സ്റ്റെല്ല നിലത്ത് വിനെങ്കിലും വേഗം തന്നെ എഴുന്നേറ്റു ആ പേപ്പറുകൾ എടുക്കാൻ നോക്കി.
ആ മേഡവും അവൾക് സഹായം ആയി ആ പേപ്പറുകൾ എല്ലാം എടുത്തു.
പെട്ടന്ന് ആ മേഡം ഒന്ന് നിന്ന് ആ കിടന്നിരുന്ന പേപ്പറിൽ നിന്ന് ഒരു പേപ്പർ എടുത്തു എഴുന്നേറ്റു നിന്ന്.
അപ്പോഴേക്കും സ്റ്റെല്ല എല്ലാം എടുത്തു കഴിഞ്ഞു ഫയലിൽ വെച്ച് ശേഷം ആ മേഡത്തെ നോക്കിയപ്പോൾ.
ആ പേപ്പവറിൽ തന്നെ സൂക്ഷിച്ചു നോക്കി കൊണ്ട് ഇരിക്കുക ആയിരുന്നു.
എപ്പോഴും ദേക്ഷ്യം പോലെ ഇരുന്ന ആ മേഡത്തിന്റെ മുഖത്തു ഒരു അത്ഭുതം വരുന്നത് അവൾ കണ്ടു.
അത് എന്നാണെന് ചോദിക്കാൻ അവൾ തീരുമാനിച്ചു. ഒപ്പം ആ പേപ്പറിൽ ഇത്രയും സന്തോഷം വരാൻ ഞാൻ എന്താണ് ചെയ്തു വെച്ചേക്കുന്നെ എന്നുള്ള ചോദ്യവും അവളിൽ വന്നു.
“മം..”
“എന്താണ് മം മുഖത്തു ഒരു സന്തോഷം വരുന്നേ.”
മം ആ പേപ്പർ അവളുടെ നേരെ തിരിച്ച ശേഷം ചോദിച്ചു.
“ഇവനെ നിനക്ക് എങ്ങനെ അറിയാം?”
സ്റ്റെല്ല ആശ്ചര്യത്തോടെ നോക്കി.
കാർത്തിക വരച്ച് കൊടുത്ത രേഖ ചിത്രം ആണ് മേഡആം തന്റെ നേരെ കാണിച്ചേക്കുന്നത് എന്ന് മനസിലായി.
“ഈ കള്ളനെ മേഡത്തിന് അറിയോ.
എന്റെ കൂട്ടുകാരി കാർത്തിക യേ അറിയില്ലേ അവളുടെ സ്റ്റേഷൻ പരിധിയിൽ ഉണ്ടായിരുന്ന ഒരു കള്ളൻ ആണ്. അതിന്റെ രേഖചിത്രം അറിയാതെ എന്റെ ഫയൽ കയറി പോയതാ.
ഇപ്പൊ ഇയാളെ കാണാൻ ഇല്ലാ എന്നാ പറഞ്ഞെ.”
“ഏത് നമ്മുടെ കാർത്തികയോ മുബൈ മുഴുവൻ ഞെട്ടിച്ച ആ എൻകൌണ്ടർ കാരിയോ!!”
“അതേ മാം.
ആ എൻകൗണ്ടർ ന് ശേഷം ഇയാളെയും കാണാതെ പോയി.
ഞങ്ങൾ ചിന്തിച്ചേക്കുന്നെ അതിൽ ഇയാളും മരിച്ചു കാണും എന്നാ.”
“ഇയാൾ അവിടെ ഉണ്ടായിരുന്നോ???”
“ആം മേഡം ഇയാൾ അവളെ ഒരു ദിവസം ഹെല്പ് ചെയ്തിരുന്നു.”
ആ മേഡം ആ രേഖചിത്രം സ്റ്റെല്ലയുടെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു.
“ഒരു പക്ഷേ ഈ പേപ്പറിന് ഒരു വിലയും ഇല്ലാത്തെ നീ സൂക്ഷിച്ചു എങ്കിൽ അതിന് നീ വലിയ നഷ്ട്ടം കൊടുക്കേണ്ടി വന്നേനെ.”
സ്റ്റെല്ലക് ഒന്നും മനസിലായില്ല എന്ന് മനസിലായ ആ മേഡം പറഞ്ഞു.
“ഇത്രയും നാൾ ഞാനും കരുതിയത് ആ എൻകൌണ്ടർ കാർത്തിക ആണെന്ന് ചെയ്തത് എന്ന്. കാരണം അവളുടെ അച്ഛന്റെയും അമ്മയുടെയും രക്തം തന്നെ അല്ലെ അവളും അതിന്റെ പവർ അവൾക്കും ഉണ്ടെന്ന് ഞാൻ കരുതി.
പിന്നെ ഞാൻ ചിന്തിച്ചിട്ട് ഉണ്ട് റാണ യേ ഒക്കെ ഇവൾക്ക് ഇങ്ങനെ ഒതുക്കാൻ കഴിയുമോ എന്നൊക്കെ.
പക്ഷേ അതിന്റെ ഉത്തരം എനിക്ക് കിട്ടി ഇതിലൂടെ.”
“അപ്പൊ മേഡം പറഞ്ഞു വരുന്നത്?”
“അവൻ ഒരു കള്ളനും ഒന്നും അല്ലാ.
ഒരു വെൽ വെൽ ട്രെയിൻഡ് ആർമി ഉദോഗസ്ഥൻ.
ഇന്ത്യൻ ആർമി ഒളിപ്പിച്ചു വെച്ചേക്കുന്ന ഒരു തരാം രഹസ്യ ആയുധം എന്ന് വേണേൽ പറയാം.”
സ്റ്റെല്ല ആകെ നിശബ്ദത ആയി പോയി.
ഒരു കള്ളൻ ആണെന്ന് കരുതിയ ആൾ ഒരു ആർമി ഉദോഗസ്ഥൻ ആണെന്ന് ഒരിക്കലും കരുതി ഇല്ലാ.
“മേഡം ഇയാളെ കണ്ടിട്ട് ഉണ്ടോ.”
“കാണാതെ എങ്ങനെ അടി ഞാൻ ഈ രേഖ ചിത്രം നോക്കി ഐഡന്റിഫയ് ചെയ്യുന്നേ.
പണ്ട് ഞാൻ ഉത്തർപ്രദേശിൽ ആയിരന്നപ്പോൾ ഒരു സംഭവം ഉണ്ടായി.
100ഓളം മാവോയിസ്റ്റ്കൾ ഞങ്ങൾ സ്റ്റേ ചെയ്തിരുന്ന കോർട്സ് വളഞ്ഞു ആക്രമണം നടത്തി കൊണ്ട് ഇരിക്കുക ആയിരുന്നു.
പോലീസ്ന് പരിമിതികൾ ഉള്ളത് കൊണ്ട് അവർ വരാൻ തയാറായില്ല. പിന്നെ അർജന്റ് ആയി അവിടെ എത്താൻ തന്നെ CRPF നും സാധിക്കില്ല.
പക്ഷേ ആഗ്ര യിൽ സ്ഥിതി ചെയ്യുന്ന PARA
-SF ന്റെ അടുത്ത് ഞങ്ങൾ സഹായം അഭിയർദിച്ചു എങ്കിലും അവർക്ക് പരിമിതികൾ ഉണ്ടെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നെ സമ്മതിച്ചു.
വെറും ഒരാളെ മാത്രം ആണ് അങ്ങോട്ട് എയർ ഡ്രോപ്പ് ചെയ്തിട്ട് പോയെ.
വെറും ആരാളെ മാത്രം.
ഞങ്ങൾക് അത് തമാശ ആയും ചിറ്റിംഗ് ആണെന്ന് കരുതി എങ്കിലും.
പിന്നീട് അവിടെ നടന്നത് യഥാർത്ഥ മായി കണ്ടവൾ ആണ് ഞാൻ.
ആ കുര കുരി ഇരുട്ടിലും ലക്ഷ്യം പോലും തെറ്റാതെ ബുള്ളറ്റ്കൾ എതിരാളികളുടെ തലയിൽ കയറുന്നത് ആണ് ഞങ്ങൾ കണ്ടേ.
10പേരെ അവൻ കൊന്നത്തോടെ പേടിച്ചു വിറച്ചു ബാക്കി ഉള്ളവർ രക്ഷപെട്ടു.
പിന്നെ അന്ന് രാത്രി മുഴുവൻ ഞങ്ങൾക് കാവൽ ആയി അവൻ ഉണ്ടായിരുന്നു. രാവിലെ CRPF വന്നപ്പോൾ ആണ് അവൻ അവടെ നിന്ന് മാറിയത്.
