ജലവും അഗ്നിയും – 5 1

അമ്മയുടെ വാക്കുകൾ അവളെ എന്നും വേട്ട യാടി കൊണ്ട് ഇരുന്നു.

എവിടെ എങ്കിലും പോയി ഉണ്ടാക്കി കൊണ്ട് വരും.

അത് ഒരു മലയാളി ചെറുക്കനെ കിട്ടണം എന്നുള്ള വാശി ആയിരികാം.

കാർത്തിക പറഞ്ഞു മലയാളി ആണെങ്കിലും അമ്മക്ക് ഒരു വിശുവസം ഇല്ലാ.

കാരണം തന്റെ കൈയിൽ ഒരു ഫോട്ടോ പോലും ഇല്ലാ. വരച്ചു കൊടുകാം എന്ന് വെച്ചാൽ അവൻ എന്നാ കുറ്റവളി ആണോ എന്ന് അമ്മ ചോദിച്ചല്ലോ എന്ന് വെച്ച് അത്‌ നോക്കില്ല.

അങ്ങനെ ദിവസങ്ങൾ കടന്നു പോയി.

ആ താറാവിട്ടിലെ തെക്കാൻ കാറ്റ് വീശുന്ന ബാൽക്കണിയിൽ ഇരുന്നു അവന്റെ ഓർമ്മകൾ അയവ് ഇറക്കുകയാണ് കാർത്തിക.

അപ്പോഴാണ് അനിയത്തി അങ്ങോട്ട് വന്നേ.

“ചേച്ചി….”

കാർത്തിക ഓർമ്മയിൽ നിന്ന് തിരിച്ചു വന്നു.

“എന്താടി..”

“ഇവിടെ വന്നപ്പോള് മുതൽ ചേച്ചിയെ ഞാൻ നിരീക്ഷിക്കുന്നതാണ്.

എന്താ ചേച്ചി പറ്റിയെ?

എന്നോടെങ്കിലും പറ.

നമ്മുടെ ഇടയിൽ ഇത് വരെ രഹസ്യങ്ങൾഒളിപ്പിക്കാറില്ല.

ചേച്ചിയുടെ എൻകൗണ്ടർ എല്ലാം കേട്ട് ഞാനും കൂട്ടുകാരുടെ ഇടയിൽ ഹീറോ ആകുക ആയിരുന്നു.

എന്താ ചേച്ചി എന്ത് പറ്റി.”

കാർത്തിക ഒന്ന് ആലോചിച്ച ശേഷം അവളോട് എല്ലാം തുറന്നു പറഞ്ഞു.

അവൾക് എന്ത് പറയണം എന്ന് പോലും പറ്റാതെ ആയി.
“ചേച്ചിക്ക് അയാളെ അത്രക്കും ഇഷ്ടം ആയിരുന്നോ?”

“എന്റെ ജീവനേക്കാൾ അവനെ ഇഷ്ടം ആയിരുന്നടി.

ഇപ്പൊ അവന്റെ മിസ്സിംഗ്‌ എന്നെ ഒരു മനസിക രോഗി ആക്കുമോ എന്ന് പേടി ആകുവടി.”

“ചേച്ചി….”

പിന്നെ അവർ ഒന്നും മിണ്ടില്ല.

ഇത്രയും നാൾ ആ വിഷമം കാർത്തികക് മാത്രം ഉണ്ടായി ഉള്ള് പക്ഷേ അത് അനിയത്തി കും ബാധിച്ച പോലെ ആയി.

ഇതേ സമയം സ്റ്റെല്ല യുടെ ഫ്ലാറ്റിൽ.

“ഓ നാളെ തന്നെ ഡൽഹിക്ക് പോകണ ല്ലോ.
ആ മേഡത്തിന് എന്തിന് ആണോ ആവോഎന്നെ ഇങ്ങനെ ബുദ്ധിമുട്ടിക്കുന്നെ.”

എന്ന് പറഞ്ഞു സ്റ്റെല്ല തിടുക്കത്തിൽ തന്നെ അവിടെ കിടന്നിരുന്ന പേപ്പറുകൾ എല്ലാം ഫയൽ ആകുക ആയിരുന്നു.

അതെല്ലാം ആവശ്യം ഉള്ള പേപ്പറുകൾ ആയത് കൊണ്ട് എല്ലാം ഫയലിൽ തിടുക്കത്തിൽ വെക്കുക ആയിരുന്നു.

അപ്പൊ ഒരു കാൾ വന്നു അതും അറ്റൻഡ് ചെയ്തു കൊണ്ട് സ്റ്റെല്ല തന്റെ പണി ചെയ്തു.

ആ പേപ്പറുകളുടെ കൂടെ കാർത്തിക വരച്ച് കൊടുത്ത അവന്റെ രേഖചിത്രം കൂടി പിൻ ചെയ്തു സ്റ്റെല്ല അറിയാതെ തന്നെ ഫയലിൽ കയറി ഇരുന്നു.

അന്ന് രാത്രി തന്നെ സ്റ്റെല്ല ഡൽഹിക്ക് പോയി അവരുടെ സുപ്പീരിയർ ഓഫീസ് നെ കാണാൻ തന്നെ.

പിറ്റേ ദിവസം.

“ചേച്ചി നമുക്ക് അമ്പലത്തിൽ പോയാലോ.

ഇങ്ങനെ വീട്ടിൽ തന്നെ ഇരുന്നാൽ ശെരി ആക്കില്ല.”

“ഉം.

ഞാൻ ഒന്ന് കുളിച്ചിട്ട് വരാം.”

കാർത്തിക കുളി കഴിഞ്ഞു ഒരു സെറ്റ് സാരിയും ഉടുത്തു ജ്യോതി യുടെ കൂടെ അമ്പലത്തിൽ പോയി.

ശിവ ഭഗവാനെ അവൾ കണ്ണ് നനച്ചു കൊണ്ട് തന്നെ തൊഴുതു പ്രാർത്ഥഇ ച്ചു.

അവനെ കാണാതെ ഇരികുന്ന ഓരോ ദിവസം താൻ ഉരുക്കി മരിച്ചു കൊണ്ട് ഇരിക്കുവാ എന്ന് ഒക്കെ പറഞ്ഞു.

തന്റെ ചേച്ചിയുടെ കണ്ണിൽ നിന്ന് കണ്ണീർ വരുന്നത് എല്ലാം കണ്ടു നിന്ന് ജ്യോതി
യും താൻ കണ്ടിട്ട് ഇല്ലേലും ആ ചേട്ടന് ഒരു കുഴപ്പവും വരാതെ എന്റെ ചേച്ചിടെ അടുത്ത് വരണേ എന്ന് പറഞ്ഞു.

അങ്ങനെ അമ്പലത്തിൽ നിന്ന് വീട്ടിൽ വന്നു.

അമ്മ പതിയെ പതിയെ ആ ദേക്ഷ്യം ഒക്കെ മാറി തന്റെ മരുമകനെ കാണാൻ ഉള്ള കൊതി വന്നു തുടങ്ങി ഇരുന്നു.

അച്ഛനും അവളോട് ചോദിച്ചെങ്കിലും അദ്ദേഹത്തിന് തിരക്ക് ആണെന്ന് ആണ് പറഞ്ഞേ എന്നും കള്ളം പറഞ്ഞു.

പക്ഷേ ജ്യോതിക ക് എല്ലാം അറിയാം ആയത് കൊണ്ട് അവൾ ഒന്നും പറഞ്ഞില്ല. വേഗം തന്നെ കോളേജിൽ പോയി.

കാർത്തിക തന്റെ ഇഷ്ട പെട്ട സ്ഥലം ആയ ബാൽക്കണിയിൽ പോയി ഇരുന്നു തുണിൽ ചാരി കൊണ്ട് കണ്ണ് അടച്ചു ആലോചനയിൽ ആയി.

അതേ സമയം ഡൽഹിയിൽ ഒരു ഓഫീസിൽ സ്റ്റെല്ല സുപ്പീരിയർ ഓഫീസർ പറയുന്ന പേപ്പർ എടുത്തു കാണിക്കുക ആയിരുന്നു.

അതെല്ലാം കാണിച്ച ശേഷം സ്റ്റെല്ല ഫയൽ ആയി തിരിഞ്ഞതും ഹിൽസ് ഉള്ള ചെരുപ്പ് ആയത് കൊണ്ട് കാൽ മടങ്ങി കൈയിൽ ഇരുന്നാഫയൽ തെറിച്ചു ഒപ്പം അതിലെ പേപ്പറുകൾ മുകളിലേക്കു പറന്നു.

Leave a Reply

Your email address will not be published. Required fields are marked *