സ്വാതന്ത്ര്യം – 1 1

അവൾ ഇറങ്ങി ഓടാൻ പോയി അപ്പോൾ ശങ്കരൻ ചേട്ടൻ ബാഗുമായി വന്നു ബാഗ് എല്ലാം അകത്തേക്ക് വച്ചിട്ട് പോയി . പുറകെ ശ്രീദേവി യും ..

ഞാൻ റൂം പൂട്ടി ഡ്രസ് മാറാൻ തുടങ്ങി . കണ്ണാടി യുടെ മുന്നിൽ നിന്ന് എന്നെ തന്നെ ഒന്ന് നോക്കി

” ആ അവളെ കുറ്റം പറയാൻ പറ്റില്ല ഞാൻ അത്യാവശ്യം കൊള്ളാം … കാമുകനെ എനിക്കെ ഹ ഹ ”

മനസുകൊണ്ട് ഇപ്പോഴും അച്ചുവേട്ടനെ സ്വന്തമായി കൊണ്ട് നടക്കുന്ന ഞാൻ ആരെ സ്നേഹിക്കാൻ .. അതൊക്കെ അവൾക്ക് വല്ലോം അറിയാമോ പൊട്ടി . എന്നാലും ഇപോ അച്ചുവേട്ടനു എന്നെ മനസിലാകുമോ അതെല്ലാം പോട്ടെ പുള്ളിയെ എനിക്ക് മനസിലാകുമോ ആവോ..

ഞാൻ ഓരോന്ന് ആലോചിച്ചു ബാത്രൂമിൽ കയറി കുളിച്ചു ഒരു ടി ഷർട്ടും ട്രാക്ക് പാന്റും ഇട്ട് താഴേക്ക് ഇറങ്ങി . ഹാളിൽ എല്ലാരും ഇരിപ്പുണ്ട്
“അമ്മു നീ അമ്മയോട് കാണിച്ചത് ഒട്ടും ശരിയല്ല എത്ര വർഷം കഴിഞ്ഞു കാണുവാ നേരിട്ട് നിന്നെ , ഒന്നുമില്ലേലും അത് നിന്നെ പെറ്റ അമ്മയല്ലേ ടി ”

ദേവി ചിറ്റയാണ് ശ്രീദേവി യുടെ അമ്മ . അവൾ അമ്മയുടെ തോളിൽ തൂങ്ങി അവിടെ നില്പുണ്ട് , ഞാൻ ഒന്നും മിണ്ടാൻ പോയില്ല അമ്മ ഡൈനിങ് ടേബിളിൽ തല വച്ചു കിടപ്പുണ്ട് എന്നെ കണ്ടതും ചാടി എണീറ്റു

“മോളെ വാ എന്തെങ്കിലും കഴിക്കാം ”

അമ്മയുടെ മുഖത്ത് സങ്കടം ഉണ്ട് . പക്ഷേ എനിക്ക് ഒരു സങ്കടവും തോന്നിയില്ല

“ദേവി ചിറ്റേ.. ഞാൻ എന്റെ അമ്മയെ കണ്ടിരുന്ന പോലെ സ്വന്തം അമ്മയായി ഇവരെ ഇവിടെ കണ്ടിരുന്ന ഒരാൾ ഉണ്ടായിരുന്നു , നിങ്ങൾക്ക് ഒക്കെ ഓർമയുണ്ടോ ന്ന് അറിയില്ല , എന്നെ കടന്നു പിടിച്ച ആ വടക്കെതിലേ ചെക്കനെ തല്ലിയപ്പോ ഒരു കൈയബദ്ധം പറ്റിയത് ആണെന്ന് കരഞ്ഞു പറഞ്ഞിരുന്നു അവൻ ഓർമയുണ്ടോ നിങ്ങൾക്ക് ഒക്കെ ? അവസാനം ഈ വീട്ടു മുറ്റത് കൂടെ പട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോകുന്ന പോലെ കൊണ്ടുപോയപോ ആരും ഒരക്ഷരം മിണ്ടിയിരുന്നോ ,??

പോട്ടെ ഞാൻ കരഞ്ഞു പറഞ്ഞു ഒന്ന് രക്ഷിക്കാൻ , ആരെങ്കിലും ചെയ്‌തോ?? ന്നിട്ട് ഇപോ സെന്റിമെൻസും കൊണ്ട് വന്നിരിക്കുന്നു വെറുപ്പാണ് എനിക്ക് ഇവിടം പിന്നെ ഇപോ വന്നത് എന്റ വളർത്തചൻ ഒരാൾ കാരണമാണ് പിന്നെ എനിക്ക് എന്റെ അച്ചുവേട്ടനെ രക്ഷിക്കണം അത് മാത്രമേ ഇപോ എന്റെ മനസിൽ ഉള്ളൂ വേറെ ഒന്നും ആരും എന്നോട് പറയണ്ട എനിക്കോട്ടും അറിയുകയും വേണ്ട. ”

“ഞാൻ അതും പറഞ്ഞു വീണ്ടും റൂമിലേക്ക് നടന്നു ”

കുറച്ചു കഴിഞ്ഞപ്പോ ദേവി ചിറ്റ റൂമിലേക്ക് വന്നു

“മോളെ നീ എല്ലാം മറന്നു കള, ചേച്ചി അന്നത്തെ പോലെ അല്ല ഇപോ നീ ഉപേക്ഷിച്ച് പോയെ പിന്നെ അവൾ മര്യാദക്ക് ഒന്നു ചിരിക്കുന്നത് പോലും ഞാൻ കണ്ടിട്ടില്ല നിന്റെ അച്ചന്റെ നിർബന്ധം കൊണ്ടാണ് അന്ന് ചേച്ചി ഒന്നും ചെയ്യാതെ നിന്നത് “
“വേണ്ട ദേവി ചിറ്റേ എന്നെ അതൊന്നും ഇനി ഓർമിപ്പിക്കണ്ട ചിലപ്പോ ഞാൻ ഇവിടുത്തെ താമസം തന്നെ മാറ്റി കളയും , അന്ന് കിടന്നു കരഞ്ഞ പൊട്ടി പെണ്ണൊന്നും അല്ല ഞാൻ ഇപ്പോൾ ”

“ആ ഞാൻ പറഞ്ഞു ന്നെ ഉള്ളൂ അവരൊക്കെ വയസ്സായി ഇനി എത്ര നാൾ ഉണ്ടാവും ന്ന് പോലും അറിയില്ല പിന്നീട് ദുഃഖിക്കേണ്ടി വരരുത്. പിന്നെ നീ അച്ചനെ ഒന്ന് പോയ്‌ കാണു നീ വരും ന്ന് അറിഞ്ഞ മുതൽ ഉറക്കം പോലും ഇല്ലാതെ കിടക്കുവാ പുള്ളി ”

ഞാൻ ഒന്നും മിണ്ടിയില്ല

“കാണില്ലേ നീ?? അതോ താഴെ പറഞ്ഞ പോലെ തന്നെ ആണോ ”

‘കാണാം ചിറ്റേ.. പിന്നെ താഴെ പറഞ്ഞ നിലപാട് തന്നെ എനിക്ക് ഉള്ളൂ ”

ഞാൻ അത് പറഞ്ഞപ്പോ തന്നെ ചിറ്റ റൂം വിട്ട് ഇറങ്ങി പോയി , ഞാൻ കുറച്ചു നിറം ആ

ബെഡിൽ. കണ്ണടച്ചു കിടന്നു

ഒന്ന് മയങ്ങി പോയിരുന്നു എണീറ്റപ്പോൾ റൂമിൽ ശ്രീദേവി ഇരുപ്പുണ്ട്

“ചേച്ചി എണീറ്റ … വ ”

“എങ്ങോട്ട് എന്താ പെണ്ണേ നീ ഇവിടെ വന്നിരിക്കുന്നെ നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ ? അല്ല നീ സ്കൂളിൽ പോയല്ലേ??”

” ഇന്ന് ചേച്ചി വരുന്ന കൊണ്ട് ലീവ് ആണ് , ചേച്ചി വ നമുക്ക് അച്ഛച്ചനെ കാണാം ”

“ആ ഞാൻ വന്നോളാ നീ ഇപോ പോ”

“എനിക്ക് ഫോണ് ??” അവൾ ചിണുങ്ങി

” വാങ്ങി താരം പെണ്ണേ നീ കിടന്നു ചിണുങ്ങാതെ ഇപോ പോ ”

Leave a Reply

Your email address will not be published. Required fields are marked *