“പെങ്ങൾ എവിടെയോ പോകണം എന്ന് പറഞ്ഞില്ലെ . പോയിട്ട് വാ അപ്പോഴേക്കും ഞങ്ങൾ ഒന്ന് സംസാരിക്കട്ടെ. ഇവിടെ എന്താ പ്രശ്നം എന്ന് എനിക്ക് ശരിക്കും മനസ്സിലായില്ല. ”
എന്നിട്ട് തിരിഞ്ഞു അവന്മാരോടായി പറഞ്ഞു. സംസാരം എന്ന് പറഞ്ഞാൽ ആദ്യം അടി എന്നിട്ടാ സംസാരം. ഞങ്ങള് കട്ടാളൻ മുക്ക്കാരല്ലാം അങ്ങനെയാ പതിവ്.”
“വേണ്ട ഏട്ടാ വെറുതെ ഒരു പ്രശ്നം ഉണ്ടാകേണ്ട നമുക്ക് പോകാം ” മായ പറഞ്ഞു.
പെങ്ങള് കുറച്ചു സമയം കാറിൽ ഇരുന്നാട്ടെ . ഇത് ഇപ്പോൾ തീരും. അല്ലേൽ വേണ്ട പെങ്ങള് വാ വന്നു ഈ കാറിന്റെ ബോണറ്റിൽ ഇരിന്നു ശരിക്കും കണ്ടോ. ”
അതുപറഞ്ഞു മായയെ കൂട്ടിപ്പോയി മായയെ ബോണറ്റിൽ ഇരുത്തിവന്നു. പിന്നെ പൊടി പാറുന്ന അടി ആയിരുന്നു.
അടി കഴിഞ്ഞപ്പോ ആണ് ജീജോയുടെ ഫോൺ റിങ് ചെയ്തത് അത് എടുത്ത് ജീജോ പറഞ്ഞു..
“മുതലും പലിശയും കൊടുത്തിട്ടുണ്ട് സാർ……. ആണോ ശരി കൊടുത്തേക്കാം.?”
പിന്നെ ഫോൺ പൊത്തിപിടിച്ചു. പറഞ്ഞു.
“അതേ കൂട്ടുപലിശയും തന്നേക്കാനാ സാർ പറയുന്നേ അപ്പൊ എങ്ങനെയാ . കൂട്ടുപലിശയും തന്നേക്കട്ടെ. ”
വീണ്ടും എല്ലാത്തിനെയും ഒന്നുകൂടി അടിച്ചിട്ട് പറഞ്ഞു.
“സാർ പറഞ്ഞ ഈ ജീജോ ചെയ്യും. ചെയ്യ്യാതിരിക്കാൻ പറ്റുമോ. ഞങ്ങളെ വിളിക്കുന്നത് കാട്ടാളൻമാർ എന്നാ. ആ ഞങ്ങൾ പോലും സ്ത്രീകളെയും കുട്ടികളെയും ഒന്നും ചെയ്യില്ല. അറിയാമോ? …. ഇനി അറിയില്ലെങ്കിൽ നെരങ്ങി എങ്കിലും അവിടെ വന്നു അന്വേഷിച്ചാൽ മതി …… അപ്പൊ പേര് മറക്കണ്ട….. ജീജോ..
..കാട്ടാളൻ ജീജോ. അവിടെ കുറേ ഉണ്ട് കാട്ടാളന്മാർ. അപ്പൊ വരട്ടെ ഏട്ടന്മാരെ.”
തിരിച്ചു കാറിനടുത്തേക്ക് വന്നിട്ട് മയയോട് ചോദിച്ചു.
” പെങ്ങളെ പോകാം.?
മായയ്ക്ക് ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. നേരെ കാറിൽ കയറി ഇരുന്നു.
വീട്ടിനു മുൻപിൽ എത്തിയപ്പോൾ
ജീജോ ചോദിച്ചു.
“പെങ്ങളെ ഇത്തിരി വെള്ളം തരാമോ?”
“അതിനെന്താ ഏട്ടാ ഇപ്പൊ തരാലോ.
“പെങ്ങൾക്ക് ഇഷ്ട്ടം ആയോ?
“എന്ത്?”
“അല്ല !!! കുറേ ആയി പെങ്ങള് കൊടുക്കാൻ ആഗ്രഹിച്ചത് മുഴുവനും കൊടുത്തിട്ടുണ്ട്. അത് ”
“ആരാ ഏട്ടനോട് അവരെ അടിക്കാൻ പറഞ്ഞത്…. സാറാണോ?”
“അയ്യോ അല്ല! അപ്പൊ അവിടെ നടന്നത് ഒക്കെ കണ്ടപ്പോൾ എന്റെ കൈ തരിച്ചു അതാ ഞാൻ.”
“എന്നോട് കള്ളം പറയേണ്ട. ആ ഫോൺ വന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.”
“അതേ ഇതൊന്നും സാറിനോട് പോയി ചോദിക്കല്ലേ? എന്റെ ചെവിക്ക് പിടിക്കും സാറ്…. പെങ്ങള് ഇതൊന്നും അറിയരുത് എന്നാ സാറ് പറഞ്ഞത്…… പക്ഷെ ഈ ഒരു കടം വീട്ടുന്നത് പെങ്ങള് നേരിട്ട് കണ്ടില്ലെങ്കിൽ പിന്നെ എന്താ ഒരു സുഖം. അതാ ഞാൻ. …. വേറെ ഉണ്ടോ ഇതുപോലെ ഉള്ള കടം വീട്ടാൻ … തിരിച്ചു പോകുന്നതിന് മുൻപേ വീട്ടമായിരുന്നു.”
“ചിരിച്ചു കൊണ്ട് ഇല്ല ഇനി ഇതുപോലെ ഉള്ള കടം ഒന്നും ഇല്ല വീട്ടാൻ. ഇനി ഉള്ളത് ഞാൻ വീട്ടിക്കൊള്ളാം. ഏട്ടൻ വാ. വെള്ളം എടുത്ത് തരാം.”
വെള്ളവും കുടിച്ചു ജീജോ പോയി . അപ്പോഴാണ് വീട്ടിൽ എത്തിയിട്ട് സാറിനെ വിളിക്കാൻ പറഞ്ഞ കാര്യം മായയ്ക്ക് ഓർമ്മ വന്നത്. അവൾ വേഗം പുതിയ ഫോൺ എടുത്ത് വിളിച്ചു.
മായ അവളുടെ സാറിനെ അതായത് ഉണ്ണികൃഷ്ണനെ വിളിച്ചതിന്നു ശേഷം അവളെ നോക്കി നിൽക്കുന്ന അവളുടെ ചേച്ചിയുടെ മുഖത്തു നോക്കി ചിരിച്ചു.
“എന്താ മോളെ… നല്ല സന്തോഷത്തിൽ ആണല്ലോ? നിന്റെ സാറിനെ കണ്ട സന്തോഷം ആണോ… അതോ…..? അവിടെ വെച്ച കവറിൽ നോക്കി .
“പോ ചേച്ചി…. എനിക്കൊന്നു ചിരിച്ചൂടെ…. പിന്നെ!!!! ചേച്ചി പറഞ്ഞതെല്ലാം ഉണ്ട്. എന്നാൽ അതിനേക്കാൾ സന്തോഷം മറ്റൊന്ന ”
“എന്താടി അത് ഇത്ര സന്തോഷം. ഞങ്ങളും കൂടെ അറിയട്ടെ. നിന്റെ സന്തോഷം ഞങ്ങളുടെയും സന്തോഷം അല്ലേ? ഞങ്ങളും സന്തോഷിക്കട്ടെ?
“ചേച്ചി വാ… ഞാൻ പറയാം. ആ കവറുകൾ കൂടി ഇങ്ങ് എടുത്തോ?.”
“എടി….. ഇതൊക്കെ.. നീ വാങ്ങിച്ചതാ?”
“അല്ല ചേച്ചി…. ഇതൊക്കെ സാർ വാങ്ങി തന്നതാ……. ചേച്ചി ഇന്ന് ഞാൻ വരുന്ന വഴിക്ക് ഒരു കാര്യം ഉണ്ടായി. അതും നമ്മുടെ കവലയിൽ.”
” എന്ത് കാര്യം?” അവരുടെ സംഭാഷണം കേട്ട് അവിടെ വന്ന അവരുടെ അമ്മ ചോദിച്ചു.
