” ആണോ ? ശരിക്കും. ?”
“അതേ ശരിക്കും. എന്നെ മുഴുവനും ഏട്ടന് തരാൻ എനിക്ക് സമ്മതം ആണ്.”
“എന്നാൽ ഞാൻ പോയി അമ്മുവിനോടും മീരയോടും പറഞ്ഞു അവരുടെ സമ്മതവും വാങ്ങി വരാം. നാളെ ഒരു പ്രശ്നം ഉണ്ടാകരുതല്ലോ ”
“അയ്യേ!!! നാണക്കേട് ”
“എന്ത് നാണക്കേട്. നാളെ മോള് വയറും വീർപ്പിച്ചു ഇങ്ങനെ നടക്കുമ്പോൾ. അവര് എന്നോട് ചോദിക്കില്ലേ
. എന്ത് ചെയ്തിട്ടാ ഞങ്ങളുടെ കുട്ടിയെ ഇങ്ങനെ ആക്കിയത് എന്ന്. ഞാൻ അപ്പോൾ എന്ത് ഉത്തരം പറയും. ”
വയറും തള്ളി നടക്കുന്നതായി അഭിനയിച്ചു കാണിച്ചിട്ടാണ് ഉണ്ണി ഇങ്ങനെ പറഞ്ഞത്. അതുകണ്ട് മായ ചിരിച്ചു..
“എന്റെ മോള് വേഗം ഡ്രസ്സ് എടുത്ത് വെക്കാൻ നോക്ക്. ”
“ഏത് ഡ്രസ്സ് വേണം എട്ടാ”
“എല്ലാം എടുത്തോ ഒന്നോ രണ്ടോ എണ്ണം. കൂടെ ഷോട്സും ബനിയനും. ”
“ആ കുട്ടിയുടുപ്പ് പോലെ ഉള്ളതും വേണോ? അതിട്ടാൽ എന്റെ തുടപോലും മുഴുവനും എത്തില്ല.”
“എടി പെണ്ണേ അത് രാത്രി റൂമിൽ ഉടുക്കാൻ ഉള്ളതാ. ”
“അപ്പൊ ഷോട്സോ ”
“ഇങ്ങനെ പറഞ്ഞു നിന്നാൽ നിന്നെ ഞാൻ തൂണി ഉടുക്കാതെ നടത്തിക്കും.”
“നടത്തിച്ചോ ഏട്ടന്റെ മുന്നിൽ അല്ലേ. എനിക്ക് ഒരു പ്രശ്നവും ഇല്ല ”
“ആണോ അത് അവിടെ എത്തിയാലും പറയണം. ”
“അവിടെ എത്തിയാൽ എന്താ…?”
” അതൊക്കെ അവിടെ എത്തിയിട്ട് കാണാം ”
അങ്ങനെ അവർ ബാഗ് എടുത്തു പുറത്ത് ഇറങ്ങി. അപ്പോഴേക്കും ജീജോ അവിടെ എത്തി.. ജീജോ ഒരു കവർ ഉണ്ണിക്ക് കൊടുത്തു. ഉണ്ണി അമ്മിണിയോടും മീരയോടും പറഞ്ഞു.
“ഒന്നുകൊണ്ടും പേടിക്കേണ്ട. ഇവിടെ വന്നു നിങ്ങളെ ആരും ഒന്നും ചെയ്യില്ല. എന്ത് ആവശ്യം വന്നാലും ഗോപിയേട്ടനോട് പറഞ്ഞാൽ മതി. ഇനിമുതൽ ഗോപിയേട്ടൻ രാത്രിയിൽ ഇവിടെ കാണും. ‘മീരേ ‘ വേറെ എന്തെങ്കിലും വേണമെങ്കിൽ മായയ്ക് ഒരു മെസ്സേജ് ഇട്ടാൽ മതി. പറ്റുന്ന സമയം വിളിക്കാം. വീഡിയോ കാൾ എടുക്കാൻ എല്ലാം പഠിച്ചില്ലേ?
“അറിയാം എട്ടാ.”
“എന്നാ നമുക്ക് ഇറങ്ങാം.. ”
മുറ്റത്തു കാത്ത് നിൽക്കുന്ന ഗോപിയേട്ടനോട്.
“ഞാൻ പ്രത്യേകിച്ച് ഒന്നും പറയേണ്ടല്ലോ ഗോപിയേട്ടാ?”
“വേണ്ട സാർ ഒന്നും പറയേണ്ട. ഞാൻ എല്ലാം നോക്കി ചെയ്‌തോളും. ”
വണ്ടി നേരെ പോയി നിന്നത് എയർപോർട്ടിൽ.
മായ അതുകണ്ട് അന്തംവിട്ട് നിന്നു…
“സാർ ഞാൻ എപ്പോഴാ വരേണ്ടത്.” ജീജോ ചോദിച്ചു.
“ജീജോ നീ വരേണ്ട. നീ ഇവിടെ വേണം. പറഞ്ഞതെല്ലാം ഓർമയുണ്ടല്ലോ? അവൻമാരുടെമേലെ എപ്പോഴും ഒരു കണ്ണ് വേണം… ”
“ഇല്ല സാർ ഇനി അവന്മാർ തല പോക്കില്ല. പൊക്കിയാൽ ഒന്നും പിന്നെ രണ്ടുകാലിൽ പോകില്ല. ”
“ശരി ഞാൻ പറയുമ്പോൾ പറയുന്ന സ്ഥലത്ത് ഈ വണ്ടി എത്തിക്കാൻ ഉള്ള ഏർപ്പാട് ചെയ്യതാൽ മതി.”
“ശരി സാർ ”
ഉണ്ണിയും മായയും അകത്തേക്ക് ജീജോ വണ്ടിയുമായി പുറത്തേക്ക്.
ഉണ്ണിയും മായയും പറന്നിറങ്ങിയത് ഒരു വലിയ നഗരത്തിൽ ആണ്.
ഇറങ്ങിക്കഴിഞ്ഞു അവർ പുറത്തേക്ക് വന്നു. പുറത്തു അവരെകാത്ത് ഒരു വണ്ടി കിടപ്പുണ്ടായിരുന്നു. അവർ ആ വണ്ടിയിൽ കയറി. അത് ചെന്ന് നിന്നത് ഒരു വലിയ ഫൈവ് സ്റ്റാർ ഹോട്ടലിൽ ആണ്. അവരെ അവർ പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചു. ഇതെല്ലാം മായ അത്‍ഭുദത്തോടെ നോക്കികണ്ടു.
റൂമിൽ എത്തിയപ്പോൾ മുതൽ ഫോൺ വന്നുകൊണ്ടേയിരുന്നു.
“ഹലോ!!! എന്താണ് ഇങ്ങനെ ഇരുന്നു സ്വപ്നം കാണുവാണോ?
മായാലോകത്തു എത്തിയപോലെ”?
“ഒന്നും ഇല്ല. ഏട്ടൻ പറഞ്ഞത് ശരിയാ. ഞാൻ ശരിക്കും മായാലോകത്ത് തന്നെയാ.. അങ്ങനെ ഒരു ലോകത്ത് തന്നെയാ ഏട്ടൻ എന്നെ കൊണ്ടുവന്നത്.”
“എന്നാ വാ വേറെയും മായാലോകത്തു പോകാം. ഇവിടെ ഒരുപാട് മായാലോകങ്ങൾ ഉണ്ട് ”
“അതിനു മുൻപ് നമുക്ക് പോയി വലതും കഴിക്കാം ”
അവർ റൂം പൂട്ടി പുറത്ത് ഇറങ്ങി. നേരെ റെസ്റ്റോറെന്റിൽ പോയി .
അവിടെ ഫാമിലി റൂമിൽ പോയി ഇരുന്നു. വളരെ വിശാലമായ റെസ്റ്റോറന്റ് ആണ് അത്.
