ഡോക്ടർ തിരക്കിലാണ് – 12 Like

മലയാളം കമ്പികഥ – ഡോക്ടർ തിരക്കിലാണ് – 12

“നിന്നെയിന്നു ഞാൻ! കള്ളൻറെ ഒന്നുമറിയാത്ത പോലുള്ള പോക്കുകണ്ടില്ലേ! വരുന്നടാ ഞാൻ! നിനക്ക് വെച്ചിട്ടൊണ്ട്!”

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അമ്മയുടെ ഉച്ചത്തിലുള്ള ശകാരവർഷം കേട്ടും കണ്ണൻ വേഗതയിൽ നടന്ന് പോകുന്നത് കണ്ടും കൊണ്ടാണ് ശ്രീക്കുട്ടി പതിയെ ഫോണിനടുത്തേയ്ക് നീങ്ങിയത്!

അമ്മയുടെ ഈ ശകാരം ഈ വീട്ടിലെ നിത്യ സംഭവമാണ്! അടുക്കളയിൽ തേങ്ങയുടയുന്ന ശബ്ദമുണ്ടായാൽ തൊടിയിൽ എവിടെയായാലും കണ്ണൻ അപ്പോൾ അടുക്കള ജനലിന് മുന്നിലുണ്ടാവും!

തേങ്ങ ഉടച്ച് പാദകത്തിൽ വെയ്കേണ്ട താമസം ഒരു മുറി കണ്ണൻറെ കൈയിലാവും!

അവൻ വീട്ടിലുണ്ടെങ്കിൽ ജനലിലൂടെ തുമ്പി നീട്ടി അവൻ അത് എടുത്തിരിയ്കും!

വാതിലിലൂടെ വീടിന് അകത്ത് കയറാൻ പറ്റാത്തത്ര വലുപ്പമായപ്പോൾ മുതൽ ഉള്ള ശീലമാണ്!

അമ്മയുടെ ശകാരവും ആ തേങ്ങാമുറിയും അവൻറെ അവകാശമാണ്…!

അത് അവൻ തേങ്ങ പൊട്ടിച്ച് തിന്നുകൊണ്ട് നിൽക്കുന്നതിൻറെ ഇടയിലായാലും! അതവിടിട്ടിട്ട് അവൻ ഓടിവന്ന് ഇത് തട്ടിയെടുക്കും!

ചുറ്റുപാടുകൾ നോക്കി ഉറപ്പ് വരുത്തിയ ശ്രീക്കുട്ടി ഫോണെടുത്ത് ഡയൽ ചെയ്തു! ഫോൺ അറ്റന്റ് ചെയ്തത് ശ്രീക്കുട്ടനാണ്…!

“എടീ അമ്മയവിടില്ലേ?”

“അമ്മ അടുക്കളയിലാ! കണ്ണൻ തേങ്ങാമുറിയുമായി പോയേൻറെ കോലാഹലം ഇപ്പ കേട്ടേയുള്ളു! തേങ്ങ ചിരവാനൊരുങ്ങുവാ! ഏട്ടൻ ഫോണിത്തായ്ക് കൊടുത്തേ!

“ഡോട്ടറുനാത്തൂനേ… ഡോട്ടറുപരൂഷ കഴിഞ്ഞില്ലേ ഇനി വീട്ടിപ്പോകാമ്മേലേ…?”
“പോടീയവിടുന്ന്. നിന്റാങ്ങളേടെ ശല്യവൊന്ന് തീർന്നേയോള്ളു! ഇതീഭേദം വീട്ടിലാരുന്നു! അവരിങ്ങനെ പൊറകേ നടന്ന് ശല്യപ്പെടുത്തില്ലാരുന്നു! ഇങ്ങനൊണ്ടോ ഒരു പഠിത്തം!രണ്ട് ദിവസമൊന്ന് ശരിക്ക് വിശ്രമിച്ചിട്ടേ ഞാനൊള്ളു! എവിടേയ്കും!”

“കെട്ട്യോനോടു പറ വീട്ടിലോട്ട് കൊണ്ടുപോരാൻ! കല്യാണം കഴിഞ്ഞിട്ട് വർഷം നാലായി! ഡോ:റസിയാബീഗത്തിന്… സോറി റസിയാ ശ്രീകാന്തിന് നാണവില്ലേ ഇങ്ങനൊളിച്ചും പാത്തും കഴിയാൻ!

“പോടിയവിടുന്ന്! പിജീം കൂടിക്കഴിഞ്ഞ് എവിടേലും ജോലിയ്കും കേറീട്ടേയൊള്ളു! ഞങ്ങക്കില്ലാത്ത ധിറുതി നിനക്കെന്തിനാ! മര്യാദയ്ക് ഫോണും വെച്ചിട്ട് പോടീ അല്ലേ അമ്മവന്ന് കൈയോടെ പിടികൂടും!

സാധാരണ പ്രായമായ പെൺകുട്ടികളിൽ ഉള്ള വീട്ടുകാരുടെ പതിവ് ശ്രദ്ധ പോലെ തന്നെ ശ്രീക്കുട്ടിയ്ക് രഹസ്യമായി ഫോൺ ചെയ്യാനുള്ള സാഹചര്യം ഒരുക്കി അമ്മ അവൾ അറിയാതെ ഈ സംഭാഷണങ്ങൾ അത്രയും കിടപ്പ് മുറിയിലെ എക്റ്റൻഷൻ ഫോണിലൂടെ ശ്രീക്കുട്ടി അറിയാതെ കേട്ടുകൊണ്ടിരുന്ന വിവരം അവൾ അറിഞ്ഞില്ല!

പിന്നെല്ലാം വളരെ പെട്ടന്ന് ആയിരുന്നു!

ശ്രീക്കുട്ടി ഫോൺ വെച്ചതും അമ്മ മില്ലിലേയ്ക് ഫോൺ ചെയ്തു!

അച്ചൻ ഫോണെടുത്തതും:

“ചന്ദ്രേട്ടൻ ഉടൻ ഇവിടെത്തണം. ഉടൻ തന്നെ”

അമ്മ ഫോൺ വെച്ചു! ആ സ്വരത്തിലെ ഗൌരവം തിരിച്ചറിഞ്ഞ അച്ചൻ അഞ്ച് മിനിട്ടിനുള്ളിൽ വീട്ടിലെത്തി!

ശ്രിക്കുട്ടി അവളെ പിടികൂടിയതും തത്ത പറയും പോലെ മണിമണിയായി കാര്യങ്ങൾ പറഞ്ഞു!

എൻറെ മുറിയിൽ ചെന്ന് കല്യാണഫോട്ടോയും എടുത്ത് കൊണ്ട് ചെന്ന് കാട്ടി!

“അവൻ അവിടെ കോളജിൽ പഠിപ്പിയ്കാൻ പോയപ്പഴാണോ ഒരുമിച്ച് താമസം തുടങ്ങുന്നേ?”

അച്ചൻറെ ചോദ്യത്തിന് ശ്രീക്കുട്ടി അതേ എന്ന് മറുപടി നൽകി!

“ചുക്കില്ലാത്ത കഷായമില്ലല്ലോ! ഞാൻ ലിജോയെ വിളിച്ചോണ്ടുവരട്ടെ നീ ഇവൾ ഫോൺ ചെയ്യാതെ നോക്കിക്കോണം!”

“ആഹാ ചന്ദ്രേട്ടനെന്താ പതിവില്ലാതീവഴി! അതും വണ്ടിയില്ലാതെ!”

അതിശയത്തിൽ ചോദിച്ച മറിയാമ്മയോട് കാര്യങ്ങൾ ചുരുക്കിപ്പറഞ്ഞ് അത് വരെ എണീയ്കാത്ത വർഗ്ഗീസിൻറെ മുറിയിലേയ്ക് അച്ചൻ കയറി!

“എന്താ… എന്താ അച്ചാ?”

“മോൻറെ ഫോണെന്തിയേടാ!”
ഫോൺ വാങ്ങി അച്ചൻ മമ്മിയ്ക് കൈമാറി!

“മോൻ വേഗം കുളിച്ച് റെഡിയായിക്കേ! മറിയാമ്മേ ഇവന് കാപ്പിയെടുക്ക് കൂട്ടുകാരനെ പെണ്ണ് കെട്ടിച്ചിട്ട് മൂന്നാല് വർഷങ്ങളായിട്ടും വീട്ടിലോട്ട് കോണ്ടരണോന്ന് തോന്നിയില്ലല്ലോടാ നിനക്കൊക്കെ!”

വർഗ്ഗീസ് ഒന്നും മിണ്ടാതെ വേഗം കുളിച്ച് റെഡിയായി വന്നു!ഫോൺ വാങ്ങിയെടുത്തപ്പോഴെ പിടിയ്കപ്പെട്ടു എന്നത് അവന് മനസ്സിലായി!

“എന്നാലും എൻറെ ചന്ദ്രേട്ടാ ഇനിയെന്ത് ചെയ്യും!”

മറിയാമ്മ താടിയ്ക് കൈ കൊടുത്തു!

“എടാ കാലമാടാ നിനക്കിത് ആരംഭത്തിലേ പറയാമ്മേലാരുന്നോടാ!”

“അവനെ പറഞ്ഞിട്ടെന്താ മറിയാമ്മേ! വർഷം നാലായെന്ന് ഒന്നിച്ച് പൊറുതി തൊടങ്ങീട്ടെന്ന് അല്ലേടാ”

അച്ചൻ വർഗ്ഗീസിനെ നോക്കിയതും അവൻ തലയാട്ടി!

അവിടുന്ന് തന്നെ അച്ചൻ ഉപ്പയെ വിളിച്ചു!

“മമ്മൂട്ടീ നീയും സുബൈദേം പെട്ടന്നൊന്ന് റെഡിയായിക്കേ അത്യാവശ്യമായി നമുക്കൊരിടം വരെ പോണം ഞങ്ങള് ദാ ഇപ്പ അങ്ങെത്തും കാര്യം വന്നിട്ട് പറയാം”

വീട്ടിൽ ചെന്ന് കണ്ണനെ തളച്ചിട്ട് അച്ചൻ വണ്ടിയെടുത്തു.
അമ്മയും ലിജോയും ശ്രീക്കുട്ടിയും കയറിയ വണ്ടി നേരേ റസിയയുടെ വീട്ടിലേയ്ക്!

ഉപ്പയും ഉമ്മയും വേഷവും മാറി അങ്കലാപ്പിൽ ഉമ്മറത്ത്!

ഉപ്പയും അച്ചനും ഒപ്പം വർഗ്ഗീസും ഹാളിൽ ഇരുന്നു.
ഉമ്മയോടൊപ്പം അമ്മയും ശ്രീക്കുട്ടിയും പിന്നിൽ നിന്നു! !

“റസിയ എല്ലാ മാസോം വീട്ടി വരുവോ….”

അച്ചൻ റസിയയെ പറ്റി ചോദിച്ചതും രണ്ട് മുഖങ്ങളിലും ഒരു ഞെട്ടൽ പടർന്നു!

“ഉം..ഹൌസ് സർജറി ആയേപ്പിന്നെ ചിലപ്പോഴൊക്കെ… മാസത്തിൽ കൂടിയാൽ ഒരു തവണ! പറ്റിയാ സെക്കന്റ് സാറ്റർഡേ വന്ന് പിറ്റേന്ന് തന്നെ പോകും! ന്താ ചന്ദ്രാ..????”

ഉപ്പ അമ്പരപ്പിൽ ചോദിച്ചു!
“ഇന്ന് രാവിലെ ശ്രീക്കുട്ടി ആരെയോ ഫോൺ ചെയ്യുന്ന കണ്ട ഇവള് അവളറിയാതെ മുറിയിൽ കേറി ഫോണെടുത്തു! അത് ചിലപ്പഴൊക്കെ പതിവ് ഉള്ളതാ!
ശ്രീക്കുട്ടി വിളിച്ചത് അവടാങ്ങളേയാ!
ഇത്തയ്കൊന്ന് ഫോൺ കൊടുത്തേന്ന് ശ്രീക്കുട്ടി പറഞ്ഞപ്പോൾ അവൻ ഫോൺ കൊടുത്തു!
ഫോൺ വാങ്ങിയത് നമ്മുടെ റസിയ!”

അച്ചൻ നിർത്തിയിട്ട് ഉപ്പയുടേം ഉമ്മയുടേം മുഖങ്ങളിലേയ്ക് മാറി മാറി നോക്കി……

ഇരു മുഖങ്ങളും പ്രേതത്തിനെ കണ്ട് ഭയന്നത് പോലെ കണ്ണുകൾ മിഴിഞ്ഞ് വിളറി വെളുത്തിരുന്നു…

അൽപ്പസമത്തിനുള്ളിൽ ശബ്ദം വീണ്ടെടുത്ത ഉപ്പ പതറിയ ശബ്ദത്തിൽ തപ്പിത്തടഞ്ഞ് ചോദിച്ചു:

“ചന്ദ്രാ….? നീയീ…. പറഞ്ഞ് വരുന്നത്…???”

“അതുതന്നെ!
നമ്മടെ മക്കള് കല്യാണോം കഴിഞ്ഞ് ഒരുമിച്ച് താമസോം തൊടങ്ങീട്ട് വർഷങ്ങളായി! ഇവിടെ വരാൻ നേരം കിട്ടാത്ത അവൾ ഇല്ലാത്ത സമയമൊണ്ടാക്കി അവന്റടുത്താ ചെന്ന് താമസിച്ചോണ്ടിരുന്നത്!നമ്മളറിഞ്ഞില്ലെന്ന് മാത്രം!”

കല്യാണഫോട്ടോ ഉപ്പയുടെ കൈയിലേയ്ക് കൊടുത്തിട്ട് അച്ചൻ വിശദമായിത്തന്നെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി!
ഉപ്പ ഫോട്ടോ ഉമ്മയ്ക് കൈമാറി!
അച്ചൻ വീണ്ടും പറഞ്ഞു:

Leave a Reply

Your email address will not be published. Required fields are marked *