സ്വാതന്ത്ര്യം – 1 1

ഞാനൊരു കള്ള സംശയതോടെ അവളെ നോക്കി കണ്ണുരുട്ടി

“ശെടാ ഒരു സത്യം പറയാൻ കൂടെ പറ്റില്ലേ . വേഗം വന്നേ നമുക്ക് വീട്ടിൽ ചെന്നിട്ട് എന്തൊക്കെ പരിപാടി ഉള്ളത ”

അവൾ അതും പറഞ്ഞു കാറിൽ ചാടി കയറി ഇരുന്നു . ഞാൻ പുറകെ കയറി . മുന്തിയ മോഡൽ ബെൻസ് കാറാണ് അച്ഛന് ഇപ്പൊഴും ഒരു മാറ്റവും കാണില്ല ന്ന് അതിലൂടെ തന്നെ എനിക്ക് മനസിലായിരുന്നു .

“എന്താ ശങ്കരൻ ചേട്ടാ മിണ്ടാതെ ഇരിക്കുന്നെ എന്നെ കണ്ടിട്ട്”

ഡ്രൈവിങ് സീറ്റിലേക്ക് നോക്കിയ ശങ്കരൻ ചേട്ടനോട് ഞാൻ ചോദിച്ചു

“അയ്യോ ആതിര കുഞ്ഞേ അങ്ങനെ ഒന്നും ഇല്ല ഞാൻ വഴിയേ സംസാരിക്കാം എന്നു വച്ച അല്ലാതെ ”

“ആഹാ ഇപോ ആതിര എന്നായോ എന്നെ പണ്ട് അമ്മൂട്ടി ന്നല്ലേ വിളിച്ചിരുന്നെ അത് തന്നെ മതി എനിക്ക് ഒരു മാറ്റവും ഇല്ല ട്ടോ ”

അയാൾ അത് കേട്ട് ചിരിച്ചു

“ശെരി അമ്മൂട്ടി , എനിക്ക് ഒരു പേടി ഉണ്ടായിരുന്നു ഈ ഞങ്ങളെ ഒക്കെ മറക്കുമോ ന്ന് ”

“നിങ്ങളെ മറക്കാനോ എന്ത് ചോദ്യമാണ് ശങ്കരേട്ട ഇത് .. എന്റെ ജീവിതത്തിൽ ഞാൻ ഏറ്റവും സന്തോഷം അനുഭവിച്ചത് ആ കുറച്ചു നാളുകൾ ഇവിടെ വച്ചല്ലേ ആരെ മറക്കാൻ ആണ് ഞാൻ… എന്ന കൊണ്ട് ആവില്ല അത് “
“മോൾ പിന്നെ എന്താ ഒരു വട്ടം പോലും ഇങ്ങോട്ട് ഒന്ന് വരാഞ്ഞത് ”

” അത്.. അത് ശങ്കരേട്ട ചേട്ടന് തന്നെ എല്ലാം അറിയാവുന്നെ അല്ലെ .. ”

“ആ പോട്ടെ മോളെ .. നമുക്ക് പിന്നെ സംസാരിക്കാം എല്ലാം ”

അയാൾ അതും പറഞ്ഞു വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു

ശ്രീദേവി ഞാൻ കൊണ്ടു വന്ന ബാഗിൽ എന്തൊക്കെ ഉണ്ടെന്ന് തപ്പുവാ അവൾക്ക് ഞാൻ ഒരു ഫോണ് വാങ്ങി കൊടുക്കാം ന്ന് പറഞ്ഞിരുന്നു

“ടി നോക്കണ്ട അതിൽ ഇല്ല ഞാനിവുടുന്നു വാങ്ങി തരാം നാളെ ആവട്ടെ ”

അങ്ങനെ ഓരോന്നോകെ പറഞ്ഞു വണ്ടി തറവാട്ട് വീട്ടു മുറ്റത്തേക്ക് കയറി

എന്റെ ഉള്ളിൽ എന്തോ ഇരുന്ന് കൊളുത്തി വലിക്കുന്ന പോലെയാണ് തോന്നിയത് . കാർ നിർത്തി ശ്രീദേവി ചാടി ഇറങ്ങി അമ്മുവെച്ചി വന്നേ എന്നു വിളിച്ചു അകത്തേക്ക് ഓടി .. പൊട്ടി പെണ്ണ് ഇത്രേം വളർന്നു എങ്കിലും കുട്ടി കളി തന്നെയാണ് ഞാൻ മനസ്സിൽ കരുതി

കാറിന് വെളിയിൽ ഇറങ്ങി ഞാൻ തിരിഞ്ഞു പടിപ്പുരയിലേക്ക് ഒന്ന് നോക്കി .. കരഞ്ഞു കൊണ്ട് ഇരിക്കുന്ന അച്ചുവെട്ടനെ പോലിസ് വലിച്ചിഴച്ചു കൊണ്ട് പോകുന്നത് ഞാൻ കണ്ടു .. നെഞ്ചിനകത്ത് എന്തെന്നല്ലാതെ ഒരു വേദന വന്നു നിറഞ്ഞു എന്റെ കണ്ണോകെ നിറഞ്ഞിരുന്നു

” മ… മോളെ….”

ആരോ തലയിൽ ഉഴിയുന്നത് അറിഞ്ഞാണ് ഞാൻ തിരിഞ്ഞു നോക്കിയത് . അമ്മയായിരുന്നു ഇത്ര വർഷം കഴിഞ്ഞു കാണുവാണ് നേരിട്ട് അമ്മ യുടെ കണ്ണോകെ നിറഞ്ഞൊഴുകുന്നുണ്ട്

“മോളെ…ഇത്ര നാൾ ഒന്നിങ്‌ വരാൻ തോന്നിയില്ലലോ നിനക്ക് … ആരോടാ മോളെ ഈ വാശി കാട്ടിയത് നീ… ഇത്രേ നാൾ ഞങ്ങൾ അനുഭവിച്ചത് …. ”

“മതിയമ്മെ.. എനിക്ക് ഈ സെന്റിമെന്സ് ഒന്നും ഇപോ പിടികിട്ടില്ല നിങ്ങൾ അനുഭവിച്ഛ് അത്രേ … ഞാൻ ഒന്നും പറയുന്നില്ല കൂടുതൽ,

ശങ്കരേട്ട …എന്റെ ബാഗ് ഒക്കെ ഒന്ന് അകത്തേക്ക് എത്തിക്കനെ “
ഞാൻ അതും പറഞ്ഞു അകത്തേക്ക് കയറി കുറെ ബന്ധുക്കളും പരിവാരങ്ങളും വീട്ടിൽ കൂടി നിൽപ്പുണ്ടായിരുന്നു എന്റെ പെരുമാറ്റം ഒക്കെ കണ്ടിട്ടാവാം ആരും ഒന്നും മിണ്ടാതെ നിന്നു , അമ്മ കണ്ണൊക്കെ നിറഞ്ഞു കരച്ചിൽ അടക്കി എന്നെ നോക്കി അവിടെ തന്നെ ശിലയായി നിന്നു . ശ്രീദേവി മാത്രമെന്റെ പുറകെ പോന്നു

ഗോവണി കേറി എന്റെ പഴേ മുറി തന്നെ ഞാൻ നോക്കി പ്രതീക്ഷിച്ച പോലെ തന്നെ അവിടെ എല്ലാം റെഡി യാക്കി ഒരുക്കി വച്ചിട്ടുണ്ട്

“അമ്മുവെച്ചി എന്തിനാ അമ്മയെ സങ്കടപെടുത്തിയെ”

ശ്രീദേവി മുറിയിലേക്ക് കയറി ചോദ്യം തുടങ്ങി

“ഞാൻ ആരേം സങ്കടപെടുത്തിയില്ല ല്ലോ ശ്രീകുട്ടി നീ ഒന്ന് പൊക്കെ എനിക്ക് ഡ്രസ് മാറി ഒന്ന് ഫ്രഷ് ആവണം ”

“ഹോ എന്നാലും എന്ത് രസാ ഈ ചേച്ചിയെ കാണാൻ … ഒരുപാട്‌ കാമുകന്മാർ ഒക്കെ ഉണ്ടാവും ല്ലേ അവിടെ ”

അവൾ പിന്നേം തുടങ്ങി

“കാമുകൻ അല്ല ഓടടി അവൾ പിന്നേം തുടങ്ങി നിനക്ക് എന്റെ കയ്യിന്ന് വാങ്ങാൻ ഉള്ള പുറപ്പാട് ആണോ ”

Leave a Reply

Your email address will not be published. Required fields are marked *