മൃഗം – 12

“എന്റെ മുസ്തഫെ..അവളെ കൊല്ലുകയൊന്നും ചെയ്യല്ലേ..അവര്‍ ഉപയോഗിച്ച ശേഷം ഞാനവളെ എടുത്തോളാം..അതവരോടു പ്രത്യേകം പറയണേ” ദിവാകരന്‍ ആര്‍ത്തിയോടെ പറഞ്ഞു.

“അതെ..അവരുടെ ആവശ്യം കഴിഞ്ഞാല്‍ അവളെ ഞങ്ങള്‍ പൊന്നുപോലെ നോക്കിക്കോളാം..” രവീന്ദ്രനാണ് അത് പറഞ്ഞത്.

“എല്ലാം ശരിയാക്കാം..ആദ്യം ആ നാറി പൌലോസിന്റെ ട്രാന്‍സ്ഫര്‍ കഴിയട്ടെ..അവന്‍ പോയാലെ നമ്മുടെ കളി നടക്കൂ…”

മുസ്തഫ ഗ്ലാസില്‍ ബാക്കി ഉണ്ടായിരുന്ന മദ്യം ഒരുവലിക്ക് കുടിച്ചു തീര്‍ത്തു.

“ഒരു ചീള് പെണ്ണിന്റെ മുന്‍പില്‍ നമ്മള്‍ തോറ്റത് മഹാമോശമായിപ്പോയി…ഛെ” തങ്ങളുടെ ബംഗ്ലാവില്‍ ഒത്തുകൂടിയിരിക്കുകയായിരുന്നു അറേബ്യന്‍ ഡെവിള്‍സിലെ അംഗങ്ങള്‍. നിരാശയോടെ അര്‍ജ്ജുന്‍ ആണ് അങ്ങനെ പറഞ്ഞത്.

“നിങ്ങള്‍ വണ്ടിയുമായി പോയാല്‍ മതിയായിരുന്നു..അവളെ പുഴയില്‍ ചാടി ഞാന്‍ പിടിച്ചേനെ..” സ്റ്റാന്‍ലി പറഞ്ഞു.

“എന്നിട്ട് നീ എങ്ങനെ രക്ഷപെടും? എടാ നാട്ടുകാര്‍ ഇളകിയാല്‍ പിന്നെ പിടിച്ചു നില്ക്കാന്‍ പറ്റുമോ..അഞ്ചോ പത്തോ പേരാണ് എങ്കില്‍ കുഴപ്പമില്ല…” മാലിക്ക് അവന്റെ സംസാരം ഇഷ്ടമാകാതെ പറഞ്ഞു.

“എന്തായാലും അവള്‍ ഒരു ആറ്റന്‍ പീസ്‌ ആണെന്ന് മാത്രമല്ല..നല്ല ബുദ്ധിയും ധൈര്യവും ഉള്ളവളാണ്..അവളാണ് അളിയാ പെണ്ണ്..എനിക്ക് ഇത്തരം പെണ്ണുങ്ങളോട് ആരാധനയാണ്..സൗന്ദര്യവും ധൈര്യവും ബുദ്ധിയും..ഇത് മൂന്നും ഒത്തുകിട്ടിയ പെണ്ണിനെ തോല്‍പ്പിക്കുന്നത് ഒരു സുഖമാണ്…” അര്‍ജ്ജുന്‍ അവളുടെ സൌന്ദര്യം മനസ്സില്‍ താലോലിച്ചുകൊണ്ട്‌ പറഞ്ഞു.

“ഡോണയെപ്പോലെ അല്ലെ..” സ്റ്റാന്‍ലി ചോദിച്ചു.

“അതെ..അവളും ഇവളും ഏറെക്കുറെ തുല്യരാണ്”

“എന്തായാലും അവളെ പൊക്കണം..ഇനി അവളെ ഈ കൈകളില്‍ കിട്ടാതെ എനിക്ക് മനസമാധാനം കിട്ടില്ല..ഇങ്ങനെയും ഉണ്ടോ അളിയാ പെണ്‍പിള്ളേര്‍..ഹ്മം..ഓര്‍ത്താല്‍ തന്നെ എനിക്ക്…..” അര്‍ജ്ജുന്‍ പുളകിതഗാത്രനായി പറഞ്ഞു.

മൊബൈല്‍ ശബ്ദിച്ചപ്പോള്‍ മാലിക്ക് ഫോണെടുത്തു.

“മാലിക്ക്..” അവന്‍ പറഞ്ഞു. അവന്റെ മുഖം വലിഞ്ഞു മുറുകുന്നതും അസ്വസ്ഥതയോടെ മൂളുന്നതും സുഹൃത്തുക്കള്‍ ശ്രദ്ധിച്ചു.

“ഓക്കേ..താങ്ക്സ്..” ഫോണ്‍ വച്ച ശേഷം അവന്‍ തെല്ല് അസ്വസ്ഥതയോടെ രണ്ടുപേരെയും നോക്കി.

“എന്താടാ..എനി പ്രോബ്ലം?” സ്റ്റാന്‍ലി അവന്റെ ഭാവം കണ്ടു ചോദിച്ചു.

“യെസ്..കമ്മീഷണര്‍ ഓഫീസില്‍ നിന്നും വര്‍ഗീസ്‌ ആണ് വിളിച്ചത്..”

“എന്താ വിഷയം?”

“നമ്മള്‍ പോയ സ്ഥലത്തെ സ്റ്റേഷനില്‍ നിന്നും എന്റെ ഒരു വേരിഫിക്കേഷന്‍ അവിടുത്തെ എസ് ഐ ചോദിച്ചിരിക്കുന്നു..മുസ്തഫാക്ക പറഞ്ഞ ആ പ്രശ്നക്കാരന്‍ എസ് ഐ തന്നെ..പൌലോസ്…ഞാന്‍ അന്നത്തെ ദിവസം അവിടെ ചെന്നിരുന്നു എന്ന് അയാള്‍ മൊബൈല്‍ വെരിഫിക്കേഷന്‍ നടത്തി മനസിലാക്കി..മുസ്തഫാക്കയെ വിളിച്ചു ചോദ്യം ചെയ്യുകയും ചെയ്തു..
ഇക്ക ഞാന്‍ ചെന്നു എന്നും ഞങ്ങള്‍ തമ്മിലുള്ള ബന്ധവും അയാളോട് പറഞ്ഞു..ഞാന്‍ ഉള്‍പ്പെടുന്ന ഗാംഗ് ആണ് അന്ന് ആ വീട്ടില്‍ അതിക്രമിച്ചു കയറിയത് എന്നയാള്‍ സംശയിക്കുന്നു..എന്റെ വ്യക്തിപരമായ വിവരങ്ങള്‍ കമ്മീഷണര്‍ അയച്ചു എന്നാണ് അയാള്‍ വിളിച്ചു പറഞ്ഞത്…” മാലിക്ക് പറഞ്ഞു.

അര്‍ജ്ജുനും സ്റ്റാന്‍ലിയും പരസ്പരം നോക്കി.

“എന്ത് റിപ്പോര്‍ട്ട് ആണ് കമ്മീഷണര്‍ അയച്ചത് എന്നറിയുമോ?” അര്‍ജ്ജുന്‍ ചോദിച്ചു.

“അത് അയാള്‍ക്കല്ലേ അറിയൂ..” മാലിക്ക് അസ്വസ്ഥതയോടെ പറഞ്ഞു.

“നമ്മെപ്പറ്റി കമ്മീഷണര്‍ എന്ത് മെസേജ് അയയ്ക്കും എന്ന് പ്രത്യേകം ആലോചിക്കണോ..ക്രിമിനല്‍ ബാക്ക് ഗ്രൌണ്ട് ഉണ്ട് എന്നുതന്നെ ആയിരിക്കും അയാള്‍ നല്‍കിയിരിക്കുന്ന വിവരം..പക്ഷെ അതുവച്ച് അവന്‍ എന്ത് ചെയ്യുമെന്ന് നമുക്കൊന്ന് കാണണമല്ലോ..നായിന്റെ മോന്‍ കൂടുതല്‍ കളിച്ചാല്‍ കൊന്നു തള്ളണം..” സ്റ്റാന്‍ലി പല്ലുകള്‍ ഞെരിച്ചു.

“നമുക്ക് നോക്കാം അവനെന്താണ് ചെയ്യാന്‍ പോകുന്നതെന്ന്..ഞാന്‍ ഇക്കയെ ഒന്ന് വിളിച്ചു വിവരം പറയാം..അവനു റിപ്പോര്‍ട്ട് കിട്ടിയാല്‍ മിക്കവാറും അവന്‍ ഇക്കയെ വിളിപ്പിക്കാനിടയുണ്ട്..” മാലിക്ക് മൊബൈല്‍ എടുത്ത് മുസ്തഫയുടെ നമ്പര്‍ അമര്‍ത്തിക്കൊണ്ടു പറഞ്ഞു.

“അപ്പോള്‍ അറബ്യെന്‍ ഡെവിള്‍സ് തന്നെയാണ് നിന്റെ വീട്ടില്‍ കയറി പ്രശ്നം ഉണ്ടാക്കിയത് അല്ലെ? ആ മിടുക്കി കുട്ടിയുടെ മനസാന്നിധ്യം കാരണം അവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാന്‍ പറ്റിയില്ല എങ്കിലും അവര്‍ അത് വിട്ടുകളയും എന്ന് ഒരിക്കലും കരുതരുത്..അവര്‍ വീണ്ടും അവിടെ ചെല്ലും.. വാസൂ ആ കൊച്ചിന്റെ കാര്യം അപകടത്തിലാണ്…”
പുന്നൂസ് പറഞ്ഞു. നാട്ടില്‍ നിന്നും തിരിച്ചെത്തിയ വാസുവിനോടും ഡോണയോടും സംസാരിക്കുകയായിരുന്നു പുന്നൂസും ഭാര്യ റോസ്ലിനും.

“എന്റെ വീട്ടില്‍ക്കയറി എന്റെ അമ്മയുടെ ദേഹത്ത് തൊട്ട അവന്മാരെ ഞാന്‍ വെറുതെ വിടില്ല സാറെ..അവന്മാരെ ഉടന്‍ തന്നെ ഞാനൊന്നു കാണുന്നുണ്ട്”

പകയോടെ വാസു പറഞ്ഞു.

“വാസൂ..നീ കരുതുന്നത്ര ഈസിയല്ല അത്..നിനക്ക് അവരെക്കുറിച്ച് ശരിക്ക് അറിഞ്ഞുകൂടാ..നീ വെറും ശാരീരിക അഭ്യാസി മാത്രമാണ്. അവന്മാര്‍ അഭ്യാസികളും ഒപ്പം ഭരണതലത്തില്‍ വരെ സ്വാധീനം ഉള്ളവരുമാണ്‌. നിയമം അവരുടെ വഴിക്ക് ചെല്ലും..അടിച്ചു വീഴ്ത്താം എന്ന മോഹം മാത്രം മനസ്സില്‍ വച്ച് നീ വികാരം കൊള്ളരുത്..ചിലപ്പോള്‍ നീ ഉദ്ദേശിക്കുന്ന ഫലം കിട്ടി എന്ന് വരില്ല..അവരെ രണ്ടുതരത്തിലും പൂട്ടണം. ഒന്ന് നിയമപരമായി അവര്‍ കുറ്റക്കാര്‍ ആണെന്ന് സ്ഥാപിക്കാന്‍ നമുക്ക് കഴിയണം; രണ്ട് ശാരീരികമായി ഉള്ള ശിക്ഷ.. പ്രധാനം നിയമം തന്നെയാണ്. മുംതാസിന്റെ മരണത്തിനു പിന്നില്‍ ഇവരാണ് എന്ന് തെളിയിക്കാന്‍ ചില ലിങ്കുകള്‍ കൂടി കിട്ടിയാല്‍, ഞാനത് പരസ്യപ്പെടുത്തും. പോലീസ് ഈ കേസ് വേറെ ഒരു വിധത്തില്‍ തീര്‍പ്പാക്കിയതിനാല്‍ അവര്‍ ഇനി സ്വന്തം മുഖം രക്ഷിക്കാന്‍ വേണ്ടി യാതൊരു പുതിയ തെളിവും സ്വീകരിക്കില്ല. അവരെക്കൊണ്ട് അതിനു നിര്‍ബന്ധിക്കുന്ന വഴിയാണ് ഞാന്‍ വെട്ടാന്‍ പോകുന്നത്..” ഡോണ പറഞ്ഞു.

“അതൊക്കെ ശരിയായിരിക്കാം..പക്ഷെ ഞാന്‍ അവന്മാരെ ഒന്ന് കാണും..എന്റെ വീട്ടില്‍ കയറിയവര്‍ ആരായാലും അവന്റെയൊക്കെ വീട്ടില്‍ ഞാനും കയറിയിരിക്കും..ഈ ലോകത്ത് എനിക്ക് ഏറ്റവും വലുത് എന്നെ എടുത്തു വളര്‍ത്തിയ എന്റെ അമ്മയാണ്..ആ അമ്മയെ കൈവച്ച അവന്മാരെ വാസു കണ്ടില്ലെങ്കില്‍ പിന്നെ ഞാന്‍ ഞാനാകില്ല…”
വാസുവിന്റെ ഉറച്ച വാക്കുകള്‍ കേട്ട് പുന്നൂസ് ഡോണയെ നോക്കി.

“വാസു..നീ അപകടത്തില്‍ ചെന്നു ചാടരുത്..നീ ഒറ്റയ്ക്കും അവര്‍ ഒരു സംഘവുമാണ്..അതെങ്കിലും നീ ഓര്‍ക്കണം. എന്റെ അഭിപ്രായത്തില്‍ അവരെ നിന്റെ പക്കലേക്ക് എത്തിക്കാനുള്ള വഴി തേടുന്നതാണ് നല്ലതെന്നാണ്..നീ അവരെ ശാരീരികമായി കൈകാര്യം ചെയ്താല്‍ അതുകൊണ്ട് അവര്‍ ഭയന്നു പിന്മാറുന്നവര്‍ അല്ല..അടിയും പിടിയും ഒന്നും അവന്മാര്‍ക്ക് പുത്തരിയല്ല..അവര്‍ക്കെതിരെ നമ്മള്‍ എന്തെങ്കിലും ചെയ്താല്‍ അത് ശക്തമായ രീതിയില്‍ ആയിരിക്കണം..പിന്നെ അവര്‍ പൊങ്ങരുത്” പുന്നൂസ് തന്റെ അഭിപ്രായം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *