അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം – 4 7അടിപൊളി 

മോളെ ഞാൻ മോളെ എന്ന് വിളിക്കുന്നത് ഇഷ്ട്ടം ആണോ?

“ആ ”

“ശരി!! ഇതാണ് നമ്മുടെ മുറി. നമ്മുടെ കരാർ അറിയാലോ എപ്പോഴും എന്റെ കൂടെ തന്നെ കാണണം… പക്ഷെ ഇപ്പോൾ താഴെ പോയി നല്ല ഒരു ചായ ഇട്ട് വാ …. അവർക്കും കൊടുക്കണം……

അല്ലെങ്കിൽ ഞാനും താഴെ വരാം.. ”

അവർ താഴെ വന്നു.

ഉണ്ണി സോഫയിൽ ഇരുന്നു.

മായയെ പിടിച്ചു അടുത്ത് ഇരുത്തി.

“മീരേ . ”

“ഏട്ടാ ”

” അമ്മിണി എവിടെ? ”

അമ്മ അടുക്കളയിൽ. മീര പറഞ്ഞു..

അപ്പോഴേക്കും അമ്മിണിയും അവിടെ വന്നു

“അമ്മിണി പോയി ചായ ഇട്ടുകൊണ്ട് വാ. ചായ കുടിച്ചു നമുക്കൊന്ന് പുറത്ത് പോകാം.”

ഉണ്ണി എഴുനേറ്റ് മീരയുടെ അടുത്ത് പോയി കുഞ്ഞിനെ വീണ്ടും വാങ്ങി.

വീണ്ടും അവിടെ തന്നെ വന്നിരുന്നു..

“മാളൂന് എത്ര വയസ്സ് ആയി മീരേ ?”

“ഒന്ന് ”

“മീരക്ക് ഈ വീട് ഇഷ്ട്ടം ആയോ?”

“ആയി.”

“എന്നാൽ റെഡി ആയിക്കോ പുറത്തേക്ക് പോകാൻ.”

അപ്പോഴേക്കും അമ്മിണി ചായ ഇട്ട് കൊണ്ട് വന്നു..

മായ ഉണ്ണിയുടെ കൈയിൽ നിന്നും മാളൂനെ വാങ്ങി ഉണ്ണി ചായയും.. എല്ലാവരും ചായ കുടിച്ചു പുറത്ത് ഇറങ്ങി.

ഉണ്ണി കാറിൽ കയറി .

മീരയും അമ്മിണിയും കുഞ്ഞും പിറകിൽ കയറി.

മായയും പിറകിൽ കയറാൻ നേരം ഉണ്ണി അവളെ നോക്കി.

“മുന്നിൽ ഈ സീറ്റ്‌ ഇതാണ് മോളുടെ സീറ്റ്‌. മനസ്സിലായോ?

മായ മുന്നിൽ വന്നു കയറി. ഇരുന്നു.

ഉണ്ണി ചിരിച്ചു കൊണ്ട്..

“എന്തിനാ ഇങ്ങനെ എല്ലാവരും പേടിച്ചു ഇരിക്കുന്നെ.? ഞാൻ ആരെയും പിടിച്ചു തിന്നാൻ ഒന്നും കൊണ്ട് പോകുന്നതല്ല.. ഒന്ന് ചിരിച്ചേ എല്ലാവരും..”

അവരുടെ ഉള്ളിൽ ഒരു ആശ്വാസം ഉണ്ടായി.

അവർ നേരെ പോയത് തുണികടയിൽ ആണ്. അവർക്ക് വേറെ ഡ്രസ്സ്‌ ഒന്നും ഇല്ലല്ലോ…

“സർ എന്ത് വേണം?… ജൻസ് ഓർ ലേഡീസ്.? തുണികടയിലെ സ്റ്റാഫ് ചോദിച്ചു.

“ലേഡീസ്” ഉണ്ണി പറഞ്ഞു.

“അവിടെയാണ് . അയാൾ പറഞ്ഞു.

“സാർ സാരിയാണോ?

“അതെ!! സാരിയും വേണം.”

“ആർക്കാണ് സാർ ..?”

“മൂന്നുപേർക്കും വേണം. ഒരു മൂന്നോ നാലോ ജോഡി വീതം.”

എല്ലാവർക്കും സാരി എടുത്ത ശേഷം

പിന്നെ കുറച്ചു മോഡേൺ ഡ്രെസ്സും സെലക്ട് ചെയ്തു. മീരയും അമ്മിണിയും പലതും പറഞ്ഞു ഒഴിയാൻ നോക്കിയിട്ടും എല്ലാവർക്കും എടുക്കാൻ പറഞ്ഞു.. ഉണ്ണി മാളുവിനെയുംകൊണ്ട് കുട്ടികൾക്ക് ഉള്ള ഡ്രസ്സ്‌ എടുക്കാൻപോയി കുറെ ഡ്രസ്സും എടുത്ത് വന്നു.

അപ്പോഴും അമ്മിണി അവിടെ നിന്ന് പരുങ്ങി കളിക്കുന്നത് ഉണ്ണി കണ്ടു.

“എന്താ അമ്മിണി ഡ്രസ്സ്‌ എടുത്തോ?”

“എനിക്ക് എന്തിനാ ഇത് പോലെ ഉള്ള ഡ്രസ്സ്? ”

“അമ്മിണിക്ക് ഇപ്പോൾ എത്ര വയസായി. മുപ്പത്തോ മുപ്പത്തിരണ്ടോ? അത്രപോലും കണ്ടാൽ തോന്നില്ല.”

“അയ്യോ എനിക്ക് നാൽപതു കഴിഞ്ഞു.”

“എന്നാ കണ്ടാൽ പറയില്ല…. അപ്പൊ ഇത്തിരി മോഡേൺ ഒക്കെ ആവാം കേട്ടോ. ഇവിടെ നിന്ന് പരുങ്ങി കളിക്കാതെ.”

അപ്പോഴേക്കും മായ അവിടെ വന്നു.

“ഏട്ടാ അമ്മ ഇത് പോലെ ഉള്ള ഡ്രസ്സ്‌ ഒന്നും വേണ്ട എന്നാ പറയുന്നേ.”

“ഇനി പറയില്ല. പോയി വേഗം എടുത്തിട്ട് വാ. ”

“ശരി ഏട്ടാ ”

“ഒന്ന് നിന്നെ ”

“എന്താ ഏട്ടാ..?”

“അടിയിൽ ഇടുന്നതും മേടിക്കാൻ മറക്കണ്ട.”

“അയ്യേ!!! ചീ!!! ” നാണത്തോടെ പറഞ്ഞു . എന്നിട്ട് വേഗം ഡ്രസ്സ്‌ എടുക്കാൻ പോയി.

ഡ്രസ്സ്‌ എടുത്തതിനു ശേഷം അവർ നേരെ പോയത് ഒരു സ്വർണക്കടയിൽ ആണ് .. അവിടെ നിന്നും മാളൂന് കമ്മലും വളയും ഒക്കെ മേടിച്ചു. മായയ്ക്കും. മീര കമ്മൽ മാത്രമേ വാങ്ങിയുള്ളു… അമ്മിണി അതിന് പോലും സമ്മതിച്ചില്ല.

പിന്നെ അവിടെ നിന്നും ഫാൻസിയിലും ചെരുപ്പ് കടയിലും ഒക്കെ പോയി. മാളൂന് കളിക്കാൻ കുറേ കളിപ്പാട്ടം ഒക്കെ വാങ്ങി ..

ഇതൊക്കെ കണ്ട് അമ്മിണിയും മീരയും അത്ഭുതപെട്ടു.

മീരക്ക് ഒരു പുതിയ ഫോണും വാങ്ങി . ഒരു ഹോട്ടലിൽനിന്ന് ഫുഡും കഴിച്ചിട്ടാണ് അവർ വീട്ടിലേക്ക് പോയത്.

വീട്ടിൽ എത്തിയ ശേഷം. ഉണ്ണി

നേരെ പോയി സോഫയിൽ കിടന്നു. മാളു ഉണ്ണിയുടെ കൈയിൽ ആണ് . കാറിൽ നിന്നും ഇറങ്ങുമ്പോ അമ്മിണിയുടെ കൈയിൽ നിന്നും വാങ്ങിയതാ. നെഞ്ചിൽ മാളൂനെ കിടത്തി അച്ഛൻ മകളോടെന്നപോലെ മാളൂനെ കൊഞ്ചിച്ചു കൊണ്ടിരുന്നു. മാളു ഉണ്ണിയുടെ നെഞ്ചിൽ കിടന്ന് ഉറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *