അവൾ ഇറങ്ങി പോയി , ഞാൻ പതിയെ എണീറ്റ് അച്ചന്റെ റൂമിലേക്ക് പോയി . റൂമിലേക്ക് കയറി ചെല്ലുമ്പോ തന്നെ എനിക്ക് ആകെ എന്തൊക്കെയോ തോന്നി ഇത്ര വർഷങ്ങൾക്ക് ശേഷം കാണുവാണ് ആകെ നരയൊക്കെ കേറി വല്ലാതെ ആയിരുന്നു അച്ഛൻ കണ്ണടച്ചു കിടക്കുവായിരുന്നു , എന്റെ സാമീപ്യം അറിഞ്ഞപ്പോ തന്നെ കണ്ണു തുറന്നു
“മോളെ…. ” ആകെ സങ്കടത്തോടെ വിളിച്ചു
ഞാൻ ഒന്ന് ചിരി വരുത്തി
“നിനക്ക് എന്നോട് തീർത്ത തീരാത്ത വെറുപ് ആണെന്ന് അറിയാം മോളെ.. എന്നാലും നീ വന്നല്ലോ എനിക്ക് അത് മതി ഇനി സമാധാനമായി കണ്ണടക്കാം ”
ഞാൻ ഒന്നും മിണ്ടിയില്ല
“നീ എന്താ മോളെ മിണ്ടാത്തത് ”
“എന്ത് മിണ്ടാനാ… എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല ”
“നീ ഇപ്പോഴും ?? ”
“അതേ ഇപ്പോഴും എനിക്ക് ഒന്നും മറക്കാൻ ആവില്ല .. ഞാൻ കരഞ്ഞു തീർത്ത കണ്ണീർ നിങ്ങൾക്ക് പറഞ്ഞ മനസിലാവില്ല . നിങ്ങൾ ഒരാൾ മനസ്സു വെച്ചിരുന്നേൽ എന്റെ അച്ചുവേട്ടൻ രക്ഷപെട്ടു പോയേനെ പക്ഷെ ചെയ്തില്ല എന്നെ കൊണ്ട് ചെയ്യാൻ സമ്മതിപ്പിച്ചും ഇല്ല . ഇനി എന്താ ചെയ്യേണ്ടത് ന്ന് എനിക്ക് അറിയാം അതിനുള്ള കഴിവും പ്രാപ്തിയും ഒക്കെ എനിക്ക് ഉണ്ട് . പിന്നെ നിങ്ങളുടെ ബിസിനസ് നോക്കുന്നത് എന്റെ അച്ചൻ അതായത് എന്നെ വളർത്തിയ എന്റെ അച്ഛനോടുള്ള കടപ്പാട് കൊണ്ടു മാത്രമാണ് ”
ഞാൻ അതും പറഞ്ഞു മുറിക്ക് വെളിയിൽ ഇറങ്ങി, എന്തോ പറയാൻ പോയ അച്ഛൻ പെട്ടെന്ന് വാ അടച്ചു കിടന്നു .
………………………………………………………………….
എന്നെ റൂമിലാക്കി കുട്ടൻ ചേട്ടൻ പോയി . ഞാൻ ആകെ ചുറ്റും നോക്കി നല്ല റൂം ആണ് . ഒരു ബെഡ് അടുക്കള അത്യാവശ്യം വേണ്ട ഫർണീച്ചറുകൾ കിച്ചൻ അതിലും അത്യാവശ്യം വേണ്ട പാത്രങ്ങൾ ഒക്കെ ഉണ്ട് . ബാങ്ക് ഉദ്യോഗസ്ഥരായ ആനി ചേച്ചിയും വർഗീസ് അച്ചായനുമാണ് ഉടമകൾ, അവർ താഴെ താമസിക്കുന്നു ഒരു മോൾ ഉണ്ട് ഇസബെൽ ഇപോ ഡിഗ്രി 1സ്റ്റ് ഇയർ പഠിക്കുന്നു . കുട്ടൻ ചേട്ടൻ അവരോട് എന്താകെയോ പറഞ്ഞു റെഡിയാക്കി എന്നെ ഈ റൂമിൽ കയറ്റി എന്താവശ്യം ഉണ്ടേലും വിളിക്കാൻ നമ്പറും തന്നിട്ടാണ് പോയത് .ഞാൻ ഡ്രസ് ഒക്കെ മാറി എല്ലാം ഒന്ന് നടന്നു കണ്ടു നല്ല ക്ഷീണം ഉണ്ട് ബെഡിലേക്ക് കിടന്നതെ ഓർമയുള്ളൂ ആദ്യ അനുഭവം ആയത് കൊണ്ടാവാം നല്ലവണ്ണം കിടന്നു ഉറങ്ങി .
ഉച്ചകഴിഞ്ഞു 4 മണി ഒക്കെ ആയപ്പോൾ ആണ് എണീറ്റത് നല്ല വിശപ്പും ദാഹവും ഉണ്ട് അവിടെ ഒന്നും ഇല്ലാത്തത് കൊണ്ട് ഞാൻ താഴെ ഇറങ്ങി കട തപ്പി ഇറങ്ങി , താഴെ ആരെയും പുറത്ത് കണ്ടില്ല ജോലിക്ക് പോയി വന്നു കാണില്ല അവർ . ഞാൻ ഒരു കട കണ്ടുപിടിച്ചു അവശ്യ സാധനങ്ങൾ ഒക്കെ വാങ്ങി അടുത്തുള്ള ഹോട്ടലിൽ കയറി ഫുഡും അടിച്ചു വീട്ടിലേക്ക് തിരികെ പോന്നു . വീണ്ടും കേറി കിടന്നു ഉറങ്ങാൻ തോന്നിയില്ല എന്റെ പോർഷനിൽ വാതുക്കലേക്ക് തുറക്കുന്ന ആ ബാൽക്കണിയിൽ ഒരു കസേര എടുത്ത് ഇട്ട് ഞാൻ ഇരുന്നു . അപ്പോഴാണ് അവരെല്ലാം കൂടെ തന്ന ഫോണിന്റെ കാര്യം ഓർത്തത് ഞാൻ ബാഗ് തുറന്ന് ഫോണ് എടുത്ത് നോക്കി അതിന്റെ കൂടെ ഉണ്ടായിരുന്ന ബുക്കിൽ നിന്നും സിം ഇടുന്നതും ഒക്കെ നോക്കി അതുപോലെ ഇട്ടു , നോക്കിയ യുടെ ഒരു സാദാ ഫോണ് ആയിരുന്നു അത് പോലും എനിക്ക് മര്യാദക്ക് ഉപയോഗിക്കാൻ അറിയില്ല എന്നതാണ് സത്യം. എങ്ങനെ ഒക്കെയോ സിം ഒക്കെ ഇട്ടു കുറെ നേരം കാത്തിരുന്നപ്പോൾ അത് ആക്ടിവ് ആയി അപ്പോൾ തന്നെ ഡയറി ൽ നിന്നു നമ്പർ എടുത്തു ശിവേട്ടനെ വിളിച്ചു എത്തിയ കാര്യവും ഒക്കെ പറഞ്ഞു ഡ്യൂട്ടി യിൽ ആയത് കൊണ്ട് അധികം സംസാരിക്കാൻ ആയില്ല രാവിലെ പറഞ്ഞ സ്‌തലത്ത് ചെല്ലാൻ പറഞ്ഞു ഓരോ ഉപദേശങ്ങൾ ഒക്കെ തന്നു പെട്ടെന്ന് കട്ടാക്കി. ഞാൻ അവിടെ തന്നെ ഇരുന്ന് ഓരോന്ന് ആലോചിച്ചു , വേറെ ഒന്നും അല്ല എന്നെ അന്ന് പോലീസ് കൊണ്ടുപോകുമ്പോൾ കരഞ്ഞു കലങ്ങിയ ആ രണ്ടു കണ്ണുകൾ ഇത്രേം വർഷത്തിന് ഇടക്ക് എല്ലാ ദിവസവും ഞാൻ ഓർമയിൽ സൂക്ഷിക്കുന്ന ആ കണ്ണുകൾ ., അമ്മു അവൾ… അവളിപ്പോൾ വലിയ കുട്ടി ആയിട്ടുണ്ടാവും .. ശിവേട്ടൻ എന്റെ ശിക്ഷ കാലാവധി ഇളവ് കിട്ടി ഉടനെ ഇറങ്ങാൻ പറ്റും എന്നൊക്കെ പറഞ്ഞപോൾ ആദ്യം തന്നെ കരുതിയത് അമ്മുവിനെ കണ്ടുപിടിക്കാൻ ആയിരുന്നു പക്ഷെ കുറെ ആലോചിച്ചപോൾ അത് വേണ്ടെന്ന് വച്ചു . അല്ലേലും അവളുടെ വീട്ടിൽ ഒരു ജോലിക്കാരനെ പോലെ കഴിഞ്ഞിരുന്ന എന്നെ അവൾ ഓർകത്തു പോലുമില്ല അന്ന് ആ ഷോക്കിൽ കരഞ്ഞത് കണ്ടിട്ട് ഞാൻ ഓരോ മണ്ടത്തരങ്ങൾ ആലോചിച്ചു കൂട്ടുവാണ് , ഇപോ അവള് നല്ല പഠിപ്പ് ഒക്കെ നേടി ഒരു കല്യാണം ഒക്കെ കഴിച്ചു കാണും അപ്പോഴ ഞാൻ ഈ ജയിലിൽ നിന്നും ഇറങ്ങി ഹ ഹ .. വേദനയോടെ ചിരിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ
“എന്താ ഒറ്റക്കിരുന്നു ചിരിക്കുന്നെ??’
