മൃഗം – 12 1

തുണ്ട് കഥകള്‍  – മൃഗം – 12

വണ്ടിയുടെ ഉള്ളിലേക്ക് കൈയിട്ട ബിനീഷിന്റെ നെഞ്ചിനു കുറുകെ കൈ നീട്ടി അവനെ മുന്‍പോട്ടു തള്ളിയ ശേഷം തോളിലൂടെ പൊക്കിയെടുത്ത് വാസു വണ്ടിയിലേക്കിട്ടു. സീറ്റില്‍ മുഖമടിച്ചു വീണുപോയ അവന്റെ നിലവിളി കേട്ടുകൊണ്ട് സംഘനേതാവ് വാസുവിന്റെ നേരെ ചീറിയടുത്തു.

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

“പന്നീടെ മോനെ..നിന്നെ ഇന്ന് ഞാന്‍..”

അവന്‍ അലറിക്കൊണ്ട്‌ മുന്‍പോട്ടു കുതിക്കുന്നത് ഭയത്തോടെ കടക്കാരന്‍ നോക്കി. അവന്‍ തൊട്ടടുത്തെത്തിയപ്പോള്‍ മിന്നല്‍ പോലെ ചുവട് വച്ച് ഒഴിഞ്ഞുമാറിയ വാസു അവന്റെ പിന്നിലെത്തിക്കഴിഞ്ഞിരുന്നു. അടുത്ത നിമിഷം അവന്റെ കാല്‍ അവന്റെ പിന്നില്‍ ആഞ്ഞു പതിച്ചു. വണ്ടിയില്‍ കിടന്നിരുന്ന ബിനീഷിന്റെ മുകളിലേക്ക് അവന്‍ മൂക്ക്കുത്തി വീണു. വാസു വെട്ടിത്തിരിഞ്ഞു ബാക്കി മൂന്നുപേരെയും നോക്കി. അവര്‍ അന്തംവിട്ട്‌ നില്‍ക്കുകയായിരുന്നു.

“വേഗം വാടാ..ഞങ്ങള്‍ക്ക് പോയിട്ട് പണിയുണ്ട്..ഉം..”

വാസു അവന്മാരെ അരികിലേക്ക് വിളിച്ചു. അവര്‍ അന്ധാളിച്ചു പരസ്പരം നോക്കി. വാസു അവരുടെ സമീപത്തേക്ക് നീങ്ങിയപ്പോള്‍ അവര്‍ മെല്ലെ പിന്നോക്കം നീങ്ങാന്‍ തുടങ്ങി. ഈ സമയത്ത് പിന്നില്‍ വണ്ടിയില്‍ നിന്നും എഴുന്നേറ്റ നേതാവ് വാസുവിന്റെ മേലേക്ക് കുതിച്ചുചാടി. അവന്റെ നീക്കം അറിഞ്ഞിരുന്ന വാസു ഒഴിഞ്ഞുമാറി കറങ്ങിത്തിരിഞ്ഞ് കാലുമടക്കി അവന്റെ നെഞ്ചില്‍ അടിച്ചു. അവന്‍ ഒരു അലര്‍ച്ചയോടെ വണ്ടിയുടെ മേലേക്ക് മലര്‍ന്നടിച്ചു നിലത്തു വീണു. അതോടെ പുറത്തുണ്ടായിരുന്ന മൂവരും ജീവനും കൊണ്ടോടി.
പെട്ടെന്ന് തൊട്ടടുത്ത് ഒരു വണ്ടി ചവിട്ടി നിര്‍ത്തിയത് കേട്ടു വാസു ഞെട്ടിത്തിരിഞ്ഞു. ഹൈവേ പോലീസിന്റെ ഒരു പട്രോളിംഗ് വാഹനമായിരുന്നു അത്. അതില്‍ നിന്നും പോലീസുകാര്‍ പുറത്തിറങ്ങി.

“എന്താടാ പ്രശ്നം? ഏതാടാ നീ?” വാസുവിന്റെ കോളറില്‍ പിടിച്ചു തൂക്കിക്കൊണ്ട്‌ ഒരു പോലീസുകാരന്‍ ചോദിച്ചു.

ഡോണ വേഗം അവിടേക്ക് എത്തി തന്റെ ഐഡി കാര്‍ഡ് പുറത്തെടുത്തു.

“സര്‍..ഞാന്‍ ഡോണ പുന്നൂസ്..എവര്‍ഗ്രീന്‍ ചാനല്‍ റിപ്പോര്‍ട്ടര്‍ ആണ്..ഇത് വാസു..എന്റെ ക്യാമറാമാന്‍..” അവള്‍ പറഞ്ഞു.

“എന്താണ് പ്രശ്നം?”

“പ്രശ്നം സദാചാര പോലീസിംഗ്..ഞങ്ങളെ ഉപദ്രവിക്കാന്‍ ശ്രമിച്ചപ്പോള്‍ വാസു പ്രതികരിച്ചതാണ്”

പോലീസുകാരന്‍ വാസുവിനെ വിട്ട ശേഷം അവളുടെ ഐഡി വാങ്ങി നോക്കി. പിന്നെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു.

“ഞാന്‍ കണ്ടിട്ടുണ്ട് മാഡത്തിന്റെ പ്രോഗ്രാം..നേരില്‍ കണ്ടതില്‍ സന്തോഷം…” അയാള്‍ പറഞ്ഞു.

“താങ്ക് യു..ഇവന്മാരോട് ഞങ്ങള്‍ മര്യാദയ്ക്ക് സംസാരിച്ചതാണ് സര്‍….പക്ഷെ ഞങ്ങളെ പോകാന്‍ അനുവദിക്കില്ല എന്ന് വാശി പിടിച്ചാല്‍പ്പിന്നെ എന്ത് ചെയ്യും….കടക്കാരന്‍ എല്ലാറ്റിനും സാക്ഷിയാണ്..” അവള്‍ പറഞ്ഞു.

“നോ പ്രോബ്ലം..നിങ്ങള്‍ പൊയ്ക്കോ..നിങ്ങള്‍ നല്ല അഭ്യാസി ആണല്ലോ..പോലീസില്‍ ചേര്‍ന്ന് കൂടായിരുന്നോ?” വാസുവിനെ നോക്കി അയാള്‍ ചോദിച്ചു. അവന്‍ പുഞ്ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.

“ഏതാടാ നീ”

നിലത്ത് നിന്നും എഴുന്നേല്‍ക്കാനാകാതെ കിടക്കുന്നവനെ നോക്കി പോലീസുകാരന്‍ ചോദിച്ചു. അവന്‍ എന്തോ ഞരങ്ങിയതല്ലാതെ ഒന്നും മിണ്ടിയില്ല.

“മാഡം.നിങ്ങള്‍ക്ക് പോകാം..ഇവന്മാരെ ഞങ്ങള്‍ ശരിയാക്കിക്കൊളാം…”

“താങ്ക്സ് സര്‍”

വാസുവിന്റെ പിന്നാലെ ബൈക്കില്‍ കയറിയ ഡോണ പറഞ്ഞു. ബുള്ളറ്റ് റോഡിലേക്ക് കയറി.
“വല്യ പരാക്രമി..നീ എന്താടാ പോലീസിനെ കാണുമ്പോള്‍ പേടിക്കുന്നത്? നാണമില്ലല്ലോ?” ഡോണ വാസുവിന്റെ കാതില്‍ പറഞ്ഞു.

“അത് ചെറുപ്പത്തിലെ ഉള്ള കുഴപ്പമാ..ഞങ്ങള് ചരല് വാരാന്‍ പോകുന്ന ഇടത്ത് പോലീസ് വരും..പിടി കൊടുക്കാതിരിക്കാന്‍ ഓടുന്ന ഓട്ടം നീയൊന്നു കാണണം…എനിക്കിവന്മാരെ അന്നുമുതലേ പേടിയാ….” വാസു പറഞ്ഞു.

“നിനക്ക് വല്ലതും കിട്ടിയോ പോലീസിന്റെ കൈയീന്ന്?”

“കിട്ടി..അന്നൊരു എസ് ഐ ഞങ്ങളെ പിടിച്ചു..അയാളൊരു അടിയടിച്ചു..നക്ഷത്രം എണ്ണിപ്പോയി.. പയ്യനായത് കാരണം എന്നെ മാത്രം കൊണ്ടുപോയില്ല..മേലാല്‍ ആ ഭാഗത്ത് കണ്ടുപോകരുത് എന്നൊരു താക്കീത് മാത്രം തന്നു…”

“അപ്പൊ നിനക്കും പേടിയുള്ള ഒരു വര്‍ഗ്ഗമുണ്ട് അല്ലെ…നല്ലത്”

“പേടിക്കണ്ടവരെ പേടിച്ചല്ലേ പറ്റൂ മാഡം….”

“ഉം..അതെയതെ..തടിക്ക് നല്ലതാണ്..മോന്‍ വണ്ടി വിട്..”

വണ്ടി കൊച്ചി ലക്ഷ്യമാക്കി ചീറിപ്പാഞ്ഞു.

————

“എന്താ ദിവ്യയ്ക്ക് എന്ത് പറ്റി? ഇന്ന് നാമം ചൊല്ലാന്‍ അവള്‍ വന്നില്ലല്ലോ?” ശങ്കരന്‍ അടുക്കളയിലെത്തി രുക്മിണിയോട് ചോദിച്ചു.

“അവള്‍ക്ക് നല്ല സുഖമില്ല ചേട്ടാ..”

“ഞാനൊന്നു നോക്കട്ടെ”

ശങ്കരന്‍ ദിവ്യയുടെ മുറിയില്‍ എത്തി. അവള്‍ കട്ടിലില്‍ കമിഴ്ന്നു കിടക്കുകയായിരുന്നു. ശങ്കരന്‍ അവളുടെ അരികില്‍ ഇരുന്നു അവളുടെ ശിരസില്‍ തലോടി. ദിവ്യ മെല്ലെ തിരിഞ്ഞുകിടന്നു. അച്ഛനെ കണ്ടപ്പോള്‍ അവള്‍ എഴുന്നേറ്റിരുന്നു. അവളുടെ മുഖത്ത് ഘനീഭവിച്ചുകിടന്നിരുന്ന ദുഃഖം ശങ്കരന്‍ ശ്രദ്ധിച്ചു.

“എന്താ മോളെ? സുഖമില്ലേ? മോളിന്നു നാമം ചൊല്ലുന്നില്ലേ?” അയാള്‍ ചോദിച്ചു.

“എനിക്ക് സുഖമില്ലച്ഛാ..വയ്യെനിക്ക്..” അവള്‍ അയാളെ നോക്കാതെയാണ്‌ പറഞ്ഞത്.

“എന്ത് പറ്റി..ഡോക്ടറെ കാണണോ..മോള്‍ക്ക് സ്കൂട്ടറില്‍ ഇരിക്കാമോ? നമുക്ക് പോയിട്ട് വരാം”

“വേണ്ടച്ഛാ..”

“എന്നാല്‍ മോള്‍ എഴുന്നേറ്റ് മുഖം കഴുക്..വാ..നമുക്ക് ടിവി കാണാം”
“വേണ്ടച്ഛാ.. എനിക്ക് കിടക്കണം..കുറെ കിടന്നാല്‍ എല്ലാം ശരിയാകും..”

“ശരി..എന്നാല്‍ മോള് കിടന്നോ..” അയാള്‍ അവളുടെ മുഖത്ത് തലോടിയ ശേഷം എഴുന്നേറ്റ് പോയി. ഏങ്ങലടിച്ചുകൊണ്ട് ദിവ്യ വീണ്ടും കിടന്നു.

അവളുടെ മനസിലേക്ക് ആ ബുള്ളറ്റ് കൂടെക്കൂടെ കയറി വരുകയായിരുന്നു. അതിന്റെ പിന്നില്‍ ഇരിക്കുന്ന അതിസുന്ദരിയായ പെണ്ണ്. വാസുവേട്ടന്റെ കൂടെ കൊച്ചിയില്‍ നിന്നും ഇവിടെവരെ അവള്‍ ആ ബൈക്കില്‍ മുട്ടിയുരുമ്മി ഇരുന്നാണ് വന്നത്. ഇത്ര നാളും വാസുവേട്ടന് വേണ്ടി വ്രതവും പ്രാര്‍ത്ഥനയും എല്ലാം നടത്തിയതിന് ഭഗവാന്‍ തനിക്ക് തന്ന പ്രതിഫലം! ഇല്ല..ഇനി ആര്‍ക്ക് വേണ്ടിയും ഒരു വ്രതവുമില്ല..പ്രാര്‍ഥനയും ഇല്ല. ഈ ലോകത്ത് എല്ലാവരും സ്വാര്‍ത്ഥ ചിന്ത ഉള്ളവരാണ്. വാസുവേട്ടന്‍ അങ്ങനെയല്ല എന്ന് വിഡ്ഢിയായ താന്‍ ധരിച്ചിരുന്നു. പക്ഷെ നഗരവും പണവും കണ്ടതോടെ അയാളും മാറി. തന്നെക്കാള്‍ സുന്ദരിയും വിദ്യാഭ്യാസം ഉള്ളവളുമായ പെണ്ണിനെ കണ്ടപ്പോള്‍ അയാള്‍ തന്നെ മറന്നു. അല്‍പമെങ്കിലും സ്നേഹം തന്നോട് ഉണ്ടായിരുന്നെങ്കില്‍ പോകുന്നതിനു മുന്‍പ് ഒന്ന്‍ കാണാന്‍ എങ്കിലും വരില്ലായിരുന്നോ. എത്ര നാളായി താന്‍ കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നതാണ്! ഇന്നലെ രാത്രിയിലെ സംഭവം കാരണം വയ്യാതിരുന്നിട്ടും താന്‍ കുളിച്ചൊരുങ്ങി എത്ര പ്രതീക്ഷയോടെ വാസുവേട്ടനെ കാത്തിരുന്നതാണ്. പക്ഷെ..പക്ഷെ..അവള്‍ നിശബ്ദമായി തേങ്ങി.

Leave a Reply

Your email address will not be published. Required fields are marked *