അച്ചായൻ പറഞ്ഞ കഥ വിധിയുടെ വിളയാട്ടം – 3 14

 

“എഴുന്നേറ്റ ഏട്ടന്റെ മോള് എഴുനേറ്റെ ”

 

“ഏട്ടാ ഞാൻ ഇത്തിരി കൂടെ ഉറങ്ങട്ടെ “.

 

“നമുക്ക് തിരിച്ചു പോകണ്ടേ? അതിന് മുൻപ് മോൾക്ക് ഒരു സ്ഥലം കാണിച്ചു തരാം.”

 

“എവിടെയാ ഏട്ടാ?”

 

“അതൊക്കെ അവിടെ എത്തിയിട്ട് കണ്ടാൽ മതി.. ഇപ്പോൾ ഏട്ടന്റെ മോള് വേഗം കുളിച്ചു റെഡിയാകു. സാരി ഉടുക്കാൻ അറിയോ മോൾക്ക് ”

 

“ഇല്ല ഏട്ടാ. ”

 

“എന്നാ!! സാരമില്ല. ചൂരിദാർ ഇട്ടാൽ മതി.”

 

ഉണ്ണിയും മായയും അവിടെ നിന്ന് ഇറങ്ങി. നേരെ പോയത് ഒരു വലിയ കുന്നിന്റെ മുകളിൽ. അവിടെ കരിങ്കല്ലിൽ തീർത്ത അമ്പലം. അതിൽ നിറയെ കൊത്തുപണികൾ. അതിന്റെ മുമ്പിലായി ദൂരെ നോക്കിയാൽ കാണാൻ ശരിക്കും കഴിയില്ലെങ്കിലും കടൽ കാണാം.

 

ഉണ്ണിയും മായയും അവിടെ എത്തി. ആ സ്ഥലം കണ്ടു മായ ഞെട്ടി. ഉണ്ണി മയയോട് കടലിൽ നോക്കാൻ പറഞ്ഞു . ആ സമയം സൂര്യൻ ഉദിച്ചുവരുന്നുണ്ടായിരുന്നു.

 

അതുകണ്ടു മായ സന്തോഷത്തോടെ ഉണ്ണിയെ കെട്ടിപിടിച്ചു. അതുകഴിഞ്ഞു

ഉണ്ണി മായയെയും കൂട്ടി അമ്പലത്തിനു മുന്നിൽ വന്നു. ഉണ്ണി പറഞ്ഞു.

 

“എന്റെ മോൾക്ക് വിശ്വാസം ഉണ്ടെങ്കിൽ പ്രാർത്ഥിച്ചോ. ”

 

മായ കണ്ണടച്ച് പ്രാർത്ഥിച്ചു. കണ്ണ് തുറന്നു നോക്കുമ്പോൾ കൈയിൽ കുങ്കുമമായി ഉണ്ണി നിൽക്കുന്നു.

 

“ഇവിടെവെച്ച് ഞാൻ എന്റെ പെണ്ണിനെ സ്വന്തമാക്കട്ടെ?”

 

“മ് ”

മായ കൈകൂപ്പി നിന്നു. ഉണ്ണി ആ സിന്ദൂരം മായയുടെ നെറുകയിൽ ചാർത്തി.

 

“ഇപ്പോൾ മുതൽ ഈ പെണ്ണ് എന്റെയാ എന്റെ മാത്രം.. ഇവിടെ താലി കെട്ടൽ ചടങ്ങ് ഇല്ല . ഈ കുങ്കുമം അണിയിച്ചാൽ വിവാഹം കഴിഞ്ഞു എന്നാ ഇവിടെയുള്ള വിശ്വാസം..”

 

മായ ഉണ്ണിയുടെ കാലിൽ വീണു തൊട്ടു തൊഴുത്തു. ഉണ്ണി അവളെ ചേർത്തു പിടിച്ചു കുങ്കുമം ചാർത്തിയ നെറുകയിൽ ഉമ്മ വെച്ചു.. അവർ നാട്ടിലേക്ക് തിരിച്ചു.

 

എന്നാൽ മായ പ്രതീക്ഷിച്ചപോലെ. അമ്മയും ചേച്ചിയും താമസിക്കുന്ന വീട്ടിൽ അല്ലായിരുന്നു പോയത്. നാടും അതല്ല.

 

എയർപോർട്ടിൽ വന്നിറങ്ങുമ്പോൾ ഉണ്ണിയുടെ കാർ ജീജോ അവിടെ എത്തിച്ചിരുന്നു..

 

ഉണ്ണിയും മായയും സഞ്ചരിച്ച കാർ നേരെ പോയി നിന്നത് വലിയ ഒരു ഗെയ്റ്റിനുമുന്നിൽ ആണ് . അവിടെ ഒരു സ്ക്രീൻ ഉണ്ടായിരുന്നു അതിൽ ഉണ്ണി നോക്കിയതും ഗെയ്റ്റ് തുറന്നു പിന്നെയും കാർ സഞ്ചരിച്ചു. പിന്നെ ആ കാർ പോയി നിന്നത് ഒരു വലിയ തറവാട് പോലെ തോന്നുന്ന വീട്ടിൽ. ഒരു കൊട്ടാരം പോലെ ഉള്ളവീട്ടിൽ.

 

അവർ അവിടെ എത്തിയപ്പോൾ. സെറ്റ്സാരിയൊക്കെ ഉടുത്ത പ്രായംചെന്ന ഒരു സ്ത്രീ ഇറങ്ങി വന്നു.

 

“എടാ തെമ്മാടി എന്നെ തനിച്ചാക്കി എവിടെയാടാ പോയത്?”

മായ പേടിച്ചുപോയി .

 

“എന്റെ ജാനിയമ്മേ … ജാനിയമ്മ തന്നെയല്ലേ എന്നോട് കുറേ നാളായി ഒരു കാര്യം പറയുന്നത്. അത് ചെയ്യാൻ പോയതാ. കുറേ നാളായില്ലേ പറയുന്നേ എന്നോട് പെണ്ണ് കെട്ടാൻ. ഇതാ പെണ്ണ് സ്വീകരിച്ചാലും. അനുഗ്രഹിച്ചാലും ആശിർവദിച്ചാലും.”

 

“കള്ള തെമ്മാടി. നീ ഒന്നല്ല ഒൻപതുപേരെ കെട്ടികൊണ്ട് വന്നാലും ഈ ജാനിയമ്മക്ക് സന്തോഷമാ. മക്കള് അവിടെ നിക്ക് ഞാൻ പോയി ആരതി എടുത്തുകൊണ്ട് വരട്ടെ..”

 

ജാനിയമ്മ അകത്തു പോയി ആരതി തട്ട് എടുത്തുകൊണ്ട് വന്നു. ആരതി ഉഴിഞ്ഞു അവരെ അകത്തേക്ക് സ്വീകരിച്ചു.

 

അകത്തു കയറിയ മായ ആ വീട് ചുറ്റും നോക്കി . പുറത്ത് നിന്നുനോക്കിയാൽ ഒരു പഴയ തറവാട്.. എന്നാൽ അകത്തു കയറിയാലോ?

 

ഒരു ഭാഗം വലിയ സിറ്റിംഗ് റൂം ഒരുപാട് പേർക്ക് ഇരിക്കാൻ കഴിയുന്ന സോഫകൾ . ആ സിറ്റിങ് റൂമിനു പിറകിലായി ഒരു വലിയ ഡൈനിങ് ഹാൾ അതിൽ വലിയ മേശയും കസേരയും അതിന്റെ പിറകിൽ ഒരു വലിയ അടുക്കള. സിറ്റിംഗ് റൂമിന് എതിർ വശത്തായി ഒരു ആട്ടുകട്ടിൽ.

 

അതിന് അടുത്തായി മുകളിലേക്കു കയറാൻ വലിയ സ്റ്റെയർകെയ്സ്. അതിനു അടുത്തായി ഒരു ഇടനാഴി. ഇടനാഴിയുടെ ഇരുവശത്തും വലിയ മുറികൾ. ഇടനാഴിയിലൂടെ നടന്നു പോയാൽ വലിയ മൈതാനംപോലെ ഉള്ള സ്ഥലം. ചുറ്റും കണ്ണാടിച്ചില്ലുകൊണ്ട് മറക്കിയിരിക്കുന്നു. അകത്തു നിന്ന് നോക്കിയാൽ പുറത്തുള്ള കാഴ്ചകൾ കാണാം . പുറത്ത് നിന്ന് അകത്തേക്ക് ഒന്നും കാണാനും പറ്റില്ല. ആ മൈതാനം പോലെ ഉള്ള സ്ഥലത്ത് നിറയെ പച്ചപുല്ലകൾ വിരിച്ചിട്ടുണ്ട് ഒരുവശം കുറേ ചെടികൾ കാണാം. അതിൽ നിറയെ പൂക്കളും .

Leave a Reply

Your email address will not be published. Required fields are marked *