ജലവും അഗ്നിയും – 5 1

പിന്നെ അവർ ഫ്ലാറ്റിലേക് പോയി.

പക്ഷേ സ്റ്റെല്ല ഒന്നും മിണ്ടാത്തത് കണ്ടപ്പോ തന്നെ കാർത്തികക് മനസിലായി പൊട്ടി തെറിക്കാനുള്ള എനർജി സ്റ്റോർ ചെയ്ത് കൊണ്ട് ഇരിക്കുന്ന അഗ്നിപറവ്തം ആയി കഴിഞ്ഞിരിക്കുന്നു അവൾ.

ഏത് നിമിഷവും അവൾ എന്നെ വഴക് പറയും എന്ന് അറിഞ്ഞു കൊണ്ട് കാർത്തിക ഒന്നും മിണ്ടാതെ തന്നെ ആയിരുന്നു കാറിൽ ഇരുന്നേ.

ഫ്ലാറ്റിൽ ചെന്ന് കയറിയതും സ്റ്റെല്ല അവളെ വഴക് പറയാൻ തുടങ്ങി.

ഒരു കള്ളന്റെ കുഞ്ഞിനെ നീ വളർത്താൻ പോകുന്നെ. അതും തന്താ ആരാണെന്നു പോലും അറിയില്ല.

വയറ്റിൽ ആക്കി കഴിഞ്ഞു അവൻ മുങ്ങിയത് ആയിരിക്കും എന്ന് ഒക്കെ സ്റ്റെല്ല നല്ല ദേഷ്യത്തോടെ തന്നെ പറഞ്ഞു കൊണ്ട് ഇരുന്നു.
നിന്റെ വീട്ടുകാർ അറിഞ്ഞാൽ.പുറം ലോകം അറിഞ്ഞാൽ എന്താകും.

ഒരു ips കാരി ഒരു കള്ളന്റെ കുഞ്ഞിന് ജന്മം നൽകി എന്ന് പറഞ്ഞു നിന്നെ കളിയാകും.

ഇത് മറച്ചു വെക്കാൻ നിനക്ക് ആക്കുമോ.

ഇല്ലാ.

അതൊക്കെ കെട്ടുകൊണ്ട് തോറ്റു പോയ ഒരു ആളെ പോലെ തല താഴ്ത്തി നിന്ന് കാർത്തിക.

കാരണം അവൾ ചോദ്യച്ച ചോദ്യങ്ങൾക് ഉത്തരം കാർത്തിക യുടെ കൈയിൽ ഇല്ലായിരുന്നു.

സ്റ്റെല്ല ആണേൽ കുറ്റപ്പെടുത്തി കൊണ്ട് ഇരുന്നു.

അവസാനം ഒരു വാക് സ്റ്റെല്ലയുടെ വായിൽ നിന്ന് വന്നു.

“നിന്റെ ചോട്ടു ആ ആക്രമണത്തിൽ മരിച്ചു കാണും.

ഇനി നീ അവന്റെ കുഞ്ഞിനെ വളർത്താൻ ആണോ.

അയിനെ അബോക്ഷൻ ചെയ്.”

അത് കേട്ടതും കാർത്തിക അവളുടെ വാ പൊതി.

“അവൻ മരിച്ചു പോയി എന്ന് അറിഞ്ഞാൽ ചിലപ്പോ എനിക്ക് പിടിച്ചു നിൽക്കൻ കഴിയില്ലെടി.
അപ്പൊ പിന്നെ അവന്റെ കുഞ്ഞിനെ കൂടി..”

എന്ന് പറഞ്ഞു കരഞ്ഞു കൊണ്ട് അവളുടെ റൂമിലേക്കു പോയി ബെഡിലേക് കിടന്നു കരഞ്ഞു.

സ്റ്റെല്ലക് എന്ത് ചെയണം പോലും അറിയാതെ ആയി.

കാർത്തികക് അവനെ എത്ര ഇഷ്ടം ആയിരുന്നു എന്ന് ആ വാക്കുകളിൽ നിന്ന് തന്നെ സ്റ്റെല്ലക് കിട്ടി.

സ്കൂളിൽ പഠിച്ചപ്പോൾ മുതൽ തന്റെ കൂടെ ഉണ്ടായിരുന്ന ആൾ ആണ് കാർത്തിക.

എത്രയോ ആൺകുട്ടികൾ നോക്കിട്ട് ഉണ്ടേലും ആരെയും മൈൻഡ് ചെയ്യാതെ പ്രണയത്തിൽ പോലും വീഴാതെ ഇവിടെ വരെ എത്തിയവൾ ഒറ്റ നിമിഷം കൊണ്ട് കണ്ടു മുട്ടുകയും പിന്നെ എല്ലാം കൊടുത്തു ഇപ്പൊ അവന്റെ കുട്ടിയേയും വയറ്റിൽ ഉണ്ടെങ്കിൽ.

അവനെ ഇഷ്ടപ്പെടാൻ ഉള്ള കാരണം ഒക്കെ എന്താകണം. ഒരു ഫോട്ടോ പോലും ഞാൻ കണ്ടിട്ട് ഇല്ലാ.

സ്റ്റെല്ല കുറച്ച് നേരം ആലോചിച്ചു ഇരുന്ന ശേഷം എഴുന്നേറ്റു കാർത്തികയുടെ അടുത്തേക് ചേന്നു.

താൻ അന്നേരത്തെ ദേഷ്യത്തിൽ പറഞ്ഞത് ആണേലും അത് അവൾക് ഇത്രയും
വലിയ ദുഃഖം ഉണ്ടാകും എന്ന് കരുതി ഇല്ലാ.

“കാർത്തു….

ഞാൻ ആ സമയം അങ്ങനെ പറഞ്ഞു പോയി…

സോറിഡി…

കാർത്തു..”

കാർത്തിക എഴുന്നേറ്റു അവളെ കെട്ടിപിടിച്ചു കരഞ്ഞു.

“നിന്റെ ഇഷ്ടം അതാണേൽ അങ്ങനെ തന്നെ ആവട്ടെ.
നിനക്ക് കുഞ്ഞിനെ നോക്കാൻ ഉള്ള പ്രാപ്തി ഉണ്ട്.”

കാർത്തിക കണ്ണുകൾ തുടച്ചു.

പക്ഷേ ഒന്നും പറയാൻ കഴിയാത ഒരു അവസ്ഥ യിൽ ആയിരുന്നു.

സ്റ്റെല്ല മനസിൽ പറഞ്ഞു.

ഇവൾ ഇത്രക്കും ഇഷ്ടപെടാണേൽ അയാളും കാണാൻ കൊള്ളാമായിരിക്കും.

ഞാൻ ഒരിക്കലും ഇവളെ തനിയെ ഇട്ടേച് പോകരുതായിരുന്നു.

പോയി വന്നപ്പോളേക്കും എന്തോരും കെണികൾ ആണ് ഇവൾ ഉണ്ടാക്കിയെ.
ജീവൻ വരെ വെച്ച് കളിച്ചു റാണ യേ പിടിക്കാൻ ഒക്കെ.

“പോട്ടെടി…

അവന് ഒന്നും പറ്റില്ല..

കള്ളൻ അല്ലെ.

വേറെ എങ്ങോട്ടെങ്കിലും പോയി കാണും. തിരിച്ചു വരും എന്ന് കുറിപ്പ് എഴുതി വെച്ചിട്ട് ഇല്ലേ.

എന്തെങ്കിലും ആവശ്യം കാരണം അവന്റെ നാട്ടിലേക്ക് ഒക്കെ പോയി കാണും.”

സ്റ്റെല്ല ആണേൽ കാർത്തികയെ കൂൾ ആക്കാൻ പലതും പറഞ്ഞു കൊണ്ട് ഇരുന്നു.

ആൾ ഒക്കെ ആയി എന്ന് സ്റ്റീല്ല ക് മനസിലായി.

പക്ഷേ താൽക്കാലികം ആണെന്ന് അവൾക് അറിയാം ആയിരുന്നു.

“നിന്റെ കൈയിൽ അവന്റെ ഫോട്ടോ വല്ലതും ഉണ്ടോ?

അന്ന് അവന്റെ കൂടെ പോയപ്പോൾ ഒന്നും എടുത്തില്ലേ?”

“ഇല്ലാ.

അവന്റെ ഫോട്ടോ ഒന്നും തന്നെ ഇല്ലാ.”

“അവൻ പോലീസ് സ്റ്റേഷൻ വന്നത് അല്ലെ അപ്പൊ ക്യാമറ യിൽ പതിഞ്ഞു
കാണില്ലേ.”

Leave a Reply

Your email address will not be published. Required fields are marked *