ജലവും അഗ്നിയും – 6 Like

Related Posts


തിരിച്ചു മടങ്ങുന്ന സമയം സ്റ്റെല്ല ആലോചിച്ചു കൊണ്ട് ഇരുന്നു കാർത്തിക പറഞ്ഞ അറിവ് ഒക്കെ വെച്ച് നോകുമ്പോൾ റാണ യേ ഒക്കെ കൊന്നതും ഇവൻ തന്നെയാ. ഒരു തെളിവ് പോലും ഇല്ലാത്തെ അത്‌ കാർത്തികയുടെ തലയിൽ വെച്ചാ ശേഷം മടങ്ങി.

പക്ഷേ എന്തിന് അവൻ കാർത്തികയെ പ്രണയിച്ചു. പിന്നെ ബന്ധപെട്ടു.

അങ്ങനെ ഓരോന്നു ആലോചിച്ചു രാത്രി ആയപോഴേക്കും സ്റ്റെല്ല ഫ്ലാറ്റിൽ എത്തി. അവൾ തീരുമാനിച്ചു ഇത്‌ അവൻ തന്നെയാ. ഇനി ഇപ്പൊ നാളെ രാവിലെ അവളെ വിളിച്ചു പറയാം എന്ന് കരുതി.

കാർത്തിക യേ അനോഷിച്ചു ആണ് അവൻ അവടെ നിന്ന് പൊന്നേക്കുന്നെ എന്ന് ഊഹിക്കാൻ ഉള്ളത് അള്ളു.

പിന്നെ കാർത്തികയോട് ആ സന്തോഷ വാർത്ത പറയാൻ തന്നെ തീരുമാനിച്ചു.നാളെ രാവിലെ തന്നെ അവൾ അത് അറിയട്ടെ എന്ന് വെച്ച് സ്റ്റെല്ല സുഖം ആയി കിടന്നു ഉറങ്ങി.

പിറ്റേ ദിവസം 6മണി ആയപ്പോ കാർത്തികയുടെ മൊബൈൽ അടിക്കാൻ തുടങ്ങി.

“ഇത് ഇപ്പൊ ആരാ രാവിലെ തന്നെ.”

കാർത്തിക എഴുന്നേറ്റു ഫോൺ നോക്കി

സ്റ്റെല്ല ആണ്.

“ഇവൾ എന്തിനാ ഇപ്പൊ വിളിക്കുന്നെ.”

കാർത്തിക ഫോൺ അറ്റാൻഡ് ചെയ്തു.

“എന്താടി ഈ നേരം വെളുകുമ്പോൾ തന്നെ വിളിക്കുന്നെ.

എന്നാ?”

“നിന്റെ ചോട്ടായെ ഞാൻ കണ്ടു പിടിച്ചിട്ട് ഉണ്ടാട്ടോ.”

കാർത്തിക യുടെ ഉറക്കം ഒക്കെ പോയി അവൾ ചാടി ബെഡിൽ നിന്ന് എഴുന്നേറ്റു.

“എവിടെ… എവിടെ..?

അവിടെ വന്നോ?..”

“ആളെ ഒന്നും ഞാൻ കണ്ടില്ല.

പക്ഷേ അവൻ ഇപ്പൊ ജീവിച്ചിരുപ്പുണ്ട് എന്ന് മനസിലായില്ലേ.
പിന്നെ എന്റെ കാർത്തു..”

“എന്താടി…”

“ആഹാ നിന്റെ ആ പഴയ ഊർജം തിരിച്ചു വന്നോ ഇത്രയും പെട്ടന്ന്?”

കാർത്തിക ഒന്ന് പുഞ്ചരിച്ചു.

സ്റ്റെല്ല സംസാരം തുടർന്നു.

“അന്ന് നിന്നോട് ഞാൻ പറഞ്ഞില്ലെ ആ കള്ളന്റെ കുഞ്ഞിനെ അബോക്ഷൻ ചെയ്യാൻ.

അതിൽ ഞാൻ ക്ഷേമ ചോദിക്കുന്നു.

ഒരിക്കലും ഞാൻ അങ്ങനെ പറയാതായിരുന്നു.

എന്റെ തെറ്റ്. ഞാൻ ക്ഷേമ ചോദിക്കുന്നു.”

കാർത്തിക്കക് ഒന്നും മനസിലായില്ല.

“നീ എന്തിനാ ക്ഷേമ ചോദിക്കുന്നെ.

നീ അങ്ങനെ പറഞ്ഞാലും ഞാൻ ഒരിക്കലും അത് ചെയ്യില്ല.

കാരണം അത്‌ എന്റെ വയറ്റിൽ വളരുന്ന ത് ആണ് .

ജന്മം നൽകിയാൽ നോക്കാനും കാർത്തികക് അറിയാം . ഞാൻ നോക്കി ഇരിക്കും അവന് വേണ്ടി .”

“അത് എനിക്ക് അറിയാം.

ഇനി മോൾ അതിനെ പോന്നു പോലെ നോക്കിക്കോ.

കുട്ടിയുടെ അച്ഛൻ ഓൻ തെ വേ ആണ് എന്നാ കെട്ടേ.”

“എങ്ങനെ ഇയാൾക്ക് അവന്റെ വിവരം കിട്ടി.

ഞാൻ രണ്ട് മാസം പരിശ്രമിച്ചിട്ടും കിട്ടാത്തത്.?”

“നിനക്ക് എന്നല്ല ചിലപ്പോ എനിക്ക് പോലും കിട്ടില്ലായിരുന്നു.”

“അവൻ ജീവിച്ചു ഇരുപ്പുണ്ടേൽ ഞാൻ കണ്ടു പിടിച്ചിരിക്കും.

ഇത് കാർത്തിക ips ആണ് പറയുന്നേ.”

കാർത്തിക യുടെ ഊർജം സ്വരം ആയി പറയുന്ന കേട്ടപ്പോൾ സ്റ്റെല അത്ഭുതപെട്ടു.

മിനിങ്ന്ന് വരെ മൂഡ് ഓഫ്‌ ആയിരുന്ന കാർത്തിക ആണ് അവൻ ജീവനോടെ ഉണ്ട്‌ എന്ന് അറിഞ്ഞതോടെ വീണ്ടും സട കുടഞ്ഞു എഴുന്നേറ്റ ഒരു സിംഹം പോലെ ആയത്.

ഇവളെ വരെ വളക്കാൻ പറ്റിയ അവനെ യും തനിക് ഒന്ന് നേരിട്ട് കാണണം എന്ന് സ്റ്റെല്ലകും മോഹം ആയി ഇന്ത്യൻ സൈനം വരെ ഒളിപ്പിച്ചു വെക്കണമെങ്കിൽ അവൻ ഞാൻ ഉദ്ദേശിക്കുന്നതിലും അപ്പുറം ആയിരികാം.

“എന്നാ ശെരി.
ഞാൻ നേരത്തെ വിളിച്ചു പറഞ്ഞതാ.

ഇനി പോയി നിന്റെ ശിവ ഭഗവാനെ അടുത്ത് പോയി പ്രാർത്ഥിക് ആളെ കണ്ടു കിട്ടണേ എന്ന്.”

“ഉം.”

കാർത്തിക ഫോൺ കട്ട് ചെയ്തു അപ്പൊ തന്നെ തോർത്ത്‌ എടുത്തു കുളിമുറിയിൽ കയറി മൊത്തം ഫ്രഷ് ആയ ശേഷം.

നല്ല സെറ്റ് സാരി എടുത്തു ഉടുത് കണ്ണാടി യുടെ മുമ്പിൽ വന്ന് നിന്ന് അവളോട് തന്നെ പറഞ്ഞു.

“എനിക്ക് ഒരു പുനർജ്ജന്മം ആണ് സ്റ്റെല്ല തന്നിരിക്കുന്നെ.

ഇനി ഞാൻ അവനെ കണ്ടു പിടിക്കും.

ഏത് പാതാളത്തിൽ പോയി ഒളിച്ചാലും ഈ കാർത്തിക അവിടെ വന്നിരിക്കും.

കാരണം നിന്നെ കൂടാതെ എനിക്ക് ഇപ്പൊ ജീവിക്കാൻ തോന്നുന്നില്ല ഡാ.”

കാർത്തിക സന്തോഷത്തോടെ മുറിയിൽ നിന്ന് ഇറങ്ങി കോണിപടി യിൽ നിന്ന് ഇറങ്ങി വരുന്നകാർത്തികയെ കണ്ടാ ജ്യോതി.

“എന്താ ചേച്ചി…

രാവിലെ തന്നെ സന്തോഷത്തോടെ.”

ജ്യോതി ക് തന്റെ ചേച്ചിയുടെ മുഖത്തെ സന്തോഷം കണ്ടിട്ട് അവളും ഹാപ്പി ആയി.

കാർത്തിക അമ്മയും അച്ഛനും അടുത്ത് ഇല്ലാ എന്ന് മനസിലാക്കിയ ശേഷം.

“ചോട്ടാ ജീവനോടെ ഉണ്ട്…

സ്റ്റെല്ല വിളിച്ചു പറഞ്ഞു ഇന്ന് രാവിലെ.

അവൻ ജീവനോടെ ഉണ്ട്.”

ജ്യോതികും ഹാപ്പി ആയി.

“എവിടെ ചേട്ടൻ?”

“ആൾ ജീവനോടെ ഉണ്ടല്ലോ.

ഞാൻ കണ്ടു പിടിക്കും എവിടെ ആയാലും..

ഞാൻ ഒന്ന് അമ്പലത്തിൽ പോയിട്ട് വരാം.

നിനക്ക് ഇന്ന് കോളേജ് ഇല്ലല്ലോ.”

“ഇല്ലാ.”

“ശിവ ഭഗവാൻ എന്റെ പാർത്ഥന കേട്ട്.

ഞാൻ പോയിട്ട് വരാം.

അവനെ വേഗം കണ്ടു കിട്ടണേ എന്ന് കൂടി പറയാൻ.”

“വേഗം പോകോ…
ഞാൻ കുളിച്ചില്ല ഇല്ലേ ഞാനും വന്നേനെ.

അമ്മ കിച്ചണിൽ ഉണ്ടാക്കും ഞാൻ പറഞ്ഞേക്കം.”

കാർത്തിക മുൻപ് വശത്തെ ചാരു കസേരയിൽ ഇരുന്നു പത്രം വായിക്കുന്ന അച്ഛനോട് അമ്പലത്തിൽ പോകുവാ എന്ന് പറഞ്ഞു ഇറങ്ങി.

അമ്പലത്തിൽ ചെന്ന് കൈ കുപ്പി പാർതിക്കുക യും ചെയ്തു.

ശേഷം മടങ്ങാൻ നേരം പുറത്ത് നിന്ന് വീണ്ടും ശ്രീകോവിലിലേക് നോക്കി കാർത്തിക ഇങ്ങനെ കൈ കുപ്പി കണ്ണടച്ചു പാർത്ഥിച്ചു.

“ശിവ ഭഗവാനെ..

അവനെ എന്റെ കണ്മുന്നിൽ വേഗം തന്നെ എത്തിക്കണേ.

ഇത്രയും നാൾ ഈ കാർത്തിക അനുഭവിക്കാത്ത വേദനകൾ ഇല്ലാ.

ജീവിച്ചു ഇരുപ്പുണ്ട് എന്ന് കേട്ടപ്പോൾ മനസ് സന്തോഷം കൊണ്ട് തുള്ളി ചാടുകയാ .

ഒന്ന് കണ്ടിരുന്നേൽ.”

എന്ന് പറഞ്ഞു കണ്ണ് തുറന്നു ശ്രീകോവിലിലേക് നോക്കിയ ശേഷം അവിടെ കുറച്ച് നേരം ഉള്ളിലേക്ക് നോക്കി കൊണ്ട് ഇരുന്നു.

അവിടെ നിന്നിരുന്ന പെൺകുട്ടികളുടെ നോട്ടം തന്റെ പുറകിലേക്ക് പോകുന്ന കാർത്തിക കണ്ടു.

അവിടെ ഇത് എന്താണെന്നു വിചാരിച്ചു തിരിഞ്ഞു നോക്കിയ കാർത്തിക ഞെട്ടി പോയി.

“ചോട്ടാ…..”

തനിക് വിശോസിക്കാൻ കഴിയുന്നില്ല.

തലമുടി ഒക്കെ വെട്ടി ഒതുക്കി താടി ഒക്കെ ക്ലീൻ ഷേവ് ചെയ്തു തോളത്തു ഒരു വലിയ ബാഗും അതേപോലെ തന്നെ കൈയിലും ഉണ്ട്. നല്ല ലുക്കിൽ തന്നെ.

കാർത്തിക്കക് ആ വിശ്യരൂപം കണ്ടു അവിടെ നിന്ന് നോക്കി നിൽക്കനെ പറ്റി ഉള്ള്.

തന്റെ കണ്ണിൽ ഇപ്പൊ അവൻ മാത്രം ഉള്ള് മൊത്തം ബ്ലാങ്ക് ആയി പോയി. താൻ എവിടെ ആണ് നികുന്നെ എന്ന് വരെ മറന്നു പോയി.

ഇതേ സമയം സെറ്റ് സാരി ഉടുത്തു തനി നാടൻ പെണ്ണിനെ പോലെ നെറ്റിയിൽ ചന്ദന കുറിയും തൊട്ട് കൈയിൽ പുഷ്പാഞ്ജലി ആയി നിൽക്കുന്ന കാർത്തിക യേ കണ്ടു അവനും അവിടെ നിന്ന് പോയി.

ബസ് ഇറങ്ങി അടുത്ത് ഉള്ള കടയിൽ അഡ്രെസ്സ് പറഞ്ഞപ്പോൾ കാർത്തിക കുട്ടി അമ്പലത്തിലേക് പോയിട്ട് ഉണ്ട്‌ എന്ന് ആ കടയിലെ ചേട്ടൻ പറഞ്ഞപ്പോൾ അമ്പൽത്തിലേക് വന്നതാ. ഇല്ലേ

Leave a Reply

Your email address will not be published. Required fields are marked *