അവിടെ കാഴ്‌ചകണ്ടു നിന്ന മയയോട് ഉണ്ണി ചോദിച്ചു.
“എങ്ങനെ ഉണ്ട് ഇഷ്ട്ടമായോ?”
മായ ഉണ്ണിയെ കെട്ടിപിടിച്ചു ചുണ്ടിൽ ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു.
“ഇതാണോ സ്വർഗ്ഗത്തിലെ കൊട്ടാരം.? ”
“അല്ല. ഇത് എന്റെ..,.. അല്ല…. നമ്മുടെ കൊട്ടാരം. നമ്മുടെ മക്കൾ പിറന്നു വീഴുന്ന , അവർ പിച്ചവെച്ചു ഓടികളിച്ചു വളരാനുള്ള കൊട്ടാരം. ”
മായ നാണിച്ചു തല താഴ്ത്തി.
“അതിന് . ഇത്രയും വലിയ കൊട്ടാരം വേണോ? ”
“വേണം. എനിക്ക് ഒരുപാട് കുട്ടികൾ വേണം.. ഒരു കൗരവപ്പട.?” ഉണ്ണി ചിരിച്ചു കൊണ്ട് പറഞ്ഞു.
“നൂറ് കുട്ടികളോ? എനിക്ക് അത്രയൊന്നും പറ്റില്ല. അതിന് വേറെ പെണ്ണുങ്ങളെയും കൂട്ടികൊണ്ട് വരേണ്ടിവരും.. ”
“ആണോ? എന്നാ. പാണ്ഡവ പട ആയാലോ? ”
“അതിനൊക്കെ ഇനിയും സമയം ഉണ്ട്. ഇവിടെ ശരിക്കും ഉള്ള ആദ്യരാത്രി പോലും നടന്നില്ല. അപ്പോഴാ ഒരു കൗരവപടയും പാണ്ഡവ പടയും?”
“എന്നാൽ എന്റെ മോള് ഒരുങ്ങിക്കോ. ഇന്നാണ് ആ ദിവസം. . നമ്മുടെ ശാന്തിമുഹൂർത്തം.. ഇവിടെ ഈ കൊട്ടാരത്തിൽ വെച്ച്.”
തുടരും.
ബൈ
സ്നേഹത്തോടെ
ഏകൻ.
ഹൃദയം തരുന്ന നല്ല വാക്കുകൾ ഓതുന്ന. എല്ലാ സുമനസുകൾക്കും
അച്ചായൻ & ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു. തുടർന്നും നല്ല സഹകരണം പ്രതീക്ഷിച്ചു കൊള്ളുന്നു.
നാട്ടിൽ ഒരു ചൊല്ലുണ്ട്.
സംഭാവന കൂമ്പാരമായാൽ പരിപാടി ഗംഭീരം ആകും.
ഹൃദയവും നല്ലവാക്കുകളും കൂമ്പാരം ആയാൽ പിന്നെ പറയേണ്ടതില്ലല്ലോ?
