ഡോക്ടർ തിരക്കിലാണ് – 12 1

ഞാൻ ഞങ്ങളുടെ വണ്ടിയിൽ അമ്മയും ശ്രീക്കുട്ടിയും റസിയയുമായി താമസസ്ഥലത്തെത്തി വേഗം തുണികളും അത്യാവശ്യ സാധനങ്ങളുമെടുത്ത് സ്ഥലം വിട്ടു!

അമ്മയും മോളും ഒന്നിച്ചിരിയ്കട്ടെ എന്ന് കരുതി ശ്രീക്കുട്ടി ആദ്യമേ മുൻസീറ്റിൽ കയറിയിരുന്നിരുന്നു!

“എന്നാലുമെൻറെ മോളേ നീ…..”

അമ്മ ചോദിച്ചതും റസിയ പൊട്ടിക്കരഞ്ഞ് അമ്മയുടെ മടിയിലേയ്ക് കിടന്നു…..!

പെണ്ണിൻറെ ഏറ്റവും വലിയ ആ ആയുധം അവൾ അമ്മയ്ക് നേരേ പ്രയോഗിച്ചു!

അമ്മ പിന്നൊന്നും ചോദിയ്കാതെ അവളുടെ മുടിയിൽ തഴുകിയിരുന്നു!

വീടിൻറെ മുന്നിലെത്തിയപ്പോൾ രാത്രി ഒൻപത് മണിയായി.

ശ്രീക്കുട്ടി ഗേറ്റ് തുറന്ന് വന്നപ്പോൾ അമ്മ അവളെ തടഞ്ഞു.

“നീയിങ്ങെറങ്ങടാ ശ്രീമോള് വണ്ടിയെടുക്കടീ….
മോളേ നീയൂടിറങ്ങി അവനൊപ്പം പതിയെ നടന്നുവന്നാ മതി!
നേരം പാതിരാവാണേലും ഈ വീട്ടിലോട്ട് ഇതുവരെ വന്ന വരവല്ലല്ലോ ഇപ്പം നിൻറെ!”

ഞങ്ങൾ പുറത്തിറങ്ങി ശ്രീക്കുട്ടിയും അമ്മയും കൂടി വണ്ടിയിൽ അകത്തേയ്ക് പോയി!

ഞാൻ ഡോർ തുറന്ന് പുറത്തിറങ്ങിയതും കണ്ണൻ സന്തോഷ സൂചകമായി ഒന്ന് കാറി!
ഞാൻ ഒരക്ഷരം ശബ്ദിച്ചില്ല എങ്കിലും എൻറെ ശരീരഗന്ധം അവന് കിട്ടി!

“വരുന്നടാ…. ഞാനൊറ്റയ്കല്ല കൂട്ടിനൊരാളുമുണ്ട്!”

ഞാൻ ഉറക്കെ വിളിച്ച് പറഞ്ഞപ്പോൾ സമ്മതിച്ച മട്ടിൽ അവൻ ഒന്നുകൂടെ ശബ്ദമുണ്ടാക്കി!

“ഹോ! എന്താരുന്നു പെർഫോമൻസ്!
അമ്മേടെ വായടപ്പിച്ച് കളഞ്ഞല്ലോ!”
ഞാൻ പറഞ്ഞതും അവൾ എൻറെ ചന്തിയ്ക് നല്ലൊരു ഞുള്ള് വെച്ചുതന്നിട്ട് പറഞ്ഞു:

“എന്തായാലും സാറ് പോയിക്കഴിഞ്ഞ് ഉപ്പാടെ കേസ്സ് ഷീറ്റ് കണ്ടപ്പഴാ സമാധാനായത്!

ടെൻഷൻ കൂടുമ്പോളുള്ള വെറുമൊരു ചങ്കുവേദന!

അത്രേ
ഒള്ളാരുന്നു!

എന്റിക്കാ ഉപ്പയ്ക് അപ്പളാ ചങ്കുവേദന വന്നില്ലാരുന്നേ നമ്മളെന്ത് ചെയ്തേനേ?

ചോദ്യങ്ങൾക്കെന്നാ മറുപടി പറഞ്ഞേനേ?

ആ ദുഷ്ട… ചീക്കുട്ടി!
അവൾ അമ്മ കണ്ടുപിടിച്ചപ്പഴേ ചരിത്രം മുഴുവനങ്ങ് വിളമ്പി പോരാഞ്ഞ് ഫോട്ടോയുമെടുത്ത് കാട്ടി!”

“ഭയങ്കരീ അപ്പ ഉപ്പയ്കാ വന്നതി സന്തോഷിക്കുവാണോ?”

“പിന്നെ? കുഴപ്പമില്ല എന്നറിഞ്ഞപ്പ സന്തോഷിക്കാതെ!

അതുകൊണ്ട് മകളില്ലന്നല്ലേ പറഞ്ഞുള്ളു!

അതു സാരവില്ല പതിയെ മാറിക്കോളും!

എന്തായാലും ഇവിടേം രക്ഷപെട്ട് കിട്ടിയില്ലേ!

ഇത്ര സ്മൂത്തായി ഈ കടമ്പ കടക്കുവെന്ന് ഞാൻ കരുതിയില്ല!”

കണ്ണൻറെ മുന്നിൽ ഞാൻ റസിയയേയും ചേർത്ത് പിടിച്ച്
ചെന്നപ്പോൾ അവൻ എല്ലാം മനസ്സിലായ മട്ടിൽ തലകുലുക്കി!

“അമ്പടാ മോനേ ഇതു മമ്മൂട്ടിക്കാൻറെ ഡോക്ടറുമോളല്ലേ?”

പാപ്പാൻ ഭാസ്കരേട്ടൻ!

“ആഹാ! പാക്കരേട്ടനിവിടൊണ്ടാരുന്നോ? അച്ചൻ വിളിച്ചോ?
മമ്മൂട്ടിക്കാൻറെ മോള് പണ്ടാ പാക്കരേട്ടാ ഇപ്പ ശ്രീക്കുട്ടൻറെ പെണ്ണാ!”

ഞങ്ങൾ വാതിൽക്കൽ എത്തിയതും കത്തിച്ച നിലവിളക്കും പിടിച്ച് അമ്മ!

കിണ്ടിയിൽ വെള്ളവുമായി ശ്രീക്കുട്ടി! !

ശ്രീക്കുട്ടി കിണ്ടിയിൽ നിന്ന് വെള്ളമൊഴിച്ച് റസിയയുടെ കാൽ കഴുകിയതും അമ്മ അഞ്ച് തിരിയിട്ട് കത്തിച്ച നിലവിളക്ക് റസിയയുടെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു:

“വലത് കാല് വച്ച് കയറ് മോളേ! രണ്ടാളും ഒരുമിച്ച്!”

കത്തിച്ച നിറദീപവുമായി വലതുകാൽ വച്ച് വീടിനുള്ളിൽ കയറിയ റസിയ ഈശ്വരന്മാരുടെ ചില്ലിട്ടുവച്ച ഫോട്ടോകൾക്ക് മുന്നിലെ പീഠത്തിൽ നിലവിളക്ക് വച്ചിട്ട് കണ്ണുകൾ അടച്ച് തൊഴുത് നിന്നു!
പിന്നീട് ഇരുവർക്കും അമ്മ ഗ്ളാസിൽ നിന്നും സ്പൂൺ ഉപയോഗിച്ച് പാലിൽ പഴം അരിഞ്ഞിട്ടത് നൽകി!

ഡൈനിംഗ് ടേബിളിൽ അമ്മ പ്ളേറ്റുകൾ നിരത്തി രാവിലത്തെ ഇഢലി വിളമ്പി….

“നിങ്ങള് ഉച്ചയ്ക് ചോറുണ്ടാരുന്നോ? ഞങ്ങളിതുണ്ടാക്കി വച്ച പടിയാ പോന്നത്! കഞ്ഞിയ്കരിയിട്ടിട്ടുണ്ട് അച്ചൻ എത്തുമ്പോൾ അതാകും തൽക്കാലം നമുക്കിത് കഴിയ്കാം!”

അത് കഴിച്ച് കുറശ്ശ് കഴിഞ്ഞ് അച്ചനും ലിജോയുമെത്തി!
രാഹുലേട്ടൻറെ വണ്ടിയ്ക് പിന്നിൽ ഒരു വാഹനജാഥ തന്നെ ഉണ്ടായിരുന്നു! രാഹുലേട്ടൻറെ പാര!

അച്ചൻറെ ഒൻപത് സഹോദരങ്ങളിൽ ജീവിച്ചിരിയ്കുന്ന ഏഴുപേരും ഒൻപത് വീടുകളിലേയും സ്ഥലത്തുള്ള മുഴുവൻ അംഗങ്ങളും!

Leave a Reply

Your email address will not be published. Required fields are marked *