അച്ചായൻ പറഞ്ഞ കഥ കർമ്മ ഫലം – 4 7അടിപൊളി 

“എനിക്ക് ജോലിയെ കുറിച്ച് ഒന്നും അറിയില്ല സാർ. പക്ഷേ സർ തരുന്ന ജോലി എന്തായാലും വളരെ ആത്മാർത്ഥമായും സന്തോഷത്തോടെയും സത്യസന്ധമായും ഞാൻ ചെയ്തോളാം.”

” ഇരുപത്തിനാലു മണിക്കൂറും ജോലി ചെയ്യാൻ പറ്റുമോ.”??

” ഇരുപത്തിനാലു മണിക്കൂറോ? ” മായ ആശ്ചര്യത്തോടെ നോക്കി.

” അതെ ഇരുപത്തിനാലു മണിക്കൂറും എന്നോടൊപ്പം തന്നെ ഉണ്ടാക്കുക അതാണ് മായയുടെ ജോലി”.

“അപ്പോൾ ഞാൻ എങ്ങനെ വീട്ടിൽ പോകും. എപ്പോൾ വീട്ടിൽ പോകും.?”

“ഈ ജോലിക്ക് കയറിയാൽ പിന്നെ അവധിയോ വീടോ ഒന്നും ഉണ്ടാകില്ല.”

മായ വീണ്ടും അത്ഭുതത്തോടെ നോക്കി.

അയാൾ ചിരിച്ചു. എന്നിട്ട് പറഞ്ഞു

“ഇതുകേട്ട് മായ പേടിക്കുകയൊന്നും വേണ്ട. ഇവിടെ നിന്നും ആളുകൾ വിദേശത്തേക്ക് ജോലിക്ക് പോകുന്നില്ലേ? അതുപോലെ . പക്ഷേ ഒരു കാര്യം മാത്രം മാറ്റം ഉണ്ടാകും. അവിടെ ജോലി കഴിഞ്ഞാൽ അവധി ഉണ്ടാകും . ഇവിടെ അവധി ഉണ്ടാകില്ല.”

” അവധി ഇല്ലാതെ?”

“മായ ഞാൻ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തരാം . എന്നിട്ട് മായ തന്നെ തീരുമാനിക്കൂ . ഈ ജോലി മായക്ക് വേണോ എന്ന്. ”

പിന്നെ കുറച്ചുനേരം അവർ സംസാരിച്ചു. കുറച്ച് സമയം കഴിഞ്ഞ് മായ ആദ്യം റിസപ്ഷനിൽ കണ്ട പെൺകുട്ടി. അകത്തേക്ക് വന്ന് ഒരു കവർ അയാളെ ഏൽപ്പിച്ചു. എന്നിട്ട് തിരിച്ചു പോയി.

“മായ… ഇത് മായക്ക് ഉള്ള അപ്പോയിൻമെന്റ് ഓർഡർ ആണ് . നാളെ ഒരു ദിവസം മാത്രമേ മായക്ക് ആലോചിക്കാൻ സമയം ഉള്ളൂ. അതിൽ എന്റെ പേഴ്സണൽ നമ്പർ ഉണ്ടാകും തീരുമാനമെടുത്താൽ അതിൽ വിളിച്ചറിയിക്കുക.”

മായ വിളറിയ മുഖത്തോടെ പുറത്തേക്ക് ഇറങ്ങിപ്പോയി. മായ തളർച്ചയോടെയാണ് വീട്ടിൽ എത്തിയത് . മായ കാത്ത് മായുടെ ചേച്ചി അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു.

” എന്താടി പോയ കാര്യം ശരിയായോ? നിനക്ക് ജോലി കിട്ടിയോ? എന്താ മോളെ മോളുടെ മുഖം കണ്ടിട്ട് ശരിയായ പോലെ തോന്നുന്നില്ലല്ലോ ? ”

“എന്റെ മീരേച്ചി അതൊന്നും ശരിയാവില്ല നമുക്ക് വേറെ ജോലി നോക്കാം.”

മായാ ദേഷ്യത്തോടെയും സങ്കടത്തോടെയും. അകത്തേക്ക് കയറി കട്ടിലിൽ ചെന്ന് കിടന്നു. അവളുടെ പിറകെ വന്ന് മീര ചോദിച്ചു.

” എന്താടി എന്താ പ്രശ്നം? ”

“അയാൾക്ക് വേണ്ടത് പി എ അല്ല. വെപ്പാട്ടിയാണ് … വെപ്പാട്ടി…. ഇരുപത്തിനാല് മണിക്കൂറും അയാളുടെ കൂടെ കഴിയാൻ ഒരു പെണ്ണ്. എനിക്കൊന്നും വയ്യ അയാളുടെ വെപ്പാട്ടി ആയി കൂടെ കഴിയാൻ ”

മീര ഞെട്ടി കൊണ്ട് അവളെ നോക്കി

“എടി അയാൾ എന്താ പറഞ്ഞത് നീ തെളിച്ചു പറ. ”

മായ അവിടെ ഉണ്ടായ കാര്യങ്ങൾ അവർ സംസാരിച്ച കാര്യങ്ങൾ എല്ലാം മീരയോട് പറഞ്ഞു.

“എടി ഇതിൽ എന്താ ഇത്ര വലിയ തെറ്റ്. അയാൾ അയാൾക്ക് വേണ്ട കാര്യം പറഞ്ഞു. നമ്മൾ നമുക്ക് വേണ്ട കാര്യം പറയണം.”

“എന്നാൽ ചേച്ചി തന്നെ ചെല്ല്.”

“അങ്ങനെ അല്ലേടി മോളെ. നമ്മുടെ അവസ്ഥ മോള് മറന്ന് പോയോ? ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാൽ പിന്നെ അവർ നമ്മളെ ഇവിടെ സമാദാനത്തോടെ ജീവിക്കാൻ അനുവദിക്കും എന്ന് തോന്നുന്നുണ്ടോ.?”

“എന്ന് വെച്ച് ഞാൻ കണ്ടവന്റെ മുന്നിൽ തൂണി ഇല്ലാതെ കിടന്ന് കൊടുക്കണം എന്നാണോ ചേച്ചി പറയുന്നത്.”

“അങ്ങനെ ആണോ ചേച്ചി പറഞ്ഞത്.? അയാൾ എന്താ പറഞ്ഞത്?

എടി മോളെ ഒരുപാട് പണം ഉള്ള വലിയ ബിസിനസ്‌ ഉള്ള ആൾ. അയാൾക്ക് നോക്കാൻ വേറെ ആരും ഇല്ല. ഒരിക്കൽ ഒരു അപകടം സംഭവിച്ചു അന്ന് ആരും നോക്കാൻ ഇല്ലാത്തതുകൊണ്ട്. അയാൾ ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചു.

അതുകൊണ്ട് അയാളെ നോക്കാൻ എപ്പോഴും കൂടെ നിന്ന് അയാളെ പരിചരിക്കാൻ ഒരാൾ വേണം. അത്രയല്ലേ ഉള്ളൂ. ”

“അത്ര മാത്രമോ?”

“അല്ല അത്രമാത്രം അല്ല. എന്നാൽ അതിന് തരുന്ന പ്രതിഫലം നീ നോക്കിയേ. ഒരു ലക്ഷം മുതൽ പത്തു ലക്ഷം വരെ. പിന്നെ വലതും നടന്നാൽ അതിന് സ്പെഷ്യൽ അലവസും ”

“എന്നിട്ട് ! കുറച്ചു കഴിയുമ്പോൾ ഞാനും ചേച്ചിയെ പോലെ തന്ത ഇല്ലാത്ത കൊച്ചിനെ പെറ്റ് നടക്കണം എന്നാണോ ”

മായ അങ്ങനെ ഒരു മറുപടി പറയും എന്ന് മീര കരുതിയിരുന്നില്ല. കുറച്ചു കഴിഞ്ഞു പറഞ്ഞു.

“വേണ്ട! ഞാനും നീയും നമ്മുടെ അമ്മയും അടക്കം തന്ത ആരാണെന്നറിയാത്ത കൊച്ചിനെ പെറാം. എന്താ?”

Leave a Reply

Your email address will not be published. Required fields are marked *