവളിൽ ഒരു പരുങ്ങൽ ഞാൻ ശ്രദ്ധിച്ചിരുന്നു. സാറ്റ് കളിക്കാൻ വേണ്ടി വന്നതാണ് മൂവർ സംഘം. വലിയ ആളായ ഞാനെങ്ങനാ സാറ്റ് കളിക്ക നമ്മുടെ അഭിമാനത്തിന് മോഷമല്ലേ. നിത്യയും അനുവും കൊറേ പറഞ്ഞു. അനുവിൻ്റെ മുഖം ആകെ വാടി. ഒടുക്കം അഭി ഇറങ്ങി എൻ്റെ കോളറിനു പിടിച്ചവൾ പറഞ്ഞു. ഏട്ടൻ കളിക്കും എന്നിട്ട് എൻ്റെ കവിളിലൊരു ഉമ്മയും എന്തു പറയാനാ എൻ്റെ ചക്കരക്കട്ടിൻ്റെ മുന്നിൽ ഞാൻ മൂക്കും കുത്തി വീണു, അഭിമാനമൊക്കെ കാറ്റിൽ പറത്തി ഞാൻ സമ്മതിച്ചു. അനുവിൻ്റെ മുഖത്ത് സന്തോഷം കളിയാടി, ആ കണ്ണിലെ പ്രകാശത്തിൻ്റെ അർത്ഥം എനിക്കു മനസിലായില്ല. അതൊരു പ്രതിക്ഷയായിരുന്നു.
ആ കളിക്ക് സമ്മതിച്ചതാണ് ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്, അറിയാതെ അഭി അവളും എന്നെ അതിലേക്ക് തള്ളിയിട്ടു. അഭിക്കാണ് ആദ്യം പൊത്താനുള്ള ഊഴം വിണത് ഞങ്ങൾ ഒളിക്കാൻ പോയി. അനു എൻ്റെ കൈ പിടിച്ച് കൊണ്ടു പറഞ്ഞു അടിപൊളി സ്ഥലം ഞാൻ കാട്ടിത്തരാ ഒരിക്കലും കണ്ടു പിടിക്കില്ല. അവളെ അനുകമിച്ച് ഞങ്ങൾ തട്ടിൽ പുറത്ത് കേറി. കൊറെ സാധനങ്ങൾ കുട്ടി ഇട്ടിട്ടുണ്ട് , പെട്ടിയ കസേര ചാക്ക്കെട്ട് അങ്ങനെ എന്തൊക്കയോ കുറച്ചു നേരം അങ്ങനെ ഇരുന്നു. ഞാൻ മനസിൽ കരുതി അവൾ ഇന്നും ഒരുങ്ങി തന്നെയാണ് ഇന്നലെ നടന്നതിൻ്റെ ബാക്കി ഇപ്പോ കാണാം ചുണ്ടുകൾ ഇണചേരുന്ന ഒരു ചുംബനം ഞാൻ പ്രതീക്ഷിച്ചിരുന്നു . അല്ല ആഗ്രഹിച്ചിരുന്നു അതിനായി എൻ്റെ മനസും ശരീരവും ഒരുങ്ങുമ്പോ ആയിരുന്നു അതു സംഭവിച്ചത് ” അയ്യോ അമ്മേ ഈ ഏട്ടൻ ടാ വിടെ ടാ എന്താ ഏട്ടാ ഈ കാട്ടുന്നെ വേണ്ട എനിക്കിഷ്ടല്ലാ അമ്മേ ഓടി വാ അയ്യോ ആൻറി ഓടി വാ ഇതുമൊത്തം എന്നെ തന്നെ നോക്കി ചിരിച്ചു കൊണ്ട് വിളിച്ചു പറയുന്ന അവളെയാണ് ഞാൻ കണ്ടത്. അവൾ എഴുന്നേൽക്കാൻ തുനിഞ്ഞതും പാവാടയുടെ പകുതിയിൽ കുടുങ്ങിയ ആണി തടഞ്ഞു അവൾ ബലം കൊടുത്ത് എഴുന്നേറ്റതും അതു പകുതി കീറി പിന്നെ ഒന്നും നോക്കാതെ കൈ കൊണ്ടവൾ വലിച്ചു . പാവാട ത്തണിയിൽ നിന്നും വിട്ടതും അവളുടെ ബാലൻസ് നഷടമായി പൊട്ടിയ കസേരയിലേക്കു വീണു ഡ്രസിൻ്റെ അവിടെ അവിടായി കീറി കൂർത്ത ഭാഗം അവളുടെ ശരീരത്തിൽ തറച്ചിരുന്നു. എഴുന്നേറ്റതും വേദന കൊണ്ട് ആ കണ്ണുകൾ ചുവന്ന് നിറഞ്ഞൊഴുകിയിരുന്നു . അവൾ പടിയിറങ്ങിയപ്പോയാണ് എനിക്കും ബോധം വന്നത് ഞാനും അവളുടെ പിറകെ ഓടിയതും താഴത്ത് അമ്മയും മാമിയും അഭിയും .
അനു നേരെ എൻ്റെ അമ്മയെ കെട്ടിപ്പിടിച്ചു. അവളുടെ കോലം പിന്നെ അവൾ നേരത്തെ വിളിച്ചു കൂവിയ വാക്കുകൾ അവരുറപ്പിച്ചു ബാക്കിയെല്ലാം . അനുവിനെ അമ്മ അടർത്തി മാറ്റിയപ്പോ അമ്മയുടെ കയ്യിൽ പടർന്ന രക്തം അതുകൂടി ആയപ്പോ അമ്മ അനുവിനെ വിട്ട് എൻ്റെ അടുത്തു വന്നു മുഖം അടച്ചൊന്നു തന്നു . എൻ്റെ കുട്ടിനെ നി എന്താടാ ചെയ്തെ പിന്നെ വാക്കുകൾ കൊണ്ടും കൈകൾ കൊണ്ടും ഏറ്റ ക്ഷതങ്ങൾക്ക് കണക്കില്ല . അമ്മ മാമിയോട് പറയുന്നുണ്ടായിരുന്നു നീ ഇതു കാര്യക്കണ്ട ഇവനെ കൊണ്ട് തന്നെ നമുക്ക് ഇവളെ കെട്ടിക്കാം എന്ന് അപ്പോ അനു ചിരിച്ച ആ ചിരി കണ്ടപ്പോ.
എനിക്ക് സഹിച്ചില്ലെടാ ഹരി അവളുടെ കരണത്തൊന്നു കൊടുത്തു പിന്നെ കഴുത്തു പിടിച്ച് ഞെക്കി കൊണ്ടു ഞാൻ പറഞ്ഞു നിന്നെ ഇഷ്ടപ്പെട്ടു തുടങ്ങി വന്നതായിരുന്നു നായിൻ്റ് മോളെ നി ഈ ചതി എന്നോട് കാട്ടുമെന്ന് കരുതിയില്ല. ഞാൻ ചത്താലും നിന്നെ കെട്ടുമെന്ന് സ്വപ്നം കാണണ്ട . അമ്മയും മാമിയും കൂടി കൈ വിടുവിപ്പിച്ചു അല്ലേ അന്നവൾ ചത്തേനെ . പിന്നെ അമ്മ കൊറേ തല്ലി എന്തൊക്കെയോ പറഞ്ഞു . പിന്നെ എറങ്ങി പോടാ എന്നു അലറി. ഞാനാ വിടു വിട്ടിറങ്ങി . കുളക്കടവിൽ പോയി കുറേ കരഞ്ഞു കരഞ്ഞു കിടന്നുറങ്ങി ആ പടിക്കെട്ടിൽ . ആറു മണിയായപ്പോ മാമനെന്നെ തേടി എത്തി, എന്നോട് അനുവിന് പകരം മാപ്പ് പറഞ്ഞു. അവൾ തന്നെ സത്യങ്ങൾ പറഞ്ഞതാവാം . ഞാൻ മാമൻ്റെ കുടെ വിട്ടു പടിക്കലെത്തി അകത്തേക്ക് മാമൻ വിളിച്ചെങ്കിലും കയറിയില്ല. അപ്പോഴേക്കും അച്ഛൻ വന്നു കരണത്ത് ഒന്നു തന്നു മാമൻ അച്ഛനെ പിടിച്ചു വെച്ചു. അച്ഛനെന്നോടു പറഞ്ഞു അവൾ എന്തു തെറ്റു ചെയ്തെന്നും വെച്ച് നൂന്നാടാരാ തല്ലാൻ പറഞ്ഞത് അതൊരു പെങ്കൊച്ചല്ലേ . പെണ്ണിനെ തല്ലുന്നത് ആണത്തമല്ല അതിനാ നിനക്കൊന്ന് തന്നെ വാ കേറ് . അകത്തു ഞാൻ കയറാൻ കൂട്ടാക്കിയില്ല അനു ഓടി വന്ന് മാപ്പ് പറഞ്ഞു കരഞ്ഞു . പിന്നെ മാമനും മാമിയും. അമ്മയ്ക്ക് ഞാൻ മുഖം കൊടുത്തില്ല. ഒടുക്കം അച്ഛനും ഞാനും ആ രാത്രി ഞങ്ങളുടെ വീട്ടിലേക്ക് തിരിച്ചു. അതിപ്പിന്നെ ഇന്നുവരെ ആ വീട്ടിൽ കയറിട്ടില്ല . കുടുംബത്തിലെ പരിപാടികൾ പോയിട്ടില്ല അവരെയൊക്കെ കാണാതിരിക്കാൻ . അന്നു മുതൽ ഞാൻ വെറുത്തതാ അനുവിനെ.
ഹരി ഒരു മറുപടിയും തന്നില്ല പകരം എന്നെ തന്നെ നോക്കി ഇരുന്നു. അപ്പോഴാണ് ജിഷ്ണു അകത്തേക്ക് കടന്നു വന്നത്.
ജിഷ്ണു: ഇപ്പോ ഈച്ചയും തിട്ടവും ആയല്ലോ
ഞാൻ: ടാ വൃത്തികെട്ടവനെ
ജിഷ്ണു : ഒന്നു പോടാ അന്ന് എന്തൊക്കെ ഏനി ഇന്ന് ഇപ്പോ കണ്ടില്ലേ
ഹരി : പൊന്നു മോനെ നി എരുതിയിലെണ്ണ ഒഴിക്കാൻ വന്നതാ
ജിഷ്ണു : വീണു കടന്നപ്പോ വരാത്തവനൊക്കെ നാവു നീട്ടണത് കണ്ടാ
ഞാൻ: ജി വേണ്ട കൂടുന്നു
ജിഷ്ണു : ഞാൻ വെറുതെ പറഞ്ഞതല്ലേ ഇപ്പഴാ സമാധാനം വന്നത്
ഹരി: നീ ഇവൻ്റെ അടുത്ത് ഇരിക്ക് ഞാനൊന്നു പുറത്ത് പോയി വരാ
ഞാൻ: ടാ കള്ള തെണ്ടി അങ്ങനെ നി മുങ്ങണ്ട
ഹരി : അതല്ല ടാ ഞാൻ വരാം
ഞാൻ: അനു വരാതെ നീ പോവില്ല
ഹരി : അത് വേണോ ടാ
ഞാൻ: നി എന്നെ കൊലക്കു കൊടുക്കോ ടാ
ഹരി: പന്നി, മതി ഞാൻ പോണില്ല
ഒന്നും മനസിലാവാതെ ജിഷ്ണു
ജിഷ്ണു : എന്താ സംഭവം
ഹരി: ഇവൻ്റെ കസിൻ അനു പൊക്കി ഇവനെ
ജിഷ്ണു: എന്ത്
ഹരി: ഇവനെയും മാളുനെയും അവളുടെ റൂമിന്നു പൊക്കി
ജിഷ്ണു : ശരിക്കും
എന്നെ നോക്കിയ ജിഷ്ണുവിനെ ആണെന്ന രീതിയിൽ തലയാട്ടി കാണിച്ചു ഞാൻ.
ജിഷ്ണു: എന്നാലും ഈ അവസ്ഥയിൽ പണി പറ്റിക്കാൻ പോയല്ലോടാ നീ
ഞാൻ: അയ്യേ അതല്ലെടാ പുല്ലേ
ജിഷ്ണു : നി നാണീക്കണ്ട കാര്യം പറ നടന്നോ
ഹരി : ജിഷ്ണു തോന്നിവാസം പറയല്ലേ
ജിഷ്ണു : ഞാൻ വെറുതെ പറഞ്ഞതല്ലേ ഈ അവസ്ഥയിൽ ഇവനെന്താക്കാനാ
ഞാൻ: ടാ പന്നി.
ജിഷ്ണു : അല്ല മച്ചാ സീൻ ഡാർക്ക് ആണോ
ഹരി അവന് കാര്യങ്ങൾ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുത്തു. അതെല്ലാം കേട്ട് ഒരു വലിഞ്ഞ ചിരിയും ചിരിച്ച് അവൻ എന്നോടു പറഞ്ഞു .
ജിഷ്ണു : ഉമ്മ കൊടുത്തല്ലേ കള്ളാ
സത്യത്തിൽ എനിക്ക് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല അതാ സത്യം. ജിഷ്ണു അജുവിൻ്റെ അടുത്ത് പോയി വരാം എന്നു പറഞ്ഞു പോയി.
ടാ അളിയാ എൻ്റെ ഫോൺ ആരേലാ
അത് അജുൻ്റെ കയിലുണ്ട് ഡിസ്പ്ലേ പൊട്ടി പോയി
അപ്പോ കിട്ടിട്ടു കാര്യമില്ല
ടാ അതവൻ ഇന്നലെ തന്നെ നന്നാക്കി. നിന്നെ ഇന്ന് റൂമാലാക്കും എന്നറിഞ്ഞപ്പോ
അതു നന്നായി അപ്പോ മാളുനെ വിളിക്കാലോ
ഫോൺ വാങ്ങി വരണോ
നി ജിഷ്ണുനോട് വരുമ്പോ കൊണ്ടുവരാൻ പറ
ഹരി ഫോൺ വിളിച്ചു അവനോട് കാര്യങ്ങൾ പറഞ്ഞു. ആ സമയം അവൾ കടന്നു വന്നു മുറിയുടെ വാതിലുകൾ തുറന്ന്’.
ബാല്യത്തിൽ മുത്തശ്ശി കഥയിലെ യക്ഷി, പനയിൽ വസിക്കുന്നവൾ, പാലപ്പൂവിൻ്റെ സുഗന്ധം ച്ചടിയവൾ, രക്ത ദാഹിയായി ചുണ്ണാമ്പ് ചോദിച്ച് അവൾ അലഞ്ഞു നടക്കുകയാണ്. സൗന്ദര്യമാണവളുടെ ശക്തി. അവളിലെ ദ്രംഷ്ടകൾ കഴുത്തിലിറക്കി ചുടുരക്തം അവൾ നുകരും, ആ അട്ടഹാസത്തിനു മുന്നിൽ പ്രകൃതിയും ഭയക്കും. ആ മുത്തശ്ശി കഥ കേട്ടുറങ്ങിയ പൈതൽ രാത്രിയിൽ തുറക്കുന്ന വാതിൽ ഭയത്തോടെ നോക്കി യക്ഷിയെ കണ്ടു പേടിക്കുന്ന പോലെ അനു എന്ന എൻ്റെ ജീവിതത്തിലെ യക്ഷി വാതിൽ തുറന്ന് അകത്ത് വരുന്നത് ഭയചകിതനായി ഞാൻ നോക്കി ഇരുന്നു.
അവൾ വന്നതും ഹരി മുങ്ങാൻ ഒരു ശ്രമം നടത്തി. അതു മനസിലാക്കിയ പോലെ അവൾ
അനു: അതേ ചേട്ടാ ഒന്നവിടെ നിന്നെ
ഹരി അവളെ നോക്കി നിന്നു
അനു : ഇമ്മാതിരി പരിപാടി ഒക്കെ എന്നു തൊടങ്ങി.
ഹരി : എന്ത്
അനു: Dr പെർമിഷൻ തന്നോ ഏട്ടനെ കൊണ്ടു പോവാൻ
ഹരി : അത് സോറി
അനു: താനൊന്നും പറയണ്ട ചെല്ല് പൊറത്തേക്കു പൊക്കോ
പോവല്ലേ എന്ന രീതിയിൽ ഞാനവനെ നോക്കി , എന്താ ചെയ്യാ എന്ന പോലെ അവനും
അനു : തന്നോടു പറഞ്ഞത് കേട്ടില്ലേ
സാമദ്രോഹി അവൻ പൊടിയും തട്ടി പോയി . എന്നെ ഈ യക്ഷിക്കു മുന്നിൽ ഇരയായി വിട്ടിട്ട് സ്വയം രക്ഷ നേടി. അനു അവൾ എനിക്കരികിൽ വന്നു .
അനു: ഏട്ടാ
ഞാൻ അവർക്ക് മറുപടി കൊടുക്കാൻ പറ്റിയ അവസ്ഥയിലല്ല. അവൾ മനസിൽ കണ്ടതെന്തെന്നറിയാതെ ഞാൻ വെന്തുരുകുകയാണ്. ഒരു വല്ലാത്ത മനോവേദന കൂട്ടു കൂടി വന്നതാണ്. പഴയതൊക്കെ മറന്നു തുടങ്ങിയതാണ് . അണഞ്ഞു തുടങ്ങിയ കനലുകൾ വീണ്ടും എരിയുകയാണ്, മന്ദമാരുതി പതിയെ ശ്രമിക്കുകയാണ്.
ഏട്ടാ
എന്താടി
ഞാനും കൂടി അവിടെ കിടക്കട്ടെ
അതൊന്നും ശരിയാവില്ല
ഒറ്റ വട്ടം , ഏട്ടൻ മറുത്തൊന്നും പറയരുത് .
എന്തോ അവളെ തടുക്കാൻ മനസ് കൊതിച്ചെങ്കിലും എനിക്കതിനായില്ല. എന്നിലെ മൗനം സമ്മതമായി കണ്ട് അവൾ എൻ്റെ വലതു ഭാഗത്ത് കിടന്നു. എൻ്റെ മാറിൽ തലവെച്ചു കിടന്നു.അവളുടെ കണ്ണുനീരിൻ്റ ചൂട് മാറിൽ പതിഞ്ഞപ്പോ എൻ്റെ മനസിലും ഒരു നോവു പടർന്നു.
എന്താടി കരയാണോ
മൗനം കുറച്ചു നേരം തളം കെട്ടി, ഞാനും ഒന്നും പറഞ്ഞില്ല കരയട്ടെ എന്നു കരുതി.
എന്നോട് പറയായിരുന്നു
അനു സംസാരിക്കാൻ തുടങ്ങി, മൗനത്തിൻ്റെ കുന്നിൻ ചെരുവുകൾ അവൾ തന്നെ നടന്നകലുകയാണ്.
എന്ത്
ആ കുട്ടിയുടെ കാര്യം
എടി അത്
പറഞ്ഞിരുന്നേ ഞാനിങ്ങനെ ആശിക്കില്ലായിരുന്നു.
നി എന്താടി പറയണത്
സത്യം, അന്നു ചെയ്തതൊക്കെ ഓർമ ഉള്ളതോണ്ട് പ്രതീക്ഷ ഇല്ലായിരുന്നു. ഈ അടുത്ത് എന്നോട് കൂട്ടൊക്കെ കൂടിയപ്പോ . വെറുതെ മോഹിച്ചു
എടി നി
അതു പോട്ടെ നല്ല കുട്ടിയാ മോനെ അത്
അതെന്താ
ഈ ഹോസ്പിറ്റൽ മൊത്തം അറിയാ അതിനെ
എന്ത് അതെങ്ങനെ
ഇവിടുത്തെ സിനിയർ സൈക്രാട്ടിസ്റ്റ് തന്നെ പറഞ്ഞത് ഇവിടെ ഒന്നേ രണ്ട് മരണം നടക്കും അല്ലേ പ്രശ്നം ഒന്നുമില്ലാതെ രക്ഷപ്പെടുമെന്ന്
അതെന്താ
ടാ അവളെ നോക്കിയത് ആ ഡോക്ടറാ ലവ് ഡിപ്രഷനാ അവളുടെ ലവർ ഇവിടുണ്ട് എന്നും ഡോക്ടർ പറഞ്ഞു
അയാള് സംഭവാണല്ലോ
ഒന്നുടെ പറഞ്ഞിനി നി ചത്താ ആ പെണ്ണും ചാവുന്ന് .
അയ്യോ അതെനിക്ക് മുന്നെ അറിയാ
ടാ പൊട്ടാ നി എന്തു ധൈര്യത്തിലാ വാതിലു പോലും കുറ്റിടാതെ
അതിനെന്താ ഇപ്പോ
ഞാൻ വന്നതോണ്ട് വേറെ ആരേലും വന്നാ പ്രശ്നാവും. ഒന്നാമത് അത് പാരൻസിനെ നിർത്താൻ സമ്മതിച്ചില്ല രണ്ട് ആത്മഹത്യാ പ്രവണത അതോണ്ട് എല്ലാര ഒരു കണ്ണ് അവിടെ എപ്പോഴും ഉണ്ടാകും
അതു പോട്ടെ
ചിരിച്ചോ ചിരിച്ചോ നല്ല പെണ്ണിനെ തന്നെ അല്ലേ വളച്ചത്
ആര് ഞാനോ
ആ ഏട്ടൻ തന്നെ
അവൾ ആകാംക്ഷയിൽ എന്നെ തന്നെ നോക്കി.
നി എന്നെ ചിരിപ്പിക്കല്ലെ ഞാൻ അവളെ അല്ല അവൾ എന്നെയാ വളച്ചത് .
പിന്നെ അനുവിനെ കഥകൾ മൊത്തം പറഞ്ഞു കേൾപ്പിച്ചു.
അപ്പോ അതിൻ്റെയാ മോൻ ഈ കിടക്കുന്നത്
പിന്നല്ലാതെ
അവിടെ ചിരികൾ വിണ്ടും ഉയർന്നു. ഞാനും അനുവും ഞങ്ങളുടെ ആ പഴയ കൂട്ട് തിരിച്ചു പിടിച്ചു. മനസിൽ ഒരു കുറ്റബോധം ഉടലെടുത്തു അതവളോടു ഞാൻ തുറന്നു പറഞ്ഞു.
അനു ഞാനൊരു കാര്യം പറഞ്ഞാ വിഷമിക്കരുത്
എന്താ ഏട്ടാ
എടി ഞാൻ നിന്നെക്കുറിച്ച് എന്തൊക്കയാ ചിന്തിച്ചു കൂട്ടിയത്
ഉം എന്താ മോനെ
അത് ഞാനെങ്ങനാ പറയാ
പറയാൻ മടിക്കുന്ന എനിക്ക് അവൾ തന്നെ ധൈര്യം പകർന്നു.
എടി നീ ഡോക്ടർ ആണല്ലോ
അതെ അതിനെന്താ
അല്ലാ നീ വല്ല മരുന്നും കൊടുത്ത് വാവേനെ കൊല്ലോ എന്നു പേടിച്ചു
അവൾ പൊട്ടിച്ചിരിച്ചു കുറച്ചു നേരം . പിന്നെ എന്നെ നോക്കി ചിരിയടക്കാൻ പാടുപെട്ടു.
ശരിക്കും അതാ ചെയ്യേണ്ടത് ആ പാവം കൊച്ചിനെ എനിക്കിഷ്ടപ്പെട്ടു പോയി.
കളിയാക്കുന്ന പോലെ അവൾ പറഞ്ഞപ്പോ മനസു നിറഞ്ഞു .
ഏട്ടാ ഒരു കാര്യം മറന്നു
എന്താടി
നിത്യയെ വിളിക്കാൻ ഏടനോട് സംസാരിക്കണം എന്നു പറഞ്ഞിരുന്നു
അവൾ ഫോൺ എടുത്ത് നിത്യയെ വിളിച്ചു പിന്നെ എനിക്കു തന്നു
ഏട്ടാ
ആ വിളി മനസിനു പകർന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല
ഉം ഞാനൊന്നു മൂളി
നിൻ്റെ വായിലെന്താടാ കൊഴുക്കട്ടയോ
എൻ്റെ മനസ് ശരിക്കും നിറഞ്ഞത് ഇപ്പോഴാ എൻ്റെ കാന്താരി പെണ്ണ് പഴയ ഫോമിൽ തന്നെ
എന്താടി പുല്ലേ നിനക്ക് വേണ്ടത്
ചക്ക എന്തേ എടുക്കനുണ്ടോ
ചക്ക ഇല്ല ചന്തി ഇണ്ട് വേണാ
അയ്യോ ചളി ചളി
ആണോ
ഏട്ടാ
എന്താടാ
വേദന ഉണ്ടോ
അനങ്ങാൻ വയ്യ ഭയങ്കര വേദനയാ
ഞാൻ തട്ടി വിടുന്ന കള്ളം കേട്ട് അനു ചിരിക്കുവായിരുന്നു അപ്പോഴൊക്കെ
അനു ഇല്ലേ അവിടെ
ഇല്ല അവളൊരു നേഴ്സിൻ്റെ കൂടെ പോയി ഫോൺ എൻ്റെ തന്നു വിളിക്കാൻ
ആ പന്നി നാളെ വരട്ടെ കാല് ഞാൻ തല്ലി ഒടിക്കും
എന്തിനാ മാളു
അവൾ പറഞ്ഞതാ കൂട്ടിരിക്കും എന്ന് എന്നിട്ട് തെണ്ടാൻ പോയില്ലെ
അതു പോട്ടെ ടാ വിട്ടേക്ക്
ഇല്ല ഞാൻ വിടില്ല നാളെ ഞാൻ വരാ ഏട്ടന് കുട്ടിന്
എന്താടി
ഇല്ല ഏട്ടാ ഒറങ്ങാണ്ടെ എങ്ങനെ കൂട്ടിരിക്കണം എന്ന് ഞാൻ പഠിപ്പിക്കാ വല്യ ഡോക്ടർ വന്നിരിക്കുന്നു
നിന്നോട് ഡോക്ടർ നന്നായി ഒറങ്ങാൻ പറഞ്ഞതല്ലേ
അവളെ പഠിപ്പിച്ച ഡോക്ടറല്ലേ അയാക്ക് വിവരമില്ല
അവൾ കരയാൻ തുടങ്ങി’ സംഗതി കൈവിട്ടെന്ന് ഒറപ്പായപ്പോ ഞാനുറക്കെ ചിരിച്ചു
എന്താടാ ചിരിക്കാൻ
ഞാൻ വെറുതേ കള്ളം പറഞ്ഞാ എനിക്ക് വേദന ഒന്നും ഇല്ല അനു ഇവിടെ തന്നെ ഉണ്ട് കൊടുക്കണോ
പോടാ പട്ടി, തെണ്ടി എനി എന്നെ വിളിക്കണ്ട
അവൾ ഫോൺ കട്ട് ചെയ്തു. നിത്യയെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കാൻ തോന്നി. അതു കഴിയാത്തതിനാൽ ആ സന്തോഷം തന്ന അനുവിനെ വലം കയ്യാൽ കവർന്ന് ആ കവിളത്ത് ഒരു സ്നേഹമുംബനം നൽകി. അതിഷ്ടമായെന്ന് അവളുടെ പുഞ്ചിരിയിൽ നിന്നും വ്യക്തം. ആ പുഞ്ചിരി കണ്ടപ്പോ സന്തോഷം തോന്നി ഒരു ഉമ്മ കൂടി കൊടുത്തതും വാതിൽ തുറന്ന് മാളു കയറി വന്നതും ഒരുമിച്ചായിരുന്നു.
( തുടരും)

Kambikathakal:  ശാലിനിയുടെ മോഹങ്ങള്‍ - 13

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Download This Full Story PDF