Malayalam Kambi Kathakal - അടിപൊളി മലയാളം കമ്പി കഥകള്‍

Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

കാമ കാവടി – 2

മലയാളം കമ്പികഥ – കാമ കാവടി – 2

രാജീവ്‌ റീനയുടെ അരികില്‍ ചെന്ന് എന്തോ സംസാരിക്കുന്നത് റോയിയും ശിവനും കണ്ടു. അവന്റെ മുഖത്ത് വളരെ സൌമ്യമായ ഭാവമാണ്. പക്ഷെ റീന അവനെ നോക്കാതെ മുഖം വെട്ടിച്ചാണ് നിന്നിരുന്നത്. ഒരു ബസ് അവിടേക്ക് വന്നു നിന്നതോടെ രാജീവ് മാറി. റീനയും കൂട്ടുകാരികളും വേഗം തന്നെ അതിലേക്ക് കയറി. ബസ് പോയശേഷം രാജീവ് തിരികെ വണ്ടിയില്‍ കയറി അത് അവിടെയിട്ടു തന്നെ തിരിച്ചു.

“എടാ..അവന്‍ ഇങ്ങോട്ടാണ്‌ വരുന്നത്..നമുക്ക് അവനെ തടഞ്ഞ് ഒന്ന് സംസാരിച്ചാലോ?” ശിവന്‍ വേഗം പുറത്തേക്കിറങ്ങി ചോദിച്ചു.

“വേണ്ട..ഇപ്പോള്‍ വേണ്ട…ഇന്നവന്‍ പൊക്കോട്ടെ…” റോയ് പറഞ്ഞു.
ഇതിന് മുൻപുള്ള എല്ലാ ഭാഗങ്ങളും വായിക്കാൻ

ഈ നോവലിന്റെ ഈ ഭാഗം മാത്രമായി വായിച്ചാൽ ഒരു കോപ്പും മനസ്സിലാകില്ല എന്നുള്ളതിനാൽ ദയവായി ആദ്യഭാഗങ്ങള്‍ വായിച്ചവർ മാത്രം ഈ ഭാഗം വായിക്കുക

Malayalam Kambikathakal – കാമ കാവടി – 1

“ഛെ…എന്നാലും നമ്മള്‍ കണ്ണുകൊണ്ട് കണ്ടില്ലേ അവള്‍ പറഞ്ഞത് സത്യമാണെന്ന്..ഇവന്‍ കാണാന്‍ കൊള്ളാവുന്ന ഏതു പെണ്ണിനെ കണ്ടാലും പുറകെ നടക്കുന്നവനാണ്….അത് പക്ഷെ നമ്മുടെ പിള്ളേരോട് അനുവദിക്കാന്‍ പറ്റില്ലല്ലോ..നീ വാ..നമുക്ക് ചോദിച്ചിട്ട് വിടാം..” ശിവന്‍ ഷര്‍ട്ടിന്റെ കൈ തെറുത്ത് കയറ്റി റോഡിലിറങ്ങി.

“എടാ..മണ്ടത്തരം കാണിക്കരുത്..ഇപ്പോള്‍ ഒന്നിനും പോകണ്ട..നീ വാ..സൈക്കിളെല്‍ കേറ്..”

റോയ് അവന്റെ കൈയില്‍ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു. ഇതിനിടെ എന്‍ഡവര്‍ അവരെ കടന്നു പോയി. വണ്ടിയില്‍ രാജീവിനെ കൂടാതെ അവന്റെ സില്‍ബന്ധികളും ഉണ്ടായിരുന്നു.

“ഇതിനാണോ നീ ഇങ്ങോട്ട് വന്നത്..ടാ മനുഷ്യനായാല്‍ ധൈര്യം വേണം..ഇതൊരുമാതിരി…” ശിവന് റോയിയുടെ നടപടി തീരെ ഇഷ്ടമായില്ല.

“എനിക്ക് അല്പം ധൈര്യം കുറവാണ്..നീ വന്നു കേറ്….എനിക്ക് നിന്നോട് ചിലത് പറയാനുണ്ട്.അതിനു ശേഷം നീ പറയുന്ന എന്തും ഞാന്‍ ചെയ്യാം..അതുവരെ ഒന്ന് ക്ഷമിക്ക്…”

റോയ് സൈക്കിള്‍ എടുത്ത് ഇറങ്ങി. ശിവന് രാധയെക്കാള്‍ സ്നേഹമാണ് റീനയോട് എന്ന് റോയിക്കറിയാം. അവന്റെ രക്തം തിളയ്ക്കുകയാണ്. ഈ കോപത്തില്‍ രാജീവിനെ ചിലപ്പോള്‍ അവന്‍ കൊല്ലാന്‍ പോലും മടിക്കില്ല. ശിവന്‍ ഒന്നും മിണ്ടാതെ സൈക്കിളില്‍ കയറി. റോയി അവനെയും വച്ച് മെല്ലെ ചവിട്ടി നീങ്ങി. യാത്രാമധ്യേ ഇരുവരും പരസ്പരം സംസാരിച്ചില്ല. ഇരുവരുടെയും മനസുകള്‍ കലുഷിതമായിരുന്നു.

പുഴയുടെ തീരത്ത് ആളൊഴിഞ്ഞ ഒരു മണല്‍തിട്ടയ്ക്ക് സമീപം റോയി സൈക്കിള്‍ നിര്‍ത്തി ഇറങ്ങി; ഒപ്പം ശിവനും. ഇരുവരും മണല്‍ത്തിട്ടയില്‍ ഇരുന്നു.

“ശിവാ..നിന്റെ കോപം എനിക്ക് മനസിലാകും..നിന്നെപ്പോലെതന്നെ എനിക്കും അതുണ്ട്..പക്ഷെ നമുക്ക് എടുത്തു ചാടി ഒന്നും ചെയ്യാന്‍ പറ്റില്ല..” റോയ് കോപത്തോടെ മുഖം വീര്‍പ്പിച്ചിരിക്കുന്ന ശിവനെ നോക്കി പറഞ്ഞു.

“എന്തുകൊണ്ട് പറ്റില്ല? പിന്നെ നീ എന്താ കരുതുന്നത്? കണ്ട അലവലാതികളൊക്കെ നമ്മുടെ പെങ്ങന്മാരെ എന്തും ചെയ്തോട്ടെന്നോ?” ശിവന്‍ പൊട്ടിത്തെറിച്ചു.

റോയ് പുഞ്ചിരിച്ചു. അത് കണ്ടപ്പോള്‍ ശിവന് കോപം രണ്ടിരട്ടിയായി.

“എടാ പുല്ലേ നീ ഒരുമാതിരി മറ്റേ ചിരി ചിരിക്കല്ലേ..എന്റെ പെരുവിരല് മുതല്‍ കേറി നില്‍ക്കുവാ..പന്ന നായിന്റെ മോനെ രണ്ടു തെറി എങ്കിലും പറഞ്ഞിരുന്നെങ്കില്‍ എനിക്കൊരു സമാധാനം കിട്ടിയേനെ…നീ എന്ത് ഒണ്ടാക്കാന്‍ ആണ് പിന്നെ അങ്ങോട്ട്‌ കെട്ടിയെടുത്തത്?”

“ആള്‍ ആരാണ് എന്നറിയാനും, അവനെ കണ്ടു സംസാരിക്കാനും തന്നെയാണ് പോയത്. അത് ഇവനാണ് എന്ന് ഞാന്‍ അറിഞ്ഞിരുന്നില്ലല്ലോ? ഈ കേസ് നമ്മള്‍ കരുതുന്നത് പോലെ ഈസിയായി കൈകാര്യം ചെയ്യാന്‍ പറ്റുന്ന സംഗതി അല്ല…നീ ചൂടാകാതെ തല തണുപ്പിച്ചിട്ട്‌ ഞാന്‍ പറയുന്നതൊന്നു കേള്‍ക്ക്…”

റോയ് ശാന്തമായി പറഞ്ഞു. ശിവന്‍ തെല്ലൊന്ന് അടങ്ങിയതുപോലെ അവനെ നോക്കി.
“ശരി..പറഞ്ഞു തൊലയ്ക്ക്..ഇനി കഴിഞ്ഞ കാര്യം ആലോചിച്ചിട്ടും ഗുണമൊന്നും ഇല്ലല്ലോ…”

“നിനക്ക് അറിയാമോ പരമേശ്വരന്‍ മുതലാളിയെ? അയാള്‍ക്ക് ഉള്ള പിടിപാടിനെക്കുറിച്ച് വല്ല ഊഹവും ഉണ്ടോ? നാല് ഫോര്‍ സ്റ്റാര്‍ ഹോട്ടലുകളുടെ പാര്‍ട്ണര്‍ ആണ് അയാള്‍. ഒപ്പം സ്വന്തമായി മൂന്നോ നാലോ ബാറുകള്‍ ഉണ്ട്. ഇവ കൂടാതെ തമിഴ്നാട്ടില്‍ എന്തൊക്കെയോ ബിസിനസുകളും ഇയാള്‍ക്കുണ്ട്. മൂന്നു മക്കളില്‍ രണ്ടാമന്‍ ആണ് രാജീവ്‌. മൂത്തവനാണ് തമിഴ് നാട്ടിലെ ബിസിനസ് നടത്തുന്നത്; അവന്റെ പേര് രാജ്..ഇളയത് ഒരു പെണ്ണാണ്‌; രമ്യ…”

“നീ എന്താ അയാളുടെ കുടുംബ ചരിത്രം പറയാനുള്ള ശ്രമമാണോ?” ശിവന്‍ ഇടയ്ക്ക് കയറി ചോദിച്ചു.

“ഒന്നടങ്ങടാ…ഈ രമ്യ കല്യാണം കഴിച്ച് ഒന്നാം മാസം തന്നെ ഭര്‍ത്താവിനെ ഉപേക്ഷിച്ചു തിരികെ വന്നവള്‍ ആണ്. മൂത്തവന്‍ കുഴപ്പമില്ലാത്ത ആളാണ്‌ എന്നാണ് കേട്ടിട്ടുള്ളത്. പക്ഷെ ഇളയവര്‍ രണ്ടും തനി തറകള്‍ ആണ്. ഈ ചെറുക്കന്‍ കോളജില്‍ പോയെങ്കിലും ഡിഗ്രി പാസായിട്ടില്ല. കരാട്ടെ ബ്ലാക്ക് ബെല്‍റ്റ്‌ ആണ് അവന്‍. അവന്റെ കൂടെ പത്തു പതിനഞ്ചു ഗുണ്ടകള്‍ മിക്കപ്പോഴും കാണും. അങ്ങേരുടെ ബാറുകള്‍ നോക്കി നടത്തുന്നത് ഇപ്പോള്‍ ഇവനാണ്. കച്ചവടത്തില്‍ അവന്‍ മിടുക്കനാണ് എങ്കിലും സ്ത്രീ ലമ്പടനാണ്..അത് അവന്റെ തന്തയ്ക്കും അറിയാം..അയാളും അതേ സ്വഭാവക്കാരന്‍ ആയതുകൊണ്ട് ചെറുക്കന്‍ എന്ത് ചെയ്താലും അതിനെ ന്യായീകരിക്കാനെ അയാള്‍ നോക്കൂ..ഈ രാജീവ് വേശ്യകളുടെ പിന്നാലെ പോകുന്നവന്‍ അല്ല..അവന് ആരും തൊട്ടിട്ടില്ലാത്ത പെണ്ണിനെത്തന്നെ വേണം..കെട്ടാന്‍ അല്ല..അറിയാമല്ലോ എന്തിനാണെന്ന്..”

റോയ് തൊണ്ട ശുദ്ധമാക്കാന്‍ വേണ്ടി ഒന്ന് നിര്‍ത്തി മുരടനക്കിയിട്ട് ശിവനെ നോക്കി. അവന്‍ സാകൂതം കേട്ടുകൊണ്ടിരിക്കുകയായിരുന്നു.

“കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെ കണ്ടുപിടിക്കാന്‍ തന്നെ ഇവന്‍ ചിലരെ നിയോഗിച്ചിട്ടുണ്ട് എന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്..അവരെ ഇവനും കണ്ടു നോക്കും..ഇഷ്ടമായാല്‍ അവളെ കിട്ടാന്‍ വേണ്ടി എന്തും ഇവന്‍ ചെയ്യും. മിക്ക പെണ്‍കുട്ടികളും ഇവന്റെ വലയില്‍ വീഴാറുമുണ്ട്‌. പണവും സൗന്ദര്യവും ആരോഗ്യവുമുള്ള അവനെ ഏതു പെണ്ണും ഇഷ്ടപ്പെടുമല്ലോ..എന്നാല്‍ പെണ്ണ് വഴങ്ങാതെ വന്നാല്‍, അവനു ഭ്രാന്താണ്. അവളെ കിട്ടാന്‍ ഏതറ്റം വരെയും അവന്‍ പോകും..കിട്ടിയില്ല എങ്കില്‍ അവളെ അംഗഭംഗം വരുത്താനോ കൊല്ലാനോ തന്നെ ഇവന്‍ മടിക്കില്ല…അങ്ങനെ പല കേസുകള്‍ ഇവനെതിരെ ഉണ്ടായിട്ടുണ്ട്..പക്ഷെ തന്തപ്പടിയുടെ സ്വാധീനം മൂലം ഒന്നും പുറംലോകം അറിഞ്ഞിട്ടില്ലെന്ന് മാത്രം. നിനക്കറിയാമോ ഈ ജില്ലയുടെ പോലീസ് മേധാവി എസ് പി സുരേഷ് മേനോന്‍ ഇവന്റെ സ്വന്തം അമ്മാവന്‍ ആണ്. പോലീസില്‍ പരാതി നല്‍കിയാല്‍ പോലും ഇവനെ രക്ഷിക്കാന്‍ അവിടെ ആളുണ്ട് എന്നര്‍ത്ഥം.”

റോയ് പറയുന്നത് കേട്ടു ശിവന്‍ ഞെട്ടി ഇരിക്കുകയായിരുന്നു.

പരമേശ്വരന്‍ മുതലാളി ഒരു പണക്കാരനാണ് എന്നതിലുപരി മറ്റൊന്നും അവനറിയില്ലായിരുന്നു.

“അവന്‍ റീനയെ മോഹിച്ചിട്ടുണ്ട് എങ്കില്‍ അവന്‍ അവളെ കിട്ടാന്‍ എന്തും ചെയ്യും. എനിക്കതറിയാം. മുന്‍പൊരിക്കല്‍ ഇതുപോലെ എതിര്‍ത്ത ഒരു പെണ്ണിനെ ഇവന്‍ ഒരു ഗുണ്ടയെ ഉപയോഗിച്ചു ബൈക്ക് ഇടിപ്പിച്ച് കൈകാലുകള്‍ ഒടിച്ചു. അപകടം എന്ന് പോലീസ് വിധിയെഴുതി വിട്ട ആ കേസില്‍ ആ പെണ്‍കുട്ടിയുടെ ജീവിതമാണ്‌ തകര്‍ന്നത്…അതുപോലൊരു വിധി നമ്മുടെ റീന മോള്‍ക്ക് ഉണ്ടാകണം എന്ന് നീ ആഗ്രഹിക്കുന്നുണ്ടോ?”

ശിവന്‍ ഞെട്ടലോടെ അവന്റെ കണ്ണിലേക്ക് നോക്കി.

“അവന്‍ സ്ത്രീ വിഷയത്തില്‍ ഒരു ഭ്രാന്തനാണ്. ഒരു തനി മനോരോഗി. ഇഷ്ടപ്പെട്ട പെണ്ണിനെ കിട്ടിയില്ല എങ്കില്‍ അവന്‍ മൃഗമായി മാറും. അവനൊരു സാധാരണക്കാരനായിരുന്നു എങ്കില്‍ നമുക്കത്ര പേടിക്കേണ്ട കാര്യമില്ലായിരുന്നു. ഇത് ഇഷ്ടം പോലെ പണവും സ്വാധീനവും ഉള്ള തന്തയുടെ മകനാണ്. മന്ത്രിമാര്‍ വരെ അയാളുടെ പോക്കറ്റിലാണ്.”

ഒന്ന് നിര്‍ത്തിയ ശേഷം റോയ് തുടര്‍ന്നു:

“അതിലൊക്കെ ഉപരിയായി.. നിനക്കറിയാം, നമ്മള്‍ ഒരു ജോലി കിട്ടാനായി എത്ര നാളായി ശ്രമിക്കുന്നു എന്നുള്ളത്. ഇപ്പോള്‍ ഒരു മാര്‍ഗ്ഗം നമ്മുടെ മുന്‍പില്‍ തുറന്ന് കിട്ടിയിരിക്കുകയാണ്..നമ്മള്‍ അവനുമായി മുട്ടിയാല്‍, അതുരുപക്ഷേ പോലീസ് കേസായാല്‍, നമ്മുടെ ദുബായ് യാത്ര സ്വാഹ..പിന്നെ ആ കേസ് തീരാതെ ഇവിടം വിട്ടുപോകാന്‍ എനിക്കോ നിനക്കോ സാധിക്കില്ല. പോലീസില്‍ ഉള്ള സ്വാധീനം വച്ച് നല്ല വകുപ്പ് കയറ്റിത്തന്നെ അവര്‍ കേസ് എടുക്കും..മാത്രമല്ല, നമ്മളെ അവന്‍ വെറുതെ വിടാനും പോകുന്നില്ല. ഈ ഒരു കാരണം വച്ച് അവന്‍ നമ്മുടെ വീട്ടുകാരെ ഉപദ്രവിക്കാന്‍ പോലും മടിക്കില്ല…അവന്റെ പണവും ആള്‍ബലവും അവന്റെ കായബലവും എല്ലാം കണക്കിലെടുത്ത്, ഒപ്പം നമ്മുടെ ഭാവിയും വീട്ടുകാരുടെ സുരക്ഷിതത്വവും എല്ലാം ഓര്‍ത്തുകൊണ്ട് വേണം നമ്മള്‍ എന്തെങ്കിലും ചെയ്യേണ്ടത്..എടുത്തു ചാടിയാല്‍ സംഗതി കൈവിട്ടുപോകും…”

പറഞ്ഞുനിര്‍ത്തിയിട്ട് റോയി അവനെ നോക്കി. ശിവന്‍ കാര്യങ്ങള്‍ മനസിലാക്കിയ മട്ടില്‍ തലയാട്ടിക്കൊണ്ട് കണ്ണുകള്‍ ദൂരേക്ക് പായിച്ചു. അവന്റെ മനസ്സില്‍ കണക്കുകൂട്ടലുകള്‍ നടക്കുകയായിരുന്നു. അല്പനേരത്തേക്ക് ഇരുവരും ഒന്നും സംസാരിച്ചില്ല.

“നീ എന്നോട് ക്ഷമിക്ക്..കാര്യം അറിയാതെ നിന്നോട് ഞാന്‍ ദേഷ്യപ്പെട്ടു..”

പശ്ചാത്താപത്തോടെ ശിവന്‍ പറഞ്ഞപ്പോള്‍ റോയ് പുഞ്ചിരിച്ചു.

“പോടാ കോപ്പേ..അവന്റെ ഒരു ക്ഷമ…നിന്റെ മനസ് എനിക്കറിയാവുന്നത് പോലെ വേറെ ആര്‍ക്കാണ് മനസിലാകുന്നത്? നീ അത് വിട്..ഈ സാഹചര്യത്തില്‍ നമ്മള്‍ ഈ തെണ്ടിയെ എങ്ങനെ കൈകാര്യം ചെയ്യണം എന്നാലോചിക്ക്…”

“അതാണ്‌ ഞാന്‍ ആലോചിക്കുന്നത്…നീ പറഞ്ഞതൊക്കെ നേരാണ് എങ്കില്‍, വളരെ സൂക്ഷിച്ചു കൈകാര്യം ചെയ്യേണ്ട വിഷയമാണ്‌ ഇത്..” ശിവന്‍ ആലോചനയോടെ പറഞ്ഞു.

“ഒരു കാരണവശാലും നമ്മുടെ വീടുകളില്‍ മറ്റാരും ഇത് അറിയരുത്” റോയ് അവനെ ഓര്‍മ്മപ്പെടുത്തി.

“അതെ…അവര്‍ ഇതറിയാന്‍ പാടില്ല….നിന്റെ മനസ്സില്‍ എന്താണ് തോന്നുന്നത്? ഇവനെ ഇതില്‍ നിന്നും സ്വയം പിന്തിരിപ്പിക്കാന്‍ എന്താണ് വഴി?” ശിവന്‍ ചോദിച്ചു.

“ഒരിക്കലും നടക്കാത്ത കാര്യം..അവന്റെ അടുത്ത ഒരു സുഹൃത്ത് എന്റെ പരിചയത്തില്‍ ഉണ്ടായിരുന്നു. അവനിപ്പോള്‍ ഗള്‍ഫിലാണ്..അവനില്‍ നിന്നുമാണ് നിന്നോട് പറഞ്ഞ കാര്യങ്ങള്‍ ഒക്കെ ഞാനറിഞ്ഞത്..രാജീവ് ഒരു എക്സന്റ്രിക്ക് ആണ്..ഒരു പെണ്ണിനെ അവന്‍ മോഹിച്ചാല്‍ പിന്നെ അവളെ കിട്ടുന്നത് വരെ അവന് അതുമാത്രം ആയിരിക്കും ചിന്ത…ദൈവം വിചാരിച്ചാല്‍ മാത്രമേ അവനെ അതില്‍ നിന്നും പിന്തിരിപ്പിക്കാന്‍ പറ്റൂ….പെണ്ണ് ഒരുതരം ഭ്രാന്താണ് അവന്…”

“അങ്ങനെയാണെങ്കില്‍ റീനയുടെ കാര്യം അപകടത്തിലാണല്ലോടാ…” ശിവന്‍ ഭീതിയോടെ ചോദിച്ചു.

“അതെ..അപകടത്തിലാണ്…നമുക്ക് ചെയ്യാന്‍ സാധിക്കുന്ന ചിലതുണ്ട്. ഒന്ന് അവനെ കണ്ട് അപേക്ഷിക്കുക..പക്ഷെ അവന്‍ നമ്മെ ഗൌനിക്കും എന്ന് ഞാന്‍ കരുതുന്നില്ല. രണ്ടാമത്തെ വഴി അവന്റെ അച്ഛനെ കണ്ടു സംസാരിക്കുക എന്നതാണ്. ഇത് രണ്ടും വിജയിച്ചില്ല എങ്കില്‍, നമ്മള്‍ രണ്ടും കല്‍പ്പിച്ച് പോലീസില്‍ ഒരു പരാതി നല്‍കുന്നു. എസ് ഐ നട്ടെല്ല് വളഞ്ഞിട്ടില്ലാത്ത ആളാണ് എങ്കില്‍ നമ്മെ സഹായിക്കും. മുകളില്‍ നിന്നും എസ് പിയുടെ പ്രഷര്‍ വന്നാലും നീതിക്ക് വേണ്ടി നില്‍ക്കുന്ന ഉദ്യോഗസ്ഥന്‍ ആണ് എസ് ഐ എങ്കില്‍, നമുക്ക് ചെറിയ പ്രതീക്ഷയ്ക്ക് വകയുണ്ട്..” റോയ് പറഞ്ഞു.

“അക്കാര്യത്തില്‍ നിനക്ക് ഞാന്‍ ഉറപ്പ് തരാം. ഇപ്പോഴത്തെ എസ് ഐ ആള് തന്റെടി ആണ്..നീ കേട്ടിട്ടില്ലേ ഈ അടുത്തിടെ കുറെ പൂവാലന്മാരെ ഒറ്റയ്ക്ക് ബൈക്കില്‍ പിന്തുടര്‍ന്നു പിടിച്ച നമ്മുടെ എസ് ഐ മുഹമ്മദ്‌ വസീമിന്റെ കാര്യം. ചെറുപ്പക്കാരന്‍ ആണ്..ഇതുവരെ നല്ല അഭിപ്രായം ആണ് ആളുകളുടെ ഇടയില്‍…”

റോയ് പ്രതീക്ഷയോടെ അവനെ നോക്കി.

“അതെ..അത് ഞാനും വായിച്ചിരുന്നു…എങ്കില്‍ നമുക്കൊരു കാര്യം ചെയ്യാം..ആദ്യം രാജീവിനെ നേരില്‍ കണ്ടൊന്നു സംസാരിക്കാം. നീ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അവനെ പ്രകോപിപ്പിക്കുന്ന യാതൊന്നും നമ്മള്‍ പറയരുത്. വളരെ ബഹുമാനത്തോടെ അപേക്ഷിക്കാം..അവന്റെ മനസ് മാറിയാല്‍ നമ്മള്‍ രക്ഷപെട്ടില്ലേ?” ആലോചനയോടെ റോയ് പറഞ്ഞു.

“അവന്റെ മുന്‍പില്‍ അങ്ങനെയൊക്കെ നില്‍ക്കാന്‍ വല്യ പാടുള്ള കാര്യമാണ്..എങ്കിലും നമ്മുടെ കൊച്ചിന് ദോഷമൊന്നും വരാതിരിക്കാന്‍ അല്ലെ…ഞാന്‍ പരമാവധി താഴ്മയായി ആ ചെറ്റയുടെ മുന്‍പില്‍ നില്‍ക്കാം….”

റോയ് ചിരിച്ചു.

“എന്നാല്‍ നമുക്ക് പോകാം. ജോണിന്റെ വീട്ടില്‍ ചെന്ന് ഫോട്ടോയും പാസ്പോര്‍ട്ട് കോപ്പിയും നല്‍കണം..ഇന്നുതന്നെ അത് കൊടുത്തേക്കാം….” അവന്‍ എഴുന്നേറ്റുകൊണ്ട് പറഞ്ഞു.

“അതൊരു നല്ലകാര്യം ആണ്.. ആ ചരക്കിനെ ഒന്ന് കൂടി കാണാമല്ലോ…പോലീസുകാരി ആണെങ്കിലും കാണുന്നത് കൊണ്ട് കുഴപ്പം ഒന്നുമില്ലല്ലോ…” ശിവന്‍ മുണ്ടിന്റെ അടിയിലെ മണ്ണ് തട്ടിക്കളഞ്ഞുകൊണ്ട് പറഞ്ഞു.

“എടാ നന്നാകാന്‍ നോക്കടാ.. ഇങ്ങനെ കണ്ട പെണ്ണുങ്ങളെ മൊത്തം വായീ നോക്കുന്ന നിന്നെയും കൊണ്ടാണല്ലോ ഞാന്‍ രാജീവിനെ കാണാന്‍ പോകുന്നത് എന്നോര്‍ക്കുമ്പോഴാ അതിലെ വിരോധാഭാസം മനസിലാകുന്നത്..വാ വാ.കേറ്..”

അവര്‍ സൈക്കിളില്‍ കയറി മുന്‍പോട്ടു നീങ്ങി.

ജോണിന്റെ വീട്ടില്‍ അവര്‍ ചെല്ലുമ്പോള്‍ അവിടെ അയാളും ഭാര്യയും ഉണ്ടായിരുന്നില്ല. രേണു ആണ് കതക് തുറന്നത്. അവളെ കണ്ടപ്പോള്‍ ശിവന്റെ മനസ് പിടച്ചു.

“എന്താ?” രേണു ഒട്ടും മയമില്ലാത്ത മട്ടില്‍ ചോദിച്ചു.

“ഈ ഡോക്യുമെന്റ്സ് നല്‍കാന്‍ വന്നതാണ്. അച്ചായന്‍ വരുമ്പോള്‍ ഇതൊന്നു കൊടുത്തേക്കണേ..” റോയ് പറഞ്ഞു.

“ഉം..” അവള്‍ മൂളി.

“ആരാടി മോളെ അവിടെ?” പ്രായമായ ഒരു സ്ത്രീ ഇറങ്ങി വരുന്നത് അവര്‍ കണ്ടു. രേണുവിന്റെ അമ്മയാണ്.

“അമ്മയ്ക്കറിയില്ല..ജോണിച്ചായനെ കാണാന്‍ വന്നവരാ…” രേണു തിരിഞ്ഞു നോക്കി പറഞ്ഞു.

“എന്നാല്‍ ഞങ്ങള്‍ പൊക്കോട്ടെ ചേച്ചീ..” റോയ് ചോദിച്ചു.

“ചേച്ചിയോ..എനിക്കെത്ര വയസ് ഉണ്ടെന്നാ ഇയാള്‍ടെ വിചാരം?” രേണു ചേച്ചി വിളി ഇഷ്ടമാകാതെ ചോദിച്ചു. റോയ് ഒന്ന് ചമ്മി.

“ഞാന്‍ അപ്പഴേ പറഞ്ഞില്ലേ ചേച്ചിക്ക് നമ്മളെക്കാള്‍ പ്രായം കുറവായിരിക്കും എന്ന്..” ശിവന്‍ കിട്ടിയ അവസരം മുതലെടുത്ത്‌ പറഞ്ഞു. റോയ് അവനെ നോക്കി.

“എന്തോ..ചേച്ചിക്ക് നമ്മെക്കാള്‍ പ്രായം കുറവാണെന്നോ? പ്രായം കുറഞ്ഞ ആള്‍ എങ്ങനാടാ നിന്റെ ചേച്ചി ആയത്?” അവന്‍ ചോദിച്ചു. അപ്പോഴാണ്‌ ശിവന് തന്റെ അബദ്ധം മനസിലായത്. രേണു ഉറക്കെ ചിരിച്ചു. നല്ല അഴകുള്ള ആ ചിരി കണ്ടു റോയിയും ശിവനും ഒപ്പം ചിരിച്ചു.

“ഉം..രണ്ടാളും കൊള്ളാം…ഇയാള്‍ടെ നോട്ടം അത്ര ശരിയല്ല കേട്ടോ…” രേണു ശിവനെ നോക്കിയാണ് അത് പറഞ്ഞത്. അവന്‍ ചമ്മുന്നത് കണ്ടപ്പോള്‍ റോയ് ചിരിച്ചു.

“അതെ..ഇനിയിപ്പോ എന്താ വിളിക്കേണ്ടത് എന്നറിയില്ല..ങാ മാഡം…ഇവന് ആദ്യമായി ഏതു പെണ്ണിനെ കണ്ടാലും ഇതുപോലെ ഒരു പ്രശ്നം ഉണ്ട്..ഒന്ന് രണ്ടു തവണ കണ്ടു കഴിഞ്ഞാല്‍ അതങ്ങ് മാറിക്കോളും….സൊ ഡോണ്ട് മൈന്‍ഡ് ഇറ്റ്‌…”

“ഏയ്‌..ഞാന്‍ ചുമ്മാ തമാശ പറഞ്ഞതാ…ആണുങ്ങള്‍ അല്ലെങ്കില്‍ പിന്നെ പെണ്ണുങ്ങളെ ആരാണ് നോക്കേണ്ടത്….” രേണു ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഹെന്റമ്മോ സമാധാനമായി…ഞാന്‍ ആകെ പേടിച്ചു പോയിരുന്നു..പോലീസുകാരി അല്ലെ…പേടിക്കതിരിക്കാന്‍ പറ്റുമോ?” ശിവന്‍ ആശ്വാസത്തോടെ പറഞ്ഞു.

“നിങ്ങളുടെ കാര്യം ജോണിച്ചായന്‍ പറഞ്ഞിരുന്നു…ഇവിടെ ഞാനും അമ്മേം മാത്രമേ ഉള്ളു..ഇടയ്ക്ക് സമയമുള്ളപ്പോള്‍ ഇറങ്ങ് കേട്ടോ..നമുക്ക് വല്ലതും മിണ്ടീം പറഞ്ഞും ഇരിക്കാം…” രേണു വലതുകൈ പൊക്കി മുടി ഒതുക്കിക്കൊണ്ട്‌ പറഞ്ഞു.

“വരാം മാഡം..” റോയ് പറഞ്ഞു.

“ഈ മാഡം വിളി വേണ്ട..പേര് വിളിച്ചാല്‍ മതി..രേണു…ഒകെ?”

“ഓക്കേ മാഡം..” ശിവന്റെ വകയായിരുന്നു അത്. മൂവരും ചിരിച്ചു.

വളരെ സന്തോഷത്തോടെയാണ് അവര്‍ വീട്ടിലേക്ക് തിരികെ പോയത്.

“ഞാന്‍ ആദ്യം കരുതി അവര് ഭയങ്കര സീരിയസ് ആണെന്ന്..ആള് നല്ല സരസ ആണ്..” ശിവന്‍ പറഞ്ഞു.

“സരസ അല്ല..രേണു…”

“തറ കോമഡി അടിക്കല്ലേ…”

“എന്തായാലും നിനക്ക് യോഗം കുറവാണ്..” റോയ് പറഞ്ഞു.

“അതെന്താ..”

“അല്ല..ഇനിയിപ്പോള്‍ നമ്മള്‍ ഉടനെ തന്നെ ദുബായ്ക്ക് പോവ്വല്ലേ…രേണുവിനെ ഇടയ്ക്കിടയ്ക്ക് ചെന്നു കണ്ടു സംസാരിക്കാന്‍ നിനക്ക് അതിനു ശേഷം പറ്റില്ലല്ലോ എന്നോര്‍ത്ത് പറഞ്ഞതാ….”

“അത് ശരിയാടാ..നമ്മള്‍ വെറുതെ നടക്കുമ്പോള്‍ ഒന്നും തടയില്ല..നാട് വിടാറാകുമ്പോള്‍ ഓരോന്ന് ഒത്ത് വരും..ങ്ഹാ..വിധി..അല്ലാതെന്താ…” ശിവന്‍ ദീര്‍ഘമായി നിശ്വസിച്ചു. അവര്‍ സംസാരിച്ച് റോയിയുടെ വീട്ടില്‍ എത്തിക്കഴിഞ്ഞിരുന്നു.

“വാടാ..ഓരോ ചായ കുടിച്ചിട്ട് പോകാം..” റോയ് അവനെ ക്ഷണിച്ചു.

“ഓ..ആയിക്കോട്ടെ…..”

രണ്ടാളും സൈക്കിള്‍ വച്ചിട്ട് വീട്ടിലേക്ക് കയറി. ജോസഫ് ജോലി കഴിഞ്ഞ് എത്തിയിരുന്നില്ല.

“അമ്മെ..ചായ എടുക്ക്..ശിവനും ഉണ്ട്” റോയ് വിളിച്ചു പറഞ്ഞു.

“ദാ എത്തിയെടാ മോനെ..” ഉള്ളില്‍ നിന്നും ഗ്രേസി പറഞ്ഞു. ദുബായ് കാര്യം ഏതാണ്ട് നടക്കും എന്നറിഞ്ഞതോടെ ഗ്രേസി സന്തോഷവതി ആയിരുന്നു. മകന്‍ ജോലിയൊന്നുമില്ലാതെ അലഞ്ഞു തിരിഞ്ഞു നടക്കുന്നതില്‍ ആ അമ്മയ്ക്ക് നല്ല ദുഃഖം ഉണ്ടായിരുന്നു.

“ഇന്നാടി പെണ്ണെ..ഈ ചായ അങ്ങോട്ട്‌ കൊണ്ടുക്കൊടുക്ക്” ഗ്രേസി റീനയോട് പറയുന്നത് അവര്‍ കേട്ടു.

അവള്‍ രണ്ടു കൈകളിലും ഓരോ ഗ്ലാസുകളുമായി എത്തി അവര്‍ക്ക് നീട്ടി. കടന്നല്‍ കുത്തേറ്റത് പോലെ അവള്‍ മുഖം വീര്‍പ്പിച്ചിരുന്നു. ശിവന്‍ അത് ശ്രദ്ധിച്ചു.

“എന്താടി മോന്ത വീര്‍പ്പിച്ചു നടക്കുന്നത്” ശിവന്‍ ശബ്ദം താഴ്ത്തി ചോദിച്ചു. അവളുടെ കണ്ണുകള്‍ നിറയുന്നത് അവന്‍ കണ്ടു.

“ഛെ..കരയാതെടി പെണ്ണെ..അമ്മാമ്മ കാണരുത്….” ശിവന്‍ അടക്കം പറഞ്ഞിട്ട് ഉള്ളിലേക്ക് നോക്കിയ ശേഷം തുടര്‍ന്നു: “ഇന്ന് നിന്നെ അവന്‍ കാണാന്‍ വന്നപ്പോള്‍ ഞങ്ങള്‍ അവിടെ ഉണ്ടായിരുന്നു…”

റീനയുടെ കണ്ണുകള്‍ വിടര്‍ന്നു. അവളുടെ മുഖത്ത് ആശ്വാസം നിഴലിക്കുന്നത് ഇരുവരും കണ്ടു.

“എന്നിട്ടെന്താ അവനോടു സംസാരിക്കാഞ്ഞത്?” അവള്‍ ചോദിച്ചു.

“അതൊക്കെ ഞങ്ങള്‍ ഡീല്‍ ചെയ്തോളാം..നീ അവന്‍ ഇനി സംസാരിക്കാന്‍ വരുമ്പോള്‍ ദേഷ്യപ്പെടുകയോ മോശമായി സംസാരിക്കുകയോ ചെയ്യരുത്…എന്നെ വെറുതെ വിടണം എന്ന് സൌമ്യമായി പറയുക മാത്രമേ ചെയ്യാവൂ…” റോയ് അവളെ ഉപദേശിച്ചു.

“പിന്നെ..ആ അലവലാതിയോട് അങ്ങനെയൊന്നും സംസാരിക്കാന്‍ എനിക്ക് പറ്റില്ല…ഹും…” അവള്‍ മുഖം വെട്ടിച്ചു. ശിവന്‍ റോയിയെ നോക്കി.

“നീ പറേന്നത് കേള്‍ക്ക്…ഓരോ കാര്യങ്ങളും കൈകാര്യം ചെയ്യേണ്ടത് പക്വമായിട്ടാണ്…അവനു നിന്നോട് ദേഷ്യം തോന്നുന്ന രീതിയില്‍ പെരുമാറരുത്..ബാക്കി ഞങ്ങള്‍ നോക്കിക്കോളാം..” ശിവന്‍ പറഞ്ഞു.

“ഹും..” അവള്‍ വെട്ടിത്തിരിഞ്ഞ് ഉള്ളിലേക്ക് പോയി. ആ പോക്ക് കണ്ടപ്പോള്‍ ശിവന് കലിപ്പ് കയറി.

“ഈ പണ്ടാരം പിടിച്ച പെണ്ണുങ്ങളോട് പറഞ്ഞാല്‍ തലേല്‍ കേറത്തില്ലല്ലോ ഭഗവാനെ…അവള്‍ടെ പോക്ക് കണ്ടില്ലേ….” അവന്‍ കോപത്തോടെ പറഞ്ഞു.

“എടാ പെണ്ണുങ്ങള്‍ക്ക് ഒരാളെ ഇഷ്ടമല്ല എങ്കില്‍ അവര്‍ക്ക് പിന്നെ അഭിനയിക്കാന്‍ ഒന്നും പറ്റില്ല..ഈ ജാതി അങ്ങനാ…സാരമില്ല..ഞാന്‍ പിന്നെ അവളോട്‌ ഒന്ന് സംസാരിക്കാം…നീ ചായ കുടി…”

ഇരുവരും ചായ മെല്ലെ മൊത്തിക്കുടിച്ചു. ഒരു വാഹനത്തിന്റെ ഇരമ്പല്‍ കേട്ട് അവര്‍ നോക്കി. വീടിന്റെ മുന്നിലുള്ള റോഡിലൂടെ വരുന്ന കറുത്ത എന്‍ഡവര്‍…

ശിവന്‍ ഞെട്ടലോടെ റോയിയെ നോക്കി. ആ വണ്ടി അവരുടെ മുന്‍പിലൂടെ സാവധാനം കടന്നു പോയി. അതിന്റെ ഉള്ളില്‍ നിന്നും രാജീവിന്റെ കണ്ണുകള്‍ തങ്ങള്‍ക്ക് നേരെ നീളുന്നത് അവര്‍ കണ്ടു…(തുടരും)…….

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Malayalam Kambi Kathakal - അടിപൊളി മലയാളം കമ്പി കഥകള്‍ © 2017