സ്വാതന്ത്ര്യം – 1 1

ഞാൻ ചുറ്റും ഒന്ന് നോക്കി അകലെ റോഡ് സൈഡിൽ ഒരു കാറിൽ ചാരി ഒരു മധ്യവയസ്കൻ നില്പുണ്ട് പുള്ളി എന്നെ കണ്ടു പെട്ടെന്ന് എന്റെ നേരെ നടന്നു വരുന്നു . അത് തന്നെ ആവും ശിവേട്ടൻ പറഞ്ഞ ആൾ

” അഖിൽ അല്ലെ ??” അയാൾ എന്റെ അടുത്ത് വന്നു ചോദിചു

പെട്ടെന്ന് എനിക്ക് ഒന്നും കത്തിയില്ല

” ശിവൻ പറഞ്ഞ ആൾ ?? ”

ഒ ഇനി ഇതാകും എന്റെ പേര്

“അതേ.. ”

” ആ വന്നോളൂ”

അയാൾ എന്റെ കയ്യിൽ നിന്ന് ബാഗും വാങ്ങി കാറിന് അടുത്തേക്ക് നടന്നു ഞാൻ പുറകെയും

…………………………………………………………………..

” അച്ചുവേട്ട എനിക്ക് ആ ആമ്പൽ പറിച്ചു താ ”

” എന്താ അമ്മൂട്ടി ഇത് . വെള്ളം നിറഞ്ഞു കിടക്കുവാ നമുക്ക് പിന്നെ പറിക്കാം”

” ങും…. എനിക്ക് ഇപോ തന്ന വേണം , എന്നോട് ഇഷ്ടം ഉണ്ടേ പറിച്ചു താ ”

” ഹോ കാന്താരി ഇവളെ കൊണ്ട്.. ഇവിടെ നിക്ക് ഞാൻ ഇപോ കൊണ്ടു വരാം ”

ഞാൻ നോക്കി നിൽക്കെ അച്ചുവേട്ടൻ കുളത്തിലേക്ക് ഇറങ്ങി.

പെട്ടെന്നാണ് ആരോ എന്നെ പുറകിൽ നിന്ന് വാ പൊത്തി പിടിച്ചു പുറകിലേക്ക് വലിച്ചത്, സകല ശക്തി എടുത്ത് കുതറാൻ നോക്കി പക്ഷെ എനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല

പിടിച്ച ആളുടെ കയ്യ് എന്റെ നെഞ്ചിലേക്ക് ഒക്കെ പരതൽ തുടങ്ങി എന്റെ കണ്ണോകെ നിറഞ്ഞു വന്നു ഞാൻ സർവ ശക്തിയും എടുത്ത് അയാളുടെ കൈ വിടുവിക്കാൻ നോക്കി കൂടാതെ എന്റെ വാ പൊത്തി പിടിച്ച കൈ ൽ നന്നായി ഒരു കടിയും കൊടുത്തു , പെട്ടെന്ന് ആയാൾ എന്നെ വെള്ളത്തിലേക്ക് തള്ളി ഇട്ടു നീന്തൽ അറിയാതെ വെള്ളം പൊങ്ങി കിടന്ന നിലയില്ലാകുളത്തിൽ ഞാൻ കൈ കാൽ ഇട്ട് അടിച്ചു . പെട്ടെന്ന് ആരോ വന്നു എന്നെ പൊക്കി എടുത്ത് കരയിലേക്ക് കയറ്റി എനിക്ക് ബോധം നഷ്ടപ്പെട്ടിരുന്നു .
പിന്നീട് ബോധം വന്നപ്പോൾ ഞാൻ കാണുന്നത് പോലിസ് കൊണ്ടു പോകുന്ന അച്ചുവേട്ടനെയാണ് ഞാൻ കുറെ കരഞ്ഞു പിറകെ ഓടാൻ നോക്കി പക്ഷെ അമ്മ എന്നെ പിടിച്ചു വച്ചു

“അച്ചുവേട്ട…… ”

“മാഡം…. ???” മാം ??? ”

ഞാൻ സ്വബോധത്തിലേക്ക് വന്നു കണ്ണു തുറന്നു നോക്കി എയർ ഹൊസ്റ്റസ് ആയിരുന്നു .

ഫ്‌ളൈറ്റ് ഉടനെ ലാൻഡ് ചെയ്യും എന്ന് അവർ പറഞ്ഞിട്ട് വേണ്ട നിയന്ത്രണങ്ങൾ എടുക്കാൻ പോയി

ഞാൻ ആതിര എന്ന അമ്മു അന്ന് ആ സംഭവത്തിനു ശേഷം മാനസികമായി ആകെ തകർന്നു പോയ എന്നെ മാമന്റെ വീട്ടിൽ നിർത്തി പഠിപ്പിക്കാൻ വേണ്ടി കടൽ കടത്തി ഓസ്‌ട്രേലിയക്ക് വിട്ടതാണ് .. ഒരുപാട് കരഞ്ഞു ഞാൻ ഒരുപാട് പറഞ്ഞു അച്ചുവേട്ടനെ ഒന്നു രക്ഷിക്കാൻ എന്നാൽ അച്ഛൻ കേട്ടില്ല അമ്മക്ക് പിന്നെ അച്ഛൻ പറയുന്നത്‌ വേദവാക്യവും ആണ് .. ആ വാശിക്ക് ഞാൻ പിന്നെ ഈ നാട്ടിലേക്ക് വന്നിട്ടെ ഇല്ല . ഇത്ര വർഷങ്ങൾക്ക് ശേഷം ഇപോ ഈ വരവ് അച്ഛൻ നു അത്ര വയ്യ എന്നതു കൊണ്ടാണ് . അച്ചന്റെ ബിസിനസ് ഒക്കെ ഞാൻ ഇനി ഏറ്റടുക്കണം പോലും , ഒട്ടും താല്പര്യം ഇല്ലാഞ്ഞിട്ട് കൂടെ അമ്മാവന്റെ അല്ല എന്റെ വളർത്തച്ചന്റെ നിർബന്ധ പ്രകാരമാണ് ഞാൻ ഇങ്ങോട്ട് വരുന്നത് കൂടാതെ എന്റെ ഏറ്റവും വലിയ ലക്ഷ്യം ഇതൊന്നും അല്ല എന്തെങ്കിലും വഴി ഉണ്ടേൽ അച്ചുവേട്ടനെ ഒന്ന് കണ്ടു പിടിക്കണം പിന്നെ എങ്ങും വിട്ട് കൊടുക്കാതെ കൂടെ കൂട്ടണം, ഇപോ എവിടെയാണോ എന്നെ കണ്ടാൽ മനസിലാകുമോ എന്നൊന്നും എനിക്ക് അറിയില്ല

ഓരോന്നോക്കെ ആലോചിച്ചു ഇരിക്കുന്ന സമയം ഫ്‌ളൈറ്റ് താഴെ ലാൻഡ് ചെയ്തു

സ്ഥിരം നടപടിക്രമങ്ങൾ ഒക്കെ കഴിഞ്ഞു എയർ പോർട്ടിനു വെളിയിലേക്ക് വന്നപ്പോൾ തന്നെ എന്നെ കാത്ത് തറവാട് കാര്യസ്ഥൻ ശങ്കരൻ ചേട്ടനും അമ്മയുടെ അനിയത്തിയുടെ മകൾ ശ്രീദിവ്യ യും ഉണ്ടായിരുന്നു .

“ഹായ് അമ്മുവേചി ഇവിടെ ഇവിടെ “
എന്നെ കണ്ടതും അവൾ കിടന്നു തുള്ളാൻ തുടങ്ങി .ഞാൻ അങ്ങോട്ട് നടന്നു

” എന്താടി പെണ്ണേ നീ കിടന്നു ചാടുന്നെ ”

അപ്പോൾ ശങ്കരൻ ചേട്ടൻ വന്നു ബാഗൊകെ എടുത്ത് വണ്ടിയിൽ വെക്കാൻ തുടങ്ങി

“ഹൈയോ എന്ത് രസാ ചേച്ചിയെ നേരിട്ട് കാണാൻ . ഫോട്ടോയിൽ ഒന്നും ഇതിന്റെ പകുതി ഇല്ല ”

“മതി മതി സോപ്പ് .. ആദ്യം കണ്ടപ്പോ തന്നെ അവൾ തുടങ്ങിയല്ലോ എന്താണ് ഉദ്ദേശ്യം ?”

Leave a Reply

Your email address will not be published. Required fields are marked *