ജലവും അഗ്നിയും – 5 Like

Related Posts


വേഗം തന്നെ സ്റ്റെല്ല തൊട്ട് അടുത്ത് ഉള്ള ഫ്ലാറ്റിലെ ഡോക്ടറെ വിളിക്കാൻ ഓടി.

കാർത്തിക ബോധം ഇല്ലാതെ കിടക്കുന്നു.

വേഗം തന്നെ സ്റ്റെല്ല ഡോക്ടറെ വിളിച്ചു കൊണ്ട് വന്നു വിട്ടമ്മ ആയ ഒരു ഡോക്ടർ.

ഡോക്ടർ കുട്ടികളെ ഒക്കെ ഫുഡ്‌ കൊടുത്തു കൊണ്ട് ഇരുന്നപ്പോൾ ആയിരുന്നു സ്റ്റെല്ല വിളിച്ചേ. അതേ വേഷം അതായത് നൈറ്റി യിൽ ആണ് ഓടി വന്നേ.

പൾസ് ഒക്കെ നോക്കി.

കുറച്ച് വെള്ളം എടുത്തു തള്ളിച്ചപ്പോൾ കാർത്തിക ഒന്ന് ഉണർന്നു.

“കാർത്തു….”

സ്റ്റെല്ല അവളുടെ തല എടുത്തു മടിയിൽ വെച്ചു.

ഡോക്ടർ പൾസ് ഒക്കെ നോക്കി.

പിന്നെ കുറച്ച് നേരം ആലോചിച്ചു ഇരുന്ന ശേഷം.

കാർത്തികയെ എഴുന്നേപ്പിച്ചു ഇരുത്തി.

സ്റ്റെല്ല സഹായിച്ചു.

“മേഡം ഈ പ്രാവശ്യം പീരിയഡ്‌സ് ഉണ്ടായിയോ?”

കാർത്തിക ഒരു തളർച്ചയിലൂടെ പറഞ്ഞു.

“ഇല്ല.

ഞാൻ മറന്നു..ഈ പ്രാവശ്യം വന്നില്ല .”

“മേഡം

പ്രെഗ്നന്റ് ആണോ എന്ന് എനിക്ക് ഒരു സംശയം ചെക് ചെയ്തു നോക്കാണം.

എന്നിട്ട് ഹോസ്പിറ്റൽ വാ.

പിന്നെ ഫുഡ്‌ ഒക്കെ കഴിക്കണം കേട്ടോ ധാരാളം.”

കാർത്തികയുടെ ആ മങ്ങി ഇരുന്ന കണ്ണുകളിൽ സന്തോഷം വന്നു.

പക്ഷേ സ്റ്റെല്ലക് ഒരു ഭയം വന്നു.

“താങ്ക്സ് ചേച്ചി.”

സ്റ്റെല്ല ഡോക്ടറെ ഫ്ലാറ്റിൽ വരെ കൊണ്ട് വീട്ടു.
ഒപ്പം ആ ഡോക്ടർ പ്രെഗ്നന്റ് ടെസ്റ്റ്‌ കിറ്റ് ഒരെണ്ണം കൊടുത്തു.

ഡോക്റ്റർ സൂക്ഷിച്ചു വെച്ചത് ആയിരുന്നു.

അത് വാങ്ങി കാർത്തിക്കക് കൊടുത്തു സ്റ്റെല്ല.

സ്റ്റെല്ല യുടെ മുഖം മാറുന്നത് അവൾ കണ്ടു ദേഷ്യം വരുന്നപോലെ.

കാർത്തിക അത് വാങ്ങി ബാത്‌റൂമിൽ കയറി.

ടെസ്റ്റ്‌ ചെയ്തു നോക്കിയപ്പോൾ കാർത്തിക്കക് വിശോസിക്കാൻ കഴിഞ്ഞില്ല അവൾ അമ്മ ആക്കാൻ പോകുന്നു.

അവളുടെ മുഖത്ത് സന്തോഷം നിറഞ്ഞു ചോട്ടയുടെ കുഞ്ഞു എന്റെ വയറ്റിൽ തുടുത്തു തുടങ്ങി എന്ന്.

അവൾ പുറത്തേക് ഇറങ്ങിയപ്പോൾ കൈയിൽ ഇരുന്ന ടെസ്റ്റ്‌ ചെയ്താ ത് സ്റ്റെല്ല വാങ്ങി പരിശോധിച്ചപ്പോൾ സ്റ്റെല്ല ടെ മുഖത്തെ ദേഷ്യം കൂടി.

“എടി നീ ഇത് എന്ത് പണിയാ കാണിച്ചേ…

നിനക്ക് അപ്പൊ നോക്കി കൂടെ ഇരുന്നില്ലേ.”

പക്ഷേ അതൊന്നും കേൾക്കാതെ കാർത്തിക ബെഡിലേക് കിടന്നു.

സ്റ്റെല്ല പിറു പിറുത് കൊണ്ട് പോയി ചായയും അപ്പവും ഉണ്ടാക്കിയത് അവളുടെ അടുത്ത് വന്നിട്ട്.

“കഴിക്ക്… വെറും വയറ്റിൽ കിടക്കാതെ..”

“എനിക്ക് വേണ്ടാടി…

വിശക്കുന്നില്ല…”

“അത് പറഞ്ഞാൽ പറ്റില്ല…

കഴിക്ക് എന്നിട്ട് നമുക്ക് ഹോസ്പിറ്റൽ ഒക്കെ ഒന്ന് പോയിട്ട് വരാം.”

പിന്നെ ഒരു മടുപ്പോടെ കാർത്തിക ചായ കുടിച്ചു.

സ്റ്റെല്ലക് ആണേൽ ആകെ ടെൻഷൻ കയറി.

വേറെ ഒന്നും അല്ലാ ആ കള്ളന്റെ കുഞ്ഞിനെ ആണ് ഇവളുടെ വയറ്റിൽ വളരുന്നേ.
ഇവളുടെ ഭാവി യേ കുറിച്ച് ഒന്നും ആലോചിക്കാതെ ഇവൾ എന്ത് കൂരുതകേട് ആണ് കാണിച്ചു വെച്ചേക്കുന്നെ.

പിന്നെ സ്റ്റെല്ലയും അവളും ഹോസ്പിറ്റൽ പോയി.
രാവിലെ വന്നു നോക്കിയ ആ ഡോക്ടർ തന്നെ ആയിരുന്നു കണ്ടേ.

ചെക്കപ്പ് ഒക്കെ കഴിഞ്ഞു.

കാർത്തിക ഈ സമയം നേഴ്‌സ് ന്റെ ഒപ്പം ആയിരുന്നു.

ഇതേ സമയം സ്റ്റെല്ലയും ഡോക്ടറും തമ്മിൽ സംസാരം ആയിരുന്നു.

“ആരാണ് കക്ഷി..”

“അറിയില്ല. അവൾ ആണേൽ കണ്ടപാടെ ഒരാൾക് കൊടുക്കുകയും ചെയ്തു ഇപ്പൊ വയറ്റിലും ആയി.”

“അപ്പൊ ഇനി എന്ത് ചെയ്യും.”

“എങ്ങനെ എങ്കിലും അബോക്ഷൻ നടത്താൻ കഴിയുമോ.”

“അബോക്ഷൻ ഒക്കെ കഴിയും പക്ഷേ അവളുടെ സമ്മതം വേണ്ടേ?

കാർത്തിക സമ്മതിക്കുമോ?”

“മേഡം ഒന്ന് ചോദിച്ചു നോക്ക്.”

കാർത്തിക ഇതൊന്നും അറിയാതെ ഡോക്റ്ററിന്റെ അടുത്ത് ഉള്ള ചെയറിൽ ഇരുന്നു. സ്റ്റെല്ല കുറച്ച് ദേഷ്യത്തിൽ തന്നെ ആണെന്ന് കാർത്തികക് മനസിലയി.

“കാർത്തിക മം.

ഇപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ.”

“ഇല്ലാ.”

കാർത്തിക താൻ ഇട്ടിരുന്ന കുർത്തയുടെ മുകളിൽ കൂടെ വയറ്റിൽ തലോടി കൊണ്ട് തന്നെ പറഞ്ഞു.

ഡോക്ടർന് മുഖഭാവത്തോടെ മനസിലാക്കാൻ പറ്റി കാർത്തിക ക് ആ കുഞ്ഞിനെ ജന്മം കൊടുക്കാൻ ഇഷ്ടം ആണെന്ന് അതുകൊണ്ട് അബോക്ഷന്റെ കാര്യം ഒന്നും മിണ്ടില്ല.

പിന്നെ അവർ ഫ്ലാറ്റിലേക് പോയി.

പക്ഷേ സ്റ്റെല്ല ഒന്നും മിണ്ടാത്തത് കണ്ടപ്പോ തന്നെ കാർത്തികക് മനസിലായി പൊട്ടി തെറിക്കാനുള്ള എനർജി സ്റ്റോർ ചെയ്ത് കൊണ്ട് ഇരിക്കുന്ന അഗ്നിപറവ്തം ആയി കഴിഞ്ഞിരിക്കുന്നു അവൾ.

ഏത് നിമിഷവും അവൾ എന്നെ വഴക് പറയും എന്ന് അറിഞ്ഞു കൊണ്ട് കാർത്തിക ഒന്നും മിണ്ടാതെ തന്നെ ആയിരുന്നു കാറിൽ ഇരുന്നേ.

ഫ്ലാറ്റിൽ ചെന്ന് കയറിയതും സ്റ്റെല്ല അവളെ വഴക് പറയാൻ തുടങ്ങി.

ഒരു കള്ളന്റെ കുഞ്ഞിനെ നീ വളർത്താൻ പോകുന്നെ. അതും തന്താ ആരാണെന്നു പോലും അറിയില്ല.

വയറ്റിൽ ആക്കി കഴിഞ്ഞു അവൻ മുങ്ങിയത് ആയിരിക്കും എന്ന് ഒക്കെ സ്റ്റെല്ല നല്ല ദേഷ്യത്തോടെ തന്നെ പറഞ്ഞു കൊണ്ട് ഇരുന്നു.
നിന്റെ വീട്ടുകാർ അറിഞ്ഞാൽ.പുറം ലോകം അറിഞ്ഞാൽ എന്താകും.

ഒരു ips കാരി ഒരു കള്ളന്റെ കുഞ്ഞിന് ജന്മം നൽകി എന്ന് പറഞ്ഞു നിന്നെ കളിയാകും.

ഇത് മറച്ചു വെക്കാൻ നിനക്ക് ആക്കുമോ.

ഇല്ലാ.

അതൊക്കെ കെട്ടുകൊണ്ട് തോറ്റു പോയ ഒരു ആളെ പോലെ തല താഴ്ത്തി നിന്ന് കാർത്തിക.

കാരണം അവൾ ചോദ്യച്ച ചോദ്യങ്ങൾക് ഉത്തരം കാർത്തിക യുടെ കൈയിൽ ഇല്ലായിരുന്നു.

സ്റ്റെല്ല ആണേൽ കുറ്റപ്പെടുത്തി കൊണ്ട് ഇരുന്നു.

അവസാനം ഒരു വാക് സ്റ്റെല്ലയുടെ വായിൽ നിന്ന് വന്നു.

“നിന്റെ ചോട്ടു ആ ആക്രമണത്തിൽ മരിച്ചു കാണും.

ഇനി നീ അവന്റെ കുഞ്ഞിനെ വളർത്താൻ ആണോ.

അയിനെ അബോക്ഷൻ ചെയ്.”

അത് കേട്ടതും കാർത്തിക അവളുടെ വാ പൊതി.

“അവൻ മരിച്ചു പോയി എന്ന് അറിഞ്ഞാൽ ചിലപ്പോ എനിക്ക് പിടിച്ചു നിൽക്കൻ കഴിയില്ലെടി.
അപ്പൊ പിന്നെ അവന്റെ കുഞ്ഞിനെ കൂടി..”

എന്ന് പറഞ്ഞു കരഞ്ഞു കൊണ്ട് അവളുടെ റൂമിലേക്കു പോയി ബെഡിലേക് കിടന്നു കരഞ്ഞു.

സ്റ്റെല്ലക് എന്ത് ചെയണം പോലും അറിയാതെ ആയി.

കാർത്തികക് അവനെ എത്ര ഇഷ്ടം ആയിരുന്നു എന്ന് ആ വാക്കുകളിൽ നിന്ന് തന്നെ സ്റ്റെല്ലക് കിട്ടി.

സ്കൂളിൽ പഠിച്ചപ്പോൾ മുതൽ തന്റെ കൂടെ ഉണ്ടായിരുന്ന ആൾ ആണ് കാർത്തിക.

എത്രയോ ആൺകുട്ടികൾ നോക്കിട്ട് ഉണ്ടേലും ആരെയും മൈൻഡ് ചെയ്യാതെ പ്രണയത്തിൽ പോലും വീഴാതെ ഇവിടെ വരെ എത്തിയവൾ ഒറ്റ നിമിഷം കൊണ്ട് കണ്ടു മുട്ടുകയും പിന്നെ എല്ലാം കൊടുത്തു ഇപ്പൊ അവന്റെ കുട്ടിയേയും വയറ്റിൽ ഉണ്ടെങ്കിൽ.

അവനെ ഇഷ്ടപ്പെടാൻ ഉള്ള കാരണം ഒക്കെ എന്താകണം. ഒരു ഫോട്ടോ പോലും ഞാൻ കണ്ടിട്ട് ഇല്ലാ.

സ്റ്റെല്ല കുറച്ച് നേരം ആലോചിച്ചു ഇരുന്ന ശേഷം എഴുന്നേറ്റു കാർത്തികയുടെ അടുത്തേക് ചേന്നു.

താൻ അന്നേരത്തെ ദേഷ്യത്തിൽ പറഞ്ഞത് ആണേലും അത് അവൾക് ഇത്രയും
വലിയ ദുഃഖം ഉണ്ടാകും എന്ന് കരുതി ഇല്ലാ.

Leave a Reply

Your email address will not be published. Required fields are marked *