സ്വാതന്ത്ര്യം – 1 Like

ഉണ്ടകണ്ണി എഴുതുന്ന വഴി ഇടയ്ക്ക് തോന്നിയ ഒരു കഥയാണ് , വലിയ രീതിയിൽ ലോജിക്ക് ഒന്നും നോക്കിയിട്ടുണ്ടോ ന്ന് അറിയില്ല . വായിച്ചു നോക്കുക ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ല എങ്കിലും കമന്റിൽ പറയുക.

ആദ്യ പാർട്ട് ആണ് കഥ തുടങ്ങി വരുന്നേ ഉള്ളൂ കമ്പി ഈ പാർട്ടിൽ ഉണ്ടാവില്ല . ഉണ്ടകണ്ണി പോലെ ആവില്ല ഇതിൽ വരുന്ന ഭാഗങ്ങൾ ഇറോട്ടിക്ക് ആവും.

അപ്പോ തുടങ്ങാം …

“അപ്പോ പറഞ്ഞത് എല്ലാം ഓർമയുണ്ടല്ലോ ഇക്കഴിഞ്ഞ 14 വർഷം നീ മറക്കണം ഇനി നീ ജീവിച്ചു തുടങ്ങണം, നല്ലൊരു നിലയിൽ എത്തണം എന്ത് ആവശ്യം ഉണ്ടേലും ഞങ്ങളെ ആരെ വേണമെങ്കിലും നിനക്ക് വിളിക്കാം കേട്ടല്ലോല്ലേ ?”.

“കേട്ട് ശിവേട്ട… നിങ്ങളെ ഒക്കെ അങ്ങനെ എനിക്ക് മറക്കാൻ പറ്റുമോ . പിന്നെ ഇതിന് പുറത്തേക്കുള്ള എന്റെ ജീവിതം എന്റെ കയ്യിൽ ഇല്ല എന്തായാലും ഞാൻ ശ്രമിക്കും നിങ്ങൾക്ക് ആർക്കും നാണക്കേട് ഉണ്ടാവാത്ത രീതിയിൽ ഞാൻ ജീവിക്കും. നിങ്ങളൊക്കെ അല്ലാതെ എനിക്ക് ബോധിപ്പിക്കാൻ പുറത്ത് വേറെ ആരും ഇല്ലാലോ ”

അത് പറയുമ്പോ എന്റെ കണ്ണു നിറഞ്ഞു തുളിമ്പിയിരുന്നു , ശിവേട്ടൻ വന്നെന്നെ കെട്ടി പിടിച്ചു , ടൈറ്റ്‌സ് ചേട്ടനും , തോമസ് ചേട്ടനും എല്ലാം നോക്കി നില്പുണ്ട് ഏവരുടെയും മുഖത്ത് സങ്കടം നിഴലിക്കുന്നുണ്ട് . എനിക്കും നല്ല സങ്കടമുണ്ട് കഴിഞ്ഞ കുറെ വർഷങ്ങളായി ഞാൻ കാണുന്ന മുഖങ്ങൾ ആണ് ഇവരൊക്കെ അല്ലാതെ പറയാൻ എനിക്ക് അങ്ങനെ ആരും ഇല്ല എന്നത് തന്നെയാണ് സത്യം . പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു എഴുത്ത് കുത്തും നടപടിക്രമങ്ങളും ഒക്കെ കഴിഞ്ഞപ്പോ അവർ എല്ലാം കൂടെ വാങ്ങിയ ഒന്ന് രണ്ടു ജോഡി ഡ്രസും കുറച്ചു കാശും , ഒരു ഫോണും അവിടെ നിന്ന് പഠിച്ച എന്റെ കുറച്ചു സർട്ടിഫിക്കറ്റ്കളും ഒക്കെ ഒരു ബാഗിലാക്കി എനിക് കൊണ്ടു തന്നു
“നീ ഇറങ്ങി കഴിയുമ്പോ നിന്നെ കാത്ത് എന്റെ ഒരു സുഹൃത്ത് നില്പുണ്ടാവും ‘കുട്ടൻ’ അവനെല്ലാം അറിയാം ഞാൻ എല്ലാം സംസാരിചിട്ടുണ്ട് . അയാൾ നിന്നെ ഒരു പെയിങ് ഗസ്റ്റ് ആക്കി ഒരു വീട്ടിൽ കൊണ്ട് ആക്കും അവിടെ പോയി നിന്റെ ഇതുവരെ ഉള്ള കാര്യങ്ങൾ ഒന്നും പറയാൻ നിൽക്കണ്ട പറയേണ്ടത് ഒക്കെ കുട്ടൻ സംസാരിക്കും. പിന്നെ നാളെ യോ മറ്റോ ഈ ഫോണിൽ ചൈത്രം ഹോം അപ്ലെയിൻസസ് എന്ന ഒരു നമ്പർ ഉണ്ട് അതിലേക്ക് വിളിക്കണം അവിടെ എന്റെ പേര് പറഞ്ഞിട്ട് ഇന്റർവ്യൂ നു ആണെന്ന് പറയണം അപ്പോ അവർ നേരിട്ട് ചെല്ലാൻ പറയും നീ പോയി കാണുക പിന്നെ സർട്ടിഫിക്കറ്റ് ഒന്നും കാണിക്കാൻ നില്കണ്ട പേരും ഒക്കെ മാറ്റി നിനക്ക് ഒരു പുതിയ ബയോഡേറ്റായും സർട്ടിഫിക്കറ്റും ഒക്കെ ഞാൻ തയ്യാറാക്കി ബാഗിൽ വച്ചിട്ടുണ്ട് അത് കാണിച്ച മതി . അവിടെ നിന്നെ എടുത്തു കൊള്ളും ഞാൻ സംസാരിച്ചു വച്ചിട്ടുണ്ട്. പിന്നെ അവിടെ നിന്ന് കുറച്ചു കാശ് ക്കെയുണ്ടാക്കി നീ പിന്നെന്താ നിന്റെ ഇഷ്ടം എന്നു നോക്കി എന്താ ന്ന് വച്ച ചെയ്യുക കേട്ടല്ലോ ”

ശിവേട്ടൻ പറഞ്ഞു

എനിക്ക് അതൊകെ കേട്ട് കണ്ണു നിറഞ്ഞു തുളുമ്പി വരുവാണ് .

എല്ലാരേം ഒരിക്കൽ കൂടെ നോക്കി ഞാൻ ആ ബാഗും വാങ്ങി ആ വലിയ വാതിലിന്റെ ചെറിയ ഒരു പോർഷനിലൂടെ ഇറങ്ങി

ഞാൻ അർജുൻ എന്ന അച്ചു ,

അച്ചു എന്ന് ഇവിടുന്ന് ഇറങ്ങിയ പിന്നെ എന്നെ വിളിക്കാൻ ആരും ഇല്ല . നീണ്ട 14 വർഷം ജുവനൈൽ ഹോമിലും ജയിലിലും ആയി കഴിഞ്ഞ് ഇന്ന് ഞാൻ സ്വതന്ത്രനാവുകയാണ്

14 ആം വയസിൽ ഒരു കൈ അബദ്ധം, കുഞ്ഞിലെ തന്നെ അച്ഛനും അമ്മയും ആരാണ് എന്നു പോലും അറിയാത്ത എന്നെ എടുത്ത് വളർത്തിയ ആ തറവാട്ടിലെ തമ്പുരാട്ടിയുടെ മോളെ എന്റെ കുഞ്ഞു കളികൂട്ടുകാരി ആതിര മോളെ കേറി പിടിച്ചു കുളത്തിൽ മുക്കി കൊല്ലാൻ നോക്കിയ നാട്ടിലെ ഒരു വഷളൻ ചെക്കനെ ഞാൻ കരയിൽ ഇട്ട് ഒന്ന് പെരുമാറി അബദ്ധത്തിൽ അവന്റെ തല കല്ലിൽ അടിച്ചു കൊണ്ട് അവൻ മരണപെട്ടു . പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു സംഭവം കൈ വിട്ട് പോയി എന്നറിഞ്ഞപ്പോൾ ആ തറവാട്ടിലെ ആരും എനിക്ക് വേണ്ടി സംസാരിക്കാൻ ഉണ്ടായില്ല . കുട്ടികൾ തമ്മിലുള്ള അടിയിൽ ഞാൻ അവനെ കൊന്നു എന്നത് മാത്രം നാടും നാട്ടരും അറിഞ്ഞു . ആ പ്രായത്തിൽ ജുവനൈൽ ഹോമിലേക്ക് എടുത്ത് ഏറിയപെട്ടതാണ് പിന്നെ ഒരുപാട് അനുഭവിച്ചു എല്ലാം ആലോചിക്കുമ്പോൾ ആർക് വേണ്ടി ആയിരുന്നു ന്ന് തോന്നി പോകും . പക്ഷെ 18 ആം വയസ്സ് മുതൽ ഇങ്ങോട്ട് വന്നേ പിന്നെ ഇവിടുന്ന് കിട്ടിയ കുറെ ബന്ധങ്ങൾ ആണ് എന്നെ ഇത്ര നാൾ ജീവിപ്പിച്ചത് ., സ്വന്തം മോനെ പോലെ കാണുന്ന ജയിൽ വാർഡൻ ശിവേട്ടൻ അനിയനെ പോലെ കണ്ടിരുന്ന ടൈറ്റ്‌സ് ചേട്ടനും തോമസ് ചേട്ടനും എല്ലാരും , ഇവരെ ഒക്കെ മിസ് ചെയ്യുമല്ലോ എന്നതാണ് എന്നെ കൂടുതൽ ദുഃഖത്തിലാഴ്ത്തിയത്.
പുറത്തു ഇറങ്ങിയ ഞാൻ മുകളിലേക്ക് ഒന്ന് നോക്കി ഇപ്പോൾ മുതൽ ഞാൻ സ്വതന്ത്രനാണ് പക്ഷെ എന്തിന്… ആർക്ക് വേണ്ടി അങ്ങനെ ഒരു ചോദ്യം മാത്രം ആരോ എന്നോട് ഉള്ളിലിരുന്നു ചോദിക്കുന്നു …

ഞാൻ ചുറ്റും ഒന്ന് നോക്കി അകലെ റോഡ് സൈഡിൽ ഒരു കാറിൽ ചാരി ഒരു മധ്യവയസ്കൻ നില്പുണ്ട് പുള്ളി എന്നെ കണ്ടു പെട്ടെന്ന് എന്റെ നേരെ നടന്നു വരുന്നു . അത് തന്നെ ആവും ശിവേട്ടൻ പറഞ്ഞ ആൾ

” അഖിൽ അല്ലെ ??” അയാൾ എന്റെ അടുത്ത് വന്നു ചോദിചു

പെട്ടെന്ന് എനിക്ക് ഒന്നും കത്തിയില്ല

” ശിവൻ പറഞ്ഞ ആൾ ?? ”

ഒ ഇനി ഇതാകും എന്റെ പേര്

“അതേ.. ”

” ആ വന്നോളൂ”

അയാൾ എന്റെ കയ്യിൽ നിന്ന് ബാഗും വാങ്ങി കാറിന് അടുത്തേക്ക് നടന്നു ഞാൻ പുറകെയും

…………………………………………………………………..

” അച്ചുവേട്ട എനിക്ക് ആ ആമ്പൽ പറിച്ചു താ ”

” എന്താ അമ്മൂട്ടി ഇത് . വെള്ളം നിറഞ്ഞു കിടക്കുവാ നമുക്ക് പിന്നെ പറിക്കാം”

” ങും…. എനിക്ക് ഇപോ തന്ന വേണം , എന്നോട് ഇഷ്ടം ഉണ്ടേ പറിച്ചു താ ”

” ഹോ കാന്താരി ഇവളെ കൊണ്ട്.. ഇവിടെ നിക്ക് ഞാൻ ഇപോ കൊണ്ടു വരാം ”

ഞാൻ നോക്കി നിൽക്കെ അച്ചുവേട്ടൻ കുളത്തിലേക്ക് ഇറങ്ങി.

പെട്ടെന്നാണ് ആരോ എന്നെ പുറകിൽ നിന്ന് വാ പൊത്തി പിടിച്ചു പുറകിലേക്ക് വലിച്ചത്, സകല ശക്തി എടുത്ത് കുതറാൻ നോക്കി പക്ഷെ എനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല

പിടിച്ച ആളുടെ കയ്യ് എന്റെ നെഞ്ചിലേക്ക് ഒക്കെ പരതൽ തുടങ്ങി എന്റെ കണ്ണോകെ നിറഞ്ഞു വന്നു ഞാൻ സർവ ശക്തിയും എടുത്ത് അയാളുടെ കൈ വിടുവിക്കാൻ നോക്കി കൂടാതെ എന്റെ വാ പൊത്തി പിടിച്ച കൈ ൽ നന്നായി ഒരു കടിയും കൊടുത്തു , പെട്ടെന്ന് ആയാൾ എന്നെ വെള്ളത്തിലേക്ക് തള്ളി ഇട്ടു നീന്തൽ അറിയാതെ വെള്ളം പൊങ്ങി കിടന്ന നിലയില്ലാകുളത്തിൽ ഞാൻ കൈ കാൽ ഇട്ട് അടിച്ചു . പെട്ടെന്ന് ആരോ വന്നു എന്നെ പൊക്കി എടുത്ത് കരയിലേക്ക് കയറ്റി എനിക്ക് ബോധം നഷ്ടപ്പെട്ടിരുന്നു .
പിന്നീട് ബോധം വന്നപ്പോൾ ഞാൻ കാണുന്നത് പോലിസ് കൊണ്ടു പോകുന്ന അച്ചുവേട്ടനെയാണ് ഞാൻ കുറെ കരഞ്ഞു പിറകെ ഓടാൻ നോക്കി പക്ഷെ അമ്മ എന്നെ പിടിച്ചു വച്ചു

Leave a Reply

Your email address will not be published. Required fields are marked *