❤️സഖി❤️-2

❤️സഖി❤️-2

Sakhi Part 2 | Author : Sathan

[ Previous Part ] [ www.kambi.pw ]


 

കഴിഞ്ഞ ഭാഗത്ത്‌ ഉണ്ടായ പല സംശയങ്ങളും ഈ ഭാവത്തിൽ മാറും എന്ന് കരുതുന്നു. ഉടനെ ഒന്നും കമ്പി ഉണ്ടായി എന്ന് വരില്ല. പക്ഷെ അതിന്റേതായ സമയങ്ങളിൽ ഉറപ്പായും ഉണ്ടാവുന്നതാണ്. കൂടുതൽ വെറുപ്പിക്കുന്നില്ല bye ബാക്കി കഥയിൽ 😈

 

❤️സഖി❤️


 

അന്നേദിവസം വൈകുന്നേരം തിരികെ പോവുമ്പോഴും എന്റെ മനസ്സ് മുഴുവൻ അവൾ മാത്രമായിരുന്നു.

എന്തോ ഒരു ബന്ധം അവളുമായി എനിക്കുണ്ടോ?

ആദ്യമായി ഒരാളെ കണ്ടപ്പോൾ തന്നെ ഇത്രയ്ക്കൊക്കെ അങ്ങ് ഇഷ്ടപ്പെടുമോ?

ഞാൻ എന്നോട് തന്നെ പല ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു.

അല്ലേലും എന്റെ ജീവിതത്തിൽ നടക്കുന്നത് പോലെ അത്ഭുതങ്ങൾ വേറെ ആരുടെ ജീവിതത്തിൽ ആണ് നടന്നിട്ടുള്ളത്.

ഇന്ന് അനുഭവിക്കുന്ന ഈ ജീവിതം പോലും ഒരു വലിയ അത്ഭുതം തന്നെയല്ലേ?

വീട്ടിലേക്കുള്ള യാത്രക്കിടയിൽ പതിവുപോലെ ഔസപ്പ് അച്ഛനെ കാണാൻ മറന്നില്ല.

പിന്നെന്താ സ്ഥിരം പല്ലവികൾ തന്നെ…

 

ഔസപ്പ് അച്ഛൻ : മോനെ എനിക്കറിയാം നീ നല്ലതേ ചെയ്യൂ എന്ന്. പക്ഷെ നീ കാരണം ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാവരുത് അത് മാത്രമേ ഈ കിളവന് പറയാനുള്ളൂ.

ഞാൻ പറയുന്നതൊക്കെ നിനക്ക് ചിലപ്പോൾ ഇഷ്ടപ്പെട്ടു എന്ന് വരില്ല എങ്കിലും എന്നെങ്കിലും ഈ കിളവന്റെ വാക്കുകൾ നിനക്ക് ഉപകാരപ്പെട്ടെന്ന് വരാം

 

ഞാൻ : എന്തിനാ അച്ഛാ ഇങ്ങനെയൊക്കെ പറയുന്നത്?

അച്ഛൻ പഠിപ്പിച്ച രീതിയിൽ തന്നെ അല്ലെ ഞാൻ അന്നും ഇന്നും നടന്നിട്ടുള്ളത്.

പിന്നെ അറിയാതെ ആണെങ്കിലും പറ്റിയ ആ തെറ്റ് അത്…

അത്കൊണ്ട് സ്വപ്‌നങ്ങൾ എല്ലാം നഷ്ടമായ ആ അച്ഛനും അമ്മയ്ക്കും വേണ്ടി ഞാൻ ഇത്രയെങ്കിലും ഒക്കെ ചെയ്യണ്ടേ 😔

 

ഔസപ്പ് അച്ഛൻ : നീ മനസ്സിൽ നന്മയുള്ളവൻ ആണ് അത് കൊണ്ട് തന്നെ ആണ് അവർ അന്ന് അങ്ങനെ ഒരു ആവശ്യം പറഞ്ഞപ്പോൾ ഞാൻ എതിർക്കാതെ ഇരുന്നതും.

പക്ഷെ ഒരിക്കലും എന്റെ മക്കളുടെ കണ്ണ് സ്വത്തുക്കളിലേക്ക് പോവരുത് അത് മാത്രമേ എനിക്ക് ഇപ്പോൾ പറയാൻ പറ്റു.

 

ഞാൻ : ഇല്ല ഫാദർ ഒരിക്കലും എനിക്ക് അങ്ങനെ ഒരു ചിന്ത വരില്ല.

പിന്നെ ഇപ്പോൾ എനിക്ക് ചെയ്യാൻ പറ്റുന്നത് ഇത് മാത്രമാണ് ഞാൻ കാരണം സ്വന്തം മകനെ നഷ്ടമായ ആ അച്ഛന്റെയും അമ്മയുടെയും ജീവിതത്തിൽ കുറച്ചെങ്കിലും സന്തോഷം പകരുക അത്ര മാത്രം അല്ലാതെ അവരുടെ ഒരു സമ്പത്തും എനിക്ക് വേണ്ട 😔

 

ഔസപ്പ് അച്ഛൻ : നീ വിഷമിക്കണ്ട അത് നിന്റെ തെറ്റല്ല എന്ന് അവർക്കും മനസ്സിലായതല്ലേ?

പിന്നെ നീ പറഞ്ഞപോലെ തന്നെ നീ കാരണം ആ രണ്ട് ആത്മക്കൾക്ക് സന്തോഷം ആവുന്നേൽ അത് ചെയ്യുക അവർക്ക് നഷ്ടമായ സ്നേഹം നിന്നിലൂടെ ലഭിക്കട്ടെ

 

ഞാൻ : ശെരി അച്ചോ. എന്നാ ഞാൻ ഇറങ്ങട്ടെ നാളെ വരാം 🙏

 

ഔസപ്പ് അച്ഛൻ : പോയി വാ കുഞ്ഞേ.

 

ഞാൻ : ശെരി അച്ചോ. ഈശോ മിസിഹായ്ക്ക് സ്തുതി ആയിരിക്കട്ടെ

 

ഔസപ്പ് അച്ഛൻ : ഇപ്പോഴും എപ്പോഴും സ്തുതി ആയിരിക്കട്ടെ

 

അച്ഛന്റെ അടുത്ത് നിന്നും യാത്ര പറഞ്ഞിറങ്ങുപ്പോൾ മനസ്സ് നിറയെ അത് മാത്രം ആയിരുന്നു.

അത്രയും നേരം അഞ്ജലി ആയിരുന്നു എങ്കിൽ ഇപ്പോൾ അവൻ മാത്രം ആണ്.

വിജയ്… ഞാൻ ഇന്ന് അച്ഛാ എന്നും അമ്മേ എന്നും വിളിക്കുന്നവരുടെ ഏക മകൻ.

ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് ഞാൻ നഷ്ടപ്പെടുത്തിയ അവരുടെ മകൻ.

 

ഏകദേശം രണ്ടു വർഷങ്ങൾ മുൻപ്…….

 

പതിനെട്ടു വയസ്സ് പൂർത്തിയായ ഏതൊരു ചെറുപ്പക്കാരന്റെയും ആദ്യ ആഗ്രഹം ഡ്രൈവിങ് ആയിരിക്കുമല്ലോ?

എന്റെയും അത് തന്നെ ആയിരുന്നു ലൈസൻസ് കിട്ടിയ സന്തോഷത്തിൽ ആയിരുന്നു അന്നത്തെ കറക്കം മുഴുവനും.

കൂടെ തന്നെ ആഷിക് ഉം ഉണ്ടായിരുന്നു. ചെറുപ്പം മുതൽ ആരും ഇല്ലാതെ വളർന്ന എനിക്ക് ഓർഫനേജിന്റെ പുറത്ത് ആരേലും ഒക്കെ ഉണ്ടെന്ന് തോന്നിയിട്ടുണ്ടേൽ അത് എന്റെ ചങ്ങായി മാത്രം ആയിരുന്നു.

അങ്ങനെ ഞങ്ങൾ ഒന്ന് രാത്രി കറങ്ങാൻ ഇറങ്ങി.

പെട്ടന്ന് തിരികെ വരണം എന്ന് കരുതി ഇറങ്ങി എങ്കിലും ഔസപ്പ് അച്ഛന്റെ സമ്മാനം ആയി കിട്ടിയ പുത്തൻ ബൈക്കും ലൈസൻസ് കിട്ടിയ സന്തോഷവും ഞങ്ങൾക്ക് വിചാരിച്ച സമയത്ത് തിരികെ എത്താൻ സാധിക്കാത്തത്ര ദൂരത്തേക്ക് പോവാൻ ആത്മവിശ്വാസം നൽകി.

ഏകദേശം രാത്രി പന്ത്രണ്ട് മണിയോടെ ആണ് തിരികെ എത്തിയത്.

അവനെ വീട്ടിൽ ആക്കി തിരിച്ചു പോവുന്നവഴിക്കാണ് അത് സംഭവിച്ചത്.

എന്റെയും ജീവിതം തന്നെ മാറ്റി മറിച്ച ആ സംഭവം.

രാത്രി ഒരുപാട് വൈകിയത്കൊണ്ട് തന്നെ അല്പം വേഗത്തിൽ തന്നെ ആയിരുന്നു വണ്ടി ഓടിച്ചത്. യാത്രയുടെ ക്ഷീണവും പതിവില്ലാത്ത ഉറക്കമില്ലായ്മയും കാരണം തന്നെ വണ്ടി ഓടുന്ന കൂട്ടത്തിൽ അറിയാതെ ഒന്ന് മയങ്ങിപ്പോയി.

പെട്ടന്ന് വണ്ടി കയ്യിൽ നിന്നും പോവുന്നത് പോലെ തോന്നി കണ്ണ് തുറന്നപ്പോൾ കാണുന്നത് റോഡ് അരികിൽ ഏതോ ഒരു പൈപ്പ് ലൈനിനു എടുത്ത കുഴിയിലേക്ക് പോവുന്ന വണ്ടി ആണ്.

വീഴാതിരിക്കാൻ പെട്ടന്ന് ഞാൻ വണ്ടി വെട്ടിച്ചു. പെട്ടന്നുള്ള ആ പ്രവർത്തിയിൽ കയ്യിൽ നിന്നും നിയന്ത്രണം വിട്ട വണ്ടി റോഡ് സൈഡിൽ കൂടി ഓടി വന്നിരുന്ന ഒരു ചെറുപ്പക്കാരന്റെ മേലിൽ ഇടിച്ചു.

ഇടിയുടെ ആഘാതത്തിൽ അവൻ തെറിച്ചു അവിടെ ഉള്ള ഒരു ഇലക്ട്രിക് പോസ്റ്റിൽ തലയടിച്ചു വീണു.

അപ്പോഴേക്കും വണ്ടിയും ആയി നിലത്തു വീണ എന്റെയും ബോധം നഷ്ടമായിരുന്നു.

 

ബോധം പോയ എനിക്ക് അത് തിരിച്ചു കിട്ടുമ്പോൾ ഏതോ ഒരു ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിൽ ആയിരുന്നു ഞാൻ.

എന്താ സംഭവിച്ചത് എന്ന് പോലും മനസിലാവാത്ത എന്റെ നോട്ടം എനിക്ക് ചുറ്റുമുള്ള ആൾക്കാരിലേക്ക് ആണ് ആദ്യം തന്നെ പോയത്.

എനിക്ക് ബോധം വന്ന കണ്ടിട്ടാവണം അവിടെ ഉണ്ടായിരുന്ന നേഴ്സ് ഡോക്ടറെ വിളിക്കാൻ ആയിട്ട് പോവുന്നത് ഞാൻ കണ്ടിരുന്നു.

 

അൽപ സമയത്തിന് ശേഷം……

 

“ഹലോ എടൊ തനിക്ക് കേൾക്കാൻ പറ്റുന്നുണ്ടോ? ”

എന്റെ അടുത്ത് വന്ന ഡോക്ടർ എന്നോടായി ചോദിച്ചു.

 

ഞാൻ : ഉണ്ട് ഞാൻ… ഞാൻ ഇതെവിടെ ആണ്?

 

ഡോക്ടർ : സീ മിസ്റ്റർ…….?

 

ഞാൻ : വിഷ്ണു

 

ഡോക്ടർ : അഹ് വിഷ്ണു..

ഇയാൾ ഓടിച്ചിരുന്ന വണ്ടി ആക്‌സിഡന്റ് ആയി ഇവുടെ എത്തിയതാണ്.

ഏകദേശം ഒരു മൂന്ന് മണിക്കൂർ ആയി കാണും. ഇപ്പോഴാണ് തനിക്ക് ബോധം വന്നത്.

വീട്ടിൽ ഉള്ള ആരുടേലും കോൺടാക്ട് നമ്പർ തന്നിരുന്നു എങ്കിൽ വിവരം അറിയിക്കാമായിരുന്നു.

 

ഞാൻ ഡോക്ടർക്ക് ഔസപ്പ് അച്ഛന്റെ നമ്പർ കൊടുത്തു.

കുറച്ചു കഴിഞ്ഞപ്പോൾ ഔസപ്പ് അച്ഛനും വേറെ ആരൊക്കെയോ രണ്ടുപേരും എന്റെ അടുത്ത് വന്നു.

എന്നെ കാണാത്തതിന്റെ വിഷമം ആ മുഖത്ത് കാണാൻ സാധിക്കുന്നുണ്ടായിരുന്നു.